Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
👍5
Rakhta Charitra / രക്ത് ചരിത്ര (2010)

എം-സോണ്‍ റിലീസ് – 1311
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Ram Gopal Varma
പരിഭാഷ : ശരത് മേനോൻ
ജോണർ : Action, Biography, Crime
Info :
7.6/10
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഇന്നും നില നിൽക്കുന്ന അക്രമ രാഷ്ട്രീയത്തിന്റേയും തലമുറകളായുള്ള കുടുംബ പകയുടേയും പച്ചയായ ആവിഷ്ക്കാരമാണ് “രക്തചരിത്ര". നന്മയും തിന്മയും ആപേക്ഷികമാണെന്നിരിക്കെ തന്നെ, സാഹചര്യങ്ങൾ എങ്ങനെ മനുഷ്യ സ്വഭാവങ്ങളിൽ മാറ്റം വരുത്തുന്നു എന്നും ഈ സിനിമ കാണിച്ചു തരുന്നു. അത്യന്തം വയലൻസും രക്തചൊരിച്ചിലും ഉള്ള ഈ ആക്ഷൻ പൊളിട്ടിക്കൽ ത്രില്ലർ യഥാർത്ഥ സംഭവങ്ങളേയും ജീവിച്ചിരുന്ന ആളുകളേയും ആസ്പദമാക്കി എടുത്തതാണെന്ന വസ്തുത പ്രേക്ഷകനെ ഭയപ്പെടുത്തുകയും അതേ സമയം ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. ആന്ധ്രപ്രദേഷിലെ ആനന്ദ്പൂർ മണ്ഡ്ലത്തിലെ MLAയും ക്യാബിനറ്റ്‌ മന്ത്രിയുമായിരുന്ന പരിതല രവിയുടെ ജീവിത കഥയാണ് "രക്തചരിത്ര".
പ്രതാപ്‌ രവി എന്ന നായക കഥാപാത്രത്തിനെ അവതരിപ്പിച്ചിരിക്കുന്നത്‌ ‌ വിവേക്‌ ഒബ്രോയ്‌ ആണ്. വിവേക്‌ ഒബ്രോയുടെ കരിയറിലെ തന്നെ മികച്ച വേഷമാണ് പ്രതാപ്‌ രവി. രണ്ട്‌ ഭാഗങ്ങളിൽ പുറത്തിറങ്ങിയ ഈ സിനിമയുടെ ആദ്യ ഭാഗത്ത്‌ പ്രതാപ്‌‌ രവിയുടെ ജീവിതവും കുടുംബ ബന്ധങ്ങളും വിഷയമാകുമ്പോൾ പ്രതാപിന്റെ ചെയ്തികൾ മറ്റ്‌ കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് രക്തചരിത്ര രണ്ടാം ഭാഗത്തിൽ. അഭിമന്യു സിംഗ്‌, ശത്രുഘ്നൻ സിൻഹ, രാധിക ആപ്തേ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. പൊളിട്ടിക്കൽ ത്രില്ലറുകൾ, അധോലോക കഥകൾ, തുടങ്ങിയ ഡാർക്ക്‌ ഷേഡുള്ള സിനിമകൾ കൈകാര്യം ചെയ്യാനുള്ള സംവിധായകൻ രാം ഗോപാൽ വർമ്മയുടെ കഴിവ്‌ ഒരിക്കൽ കൂടി തെളിയിക്കുന്ന സിനിമയാണ് "രക്തചരിത്ര".
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5
❤3
Rustom / റുസ്തം (2016)

എം-സോണ്‍ റിലീസ് – 1165
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Tinu Suresh Desai
പരിഭാഷ : അർജുൻ ശിവദാസ്
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
Info : 3A5ED2781E8FBABDE306D290160E69418CF80E4B
7.1/10
യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ടിനു സുരേഷ്‌ ദേശായി സംവിധാനം ചെയ്ത ചിത്രമാണ് റുസ്തം. 2016ൽ പുറത്തിറങ്ങിയ ഈ ചിത്രം 1959കളിലെ കഥയാണ് പറയുന്നത്‌.
