Jaane Tu... Ya Jaane Na / ജാനെ തൂ... യാ ജാനെ നാ (2008)
എം-സോണ്‍ റിലീസ് – 1420
ഹിന്ദി ഹഫ്ത – 13
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഹിന്ദി
സംവിധാനം : Abbas Tyrewala
പരിഭാഷ : അജിത് വേലായുധൻ
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
7.5/10
ജയ്യും അദിതിയും ബെസ്റ്റ് ഫ്രണ്ട്സാണ്. അഞ്ച് വർഷത്തെ കോളേജ് ജീവിതത്തിനു ശേഷം ജയ്ക്കും അദിതിക്കും വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചപ്പോൾ രണ്ടുപേരും അത് നിരസിച്ചു. അങ്ങനെ അവരുടെ ജീവിതത്തിലേക്ക് മേഘ്നയും സുശാന്തും എത്തുന്നു. ഒരുമിച്ച് നടന്നവർ മറ്റൊരാളുടേതാവുന്നതു കാണുമ്പോൾ അവരുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് "ജാനെ തൂ യാ ജാനെ നാ" എന്ന ചിത്രം.
ആമിർ ഖാന്റെ നിർമ്മാണത്തിൽ അബ്ബാസ് ടൈർവാല തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയൊരു വിജയമായിരുന്നു. എ ആർ റഹ്മാന്റെ സംഗീതം ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍4❤3
Breaking Bad: Season 1 / ബ്രേക്കിങ് ബാഡ്: സീസൺ 1 (2008)
എം-സോണ്‍ റിലീസ് – 1421
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Vince Gilligan
പരിഭാഷ : ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്,ഗായത്രി മാടമ്പി
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
9.5/10
രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റന്‍), ഒരു ശരാശരി അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗക്കാരന്റെ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്‍ബുദം ആണെന്നയാള്‍ അറിയുന്നത്. അതയാളെ ശരിക്കും തകര്‍ത്തു കളയുന്നു. തനിക്കിനി ഏറെക്കാലം ആയുസ്സില്ല എന്ന ആസന്നമായ സത്യത്തെക്കാള്‍ അയാളെ അലട്ടുന്നത് കാലം തെറ്റി ഗര്‍ഭിണിയായ പ്രിയ ഭാര്യ സ്കൈലറിന്റെയും, അംഗവൈകല്യം ഉള്ള മകന് വാള്‍ട്ടര്‍ ജൂനിയറിന്റെയും ഭാവിയാണ്.
അപ്രതീക്ഷിതമായി തന്റെ പഴയ വിദ്യാര്‍ത്ഥി ജെസ്സി പിങ്ക്മാനെ (ആരോണ്‍ പോള്‍) കണ്ടു മുട്ടുന്ന വാള്‍ട്ടര്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭാര്യയുടെയും മക്കളുടെയും ഭാവി ജീവിതത്തിലേക്ക് ആവശ്യമായ പണമുണ്ടാക്കുക എന്ന അനിവാര്യതയെ മുന്‍നിര്‍ത്തി ജെസ്സിയുടെ സഹായത്തോടെ നിയമലംഘനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ലോകത്ത് എത്തിപ്പെടുന്നു.
