Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
❤6🔥1😁1
Alita: Battle Angel / അലീറ്റ: ബാറ്റിൽ ഏഞ്ചൽ (2019)

എം-സോണ്‍ റിലീസ് – 1174
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Robert Rodriguez
പരിഭാഷ : വിമൽ കെ കൃഷ്‌ണൻകുട്ടി
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
Info : E6242B6C4F6B0A938DFA95F53321C7FF67CCBF2E
7.3/10
ജാപ്പനീസ് കോമിക് ഗ്രാഫിക് നോവൽ " Gunnm " ആസ്പദമാക്കി ജെയിംസ് കാമറോൺ കഥയെഴുതി റോഡ്രിഗ്സ്സ് സംവിധാനം ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ഫിലിമാണ് Alita Battle Angel. The Fall എന്ന് വിളിക്കുന്ന യുദ്ധത്തിന് ശേഷം നാശനഷ്ടങ്ങൾ ഉണ്ടായ ഭൂമിയിൽ ഉള്ള Iron City ലെ ചവറ്റുകൊട്ടയിൽ നിന്നും Alitaയുടെ ശരീരഭാഗങ്ങൾ Dr.Idoന് ലഭിക്കുന്നു. പൂർണമായും പ്രവർത്തിക്കുന്ന മസ്തിഷ്കമുള്ള അവളെ മറ്റു ഭാഗങ്ങൾ ചേർത്ത് അദ്ദേഹം മനുഷ്യരൂപത്തിലുള്ള Alita യെ നിർമ്മിക്കുന്നു. ആകാശത്തിലെ നഗരമായ Zalem നിന്നുള്ള വെസ്റ്റിൽ നിന്നും വരുന്ന Alita ക്കു കഴിഞ്ഞ കാലത്തിനെ കുറിച്ചുള്ള ഓർമ്മകൾ ഇല്ല. ഡോക്ടറും അവളും ചേർന്നു അവളുടെ കഴിഞ്ഞകാലം കണ്ടെത്താനായി ശ്രമിക്കുന്നതും അതോടൊപ്പം ഡോക്ടറിനെ കുറിച്ചുള്ള രഹസ്യങ്ങൾ അവളറിയുന്നതും അവളുടെ കഴിഞ്ഞകാലത്തിലെ ഓർമ്മകൾ തിരിച്ചുവരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.
പ്രെഡിക്റ്റബിൾ ആയിട്ടുള്ള കഥയിൽ മികച്ച സിനിമാറ്റൊഗ്രഫിയും സംഗീതവും, ത്രീഡിയും അതാണ് Alita Battle Angel എന്ന സിനിമ. ആവശ്യമായ രീതിയിൽ സ്ലോവായി തുടങ്ങുന്ന ആദ്യ പകുതി ഇന്റെർവെലിന് ശേഷമുള്ള തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഇതൊക്കെ ഒന്നുകൂടി മികച്ചതാക്കിക്കൊണ്ടു ത്രീഡിയും അതോടൊപ്പം സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകി അവസാനിക്കുന്ന ക്ലൈമാക്സ്.
