Pariyerum Perumal / പരിയേറും പെരുമാൾ (2018)
എം-സോണ്‍ റിലീസ് – 1166
MSONE GOLD RELEASE
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : തമിഴ്
സംവിധാനം : Mari Selvaraj
പരിഭാഷ : ഷൈജു എസ്
ജോണർ : ഡ്രാമ
Info : 63C123BE2D062E0CBA0A47D6CC2B8761250E69DA
8.8/10
പരിയൻ എന്ന പരിയേറും പെരുമാൾ അടിച്ചമർത്തപ്പെട്ട ജാതിയിൽ പിറന്നവനാണ്. Dr.അംബേദ്കറെപ്പോലെയാവണമെന്നുള്ള ആഗ്രഹത്തോടെ ലോ കോളേജിൽ പ്രവേശനം നേടുന്ന അവന് അവിടെയും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇംഗ്ലീഷ് അറിയാത്ത പരിയനെ കൂടെപ്പഠിക്കുന്ന ജ്യോതി സഹായിക്കുന്നു. ഇവരുടെ സൗഹൃദം ജ്യോതിയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെടുന്നില്ല. അവരേക്കാൾ താഴ്ന്ന ജാതിയിൽ പിറന്നവൻ എന്ന് അവർ വിശ്വസിക്കുന്ന പരിയനെ അവർ പലതരത്തിൽ ഉപദ്രവിക്കുന്നു.
ജാതി വേർതിരിവുകളും ദുരഭിമാനക്കൊലകളും കാലമിത്ര കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നുവെന്ന സത്യം ഈ ചിത്രം വളരെ വ്യക്തമായി കാണിച്ചു തരുന്നു. പ്രമുഖ സംവിധായകൻ പാ. രഞ്ജിത്ത് നിർമ്മിച്ച് മാരി സെൽവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രം ഒരുപോലെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടി. നിരവധി പുരസ്കാരങ്ങൾ നേടിയ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പരിയനായും ജ്യോതിയായും അഭിനയിച്ചിരിക്കുന്നത് യുവതാരങ്ങളായ കതിർ, ആനന്ദി എന്നിവരാണ്. എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് "പരിയേറും പെരുമാൾ"
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍16❤2👏1
Majili / മജിലി (2019)
എം-സോണ്‍ റിലീസ് – 1168
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : തെലുഗു
സംവിധാനം : Shiva Nirvana
പരിഭാഷ : ഷാൻ ഫ്രാൻസിസ്
ജോണർ : ഡ്രാമ, റൊമാൻസ്
Info : 3072F69AB6D0558171C1CACC83538E6E20D0D4F0
7.2/10
" എവിടെ സ്നേഹമുണ്ടോ അവിടെ വേദനയുമുണ്ട് "
സ്വന്തം പ്രണയത്തിനു വേണ്ടി തന്റെ ജീവിതവും ഒരു നല്ല ക്രിക്കറ്റര്‍ ആകണമെന്നുള്ള അതിയായ ആഗ്രഹവും അവന്റെ സ്വപ്നങ്ങളും എല്ലാം ഉപേക്ഷിക്കേണ്ടി വരുന്ന പൂര്‍ണ്ണ എന്ന ചെറുപ്പക്കാരന്റെ കഥയാണ് മജിലി എന്ന 2019 ല്‍ പുറത്തിറങ്ങിയ ഈ തെലുഗു ചിത്രത്തില്‍ പറയുന്നത്. അവന് നേരിടേണ്ടി വന്നത് വലിയ ദുരന്തങ്ങളായിരുന്നു, എല്ലാം എല്ലാം ആയിരുന്നതെല്ലാം അവന് നഷ്ടപ്പെട്ടു പോകുകയും അത് മൂലം ഉണ്ടായ ഷോക്കില്‍ അവന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു, അവനെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടു വരുവാന്‍ അവന്റെ അച്ഛന്റേയും കൂട്ടുകാരുടെയും ഭാര്യയുടെയും ശ്രമങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ ബാക്കി ഭാഗം മുന്നോട്ടു പോകുന്നത്. വളരെ നല്ല ഒരു പ്രണയകഥയും അതു പോലെ തന്നെ ഒരു ഇമോഷണല്‍ കുടുംബ കഥയുമാണ് ഈ ചിത്രം.
സെന്റിമെന്റ്സിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പാട്ടിനും തമാശക്കും ആക്ഷനും എല്ലാം തുല്യ പ്രാധാന്യമാണ് സംവിധായകന് കൊടുത്തിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന നല്ല ഒരു സിനിമയാണ് മജിലി.