ഇന്ത്യൻ നാവിക സേനയിലെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് കമാൻഡർ റുസ്തം പാവ്‌രി. 6 മാസത്തെ ജോലിയ്ക്ക്‌ ശേഷം തിരിച്ച്‌ ബോംബെയിലേക്ക്‌ എത്തുന്ന റുസ്തം, താൻ ഏറെ സ്നേഹിക്കുന്ന തന്റെ ഭാര്യ സിന്ധ്യയ്ക്ക്‌ വിക്രം മഖീജ എന്നയാളുമായി രഹസ്യബന്ധം ഉണ്ടെന്ന് കണ്ടെത്തുന്നു. തകർന്നു പോകുന്ന റുസ്തം കപ്പലിലെ ആയുധശാലയിൽ നിന്നും തോക്കുമെടുത്ത്‌ വിക്രത്തിന്റെ വീട്ടിലേക്ക്‌ പോയി അയാളെ വെടിവെച്ച്‌ കൊന്നിട്ട്‌ പോലീസിൽ കീഴടങ്ങുന്നു.
കസ്റ്റഡിയിൽ കിടക്കുന്ന റുസ്തത്തോട്‌ നടന്നുപോയ സംഭവങ്ങൾ ഏറ്റുപറഞ്ഞ്‌ മാപ്പപേക്ഷിക്കുന്ന സിന്ധ്യ അവരുടെ വീട്ടിലേക്ക്‌ എന്തൊക്കെയോ രേഖകൾ കൈക്കലാക്കാൻ വേണ്ടി ആരൊക്കെയോ അതിക്രമിച്ച്‌ കയറിയ കാര്യവും റുസ്തത്തോട്‌ പറയുന്നു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ വിൻസന്റ്‌ ലോബോയ്ക്ക്‌ കേസിൽ എവിടെയൊക്കെയോ പൊരുത്തക്കേടുകൾ അനുഭവപ്പെടുന്നു.ഇതിനിടെ വിക്രം മഖീജയുടെ സഹോദരി പ്രീതി മഖീജ അവർക്ക്‌ ഉന്നതങ്ങളിൽ ഉള്ള പിടിപാട്‌ ഉപയോഗിച്ച്‌ റുസ്തമിന് കൊലക്കയർ വാങ്ങിക്കൊടുക്കാൻ ശ്രമിക്കുന്നു, അതിനായി മികച്ച വക്കീലായ അഡ്വക്കേറ്റ്‌ കങ്കാണിയെ കേസും ഏൽപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ നോക്കിയാൽ വളരെ എളുപ്പം റുസ്തത്തിന് ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിക്കുന്നതാണെന്ന് തോന്നുന്ന ഈ കേസ്‌ കോടതിയിൽ എത്തുമ്പോൾ മറ്റൊരു രീതിയിൽ മാറുകയാണ്.
മൊത്തത്തിൽ നോക്കിയാൽ വളരെ മികച്ച ഒരു കോർട്ട്‌ ഡ്രാമ ത്രില്ലർ ജേണറിൽ ഉൾപ്പെടുന്ന സിനിമയാണ് റുസ്തം. ടൈറ്റിൽ കഥാപാത്രമായ റുസ്തത്തെ അക്ഷയ്‌ കുമാർ ഗംഭീരമായി തന്നെ അവതരിപ്പിച്ചു എന്ന് പറയാം. മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടേതും നല്ല പ്രകടനങ്ങൾ തന്നെയായിരുന്നു.
NB: ക്രഡിറ്റ്‌ സീനുകൾ കാണാൻ (പത്രക്കട്ടിംഗുകൾ) മറക്കാതിരിക്കുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤2
👍6❤1
Pariyerum Perumal / പരിയേറും പെരുമാൾ (2018)

എം-സോണ്‍ റിലീസ് – 1166
MSONE GOLD RELEASE
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : തമിഴ്
സംവിധാനം : Mari Selvaraj
പരിഭാഷ : ഷൈജു എസ്
ജോണർ : ഡ്രാമ
Info : 63C123BE2D062E0CBA0A47D6CC2B8761250E69DA
8.8/10
പരിയൻ എന്ന പരിയേറും പെരുമാൾ അടിച്ചമർത്തപ്പെട്ട ജാതിയിൽ പിറന്നവനാണ്. Dr.അംബേദ്കറെപ്പോലെയാവണമെന്നുള്ള ആഗ്രഹത്തോടെ ലോ കോളേജിൽ പ്രവേശനം നേടുന്ന അവന് അവിടെയും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇംഗ്ലീഷ് അറിയാത്ത പരിയനെ കൂടെപ്പഠിക്കുന്ന ജ്യോതി സഹായിക്കുന്നു. ഇവരുടെ സൗഹൃദം ജ്യോതിയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെടുന്നില്ല. അവരേക്കാൾ താഴ്ന്ന ജാതിയിൽ പിറന്നവൻ എന്ന് അവർ വിശ്വസിക്കുന്ന പരിയനെ അവർ പലതരത്തിൽ ഉപദ്രവിക്കുന്നു.