കടപ്പാട് : Abhijith A G
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14❤5🔥1
❤4👍1
Gang Leader / ഗ്യാങ് ലീഡർ (2019)

എം-സോണ്‍ റിലീസ് – 1302
പോസ്റ്റർ :  ഷൈജു എസ്
ഭാഷ : തെലുഗു
സംവിധാനം : Vikram K. Kumar
പരിഭാഷ : ജിതിൻ.വി, ഷാൻ ഫ്രാൻസിസ്
ജോണർ : Action, Comedy
Info : 5E87A8C8C9A63F853D5F357338896126920EAFDE
7.7/10
പഞ്ചഗുട്ട ബാങ്കിൽ ഒരു വമ്പൻ കൊള്ള നടക്കുകയാണ്. 6പേർ ചേർന്നാണ് കൊള്ള നടത്തുന്നത് എന്നാൽ ഒടുവിൽ ബാക്കിയുള്ള അഞ്ച് പേരെയും കൊന്ന് കൂടെയുണ്ടായിരുന്ന ആറാമൻ പണവുമായി കടന്നുകളയുന്നു. ഒരു വർഷത്തിന് ശേഷം ഈ മരണപ്പെട്ടുപോയ അഞ്ച് പേരുടെ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുകയും ഒരു പ്രശസ്തനായ റിവഞ്ച് റൈറ്ററെ കൂട്ടുപിടിച്ച് അവർ നടത്തുന്ന പ്രതികാരവുമാണ് ഗ്യാങ് ലീഡർ എന്ന സിനിമയുടെ ഇതിവൃത്തം. 12B, മനം, 24 എന്നീ ചിത്രങ്ങളുടെ അമരക്കാരനായ വിക്രം.കെ.കുമാർ അണിയിച്ചൊരുക്കിയ ഒരു കൊച്ചു ചിത്രമാണ് ഗ്യാങ് ലീഡർ. സാധാരണ വിക്രം കുമാർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായൊരു അനുഭവമാണ് ഗ്യാങ് ലീഡർ പ്രേക്ഷകന് സമ്മാനിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നാച്ചുറൽ സ്റ്റാർ നാനിയാണ്. പ്രായഭേദമന്യേ എല്ലാവർക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു കൊച്ചു ചിത്രമാണ് ഗ്യാങ് ലീഡർ. 
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤3
👍6❤1
Captain America: Civil War / ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016)

എം-സോണ്‍ റിലീസ് – 1175
പോസ്റ്റർ : അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Anthony Russo, Joe Russo
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്, ആര്യ നക്ഷത്രക്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
Info : EB2D1EDF90C35F7BEFCAB92D064B608E8EC5F571
7.8/10
ന്യൂയോർക്ക്, വാഷിംഗ്‌ടൺ ഡിസി, സോകോവിയ പ്രശ്നങ്ങൾക്ക് ശേഷം സാധാരണ ജനങ്ങൾ ശരിക്കും ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ട് 117 രാജ്യങ്ങൾ അംഗീകരിച്ച Sokovia Accords, Avengersന് മുന്നിൽ വയ്ക്കുന്നു. Accords പ്രകാരം Avengersന് ഇനി സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവാദമുണ്ടായിരിക്കില്ല. ഗവൺമെന്റിന് കീഴിൽ ഓർഡറുകൾക്ക് അനുസരിച്ചു മിഷൻസ് എടുത്തു പ്രവർത്തിക്കാം. അല്ലെങ്കിൽ ഈ പരിപാടി അവസാനിപ്പിച്ചു പോകാം. സ്വാഭാവികമായും ഇത് Avengersനെ പിളർത്തി. Accords ൽ ഒപ്പുവയ്ക്കാം എന്ന് തീരുമാനിക്കുന്ന ടോണിയും സംഘവും ഒരുഭാഗത്തും, സ്വന്തം തീരുമാനത്തെ ഗവണ്മെന്റിനേലും വിശ്വസിക്കുന്ന റോജർസ് മറുഭാഗത്തും.