👍7❤4
Westworld: Season 2 Part 2 / വെസ്റ്റ് വേൾഡ്: സീസൺ 2 ഭാഗം 2 (2018)
എം-സോണ്‍ റിലീസ് – 1102
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
നിർമാണം : HBO
പരിഭാഷ : നിഖില്‍ വിജയരാഘവന്
ജോണർ : ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
8.8/10
സ്വീറ്റ് വാട്ടർ എന്ന സ്ഥലത്തെ റേഞ്ചറുടെ മകളാണ് ഡിലോറിസ്. അവൾ ഒരാളുമായി പ്രണയത്തിലാണ്. പട്ടാളത്തിൽ നിന്നും പിരിഞ്ഞ ടെഡിക്കും അവളെ ജീവനാണ്. എങ്കിലും തന്റെ പഴയ ശത്രുവിനോടുള്ള കണക്കു തീർത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഡിലോറിസിനൊപ്പം ഒരു ജീവിതം തുടങ്ങാൻ എന്ന് റെഡി തീരുമാനിച്ചു. ടെഡിയെയും ഡിലോറിസിനേയും പോലെ കുറെപേരും അവരുടെ സ്വപ്നങ്ങളും ആണ് വെസ്റ്റ് വേൾഡ് എന്ന ലോകം.. അവിടെയുള്ളവരെല്ലാം റോബോട്ടുകൾ. മനുഷ്യരെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ടുകൾക്ക് അത് ലോകമാണ് , പക്ഷെ നമ്മൾ മനുഷ്യർക്ക് അതൊരു അമ്യൂസ്മെന്റ് പാർക്ക് മാത്രവും. മറ്റേതൊരു പാർക്കിലെയും പോലെ ടിക്കറ്റ് എടുത്ത് നിങ്ങൾക്ക് അവിടെ കടന്നു ചെല്ലാം. ടെഡിയുടെയും ഡിലോറിസിന്റെയും മീവിന്റെയുമൊക്കെ ജീവിതം കാണാം ആസ്വദിക്കാം അവർക്കൊപ്പം ജീവിക്കാം അല്ലെങ്കിൽ നശിപ്പിക്കാം. അവിടെ പരിധികളോ നിയന്ത്രങ്ങളോ ഇല്ല. പുറത്തു നിങ്ങൾ ആരെന്നത് ഒരു പ്രശ്നമല്ല. പാർക്കിൽ നിങ്ങൾക്ക് ആരെയും പ്രണയിക്കാം, കൊല്ലാം, യുദ്ധമോ ബലാത്സംഗമോ വേട്ടയോ എന്തും ചെയ്യാം. വേണ്ടത് അതിനുള്ള മനക്കട്ടി മാത്രം. റോബോട്ടിന് മനുഷ്യരെ ഒന്നും ചെയ്യാൻ കഴിയില്ല.
ജോനാഥൻ നോളനും ലിസ ജോയ് യും ചേർന്ന് HBO യ്ക്കു വേണ്ടി തയ്യാറാക്കിയ സീരീസ് ആണ് ഇത്. ഒരേസമയം പല ടൈം ലൈനുകളിൽ കഥപറഞ്ഞു പോകുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
ഈ സീരീസിന്റെ ആദ്യ സീസൺ റിലീസ് നമ്പർ 789, രണ്ടാം സീസണിന്റെ ആദ്യ 5 എപ്പിസോഡുകൾ റിലീസ് നമ്പർ 1102 എന്നിങ്ങനെയാണ്. രണ്ടാം സീസണിലെ 6 മുതൽ 10 വരെയുള്ള എപ്പിസോഡുകളാണ് ഇതിലുള്ളത്.