ജാതി വേർതിരിവുകളും ദുരഭിമാനക്കൊലകളും കാലമിത്ര കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നുവെന്ന സത്യം ഈ ചിത്രം വളരെ വ്യക്തമായി കാണിച്ചു തരുന്നു. പ്രമുഖ സംവിധായകൻ പാ. രഞ്ജിത്ത് നിർമ്മിച്ച് മാരി സെൽവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രം ഒരുപോലെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടി. നിരവധി പുരസ്‌കാരങ്ങൾ നേടിയ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പരിയനായും ജ്യോതിയായും അഭിനയിച്ചിരിക്കുന്നത് യുവതാരങ്ങളായ കതിർ, ആനന്ദി എന്നിവരാണ്. എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് "പരിയേറും പെരുമാൾ"
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍16❤2👏1
Majili / മജിലി (2019)

എം-സോണ്‍ റിലീസ് – 1168
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : തെലുഗു
സംവിധാനം : Shiva Nirvana
പരിഭാഷ : ഷാൻ ഫ്രാൻസിസ്
ജോണർ : ഡ്രാമ, റൊമാൻസ്
Info : 3072F69AB6D0558171C1CACC83538E6E20D0D4F0
7.2/10
" എവിടെ സ്നേഹമുണ്ടോ അവിടെ വേദനയുമുണ്ട് "
സ്വന്തം പ്രണയത്തിനു വേണ്ടി തന്റെ ജീവിതവും ഒരു നല്ല ക്രിക്കറ്റര്‍ ആകണമെന്നുള്ള അതിയായ ആഗ്രഹവും അവന്റെ സ്വപ്നങ്ങളും എല്ലാം ഉപേക്ഷിക്കേണ്ടി വരുന്ന പൂര്‍ണ്ണ എന്ന ചെറുപ്പക്കാരന്റെ കഥയാണ്‌ മജിലി എന്ന 2019 ല്‍ പുറത്തിറങ്ങിയ ഈ തെലുഗു ചിത്രത്തില്‍ പറയുന്നത്. അവന് നേരിടേണ്ടി വന്നത് വലിയ ദുരന്തങ്ങളായിരുന്നു, എല്ലാം എല്ലാം ആയിരുന്നതെല്ലാം അവന് നഷ്ടപ്പെട്ടു പോകുകയും അത് മൂലം ഉണ്ടായ ഷോക്കില്‍ അവന്‍റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു, അവനെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടു വരുവാന്‍ അവന്റെ അച്ഛന്റേയും കൂട്ടുകാരുടെയും ഭാര്യയുടെയും ശ്രമങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്‍റെ ബാക്കി ഭാഗം മുന്നോട്ടു പോകുന്നത്. വളരെ നല്ല ഒരു പ്രണയകഥയും അതു പോലെ തന്നെ ഒരു ഇമോഷണല്‍ കുടുംബ കഥയുമാണ് ഈ ചിത്രം.