Accords ൽ ഒപ്പുവെക്കാൻ ടോണിക്ക് ഒരുപാടു ന്യായീകരണങ്ങൾ ഉണ്ട്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ എടുത്തു ചാട്ടക്കാരനും ഇതിനു മുന്നേ തന്റെ തെറ്റായ തീരുമാനം കൊണ്ടാണ് അൽട്രോൺ ഉണ്ടായതെന്ന കുറ്റബോധവും കൊണ്ടാണ് ടോണി Accords ൽ ഒപ്പുവയ്ക്കാം എന്ന് തീരുമാനിക്കുന്നത്. രണ്ടാം ലോക മഹായുദ്ധവും അന്നത്തെ ഗവണ്മെന്റ് ചെയ്ത കാര്യങ്ങളും എല്ലാം നേരിട്ട് കണ്ട ഒരു വ്യക്തി എന്നനിലയിൽ റോജർസ് ഒരിക്കലും ഒരു ഗവണ്മെന്റിനു കീഴിലും പ്രവർത്തിക്കാൻ താല്പര്യം ഇല്ലാത്ത വ്യക്തിയാണ്. അതുപോലെ തന്നെ മുൻ കാലങ്ങളിൽ S.H.I.E.L.D. എന്ന ഗവണ്മെന്റ് ഏജൻസിക്കു കീഴിലും വ്യത്യസ്തമായ അനുഭവം അല്ലായിരുന്നു ക്യാപ്റ്റന്. സ്വയം വിശ്വാസമില്ലാത്ത ടോണി ഒരുഭാഗത്ത്, സ്വന്തം തീരുമാനങ്ങളിൽ മാത്രം വിശ്വസിക്കുന്ന ക്യാപ്റ്റൻ മറുഭാഗത്ത്. ഹൾക്കും തോറും ഒഴികെയുള്ള അവഞ്ചേഴ്സ് ടീം എല്ലാവരും രണ്ടു ചേരിയായി തിരിയുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤4
❤3🔥1
Breaking Bad: The Movie / ബ്രേക്കിംഗ് ബാഡ്: ദി മൂവി (2017)

എം-സോണ്‍ റിലീസ് – 1301
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Vince Gilligan
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്, ഗായത്രി മാടമ്പി, മിഥുൻ സി എം, അഖിൽ എസ് നായർ, മുഹമ്മദ് മുസ്തഫ, സായൂജ്‌ പി വി, നിതിൻ പുത്തൻവീട്ടിൽ, ഗായത്രി ഷണ്മുഖൻ, വിഷ്ണു മോഹൻ കാക്കോട്, ആനന്ദിത, അമൽജിത്ത്
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
9.5/10
63 എപ്പിസോഡുകളിൽ കോർത്തെടുത്ത ബ്ലൂ ക്രിസ്റ്റൽ നിറത്തിലുള്ള ഒരു പേൾ നെക്ലെസ്സ് ആണ് ഇംഗ്ലീഷ് സീരീസ് 'ബ്രേക്കിംഗ് ബാഡ്' എന്ന ഹൈപ്പോത്തെറ്റിക്കൽ സുന്ദരി കഴുത്തിൽ പതിച്ച് വെച്ചിരിക്കുന്നത്.
വളരെ പതിഞ്ഞ താളത്തിൽ തുടങ്ങി, ഒരു കോമഡി ഡ്രാമയുടെ പ്രൊപ്പോഷനിലൂടെ വളർന്ന്, ഒരു ഗ്രീക്ക് ട്രാജഡിയുടെ ഭാവാദികൾ വഹിച്ച് തലയുയർത്തി നിൽക്കുന്നു വിൻസ് ഗില്ലിഗന്റെ ലൂസ് എൻഡുകളില്ലാത്ത ഈ നിയർ പെർഫെക്റ്റ് സീരീസ്.
അമ്പതുകളിലേക്ക് കടക്കുന്ന ഒരു സ്കൂൾ കെമിസ്ട്രി അദ്ധ്യാപകൻ താൻ ഒരു കാൻസർ രോഗിയാണെന്ന് അറിയുന്നു. തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമല്ല എന്ന തിരിച്ചറിവ് ആ നിമിഷങ്ങളിൽ അയാളെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു തീരുമാനമെടുക്കാൻ നിർബന്ധിതനാക്കുന്നു. നിയമത്തെ അനുസരിച്ച് ജീവിക്കുന്ന