👍11❤3
The Chronicles of Narnia: The Lion, the Witch and the Wardrobe / ദി ക്രോണിക്കിൾസ് ഓഫ് നാർനിയ: ദി ലയൺ, ദി വിച്ച് ആൻഡ് ദി വാർഡ്രോബ് (2005)
എം-സോണ്‍ റിലീസ് – 1170
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Andrew Adamson
പരിഭാഷ : അക്ഷയ് ഗോകുലം
ജോണർ : അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി
Info : 9CD4AB2FC35E8F9C9468035F6FFEE1FBBCC7B457
6.9/10
രണ്ടാം ലോകമഹായുദ്ധക്കെടുതികളിൽ നിന്നും രക്ഷപ്പെട്ട് വരുന്ന നാലു സഹോദരങ്ങൾ താമസിക്കാനായി എത്തിച്ചേരുന്നത് ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിലെ ഒരു വലിയ ബംഗ്ലാവിൽ ആണ്.അവരുടെ അകന്ന ബന്ധുവായ പ്രൊഫസറും ജോലിക്കാരിയും മാത്രമാണ് ആ വലിയ വീട്ടിലെ താമസക്കാർ. ലൂസി എന്ന ഇളയകുട്ടി കളിക്കുന്നതിനിടയിൽ ഒരു അലമാരയിൽ കയറി ഒളിക്കുന്നു. എന്നാൽ അത് മറ്റൊരു ലോകത്തേക്ക് ഉള്ള ഒരു ഗേറ്റ് വേ ആയിരുന്നു. നാർനിയ എന്ന മിഡീവൽ യുഗത്തിലാണ് അവർ എത്തിച്ചേരുന്നത്. മഞ്ഞ് മൂടിക്കിടക്കുന്ന നാർനിയ എന്ന രാജ്യവും അവിടെ അടക്കിഭരിക്കുന്ന ഒരു ദുർമന്ത്രവാദിനിയുമാണുള്ളത്.
രണ്ടു ലോകങ്ങളും തമ്മിൽ സമയയവ്യത്യാസം ഉണ്ട്. നാർനിയയിലെ നൂറു കണക്കിനു വർഷങ്ങൾ ഭൂമിയിലെ ഒരു നിമിഷം പോലും ഇല്ല. മൂന്ന് ഭാഗങ്ങൾ ഉണ്ട് ഈ സിനിമയ്ക്ക്. ഫാന്റസിയുടെയും നന്മയുടെയും കഥകളാണ് മൂന്നും. നൊസ്റ്റാൾജിയ തോന്നിപ്പിക്കുന്ന, സംത്യപ്തി തരുന്ന ഫീൽഗുഡ് സിനിമയാണ് നാർനിയ.
കടപ്പാട് : രാകേഷ് റോസ്

❤11👍8😁1
Chi La Sow / ചി ല സൗ (2018)
എം-സോണ്‍ റിലീസ് – 1309
പോസ്റ്റർ : ക്ലിന്റണ് ജോര്‍ജ്
ഭാഷ : തെലുഗു
സംവിധാനം : Rahul Ravindran
പരിഭാഷ : ഷൈജു എസ്
ജോണർ : കോമഡി, റൊമാൻസ്
7.8/10
അടുത്ത 5 വർഷത്തിനുള്ളിൽ കല്ല്യാണമേ കഴിക്കില്ലെന്ന് ഉറപ്പിച്ച 27 വയസ്സുകാരനായ അർജുൻ. അമ്മയുടെ അസുഖം (ബൈപോളാർ) കാരണം തുടർച്ചയായി കല്ല്യാണം മുടങ്ങിപ്പോവുന്ന അഞ്ജലി. ഒരു രാത്രിയിൽ മറ്റാരുടെയും സാന്നിധ്യമില്ലാതെ ഇവരുടെ പെണ്ണ് കാണൽ ചടങ്ങ് നടക്കുന്നു, അതും അർജുന്റെ വീട്ടിൽ വെച്ച്. കല്ല്യാണത്തിന് താത്പര്യമില്ലെന്ന് പറയുന്ന അർജുനോട് ആദ്യം ദേഷ്യപ്പെടുന്ന അഞ്ജലി, അവൾക്കിത് ആദ്യത്തെ അനുഭവമല്ലെന്ന് പറയുന്നു. തുടർന്ന് ആ രാത്രിയിൽ ഇരുവരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിന്റെ അനന്തരഫലവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സുഷാന്ത്, രുഹാനി ശർമ്മ എന്നിവരാണ് യഥാക്രമം അർജുനും അഞ്ജലിയുമായി അഭിനയിച്ചിരിക്കുന്നത്. രാഹുൽ രവീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം നേടുകയുണ്ടായി.