സെന്റിമെന്റ്സിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പാട്ടിനും തമാശക്കും ആക്ഷനും എല്ലാം തുല്യ പ്രാധാന്യമാണ് സംവിധായകന്‍ കൊടുത്തിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന നല്ല ഒരു സിനിമയാണ് മജിലി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤4
❤3
Westworld: Season 2 Part 2 / വെസ്റ്റ് വേൾഡ്: സീസൺ 2 ഭാഗം 2 (2018)

എം-സോണ്‍ റിലീസ് – 1102
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
നിർമാണം : HBO
പരിഭാഷ : നിഖില്‍ വിജയരാഘവന്‍
ജോണർ : ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
8.8/10
സ്വീറ്റ് വാട്ടർ എന്ന സ്ഥലത്തെ റേഞ്ചറുടെ മകളാണ് ഡിലോറിസ്. അവൾ ഒരാളുമായി പ്രണയത്തിലാണ്. പട്ടാളത്തിൽ നിന്നും പിരിഞ്ഞ ടെഡിക്കും അവളെ ജീവനാണ്. എങ്കിലും തന്റെ പഴയ ശത്രുവിനോടുള്ള കണക്കു തീർത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഡിലോറിസിനൊപ്പം ഒരു ജീവിതം തുടങ്ങാൻ എന്ന് റെഡി തീരുമാനിച്ചു. ടെഡിയെയും ഡിലോറിസിനേയും പോലെ കുറെപേരും അവരുടെ സ്വപ്നങ്ങളും ആണ് വെസ്റ്റ് വേൾഡ് എന്ന ലോകം.. അവിടെയുള്ളവരെല്ലാം റോബോട്ടുകൾ. മനുഷ്യരെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ടുകൾക്ക് അത് ലോകമാണ് , പക്ഷെ നമ്മൾ മനുഷ്യർക്ക് അതൊരു അമ്യൂസ്മെന്റ് പാർക്ക് മാത്രവും. മറ്റേതൊരു പാർക്കിലെയും പോലെ ടിക്കറ്റ് എടുത്ത് നിങ്ങൾക്ക് അവിടെ കടന്നു ചെല്ലാം. ടെഡിയുടെയും ഡിലോറിസിന്റെയും മീവിന്റെയുമൊക്കെ ജീവിതം കാണാം ആസ്വദിക്കാം അവർക്കൊപ്പം ജീവിക്കാം അല്ലെങ്കിൽ നശിപ്പിക്കാം. അവിടെ പരിധികളോ നിയന്ത്രങ്ങളോ ഇല്ല. പുറത്തു നിങ്ങൾ ആരെന്നത് ഒരു പ്രശ്നമല്ല. പാർക്കിൽ നിങ്ങൾക്ക് ആരെയും പ്രണയിക്കാം, കൊല്ലാം, യുദ്ധമോ ബലാത്സംഗമോ വേട്ടയോ എന്തും ചെയ്യാം. വേണ്ടത് അതിനുള്ള മനക്കട്ടി മാത്രം. റോബോട്ടിന് മനുഷ്യരെ ഒന്നും ചെയ്യാൻ കഴിയില്ല.
ജോനാഥൻ നോളനും ലിസ ജോയ് യും ചേർന്ന് HBO യ്ക്കു വേണ്ടി തയ്യാറാക്കിയ സീരീസ് ആണ് ഇത്. ഒരേസമയം പല ടൈം ലൈനുകളിൽ കഥപറഞ്ഞു പോകുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
ഈ സീരീസിന്റെ ആദ്യ സീസൺ റിലീസ് നമ്പർ 789, രണ്ടാം സീസണിന്റെ ആദ്യ 5 എപ്പിസോഡുകൾ റിലീസ് നമ്പർ 1102 എന്നിങ്ങനെയാണ്. രണ്ടാം സീസണിലെ 6 മുതൽ 10 വരെയുള്ള എപ്പിസോഡുകളാണ് ഇതിലുള്ളത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤3
❤5
The Chronicles of Narnia: The Lion, the Witch and the Wardrobe / ദി ക്രോണിക്കിൾസ് ഓഫ് നാർനിയ: ദി ലയൺ, ദി വിച്ച് ആൻഡ് ദി വാർഡ്രോബ് (2005)

എം-സോണ്‍ റിലീസ് – 1170
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Andrew Adamson
പരിഭാഷ : അക്ഷയ് ഗോകുലം
ജോണർ : അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി
Info : 9CD4AB2FC35E8F9C9468035F6FFEE1FBBCC7B457
6.9/10
രണ്ടാം ലോകമഹായുദ്ധക്കെടുതികളിൽ നിന്നും രക്ഷപ്പെട്ട് വരുന്ന നാലു സഹോദരങ്ങൾ താമസിക്കാനായി എത്തിച്ചേരുന്നത് ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിലെ ഒരു വലിയ ബംഗ്ലാവിൽ ആണ്.അവരുടെ അകന്ന ബന്ധുവായ പ്രൊഫസറും ജോലിക്കാരിയും മാത്രമാണ് ആ വലിയ വീട്ടിലെ താമസക്കാർ. ലൂസി എന്ന ഇളയകുട്ടി കളിക്കുന്നതിനിടയിൽ ഒരു അലമാരയിൽ കയറി ഒളിക്കുന്നു. എന്നാൽ അത് മറ്റൊരു ലോകത്തേക്ക് ഉള്ള ഒരു ഗേറ്റ് വേ ആയിരുന്നു. നാർനിയ എന്ന മിഡീവൽ യുഗത്തിലാണ് അവർ എത്തിച്ചേരുന്നത്. മഞ്ഞ് മൂടിക്കിടക്കുന്ന നാർനിയ എന്ന രാജ്യവും അവിടെ അടക്കിഭരിക്കുന്ന ഒരു ദുർമന്ത്രവാദിനിയുമാണുള്ളത്.