വ്യക്തിയെന്ന കൺസെപ്റ്റിൽ നിന്ന് തന്റെ വിയോഗം കുടുംബത്തിനെ കൊണ്ടെത്തിച്ചേക്കാവുന്ന സാമ്പത്തിക ദു:സ്ഥിതിയെ മറികടക്കാൻ സജ്ജമാക്കുക എന്ന കേവലമായ മാനുഷിക ലക്ഷ്യത്തിലേക്ക് തിരിഞ്ഞ് നടക്കുന്ന വാൾട്ടർ, തനിക്കനുവദിച്ചിട്ടുള്ള ഏതാനും മാസങ്ങൾക്കുള്ളിൽ താൻ സ്വായത്തമാക്കിയ രസതന്ത്രത്തിലെ അറിവുകൾ, ക്രിസ്റ്റൽ മെത്ത് എന്ന ഹലൂസിനോജൻ നിർമ്മിക്കാൻ ഉപയോഗപ്പെടുത്തുന്നു. തന്റെ മുൻ വിദ്യാർത്ഥിയും ഡ്രഗ് അഡിക്റ്റുമായ ജെസ്സി ആണ് മെത്തിന്റെ വിപണി കണ്ടെത്തുന്നതിൽ വാൾട്ടറിന്റെ സഹായി. രസതന്ത്രത്തിൽ അതിനിപുണനായ വാൾട്ടർ നിർമ്മിച്ച ക്രിസ്റ്റൽ മെത്ത് അതിന്റെ ഏറ്റവും ശുദ്ധമായ രൂപത്തിലാണ് നിർമ്മിക്കപ്പെട്ടത; 98% പരിശുദ്ധമായ ആ പ്രോഡക്റ്റിന് വിപണി കീഴടക്കാൻ അധിക സമയം വേണ്ടി വന്നില്ല, കൂടുതൽ പണം ഒഴുകി വരാൻ തുടങ്ങിയതിനോടൊപ്പം കൂടുതൽ ശത്രുക്കളും പ്രതിബന്ധങ്ങളും കഥാഗതിയിലേക്ക് വന്നുകൊണ്ടിരുന്നു...
കൃത്യമായ - പഴുതുകളടച്ച കഥാഖ്യാനം, ഇൻസ്പിറേഷനിൽ കുറയാത്തതെന്ന് പറയാവുന്ന ഛായാഗ്രഹണം, അതുല്യപ്രതിഭകൾ നിറഞ്ഞു നിന്ന അഭിനയ വിഭാഗം. നന്മതിന്മകളുടെ പാരഡോക്സുകളുടെ ഇടയിൽ പ്രേഷകരെ സ്തംബ്ദരാക്കി നിർത്തിയ അനവധി മുഹൂർത്തങ്ങൾ.
62 എപ്പിസോഡുകളിലായി വിൻസ് ഗില്ലിഗൻ പറഞ്ഞ കഥയിൽ ഓരോ പ്രധാന കഥാപാത്രത്തിനും അവരുടേതായ ഒരു കഥയുണ്ട്. അതിൽ ഏറ്റവും പ്രധാന കഥാപാത്രമായ വാൾട്ടർ വൈറ്റിന്റെ കഥയിൽ മാത്രം കേന്ദ്രീകരിച്ച് ഭംഗിയായി എഡിറ്റ് ചെയ്ത് 2 മണിക്കൂറിൽ ഒതുക്കി ഒരു ആരാധകൻ ഉണ്ടാക്കിയ സിനിമയാണ് ഇത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍24❤7
👍10❤1
Avengers: Endgame / അവഞ്ചേഴ്‌സ്: എൻഡ്ഗെയിം (2019)

എം-സോണ്‍ റിലീസ് – 1176
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Anthony Russo, Joe Russo
പരിഭാഷ : ശ്രീധർ, വിഷ്ണു പ്രസാദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
8.5/10

താനോസിന്റെ വിരൽ ഞൊടിക്കലിൽ പ്രപഞ്ചത്തിലെ പകുതി ജീവജാലങ്ങൾ മാഞ്ഞുപോയതിന്റെ ആഘാതത്തിലാണ് ഭൂമിയും ബാക്കിയുള്ള മനുഷ്യരും. അവേഞ്ചേഴ്‌സ് ടീമിലെ അവശേഷിക്കുന്ന അംഗങ്ങൾ എന്ത് വിലകൊടുത്തും മാഞ്ഞുപോയവരെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇതിനായി അവർ ടൈം ട്രാവലിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന അവേഞ്ചേഴ്സിന് മുന്നിൽ താനോസിനെ വീണ്ടും നേരിടുക എന്ന കടമ്പ തരണം ചെയ്യേണ്ടിവരുന്നു.

അവതാറിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ പണംവാരി ചിത്രമെന്ന റെക്കോർഡ് നേടിയ ചിത്രം,
10 വർഷങ്ങളായി ഫാൻസിന് ചിരപരിചിതരായ ഒട്ടേറെ സൂപ്പർഹീറോസിന്റെ അവസാന ചിത്രം കൂടെയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍15❤3🔥2
👍9
God's Own Country / ഗോഡ്‌സ് ഓൺ കൺട്രി (2017)

എം-സോണ്‍ റിലീസ് – 1177
പോസ്റ്റർ : ശ്രീധർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Francis Lee
പരിഭാഷ : ജയൻ പത്തനംതിട്ട
ജോണർ : ഡ്രാമ, റൊമാൻസ്
Info : 40B63BF19B21A761ABDD82971AFA76F1FC0FCA4A
7.7/10
2017 ൽ പുറത്തിറങ്ങിയ, സ്വവർഗസ്നേഹികളായ രണ്ട് പുരുഷൻമാരുടെ കഥ പറയുന്ന God's Own Country എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രാൻസിസ് ലീ എന്ന ബ്രിട്ടീഷ് സംവിധായകനാണ്. അദ്ദേഹത്തിന് ആദ്യ ചിത്രമാണിത്. തികച്ചും സാധാരണ രീതിയിൽ ഗേ പ്രണയകഥ പറയുന്ന ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ധാരാളം അവാർഡുകളും നോമിനേഷനുകളും, വാജിണ്യപരമായി വിജയവും നേടിയ ഒരു ഫീൽ ഗുഡ് മൂവിയാണ്.
ജോൺ അലസനായ ഒരു യുവാവാണ്. പക്ഷാഘാതം ഏൽപ്പിച്ച ആരോഗ്യ പ്രശ്നങ്ങൾ ഉള്ള അച്ഛനും മുത്തശ്ശിയും മാത്രമാണ് അവന്റെ വീട്ടിൽ ഉള്ളത്. അമ്മ ചെറുപ്പത്തിലേ അവനെ ഉപേക്ഷിച്ചു പോയതാണ്. കന്നുകാലികളെ വളർത്തുന്ന ചെറിയൊരു ഫാം അവർക്കുണ്ട്. അച്ഛന് വയ്യാത്തത് കൊണ്ട് ഫാമിലെ പണികൾ കൂടുതൽ ചെയ്യേണ്ടി വരുന്നതിലും പുറത്ത് യഥേഷ്ടം കറങ്ങാൻ പോകാൻ പറ്റാത്തതിലും അവൻ അസ്വസ്ഥനാണ്. രാത്രിയിൽ അടുത്തുള്ള ബാറിൽ പോയി കുടിച്ചു ബോധമില്ലാതെ വരുന്നത് മാത്രമാണ് അവന്റെ ആകെയുള്ള റിലാക്സേഷൻ. ഇതിന്റെ പേരിൽ വീട്ടിൽ ചെറിയ പൊട്ടിത്തെറികൾ ഉണ്ടാകാറുണ്ട്. ഫാമിൽ അവനെ സഹായിക്കാൻ റൊമേനിയക്കാരനായ ജോർഗിയെ അച്ഛൻ കണ്ടു പിടിക്കുന്നു. ജോർഗി വരുന്നതേ ജോണിനിഷ്ടമല്ല. ജോർഗിയെ കൊണ്ടു വരാൻ പോകുന്ന ജോർജ് അവനെ കണ്ടമാത്രയിൽ തന്നെ കളിയാക്കാനും വംശീയമായിപ്പോലും അധിക്ഷേപിക്കാനും തുടങ്ങുന്നു. ആടുകളെ നോക്കാൻ വേണ്ടി കുന്നിൻ മുകളിൽ രണ്ടു പേരും കൂടി കഴിയുന്ന ഒരു രാത്രിയിൽ അവർ തമ്മിലൊരു ഉഗ്രൻ വഴക്കുണ്ടാക്കുന്നു. അവിടം മുതൽ കാര്യങ്ങൾ മാറിമറിയുന്നു. അവരറിയാതെ മനോഹരമായ ഒരു പ്രണയം ഉള്ളിൽ പൂക്കുന്നു. അതിന്റെ ഇണക്കങ്ങളും പിണക്കങ്ങളും തിരിച്ചറിവുകളും കണ്ടുതന്നെയറിയുക…!