👍5❤3
Daredevil: Season 1 / ഡെയർഡെവിൾ: സീസൺ 1 (2015)
എം-സോണ്‍ റിലീസ് – 1306
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Netflix
പരിഭാഷ : ആര്യ നക്ഷത്രക്
ജോണർ : Action, Crime, Drama
Info : 4546EC0C80F783B6BDF0A4CC1F041A67AAD34633
8.6/10
ഇപ്പോൾ MCU എന്ന് കേൾക്കാത്തവർ ആരും ഉണ്ടായിരിക്കാൻ വഴിയില്ല. ഇതേ MCUന്റെ തന്നെ ഭാഗമായിട്ടുള്ള, 2015 മുതൽ Netflix നിർമിച്ചു പുറത്തിറക്കിയ സീരീസ് ആണ് Daredevil. ഏറ്റവും മികച്ച സൂപ്പർഹീറോ സീരീസ് ഏതാണെന്ന് ചോദിച്ചാൽ ഭൂരിപക്ഷം പേരുടെയും മറുപടി Daredevil എന്നു തന്നെ ആയിരിക്കും. MCU സിനിമകൾ പൊതുവെ ലൈറ്റ് ടോണിൽ ഉള്ളതാണെങ്കിൽ Netflix സീരീസുകൾ നന്നായി വയലൻസ് നിറഞ്ഞതാണ്. കെട്ടുറപ്പുള്ള കഥയ്ക്കും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനും ഒപ്പം സീരിസിന്റെ ഹൈലൈറ്റ് അതിലെ ആക്ഷൻ രംഗങ്ങളാണ്. പരമാവധി റിയലിസ്റ്റിക്കായി തന്നെയാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്.
ചെറുപ്പത്തിൽ ഒരു ആക്സിഡന്റിൽ പെട്ട് ചില രാസവസ്തുക്കൾ ശരീരത്തിൽ കയറിയതുമൂലം കണ്ണിന്റെ കാഴ്ച്ച നഷ്ടമായ മാത്യു മർഡോക്ക് എന്ന ചെറുപ്പക്കാരനായ വക്കീലാണ് കഥയിലെ കേന്ദ്ര കഥാപാത്രം. ആ അപകടത്തോടുകൂടി കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടെങ്കിലും അവന്റെ മറ്റ് ഇന്ദ്രിയങ്ങളുടെ ശേഷികൾ പതിന്മടങ്ങ് വർധിക്കുകയും ചെയ്തിരുന്നു. അതോടെ കണ്ണ് ഉള്ളവരെക്കാൾ അധികം അവൻ കാണാനും കേൾക്കാനും അറിയാനും തുടങ്ങി.
ഒരു സുപ്രഭാതത്തിൽ ശരീരമാകെ രക്തവും കൈയ്യിൽ ഒരു കത്തിയുമായി ഒരു മൃതദേഹത്തിനരികെ ഉറക്കമുണർന്ന, കേസിലെ പ്രതി എന്നു സംശയിക്കുന്ന കാറൻ പേജ് എന്ന യുവതിയുടെ കേസ് മർഡോക്കും സുഹൃത്ത് ഫോഗിയും ഏറ്റെടുക്കുന്നു. അവൾ എങ്ങനെ ആ സാഹചര്യത്തിൽ എത്തി, ആരാണിതിന് പിന്നിൽ, അവരുടെ ഉദ്ദേശം എന്താണ് എന്നെല്ലാം അന്വേഷിച്ചു പോയ മർഡോക്ക് ചെന്നെത്തിയത് വലിയൊരു അധോലോകത്തിലേക്കായിരുന്നു.
കണ്ണുള്ളവർക്ക് കാണാൻ കഴിയാതെ പോവുന്ന സമൂഹത്തിലെ കൊള്ളാരുതായ്മകൾ അറിയാൻ തുടങ്ങിയതോടെ, നിയമം കൊണ്ട് പലപ്പോഴും ഒന്നും ചെയ്യാനാകാതെ വരുമ്പോൾ തിന്മക്കെതിരെ പ്രതികരിക്കാൻ അവനു നേരിട്ട് ഇറങ്ങേണ്ടി വരുന്നു. എന്നാൽ എല്ലാത്തിനും പിന്നിൽ പോലീസിനെയും രാഷ്ട്രീയക്കാരെയും പത്രക്കാരെയും അടക്കം വിലക്ക് വാങ്ങിയ, എപ്പോഴും താൻ ചിന്തിക്കുന്നതിന്റെ രണ്ടു പടി മുന്നിൽ ചിന്തിക്കുന്ന ശക്തനായ പ്രതിയോഗിക്ക് മുൻപിൽ മാത്യു നിസ്സഹായനാവുന്ന കാഴ്ചയാണ് പലപ്പോഴും കാണാനാവുക. തന്റെ സിറ്റിയെ രക്ഷിക്കാനായി മാത്യുവിന്റെ പകൽ നിയമം വഴിയും രാത്രി നേരിട്ടുമുള്ള പോരാട്ടമാണ് Daredevil.