താന്‍ പഠിപ്പിക്കുന്ന രസതന്ത്രത്തിന്റെ അനന്തസാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന വാള്‍ട്ട്, ജെസ്സിയുടെ സഹായത്താല്‍ മെത്താംഫെറ്റമിൻ എന്ന മാരകമായ ലഹരിമരുന്ന് ഉത്പാദിപ്പിക്കാനും വിൽക്കുവാനും തുടങ്ങുന്നു. വാള്‍ട്ടും, ജെസ്സിയും കടന്നു പോകുന്ന അത്യന്തം കോരിത്തരിപ്പിക്കുന്നതും, ആകാംക്ഷാഭരിതവുമായ നിമിഷങ്ങള്‍ കാഴ്ചവെക്കുന്ന പരമ്പരയാണ് വിന്‍സ് ഗില്ലിഗന്‍ ഒരുക്കിയ ബ്രേക്കിങ് ബാഡ്. മാറ്റങ്ങളുടെ ശാസ്ത്രമായ കെമിസ്ട്രി വാൾട്ടറിന്റെയും, ജെസ്സിയുടെയും അവർക്ക് ചുറ്റുമുള്ളവയുടെയും ജീവിതങ്ങളെ പരിണാമപ്പെടുത്തുന്നതിലൂടെ സീരീസ് മുന്നേറുന്നു. ഉജ്വലമായ കാസ്റ്റിംഗ്, തകര്‍പ്പന്‍ അഭിനയം, എന്നിങ്ങനെ ഇന്നേവരെയുള്ള ടെലിവിഷന്‍ പരമ്പരകളില്‍ നിന്ന് വേറിട്ട, ഒരു വ്യത്യസ്താനുഭവമാണ് ബ്രേക്കിങ് ബാഡ് മുന്നോട്ട് വെക്കുന്നത്. ഓരോ എപ്പിസോഡ് കഴിയുന്തോറും പ്രേക്ഷകനെ അടുത്ത ഭാഗം കാണാന്‍ പ്രേരിപ്പിക്കുന്ന മയക്കുമരുന്നാണ് ഈ പരമ്പര.
AMC നെറ്റ് വർക്കിലൂടെ 2008 ജനുവരി 20നാണ് മികച്ച സീരീസുകളുടെ കൂട്ടത്തിൽ ഇന്നും മുൻനിരയിൽ നിൽക്കുന്ന ബ്രേക്കിങ് ബാഡിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്.
അഞ്ചു സീസണുകളിലായി 62 എപ്പിസോഡുകള്‍ ഉള്ള ബ്രേക്കിങ് ബാഡിന്റെ ആദ്യസീസണിലെ 7 എപ്പിസോഡുകളാണ് ഈ റിലീസില്‍ ഉള്ളത്. തുടര്‍ന്നുള്ള സീസണുകള്‍ അതിവേഗത്തില്‍ എംസോണിലൂടെ ലഭ്യമാകുന്നതാണ്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത എംസോണിന്റെ മലയാളം സബ്ടൈറ്റിലുകള്‍ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും മികച്ച പരമ്പരയായി നിരൂപകര്‍ വാഴ്ത്തുന്ന ബ്രേക്കിങ് ബാഡ് ആസ്വദിക്കൂ.

👍14❤12😱1
Point Blank / പോയിന്റ് ബ്ലാങ്ക് (2010)
എം-സോണ്‍ റിലീസ് – 1422
ത്രില്ലർ ഫെസ്റ്റ് – 30
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഫ്രഞ്ച്
സംവിധാനം : Fred Cavayé
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
6.8/10
മെയില്‍ നര്സായ സാമുവല്‍ ഒരു മോഷ്ടാവിന്റെ ജീവന് രക്ഷിക്കുന്നു. ഗുരുതരമായി പരിക്കേറ്റ തന്റെ ബോസിനെ ആശുപത്രിയില്‍ നിന്ന് രക്ഷിക്കാനുള്ള ഉദ്ദേശത്തോടെ അയാളുടെ സഹായി സാമുവലിന്റെ ഗര്‍ഭിണിയായ ഭാര്യയെ തട്ടിക്കൊണ്ട് പോയി അയാളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു. ഭാര്യയെ രക്ഷിക്കാന്‍ സാമുവലിന്റെ പക്കല്‍ 3 മണിക്കൂര്‍ സമയമുണ്ട്. തുടര്‍ന്ന് നടക്കുന്ന ഉദ്വേഗജനകമായ നിമിഷങ്ങളില്‍ അപ്രതീക്ഷിതമായ ഒരുപാട് സംഭവവികാസങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു.