രണ്ടു ലോകങ്ങളും തമ്മിൽ സമയയവ്യത്യാസം ഉണ്ട്. നാർനിയയിലെ നൂറു കണക്കിനു വർഷങ്ങൾ ഭൂമിയിലെ ഒരു നിമിഷം പോലും ഇല്ല. മൂന്ന് ഭാഗങ്ങൾ ഉണ്ട് ഈ സിനിമയ്ക്ക്. ഫാന്റസിയുടെയും നന്മയുടെയും കഥകളാണ് മൂന്നും. നൊസ്റ്റാൾജിയ തോന്നിപ്പിക്കുന്ന, സംത്യപ്തി തരുന്ന ഫീൽഗുഡ് സിനിമയാണ് നാർനിയ.
കടപ്പാട് : രാകേഷ് റോസ്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤11👍8😁1
👍5
Chi La Sow / ചി ല സൗ (2018)

എം-സോണ്‍ റിലീസ് – 1309
പോസ്റ്റർ : ക്ലിന്റണ്‍ ജോര്‍ജ്
ഭാഷ : തെലുഗു
സംവിധാനം : Rahul Ravindran
പരിഭാഷ : ഷൈജു എസ്
ജോണർ : കോമഡി, റൊമാൻസ്
7.8/10
അടുത്ത 5 വർഷത്തിനുള്ളിൽ കല്ല്യാണമേ കഴിക്കില്ലെന്ന് ഉറപ്പിച്ച 27 വയസ്സുകാരനായ അർജുൻ. അമ്മയുടെ അസുഖം (ബൈപോളാർ) കാരണം തുടർച്ചയായി കല്ല്യാണം മുടങ്ങിപ്പോവുന്ന അഞ്ജലി. ഒരു രാത്രിയിൽ മറ്റാരുടെയും സാന്നിധ്യമില്ലാതെ ഇവരുടെ പെണ്ണ് കാണൽ ചടങ്ങ് നടക്കുന്നു, അതും അർജുന്റെ വീട്ടിൽ വെച്ച്. കല്ല്യാണത്തിന് താത്‌പര്യമില്ലെന്ന് പറയുന്ന അർജുനോട്‌ ആദ്യം ദേഷ്യപ്പെടുന്ന അഞ്ജലി, അവൾക്കിത് ആദ്യത്തെ അനുഭവമല്ലെന്ന് പറയുന്നു. തുടർന്ന് ആ രാത്രിയിൽ ഇരുവരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിന്റെ അനന്തരഫലവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സുഷാന്ത്, രുഹാനി ശർമ്മ എന്നിവരാണ് യഥാക്രമം അർജുനും അഞ്ജലിയുമായി അഭിനയിച്ചിരിക്കുന്നത്. രാഹുൽ രവീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്‌കാരം നേടുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤3
👍12❤3
Daredevil: Season 1 / ഡെയർഡെവിൾ: സീസൺ 1 (2015)

എം-സോണ്‍ റിലീസ് – 1306
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Netflix
പരിഭാഷ : ആര്യ നക്ഷത്രക്
ജോണർ : Action, Crime, Drama
Info : 4546EC0C80F783B6BDF0A4CC1F041A67AAD34633
8.6/10
ഇപ്പോൾ MCU എന്ന് കേൾക്കാത്തവർ ആരും ഉണ്ടായിരിക്കാൻ വഴിയില്ല. ഇതേ MCUന്റെ തന്നെ ഭാഗമായിട്ടുള്ള, 2015 മുതൽ Netflix നിർമിച്ചു പുറത്തിറക്കിയ സീരീസ് ആണ് Daredevil. ഏറ്റവും മികച്ച സൂപ്പർഹീറോ സീരീസ് ഏതാണെന്ന് ചോദിച്ചാൽ ഭൂരിപക്ഷം പേരുടെയും മറുപടി Daredevil എന്നു തന്നെ ആയിരിക്കും. MCU സിനിമകൾ പൊതുവെ ലൈറ്റ് ടോണിൽ ഉള്ളതാണെങ്കിൽ Netflix സീരീസുകൾ നന്നായി വയലൻസ് നിറഞ്ഞതാണ്. കെട്ടുറപ്പുള്ള കഥയ്ക്കും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനും ഒപ്പം സീരിസിന്റെ ഹൈലൈറ്റ് അതിലെ ആക്ഷൻ രംഗങ്ങളാണ്. പരമാവധി റിയലിസ്റ്റിക്കായി തന്നെയാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്.