❤13👍11🔥5👏2
Furie / ഫ്യൂരി (2019)
എം-സോണ്‍ റിലീസ് – 1173
പോസ്റ്റർ : ശ്രീധർ
ഭാഷ : വിയറ്റ്നാമീസ്
സംവിധാനം : Le-Van Kiet
പരിഭാഷ : മുഹമ്മദ് റാസിഫ്
ജോണർ : ആക്ഷൻ, ഡ്രാമ, ത്രില്ലർ
Info : C71D029425753A300709A197A67311DA79DB590D
6.3/10
പഴയ കാലം മറക്കാനാണ് താൻ ഇന്ന് അവിടെ നിൽക്കുന്നത്. ആർക്കും ഇന്ന് താൻ യഥാർത്ഥത്തിൽ ആരാണെന്നു പോലും അറിയില്ല. പുതിയ ജീവിതം കഷ്ടതകൾ നിറഞ്ഞത് ആണെങ്കിലും 10 വർഷത്തോളം താൻ പിടിച്ച് നിന്നു. ഇന്ന് പക്ഷേ എല്ലാം മാറിയിരിക്കുന്നു. അവർ തൊട്ടിരിക്കുന്നത് തെറ്റായ ആളെ ആണ്. തന്റെ മകളെ!! അവരുടെ ആ തെറ്റിനുള്ള പരിഹാരം ഒന്നേ ഉള്ളൂ… എന്താണവളുടെ മനസ്സിൽ?പരുന്ത് റാഞ്ചാതെ തന്റെ കുഞ്ഞുങ്ങളെ ചിറകിന്റെ സുരക്ഷയിൽ കാത്തു സൂക്ഷിക്കുന്ന തള്ള കോഴി കാണിക്കുന്ന ശ്രദ്ധയിൽ അവളുടെ ആകെ ഉള്ള ധൈര്യവും ശക്തിയും എല്ലാം കാണാനാകും. ഇതു പോലെ ആണ് ഒരു പക്ഷേ എല്ലാ ജീവികളുടെയും ഇടയിൽ എന്നു തോന്നുന്നു. പറഞ്ഞു വരുന്നത് ഡിസ്കവറി ചാനലിലെ ഡോക്യുമെന്ററിയെ കുറിച്ചൊന്നും അല്ല. ഒരു സിനിമയെക്കുറിച്ചാണ്. വാണിജ്യ സിനിമാ ലോകത്തിലേക്ക് വിയറ്റ്നാമിൽ നിന്നുള്ള ഏറ്റവും വലിയ ചുവടു വെപ്പാണ് 'Furie' എന്ന ആക്ഷൻ സിനിമ.
കഥ എന്ന നിലയിൽ ഒന്നാന്തരം ക്ളീഷേ ആണ് ചിത്രം. പക്ഷേ സിനിമയെ ഇഷ്ടപ്പെടാൻ വലിയ ഒരു ഘടകം ഒരുക്കി വച്ചിട്ടുണ്ട്, 'Thanh Van' എന്ന നടിയുടെ ആക്ഷൻ രംഗങ്ങൾ. മികച്ച ആക്ഷൻ കൊറിയോഗ്രാഫി ആണ് ചിത്രത്തിൽ ഉള്ളത്. ഒന്നര മണിക്കൂർ ഉള്ള സിനിമ ഈ ആക്ഷൻ രംഗങ്ങൾ കാരണം തന്നെ തീരുന്നത് പോലും അറിയില്ല. പ്രത്യേകിച്ചും ക്ളീഷേ ആയ ഒരു കഥ ഉള്ളപ്പോൾ. അസാധ്യമായ സംഘട്ടന മികവ് ആണ് സിനിമയുടെ പ്ലസ് പോയിന്റ്. സമാനമായ സിനിമകൾ ഒക്കെ ധാരാളം കണ്ടിരിക്കാം എങ്കിലും സംഘട്ടന രംഗങ്ങൾ സിനിമയിൽ വിശ്വസനീയം ആക്കുവാൻ ട്രെയിനിംഗിനോടൊപ്പം ഒരു പ്രത്യേക grace കൂടി വേണം എന്ന് കരുതുന്നു.