സ്വവർഗസ്നേഹം അധിഷ്ഠിതമായി ധാരാളം ചിത്രങ്ങൾ ഉണ്ടെങ്കിലും പലതും ട്രാജെഡിയിലും സദാചാര ചിന്തകളിലും മറ്റും അവസാനിക്കുന്നു.. ഇത് തികച്ചും ഫാസ്റ്റായി പോകുന്ന പ്രണയം മാത്രം കേന്ദ്രീകരിച്ച മൂവിയാണ്. കുറച്ച് അഡൽട്ട്സ് ഒൺലി രംഗങ്ങൾ ഉള്ളത് കൊണ്ട് പ്രായപൂർത്തി ആകാത്തവരും സദാചാര വാദികളും ഇത് കാണരുതെന്ന് അപേക്ഷിക്കുന്നു..! ഓസ്ക്കാർ നേടിയ Brokeback Mountain എന്ന പ്രസിദ്ധമായ ഗേ മൂവിയുടെ നിഴലുകൾ പതിഞ്ഞ ചിത്രം എന്ന് ക്രിട്ടിക്കുകൾ ഈ മൂവിയേപ്പറ്റി പറഞ്ഞിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤4
❤9
Zindagi Na Milegi Dobara / സിന്ദഗി നാ മിലേഗീ ദൊബാരാ (2011)

എം-സോണ്‍ റിലീസ് – 1178
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Zoya Akhtar
പരിഭാഷ : ദിൽഷാദ് മണ്ണിൽ
ജോണർ : കോമഡി, ഡ്രാമ
Info : 09EA74BBCE8B09FF4C8B793725DC3435EEFDF415
8.1/10
കബീർ, ഇമ്രാൻ, അർജുൻ മൂന്ന് പടയാളികൾ എന്നു വിളിപ്പേരുള്ള ആത്മ മിത്രങ്ങൾ. സ്കൂൾ പഠന കാലത്ത് പോകാൻ പ്ലാൻ ചെയ്ത ഒരു സാഹസിക വിനോദയാത്രക്കായ് കബീറിന്റെ ബാച്ചിലർ ട്രിപ്പെന്ന പേരിൽ സ്പെയിനിലേക്ക് പോവുകയാണ് മൂന്നുപേരും. നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലും പുതിയ പുതിയ അനുഭവങ്ങളുമായി യാത്ര തുടങ്ങുന്നു. യാത്രാമദ്ധ്യേ ഉണ്ടാകുന്ന സൗഹൃദ നിമിഷങ്ങളിലൂടേയും തിരിച്ചറിവുകളിലൂടെയുമാണ് കഥ മുമ്പോട്ട് പോകുന്നത്. സോയ അക്തർ സംവിധാനം ചെയ്ത ഈ സിനിമ ഇന്ത്യൻ സിനിമകളിലെ വേറിട്ടൊരു അനുഭവമാണ്. സൗഹൃദത്തിന്റെയും ജീവിതത്തിന്റെയും മറ്റൊരു തലം കാണിച്ചുതരുന്ന ഈ സിനിമ ഏതൊരു പ്രേഷകന്റെയും മനസ്സിൽ സന്തോഷം ഉളവാക്കുന്നൊരു അനുഭവമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14❤8🤩1
👍3❤1
Aligarh / അലിഗഢ് (2015)

എം-സോണ്‍ റിലീസ് – 1179
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Hansal Mehta
പരിഭാഷ : സൂരജ് എസ്
ജോണർ : ബയോഗ്രഫി, ഡ്രാമ
Info : B49D4415D70532D68491CD747F42666469748D63
7.8/10