ചെറുപ്പത്തിൽ ഒരു ആക്സിഡന്റിൽ പെട്ട് ചില രാസവസ്തുക്കൾ ശരീരത്തിൽ കയറിയതുമൂലം കണ്ണിന്റെ കാഴ്ച്ച നഷ്ടമായ മാത്യു മർഡോക്ക് എന്ന ചെറുപ്പക്കാരനായ വക്കീലാണ് കഥയിലെ കേന്ദ്ര കഥാപാത്രം. ആ അപകടത്തോടുകൂടി കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടെങ്കിലും അവന്റെ മറ്റ് ഇന്ദ്രിയങ്ങളുടെ ശേഷികൾ പതിന്മടങ്ങ് വർധിക്കുകയും ചെയ്തിരുന്നു. അതോടെ കണ്ണ് ഉള്ളവരെക്കാൾ അധികം അവൻ കാണാനും കേൾക്കാനും അറിയാനും തുടങ്ങി.
ഒരു സുപ്രഭാതത്തിൽ ശരീരമാകെ രക്തവും കൈയ്യിൽ ഒരു കത്തിയുമായി ഒരു മൃതദേഹത്തിനരികെ ഉറക്കമുണർന്ന, കേസിലെ പ്രതി എന്നു സംശയിക്കുന്ന കാറൻ പേജ് എന്ന യുവതിയുടെ കേസ് മർഡോക്കും സുഹൃത്ത് ഫോഗിയും ഏറ്റെടുക്കുന്നു. അവൾ എങ്ങനെ ആ സാഹചര്യത്തിൽ എത്തി, ആരാണിതിന് പിന്നിൽ, അവരുടെ ഉദ്ദേശം എന്താണ് എന്നെല്ലാം അന്വേഷിച്ചു പോയ മർഡോക്ക് ചെന്നെത്തിയത് വലിയൊരു അധോലോകത്തിലേക്കായിരുന്നു.
കണ്ണുള്ളവർക്ക് കാണാൻ കഴിയാതെ പോവുന്ന സമൂഹത്തിലെ കൊള്ളാരുതായ്മകൾ അറിയാൻ തുടങ്ങിയതോടെ, നിയമം കൊണ്ട് പലപ്പോഴും ഒന്നും ചെയ്യാനാകാതെ വരുമ്പോൾ തിന്മക്കെതിരെ പ്രതികരിക്കാൻ അവനു നേരിട്ട് ഇറങ്ങേണ്ടി വരുന്നു. എന്നാൽ എല്ലാത്തിനും പിന്നിൽ പോലീസിനെയും രാഷ്ട്രീയക്കാരെയും പത്രക്കാരെയും അടക്കം വിലക്ക് വാങ്ങിയ, എപ്പോഴും താൻ ചിന്തിക്കുന്നതിന്റെ രണ്ടു പടി മുന്നിൽ ചിന്തിക്കുന്ന ശക്തനായ പ്രതിയോഗിക്ക് മുൻപിൽ മാത്യു നിസ്സഹായനാവുന്ന കാഴ്ചയാണ് പലപ്പോഴും കാണാനാവുക. തന്റെ സിറ്റിയെ രക്ഷിക്കാനായി മാത്യുവിന്റെ പകൽ നിയമം വഴിയും രാത്രി നേരിട്ടുമുള്ള പോരാട്ടമാണ് Daredevil.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤13👍11🔥5👏2
👍5❤2
Furie / ഫ്യൂരി (2019)

എം-സോണ്‍ റിലീസ് – 1173
പോസ്റ്റർ : ശ്രീധർ