തന്റെ നാൽപ്പതാം വയസ്സിൽ മോഡൽ, പാട്ടുകാരി, അഭിനേത്രി എന്നിവയിൽ നിന്നും ഒക്കെ വലിയ നിലയിൽ എത്തിയിരിക്കുകയാണ് വിയറ്റ്നാമിലെ ആരാധകരുടെ പ്രിയപ്പെട്ട നായിക. മുൻപും ആക്ഷൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും Furie എന്ന സിനിമയുടെ ജീവൻ തന്നെ അവരായിരുന്നു. നിങ്ങൾ ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾക്കീ ചിത്രത്തെ സമീപിക്കാം.കടപ്പാട് : movieholicviews

👍13❤7
Sacred Games: Season 2 / സേക്രഡ് ഗെയിംസ്: സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1304
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഹിന്ദി
സംവിധാനം : Anurag Kashyap, Vikramaditya Motwane
പരിഭാഷ : ലിജോ ജോളി, സുനില്‍ നടയ്ക്കല്‍, കൃഷ്ണപ്രസാദ് എം വി
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
8.8/10
Vikram Chandra യുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി Netflix പുറത്തിറക്കിയ Web Series ആണ് സേക്രഡ് ഗെയിംസ്. Netflix Original ന്റെ ആദ്യ ഇന്ത്യൻ വെബ് സീരീസ് ആണ് സേക്രഡ് ഗെയിംസ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോത്വാനെ എന്നീ പ്രതിഭാധനരായ ബോളിവുഡ് സംവിധായകർ പിന്നണിയിലും നവാസുദ്ധിൻ സിദ്ധിഖി, സൈഫ് അലി ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങൾ കഥാപാത്രങ്ങളായി മുന്നണിയിലും അണി നിരന്നപ്പോൾ ഇത് വരെ പുറത്തിറങ്ങിയ ഇന്ത്യൻ വെബ് സീരീസുകളിൽ ഏറ്റവും ജനപ്രീതി നേടിയ വെബ് സീരീസ് എന്ന ഖ്യാതി നേടാൻ ഈ സീരീസിന് കഴിഞ്ഞു.
മുംബൈ പൊലീസിലെ ഇൻസ്പെക്ടർ ആയ സർതാജ് സിങ്ങിന്, 16 വർഷമായി ഒളിവിൽ ആയിരുന്ന മുംബൈയിലെ മുൻ അധോലോക നായകൻ ഗണേഷ് ഗൈതൊണ്ടയിൽ നിന്ന് ലഭിക്കുന്ന ഒരു ഫോൺ കോളി ലൂടെയാണ് സീരീസ് ആരംഭിക്കുന്നത് അടുത്ത 25 ദിവസത്തിനുള്ളിൽ മുംബൈ നഗരം ലോക ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാകും എന്നൊരു മുന്നറിയിപ്പാണ് ഗെയ്തൊണ്ടെ സർതാജിന് നൽകിയത്. തനിക്ക് ലഭിച്ച ഫോൺകോൾ ലൊക്കേഷൻ തേടിച്ചെന്ന സർതാജ് സിങ്ങിന് ആത്മഹത്യ ചെയ്തത നിലയിലുള്ള ഗെയ്തൊണ്ട യുടെ മൃതശരീരമാണ് ലഭിച്ചത് .
അടുത്ത 25 ദിവസത്തിനുള്ളിൽ മുംബൈയിൽ എന്ത് സംഭവിക്കും എന്നതിന് പുറകെയുള്ള സർതാജിന്റെ അന്വേഷണവും ഗണേഷ് എന്ന നാട്ടുംപുറത്തുകാരനായ ബ്രഹ്മണബാലൻ എങ്ങിനെ മുംബൈയെ വിറപ്പിച്ച ഗൈതൊണ്ട എന്ന അധോലോക നേതാവായി എന്നതും ആദ്യ സീനണിൽ നമ്മൾ കണ്ടു. ഒരു പ്രത്യേക സാഹചര്യത്തിൽ മുംബൈയിൽ നിന്ന് രക്ഷപെടുന്ന ഗൈതൊണ്ട തന്റെ മൂന്നാമത്തെ "പിതാവിനെ" കണ്ടു മുട്ടുന്നതും വിദേശത്ത് തന്റെ സാമ്രാജ്യം കെട്ടി പടുക്കുന്നതുമടങ്ങുന്ന ഭൂത കാലവും അതേ സമയം മുബൈയെ ഇല്ലാതാക്കാൻ ഉള്ള വിഘടന വാദികളുടെ ശ്രമങ്ങളും അത് തടയാൻ വേണ്ടി അതിന് പുറകെയുള്ള സർതാജിന്റെ ഓട്ടവും രണ്ടാം സീസണിൽ കാണാം.
NB:- ഒന്നാം സീസണിന്റെ തുടർച്ചയാണ് രണ്ടാം സീസൺ അതു കൊണ്ടു ഒന്നാം സീസൺ കണ്ട ശേഷം മാത്രം രണ്ടാം സീസൺ കാണുക.