👍6❤1
Slice / സ്ലൈസ് (2009)
എം-സോണ്‍ റിലീസ് – 1425
ത്രില്ലർ ഫെസ്റ്റ് – 33
പോസ്റ്റർ : ഷൈജു എസ്
ഭാഷ : തായ്
സംവിധാനം : Kongkiat Khomsiri
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
6.9/10
ഒരു സീരിയൽ കില്ലർ, സമ്പന്നരെയും സമൂഹത്തിലെ സ്വാധീനമുള്ളവരെയും വധിച്ച് അവരുടെ ഛേദിച്ച ശരീരഭാഗങ്ങള്‍ തായ്ലാൻഡിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ വലിച്ചെറിയുന്നു. കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് കൊലയാളിയെ കണ്ടെത്താന്‍ സാധിക്കുന്നില്ല. മന്ത്രിയുടെ മകനെയും വധിക്കുന്നതോടെ 15 ദിവസത്തിനുള്ളിൽ കുറ്റവാളിയെ കണ്ടെത്താന്‍ അന്ത്യശാസനം ലഭിക്കുന്നു. ജയിലിൽ ശിക്ഷയനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വാടകഗുണ്ടയായ തായ്, കുട്ടിക്കാലം മുതൽ തന്റെ സുഹൃത്തായ നോയിയാണ് കൊലയാളിയെന്ന് സംശയിക്കുന്നതായി അറിഞ്ഞ പോലീസ് ഉദ്യോഗസ്ഥന് കൊലയാളിയെ കണ്ടെത്താന്‍ തായ് യുടെ സഹായം തേടുന്നു. തന്റെ പഴയ സുഹൃത്തിനെക്കുറിച്ചുള്ള സൂചനകൾക്കായി തായ്, സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു. തങ്ങളുടെ ബാല്യകാലവും പ്രശ്നക്കാരായ ചങ്ങാതിമാരുമായുള്ള സംഭവങ്ങളും ഇഴചേര്‍ന്ന ഓര്‍മ്മകളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന തായ്ക്ക് അപ്രതീക്ഷിതമായി ഒരു ഞെട്ടിക്കുന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു.

👍7❤4
Hwayi: A Monster Boy / ഹുവായി: എ മോൺസ്റ്റർ ബോയ് (2013)
എം-സോണ്‍ റിലീസ് – 1426
ത്രില്ലർ ഫെസ്റ്റ് - 34
പോസ്റ്റർ : ഷൈജു എസ്
ഭാഷ : കൊറിയൻ
സംവിധാനം : Joon-Hwan Jang
പരിഭാഷ : മുഹമ്മദ് റാസിഫ്
ജോണർ : ആക്ഷൻ, ത്രില്ലർ
7/10
നടക്കാതെ പോയ ഒരു പ്ലാനിംഗ്. ബാക്കിയായത് തട്ടിക്കൊണ്ട് പോയ ഒരു ചെറിയ കുട്ടി മാത്രം. 5 കൊടും കുറ്റവാളികൾ. ഓരോരുത്തർക്കും വ്യത്യസ്തമായ കഴിവുകൾ. കൂട്ടത്തിൽ ഒരുവൻ ടീം ലീഡർ, മറ്റൊരാൾ പ്ലാനിംഗ് വിദഗ്ദ്ധൻ, അതിനു താഴെയുള്ളയാൾ തോക്ക് കൈകാര്യം ചെയ്യുന്നതിൽ കഴിവുള്ളവൻ, ഒരു അപാര കഴിവുള്ള ഡ്രൈവർ പിന്നൊരു മാർഷൽ ആർട്സ്കാരനും. ഇവർ 5 പേരുടെയും മകനായി ആ കുഞ്ഞു വളരുന്നു. ഓരോരുത്തരും അവരവരുടെ കഴിവുകൾ അവനെ പഠിപ്പിക്കുന്നു. കുഞ്ഞു ഹുവായ് ഇപ്പോൾ വളർന്നു ചെറിയ പൊടി മീശക്കാരനായിരിക്കുന്നു. ബാക്കിയുള്ള കുട്ടികളെപ്പോലെ അവനും സ്കൂളിൽ പോകാൻ ആഗ്രഹമുണ്ട്. പക്ഷേ, അതിനവന് ഒരുപാട് പരിമിതികളുമുണ്ട്. അവൻ ആദ്യമായി പങ്കെടുക്കുന്ന ഒരു ക്രൈം സീൻ, അതവന്റെ മാത്രമല്ല അവന്റെ കൂടെയുള്ളവരുടെയും ജീവിതം തന്നെ മാറ്റി മറിക്കുന്നു.