അലിഗഢ് യൂണിവേഴ്സിറ്റിയിലെ മറാഠി അദ്ധ്യാപകനായ പ്രൊഫസർ ശ്രീനിവാസ് രാമചന്ദ്ര സിറസ്, സ്വവർഗ ലൈംഗികതയുടെ പേരിൽ നേരിടേണ്ടി വന്ന അനീതികളുടെ യഥാർത്ഥ കഥ ഒരു ചലച്ചിത്രത്തിലൂടെ ഹൻസൽ മേത്ത നമ്മുടെ മുന്നിലെത്തിക്കുന്നു. അദ്ദേഹത്തെ സഹായിക്കാൻ എത്തുന്ന മലയാളിയായ ദീപു സെബാസ്റ്റ്യൻ എന്ന യുവ പത്രപ്രവർത്തകനിലൂടെ സമൂഹത്തെ ചോദ്യം ചെയ്യുന്നതും തുടർന്നുള്ള നിയമ പോരാട്ടവുമാണ് ചിത്രത്തിൽ. ചിത്രത്തിന്റെ ഹൈലൈറ്റ് 64കാരനായ പ്രൊ. സിറസ് ആയി വേഷമിട്ട മനോജ് ബാജ്പൈയുടെ അഭിനയ മുഹൂർത്തങ്ങളാണ്. രാജ്കുമാർ റാവു, ആഷിഷ് വിദ്യാർത്ഥി തുടങ്ങി ഈ ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തരും അവരുടെ വേഷങ്ങൾ ഭംഗിയാക്കി. 2016ൽ പുറത്തിറങ്ങിയ ഈ ചിത്രം ബുസാൻ ഫിലിം ഫെസ്റ്റിവലിൽ അടക്കം നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤1
Jessie / ജെസ്സി (2019)

എം-സോണ്‍ റിലീസ് – 1182
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : തെലുഗു
സംവിധാനം : Aswani Kumar V
പരിഭാഷ : ഷാൻ ഫ്രാൻസിസ്
ജോണർ : ഹൊറർ, ത്രില്ലർ
Info : D06C909151170D37DE21D6201E8213112E44B5E5
7.1/10
വിക്ടോറിയ ഹൗസ് എന്ന വീട്ടില്‍ പ്രേത ബാധയുണ്ടെന്നും അവിടേക്കു പോയിട്ടുള്ളവരാരും ഇത് വരെ തിരിച്ചു വന്നിട്ടില്ലെന്നും പറയുന്നത് കേട്ട് പ്രൊഫെഷണലുകളായ 4 പേരുള്‍പ്പെടുന്ന ഒരു ടീം അതിനെക്കുറിച്ചുള്ള സത്യാവസ്ഥ അന്വേഷിക്കാനായി അവിടേക്കു പോകുന്നു. അവിടെ ആ വീട്ടില്‍ ജെസ്സി എമി എന്നീ പേരുകളിലുള്ള 2 സഹോദരിമാര്‍ ഉള്‍പ്പെട്ട ചില അപ്രതീക്ഷിത സംഭവങ്ങള്‍ അവര്‍ കാണാനിടയാകുന്നു. ആരാണ് ഈ സഹോദരിമാര്‍? അവരുടെ പിന്നിലുള്ള കഥയെന്താണ്? അവര്‍ക്ക് ഈ വീടുമായുള്ള ബന്ധം എന്താണ്? ഈ വീട്ടില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സംഭവ പരമ്പരയുടെ രഹസ്യം ഈ പ്രേത വേട്ടക്കാര്‍ പരിഹരിക്കുമോ? 2019 ല്‍ തെലുഗു ഭാഷയില്‍ പുറത്തിറങ്ങിയ ഈ ഹൊറര്‍ ത്രില്ലര്‍ സിനിമ, നല്ല തിരക്കഥ, അഭിനയം, സംവിധാനം , എന്നിവ കൊണ്ട് മികച്ചു നില്‍ക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤2🔥2
👍4❤2
The Host / ദ ഹോസ്റ്റ് (2006)

എം-സോണ്‍ റിലീസ് – 1183
പോസ്റ്റർ : ശ്രീധർ
ഭാഷ : കൊറിയൻ
സംവിധാനം : Bong Joon-ho
പരിഭാഷ : ശ്രീധർ
ജോണർ : ആക്ഷൻ, ഡ്രാമ, ഹൊറർ