ഭാഷ : വിയറ്റ്നാമീസ്
സംവിധാനം : Le-Van Kiet
പരിഭാഷ : മുഹമ്മദ് റാസിഫ്
ജോണർ : ആക്ഷൻ, ഡ്രാമ, ത്രില്ലർ
Info : C71D029425753A300709A197A67311DA79DB590D
6.3/10
പഴയ കാലം മറക്കാനാണ് താൻ ഇന്ന് അവിടെ നിൽക്കുന്നത്. ആർക്കും ഇന്ന് താൻ യഥാർത്ഥത്തിൽ ആരാണെന്നു പോലും അറിയില്ല. പുതിയ ജീവിതം കഷ്ടതകൾ നിറഞ്ഞത് ആണെങ്കിലും 10 വർഷത്തോളം താൻ പിടിച്ച്‌ നിന്നു. ഇന്ന് പക്ഷേ എല്ലാം മാറിയിരിക്കുന്നു. അവർ തൊട്ടിരിക്കുന്നത് തെറ്റായ ആളെ ആണ്. തന്റെ മകളെ!! അവരുടെ ആ തെറ്റിനുള്ള പരിഹാരം ഒന്നേ ഉള്ളൂ… എന്താണവളുടെ മനസ്സിൽ?പരുന്ത് റാഞ്ചാതെ തന്റെ കുഞ്ഞുങ്ങളെ ചിറകിന്റെ സുരക്ഷയിൽ കാത്തു സൂക്ഷിക്കുന്ന തള്ള കോഴി കാണിക്കുന്ന ശ്രദ്ധയിൽ അവളുടെ ആകെ ഉള്ള ധൈര്യവും ശക്തിയും എല്ലാം കാണാനാകും. ഇതു പോലെ ആണ് ഒരു പക്ഷേ എല്ലാ ജീവികളുടെയും ഇടയിൽ എന്നു തോന്നുന്നു. പറഞ്ഞു വരുന്നത് ഡിസ്‌കവറി ചാനലിലെ ഡോക്യുമെന്ററിയെ കുറിച്ചൊന്നും അല്ല. ഒരു സിനിമയെക്കുറിച്ചാണ്. വാണിജ്യ സിനിമാ ലോകത്തിലേക്ക്‌ വിയറ്റ്‌നാമിൽ നിന്നുള്ള ഏറ്റവും വലിയ ചുവടു വെപ്പാണ് 'Furie' എന്ന ആക്ഷൻ സിനിമ.
കഥ എന്ന നിലയിൽ ഒന്നാന്തരം ക്ളീഷേ ആണ് ചിത്രം. പക്ഷേ സിനിമയെ ഇഷ്ടപ്പെടാൻ വലിയ ഒരു ഘടകം ഒരുക്കി വച്ചിട്ടുണ്ട്, 'Thanh Van' എന്ന നടിയുടെ ആക്ഷൻ രംഗങ്ങൾ. മികച്ച ആക്ഷൻ കൊറിയോഗ്രാഫി ആണ് ചിത്രത്തിൽ ഉള്ളത്. ഒന്നര മണിക്കൂർ ഉള്ള സിനിമ ഈ ആക്ഷൻ രംഗങ്ങൾ കാരണം തന്നെ തീരുന്നത് പോലും അറിയില്ല. പ്രത്യേകിച്ചും ക്ളീഷേ ആയ ഒരു കഥ ഉള്ളപ്പോൾ. അസാധ്യമായ സംഘട്ടന മികവ് ആണ് സിനിമയുടെ പ്ലസ് പോയിന്റ്. സമാനമായ സിനിമകൾ ഒക്കെ ധാരാളം കണ്ടിരിക്കാം എങ്കിലും സംഘട്ടന രംഗങ്ങൾ സിനിമയിൽ വിശ്വസനീയം ആക്കുവാൻ ട്രെയിനിംഗിനോടൊപ്പം ഒരു പ്രത്യേക grace കൂടി വേണം എന്ന് കരുതുന്നു.