കടപ്പാട് : മനു ശ്രീധരൻ

👍7❤4👏2
No Mercy / നോ മെഴ്സി (2019)
എം-സോണ്‍ റിലീസ് – 1427
ത്രില്ലർ ഫെസ്റ്റ് - 35
പോസ്റ്റർ : മനു എ ഷാജി
ഭാഷ : കൊറിയൻ
സംവിധാനം : Kyeong-Taek Lim
പരിഭാഷ : മനു എ ഷാജി
ജോണർ : ആക്ഷൻ
5.2/10
വാദിയെ പ്രതിയാക്കുന്ന നിയമത്തിന്റെ നൂലിഴകളിൽ കുടുങ്ങി ഒന്നരവർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന നായിക ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങുന്നത് തന്റെ അനുജത്തിയുമൊന്നിച്ചുള്ള സന്തോഷം നിറഞ്ഞ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ്. പക്ഷേ ആ സ്വപ്നത്തിന് ജീവൻകൊടുക്കുന്നതിനു മുൻപുതന്നെ അവളുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കാൻ പോന്ന ചിലത് സംഭവിക്കുന്നു. അന്ന് രാവിലെയും പതിവുപോലെ മടിപിടിച്ച് സ്കൂളിലേക്ക് പോയ അവളുടെ അനുജത്തി നേരമേറെയായിട്ടും തിരിച്ചു വരുന്നില്ല. അവളെ സഹായിക്കാൻ ഉത്തരവാദിത്വപ്പെട്ടവരെല്ലാം അവളെ കയ്യൊഴിയുക മാത്രമല്ല, അവളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. തന്നെ സഹായിക്കാൻ ആരും വരില്ല എന്ന തിരിച്ചറിവിൽ ആകെ കൈമുതലായുള്ള മാർഷ്യൽ ആർട്ട്സുമായി അവൾ അനുജത്തിയെ കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെടുന്നു. അനുജത്തിയെ കണ്ടെത്താനുള്ള ചേച്ചിയുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

👍11❤6
Who Am I / ഹൂ ആം ഐ (2014)
എം-സോണ്‍ റിലീസ് – 1428
ത്രില്ലർ ഫെസ്റ്റ് – 36
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ജർമൻ
സംവിധാനം : Baran bo Odar
പരിഭാഷ : നിതുൽ അയണിക്കാട്ട്, നിദർശ് രാജ്
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
7.6/10
യൂറോപോളും ജർമൻ കുറ്റന്വേഷണ ഏജൻസിയും സംയുക്തമായി അന്വേഷിക്കുന്ന ഒരു കേസിന്റെ വിചാരണക്കായി ഇരിക്കുന്ന ബെഞ്ചമിൻ എന്ന ഹാക്കർ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് മുൻപിൽ താൻ ചെയ്ത ഹാക്കിങ്ങുകളുടെ ചുരുളഴിക്കുന്നു. മാക്സ് എന്ന സുഹൃത്തുമായുള്ള അവിചാരിതമായ കണ്ടുമുട്ടലും തുടർന്ന് കീഴ്മേൽ മറിയുന്ന ബെഞ്ചമിന്റെ ജീവിതവും ഇതിനിടയിൽ പറഞ്ഞു പോകുന്നു. മറ്റു ഹാക്കിങ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ വിശ്വാസയോഗ്യവും വിശദവുമായ അവതരണം ചിത്രത്തിന് മുതൽക്കൂട്ടാണ്. ഹാക്കിങ്-ഡ്രാമ വിഭാഗത്തോട് ചേർന്നുനിൽക്കുന്ന ചിത്രം അവസാനത്തോട് അടുക്കുമ്പോൾ ത്രില്ലർ സ്വഭാവവും കൈവരുന്നു. ചിത്രത്തിൽ ഡാർക്ക്നെറ്റ് എന്ന ഇന്റർനെറ്റിനകത്തെ സമാന്തര ലോകത്തെ അവതരിപ്പിച്ച രീതി ഏറെ നിരൂപകപ്രശംസ നേടിയ ഒന്നാണ്.