Info : 835B7F75BCF838FFE105862908268AE072602831
7/10
The Host അവതരിപ്പിച്ചിരിക്കുന്നത് രസകരമായ ചുറ്റുപാടുകളിലാണ്. ഗാംഗ് ടൂ നടത്തിയിരുന്ന ചെറിയ ഭക്ഷണ ശാലയില്‍ നിന്നുമുള്ള വരുമാനത്തിലായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്. പ്രത്യേക ബുദ്ധി വൈഭവം ഒന്നും ഇല്ലാതിരുന്ന ഗാംഗ് ടൂ ഇടയ്ക്കിടെ ഉറങ്ങി പോകുന്ന സ്വഭാവമുള്ള ആളായിരുന്നു. ഒറ്റ മകള്‍, പിതാവ്, ദേശീയ തലത്തില്‍ അമ്പെയ്ത്തില്‍ തിളങ്ങുന്ന സഹോദരി, മുന്‍കാല രാഷ്ട്രീയക്കാരനായ അനിയന്‍ എന്നിവര്‍ ആയിരുന്നു അയാളുടെ വേണ്ടപ്പെട്ടവര്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പേ നദീ ജലത്തില്‍ ഒഴുക്കിയ രാസപദാര്‍ത്ഥം സൃഷ്ടിച്ചത് ഒരു ഭീകര ജീവിയെ ആണ്. ഒരു പക്ഷേ രാസപദാര്‍ത്ഥങ്ങളുടെ പ്രക്രിയ മൂലം ജനിതക മാറ്റം വന്ന മത്സ്യം. ആ ജീവിയുടെ സാമീപ്യം അവിടെ ഉണ്ടായിരുന്ന ജനങ്ങളെയും പ്രത്യേകിച്ച് ഗാംഗ് ടൂവിന്റെ കുടുംബത്തെ എങ്ങനെ പ്രതികൂലമായി ബാധിച്ചു എന്നതാണ് ചിത്രം. കൊറിയന്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടം ആകാവുന്ന ചിത്രം.Memories of Murder എന്ന കൊറിയന്‍ ക്ലാസിക് മിസ്റ്ററി ഡ്രാമയുടെ സംവിധായകന്‍ ആയ ബോങ് ജൂണ്‍ഹോ സംവിധാനം ചെയ്ത ചിത്രം എന്ന നിലയില്‍ വളരെയധികം ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു The Host. Monster-Survival രീതിയില്‍ അവതരിപ്പിച്ച ചിത്രം പ്രധാനമായും ശ്രദ്ധ ചെലുത്തിയത് മാലിന്യ സംസ്ക്കരണ പ്രശ്നങ്ങളെ ആണ്. പ്രത്യേകിച്ചും രാസ പദാര്‍ഥങ്ങളുടെ സംസ്ക്കരണം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച്. ഗൌരവമായ വിഷയത്തോടൊപ്പം തന്റെ ആദ്യ ചിത്രത്തില്‍ നിന്നും വിഭിന്നമായി ഡാര്‍ക്ക് കോമഡി ഒക്കെ ഉപേക്ഷിച്ചു കൊറിയന്‍ കൊമേര്‍ഷ്യല്‍ ചിത്രങ്ങളുടെ വഴിയിലൂടെ ആണ് സംവിധായകന്‍ സഞ്ചരിച്ചത്. ഫലം: കുറെ കാലം വരെ കൊറിയന്‍ സിനിമയിലെ, അതായത് The Admiral: Roaring Currents റിലീസ് ആകുന്നതു വരെ ഏറ്റവും വലിയ പണം വാരി ചിത്രം ആയിരുന്നു The Host. കടപ്പാട്: Rakesh Manoharan Ramaswamy
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍21❤6😱2
❤6👍4