👍9❤5🎉1
Alita: Battle Angel / അലീറ്റ: ബാറ്റിൽ ഏഞ്ചൽ (2019)
എം-സോണ്‍ റിലീസ് – 1174
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Robert Rodriguez
പരിഭാഷ : വിമൽ കെ കൃഷ്ണൻകുട്ടി
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
Info : E6242B6C4F6B0A938DFA95F53321C7FF67CCBF2E
7.3/10
ജാപ്പനീസ് കോമിക് ഗ്രാഫിക് നോവൽ " Gunnm " ആസ്പദമാക്കി ജെയിംസ് കാമറോൺ കഥയെഴുതി റോഡ്രിഗ്സ്സ് സംവിധാനം ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ഫിലിമാണ് Alita Battle Angel. The Fall എന്ന് വിളിക്കുന്ന യുദ്ധത്തിന് ശേഷം നാശനഷ്ടങ്ങൾ ഉണ്ടായ ഭൂമിയിൽ ഉള്ള Iron City ലെ ചവറ്റുകൊട്ടയിൽ നിന്നും Alitaയുടെ ശരീരഭാഗങ്ങൾ Dr.Idoന് ലഭിക്കുന്നു. പൂർണമായും പ്രവർത്തിക്കുന്ന മസ്തിഷ്കമുള്ള അവളെ മറ്റു ഭാഗങ്ങൾ ചേർത്ത് അദ്ദേഹം മനുഷ്യരൂപത്തിലുള്ള Alita യെ നിർമ്മിക്കുന്നു. ആകാശത്തിലെ നഗരമായ Zalem നിന്നുള്ള വെസ്റ്റിൽ നിന്നും വരുന്ന Alita ക്കു കഴിഞ്ഞ കാലത്തിനെ കുറിച്ചുള്ള ഓർമ്മകൾ ഇല്ല. ഡോക്ടറും അവളും ചേർന്നു അവളുടെ കഴിഞ്ഞകാലം കണ്ടെത്താനായി ശ്രമിക്കുന്നതും അതോടൊപ്പം ഡോക്ടറിനെ കുറിച്ചുള്ള രഹസ്യങ്ങൾ അവളറിയുന്നതും അവളുടെ കഴിഞ്ഞകാലത്തിലെ ഓർമ്മകൾ തിരിച്ചുവരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.
പ്രെഡിക്റ്റബിൾ ആയിട്ടുള്ള കഥയിൽ മികച്ച സിനിമാറ്റൊഗ്രഫിയും സംഗീതവും, ത്രീഡിയും അതാണ് Alita Battle Angel എന്ന സിനിമ. ആവശ്യമായ രീതിയിൽ സ്ലോവായി തുടങ്ങുന്ന ആദ്യ പകുതി ഇന്റെർവെലിന് ശേഷമുള്ള തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഇതൊക്കെ ഒന്നുകൂടി മികച്ചതാക്കിക്കൊണ്ടു ത്രീഡിയും അതോടൊപ്പം സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകി അവസാനിക്കുന്ന ക്ലൈമാക്സ്.
കടപ്പാട് : Abhijith A G

👍14❤5🔥1
Gang Leader / ഗ്യാങ് ലീഡർ (2019)
എം-സോണ്‍ റിലീസ് – 1302
പോസ്റ്റർ : ഷൈജു എസ്
ഭാഷ : തെലുഗു
സംവിധാനം : Vikram K. Kumar
പരിഭാഷ : ജിതിൻ.വി, ഷാൻ ഫ്രാൻസിസ്
ജോണർ : Action, Comedy
Info : 5E87A8C8C9A63F853D5F357338896126920EAFDE
7.7/10
പഞ്ചഗുട്ട ബാങ്കിൽ ഒരു വമ്പൻ കൊള്ള നടക്കുകയാണ്. 6പേർ ചേർന്നാണ് കൊള്ള നടത്തുന്നത് എന്നാൽ ഒടുവിൽ ബാക്കിയുള്ള അഞ്ച് പേരെയും കൊന്ന് കൂടെയുണ്ടായിരുന്ന ആറാമൻ പണവുമായി കടന്നുകളയുന്നു. ഒരു വർഷത്തിന് ശേഷം ഈ മരണപ്പെട്ടുപോയ അഞ്ച് പേരുടെ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുകയും ഒരു പ്രശസ്തനായ റിവഞ്ച് റൈറ്ററെ കൂട്ടുപിടിച്ച് അവർ നടത്തുന്ന പ്രതികാരവുമാണ് ഗ്യാങ് ലീഡർ എന്ന സിനിമയുടെ ഇതിവൃത്തം. 12B, മനം, 24 എന്നീ ചിത്രങ്ങളുടെ അമരക്കാരനായ വിക്രം.കെ.കുമാർ അണിയിച്ചൊരുക്കിയ ഒരു കൊച്ചു ചിത്രമാണ് ഗ്യാങ് ലീഡർ. സാധാരണ വിക്രം കുമാർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായൊരു അനുഭവമാണ് ഗ്യാങ് ലീഡർ പ്രേക്ഷകന് സമ്മാനിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നാച്ചുറൽ സ്റ്റാർ നാനിയാണ്. പ്രായഭേദമന്യേ എല്ലാവർക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു കൊച്ചു ചിത്രമാണ് ഗ്യാങ് ലീഡർ.