"രണ്ടു പരിഭാഷകർ ചെയ്ത വ്യത്യസ്തമായ രണ്ടു പരിഭാഷകളാണ് ഇത്."

👍11❤1
The Shallows / ദ ഷാലോസ് (2016)
എം-സോണ്‍ റിലീസ് – 1429
ത്രില്ലർ ഫെസ്റ്റ് – 37
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jaume Collet-Serra
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ഡ്രാമ, ഹൊറർ, ത്രില്ലർ
6.3/10
തന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അമ്മ സന്ദര്‍ശിച്ചിട്ടുള്ളതായി കേട്ടറിവ് മാത്രമുള്ള, ഏറെ ദുരൂഹതകളുള്ള പേരറിയാത്ത ബീച്ച് തേടി മെക്സിക്കോയിലെത്തിയതാണ് അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ നാന്‍സി ആഡംസ്. എന്നാല്‍ ആ ബീച്ച് നാന്സിക്ക് കരുതി വച്ചിരുന്നത് അവള് സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത സര്‍പ്രൈസുകളുടെ ഒരു കൂമ്പാരമായിരുന്നു. നാന്‍സിയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവം സംവിധായകന് വെള്ളിത്തിരയില്‍ ആവിഷ്കരിക്കുമ്പോള്‍ അത് കാഴ്ചക്കാരനെയും ആകാംക്ഷയുടെയും ആവേശത്തിന്റെയും ഭയത്തിന്റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.

👍8❤2
Seven Samurai / സെവന് സാമുറായ് (1954)
എം-സോണ്‍ റിലീസ് – 100
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ജാപ്പനീസ്
സംവിധാനം : Akira Kurosawa
പരിഭാഷ : ശ്രീധര്‍
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ
8.6/10
എം-സോണ്‍ തങ്ങളുടെ നൂറാമത് റിലീസ് പങ്കുവയ്ക്കുകയാണ്. അകിര കുറോസവയുടെ സെവന് സാമുറായ് ആണ് നൂറാമത്തെ ഞങ്ങളുടെ സിനിമ.
വിപ്ലവം ഒരു ദിവസം ലോകം മുഴുവൻ പൊട്ടി പുറപ്പെടുന്നത് അല്ല. ഓരോ നാട്ടിലും അവിടുത്തെ തലനരച്ച കാർണോർക്കു ഒരു വിപ്ലവത്തിന്റെ കഥ പറയാനുണ്ടാവും. പാർട്ടിക്ക് വേണ്ടിയോ അധികാരത്തിനു വേണ്ടിയാ അല്ല, നാടിനു വേണ്ടി മണ്ണിനെ അറിഞ്ഞവൻ നടത്തിയ വിപ്ലവം. 1586 ആം വർഷം ജപ്പാനിലെ ഒരു കൊച്ചു ഗ്രാമത്തിൽ പൊട്ടി പുറപ്പെട്ട വിപ്ലവത്തിന്റെ നാടൻപാട്ടാണ് Seven Samurai. കൊയ്ത്തിനിറങ്ങുന്നവൻ ആയുധമേന്തി പ്രതിരോധത്തിനിറങ്ങിയ വിപ്ലവം, ജാതി വ്യവസ്ഥയുടെ മറ്റൊരു മുഖത്തോട് ആട്ടി തുപ്പിയ വിപ്ലവം, പ്രണയത്തിനു വേണ്ടി കമിതാക്കൾ നയിച്ച വിപ്ലവം, തന്റെ മകന്റെ മരണത്തിനു നീതി സ്വയം നടപ്പാക്കിയ ഒരു അമ്മയുടെ വിപ്ലവം. ചോര വീഴാത്ത വിപ്ലവം ഇല്ലല്ലോ.