തന്റെ നാൽപ്പതാം വയസ്സിൽ മോഡൽ, പാട്ടുകാരി, അഭിനേത്രി എന്നിവയിൽ നിന്നും ഒക്കെ വലിയ നിലയിൽ എത്തിയിരിക്കുകയാണ് വിയറ്റ്നാമിലെ ആരാധകരുടെ പ്രിയപ്പെട്ട നായിക. മുൻപും ആക്ഷൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും Furie എന്ന സിനിമയുടെ ജീവൻ തന്നെ അവരായിരുന്നു. നിങ്ങൾ ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾക്കീ ചിത്രത്തെ സമീപിക്കാം.കടപ്പാട് : movieholicviews
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍13❤7
❤4
Sacred Games: Season 2 / സേക്രഡ് ഗെയിംസ്: സീസൺ 2 (2019)

എം-സോണ്‍ റിലീസ് – 1304
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഹിന്ദി
സംവിധാനം : Anurag Kashyap, Vikramaditya Motwane
പരിഭാഷ : ലിജോ ജോളി, സുനില്‍ നടയ്ക്കല്‍, കൃഷ്ണപ്രസാദ് എം വി
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
8.8/10
Vikram Chandra യുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി Netflix പുറത്തിറക്കിയ Web Series ആണ് സേക്രഡ് ഗെയിംസ്. Netflix Original ന്റെ ആദ്യ ഇന്ത്യൻ വെബ് സീരീസ് ആണ് സേക്രഡ് ഗെയിംസ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോത്വാനെ എന്നീ പ്രതിഭാധനരായ ബോളിവുഡ് സംവിധായകർ പിന്നണിയിലും നവാസുദ്ധിൻ സിദ്ധിഖി, സൈഫ് അലി ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങൾ കഥാപാത്രങ്ങളായി മുന്നണിയിലും അണി നിരന്നപ്പോൾ ഇത് വരെ പുറത്തിറങ്ങിയ ഇന്ത്യൻ വെബ് സീരീസുകളിൽ ഏറ്റവും ജനപ്രീതി നേടിയ വെബ് സീരീസ് എന്ന ഖ്യാതി നേടാൻ ഈ സീരീസിന് കഴിഞ്ഞു.
മുംബൈ പൊലീസിലെ ഇൻസ്‌പെക്ടർ ആയ സർതാജ് സിങ്ങിന്, 16 വർഷമായി ഒളിവിൽ ആയിരുന്ന മുംബൈയിലെ മുൻ അധോലോക നായകൻ ഗണേഷ് ഗൈതൊണ്ടയിൽ നിന്ന് ലഭിക്കുന്ന ഒരു ഫോൺ കോളി ലൂടെയാണ് സീരീസ് ആരംഭിക്കുന്നത് അടുത്ത 25 ദിവസത്തിനുള്ളിൽ മുംബൈ നഗരം ലോക ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാകും എന്നൊരു മുന്നറിയിപ്പാണ് ഗെയ്‌തൊണ്ടെ സർതാജിന് നൽകിയത്. തനിക്ക് ലഭിച്ച ഫോൺകോൾ ലൊക്കേഷൻ തേടിച്ചെന്ന സർതാജ് സിങ്ങിന് ആത്മഹത്യ ചെയ്തത നിലയിലുള്ള ഗെയ്‌തൊണ്ട യുടെ മൃതശരീരമാണ് ലഭിച്ചത് .
അടുത്ത 25 ദിവസത്തിനുള്ളിൽ മുംബൈയിൽ എന്ത് സംഭവിക്കും എന്നതിന് പുറകെയുള്ള സർതാജിന്റെ അന്വേഷണവും ഗണേഷ് എന്ന നാട്ടുംപുറത്തുകാരനായ ബ്രഹ്മണബാലൻ എങ്ങിനെ മുംബൈയെ വിറപ്പിച്ച ഗൈതൊണ്ട എന്ന അധോലോക നേതാവായി എന്നതും ആദ്യ സീനണിൽ നമ്മൾ കണ്ടു. ഒരു പ്രത്യേക സാഹചര്യത്തിൽ മുംബൈയിൽ നിന്ന് രക്ഷപെടുന്ന ഗൈതൊണ്ട തന്റെ മൂന്നാമത്തെ "പിതാവിനെ" കണ്ടു മുട്ടുന്നതും വിദേശത്ത് തന്റെ സാമ്രാജ്യം കെട്ടി പടുക്കുന്നതുമടങ്ങുന്ന ഭൂത കാലവും അതേ സമയം മുബൈയെ ഇല്ലാതാക്കാൻ ഉള്ള വിഘടന വാദികളുടെ ശ്രമങ്ങളും അത് തടയാൻ വേണ്ടി അതിന് പുറകെയുള്ള സർതാജിന്റെ ഓട്ടവും രണ്ടാം സീസണിൽ കാണാം.
NB:- ഒന്നാം സീസണിന്റെ തുടർച്ചയാണ് രണ്ടാം സീസൺ അതു കൊണ്ടു ഒന്നാം സീസൺ കണ്ട ശേഷം മാത്രം രണ്ടാം സീസൺ കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤5🎉1
❤6🔥1😁1