👍8❤3
Captain America: Civil War / ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016)
എം-സോണ്‍ റിലീസ് – 1175
പോസ്റ്റർ : അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Anthony Russo, Joe Russo
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്, ആര്യ നക്ഷത്രക്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
Info : EB2D1EDF90C35F7BEFCAB92D064B608E8EC5F571
7.8/10
ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി, സോകോവിയ പ്രശ്നങ്ങൾക്ക് ശേഷം സാധാരണ ജനങ്ങൾ ശരിക്കും ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ട് 117 രാജ്യങ്ങൾ അംഗീകരിച്ച Sokovia Accords, Avengersന് മുന്നിൽ വയ്ക്കുന്നു. Accords പ്രകാരം Avengersന് ഇനി സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവാദമുണ്ടായിരിക്കില്ല. ഗവൺമെന്റിന് കീഴിൽ ഓർഡറുകൾക്ക് അനുസരിച്ചു മിഷൻസ് എടുത്തു പ്രവർത്തിക്കാം. അല്ലെങ്കിൽ ഈ പരിപാടി അവസാനിപ്പിച്ചു പോകാം. സ്വാഭാവികമായും ഇത് Avengersനെ പിളർത്തി. Accords ൽ ഒപ്പുവയ്ക്കാം എന്ന് തീരുമാനിക്കുന്ന ടോണിയും സംഘവും ഒരുഭാഗത്തും, സ്വന്തം തീരുമാനത്തെ ഗവണ്മെന്റിനേലും വിശ്വസിക്കുന്ന റോജർസ് മറുഭാഗത്തും.
Accords ൽ ഒപ്പുവെക്കാൻ ടോണിക്ക് ഒരുപാടു ന്യായീകരണങ്ങൾ ഉണ്ട്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ എടുത്തു ചാട്ടക്കാരനും ഇതിനു മുന്നേ തന്റെ തെറ്റായ തീരുമാനം കൊണ്ടാണ് അൽട്രോൺ ഉണ്ടായതെന്ന കുറ്റബോധവും കൊണ്ടാണ് ടോണി Accords ൽ ഒപ്പുവയ്ക്കാം എന്ന് തീരുമാനിക്കുന്നത്. രണ്ടാം ലോക മഹായുദ്ധവും അന്നത്തെ ഗവണ്മെന്റ് ചെയ്ത കാര്യങ്ങളും എല്ലാം നേരിട്ട് കണ്ട ഒരു വ്യക്തി എന്നനിലയിൽ റോജർസ് ഒരിക്കലും ഒരു ഗവണ്മെന്റിനു കീഴിലും പ്രവർത്തിക്കാൻ താല്പര്യം ഇല്ലാത്ത വ്യക്തിയാണ്. അതുപോലെ തന്നെ മുൻ കാലങ്ങളിൽ S.H.I.E.L.D. എന്ന ഗവണ്മെന്റ് ഏജൻസിക്കു കീഴിലും വ്യത്യസ്തമായ അനുഭവം അല്ലായിരുന്നു ക്യാപ്റ്റന്‍. സ്വയം വിശ്വാസമില്ലാത്ത ടോണി ഒരുഭാഗത്ത്, സ്വന്തം തീരുമാനങ്ങളിൽ മാത്രം വിശ്വസിക്കുന്ന ക്യാപ്റ്റൻ മറുഭാഗത്ത്. ഹൾക്കും തോറും ഒഴികെയുള്ള അവഞ്ചേഴ്സ് ടീം എല്ലാവരും രണ്ടു ചേരിയായി തിരിയുന്നു.

👍12❤4