ഗ്രാമത്തിൽ ശേഷിച്ചിരുന്ന അവസാനത്തെ അരിമണിയും കൊള്ള അടിക്കപെട്ടപ്പോൾ ആണ് ആ പാവപെട്ട കർഷകർ തിരിച്ചടിക്കാൻ ആഗ്രഹിച്ചത്. കാരണം വിശന്നു കരയുന്ന അവരുടെ കുട്ടികൾക്ക് നൽകാൻ ഉത്തരം പോലും ആ സാധുകളിടെ കൈയിൽ ഇല്ലായിരുന്നു. ആയുധം കയ്യിലേന്തിയാൽ യുദ്ധം ആവില്ല. അതിനു പോരാളികൾ വേണം. അതിനായ് അവർ ഏഴ് samurai കളെ കണ്ടെത്തുന്നു. തുടർന്ന് ആ നാടിനെ കാക്കാൻ മുന്നിൽ നിരക്കുന്ന ഏഴു സമുറായികളുടെയും അവർക്ക് സഹായവുമായി പിന്നിൽ നിരന്ന കുറെ കാലി വയറുകളുടെയും കഥയാണ് Seven Samurai പറഞ്ഞു വക്കുന്നത്.

❤11👍8
Frequency / ഫ്രീക്വൻസി (2000)
എം-സോണ്‍ റിലീസ് – 1430
ത്രില്ലർ ഫെസ്റ്റ് - 38
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Gregory Hoblit
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
7.3/10
ജോൺ സുള്ളിവന്റെ അച്ഛൻ ഫ്രാങ്ക് ഒരു ഫയർമാൻ ആയിരുന്നു. ഫ്രാങ്ക് ഒരു മാതൃകാ ഹസ്ബൻഡ് - ഫാദർ - എംപ്ലോയീ എല്ലാമായിരുന്നു. ജോണിന് പിന്നീടുള്ളത് അമ്മ ജൂലിയയും അനിയൻ ഗോർഡോയുമാണ്. അങ്ങനെയിരിക്കെ ഒരു ഫയർ റെസ്ക്യൂ ഓപ്പറേഷനിടയിൽ ഫ്രാങ്ക് മരിക്കുന്നു. പിന്നീട് 30 വർഷങ്ങൾക്കു ശേഷം ഒരുനാൾ ജോൺ അച്ഛന്റെ ഒരു പഴയ റേഡിയോ ഫോൺ വീട്ടിൽ നിന്നും കണ്ടെടുക്കുന്നു. അച്ഛന്റെ നൊസ്റ്റാൾജിയയിൽ അവനാ റേഡിയോ പൊടിതട്ടിയെടുത്തു ഓൺ ചെയ്തു നോക്കി. എന്നാൽ ആ കമ്മ്യൂണിക്കേഷൻ ഡിവൈസ് ജോണിനെ കണക്ട് ചെയ്തത് 30 വർഷങ്ങൾക്കു മുമ്പുള്ള തന്റെ അച്ഛൻ ഫ്രാങ്കുമായിട്ടായിരുന്നു.
അങ്ങനെ ഒരേ മുറിയിലെ ഒരേ മേശമുകളിൽ ഇരിക്കുന്ന റേഡിയോയ്ക്കു ഇരുവശത്തുമായവർ 2 കാലഘട്ടങ്ങളിൽ ഇരുന്നു സംസാരിച്ചു. ജോൺ വർത്തമാനകാലത്തിലും, അച്ഛൻ ഫ്രാങ്ക് കുഞ്ഞുജോണിനോടും കുടുംബത്തിനുമൊപ്പം 30 വർഷം മുമ്പുള്ള കാലത്തും. അങ്ങനെ അച്ഛനെ പറഞ്ഞു മനസിലാക്കിച്ചു പുള്ളിയുടെ അപകടമരണം ജോൺ തടുക്കുന്നു. പിന്നീട് പലതിനെയും തരണം ചെയ്യേണ്ടി വരുന്നു.കടപ്പാട് : ജിതിൻ രാജൻ

👍7❤2