Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Ju Dou / ജൂ ഡു (1990)

എം-സോണ്‍ റിലീസ് – 796
Yimou Zhang Week - 01
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : മാൻഡറിൻ
സംവിധാനം : Yimou Zhang
പരിഭാഷ : അഖില പ്രേമചന്ദ്രൻ
ജോണർ : ഡ്രാമ, റൊമാൻസ്
7.7/10
1920കളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ധനികനും പിശുക്കനുമായ പ്രായത്തിൽ മുതിർന്ന ആളെ ജൂ ഡൂ എന്ന പെൺകുട്ടിക്ക് വിവാഹം ചെയ്യേണ്ടിവരുന്നു. അയാളുടെ പീഡനം സഹിക്കവയ്യാതെ അയാളുടെ അനന്തിരവനുമായി അവൾ അടുക്കുന്നു. ചിത്രത്തിൽ സംവിധായകൻ നിറങ്ങളെ അതിവിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു. പലപ്പോഴും വികാരങ്ങളും വിചാരങ്ങളും അവരുടെ തുണിമില്ലിലെ നിറപ്പകിട്ടാർന്ന വസ്ത്രങ്ങളാണ് നമുക്ക് കാണിച്ചുതരുന്നത്. 1990ൽ ഇറങ്ങിയ ചിത്രത്തിന് രണ്ടു വർഷത്തോളം ചൈനയിൽ വിലക്കുണ്ടായിരുന്നു. പക്ഷെ വിദേശത്ത് ചിത്രം ഇറങ്ങുകയും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള നോമിനേഷൻ കിട്ടുന്ന ആദ്യ ചൈനീസ് ചിത്രമാണ് ജൂ ഡൂ.
ചൈനീസ് സെൻസർ ബോർഡ് അംഗീകരിച്ച തിരക്കഥയാണെങ്കിലും സിനിമ പൂർത്തിയായ ശേഷം കുറച്ചുകാലത്തേക്ക് ചൈനയിൽ ബാൻ ചെയ്യപ്പെട്ടതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤2
👍4
Raise the Red Lantern / റെയ്സ് ദ റെഡ് ലാന്റേൺ (1991)

എം-സോണ്‍ റിലീസ് – 797
Yimou Zhang Week - 02
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : മാൻഡറിൻ
സംവിധാനം : Yimou Zhang
പരിഭാഷ : ശ്രീധർ
ജോണർ : ഡ്രാമ, ഹിസ്റ്ററി, റൊമാൻസ്
8.1/10
നീ ഷെനിൻറെ "ഭാര്യമാരും വെപ്പാട്ടിമാരും" എന്ന നോവലിനെ ആസ്പദമാക്കി 1991ൽ ജാങ് യിമൂ സംവിധാനം ചെയ്ത ചിത്രമാണ് റെയ്‌സ് ദി റെഡ് ലാന്റേൺ. ഒരു ധനികനായ വ്യവസായിയുടെ നാലാം ഭാര്യ അഥവാ വെപ്പാട്ടിയായി വരുന്ന പത്തൊൻപത് വയസ്സുകാരി സോങ്‌ലിയാന്റെ നിഷ്കളങ്കതയിൽ നിന്നും വാശിയിലേക്കും പിന്നീട് ഭ്രാന്തിലേക്കുമുള്ള അധഃപതനത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. ഓരോ ദിവസവും ഭർത്താവിന്റെ പ്രീതിക്ക് പാത്രമാകുന്ന ഭാര്യക്കാണ് ആ വീട്ടിൽ അന്നത്തെ ദിവസം അധികാരവും. ഇതിനാൽ ഉണ്ടാകുന്ന മത്സരബുദ്ധിയും അസൂയയും ഭാര്യമാരെ ക്രൂരതയിലേക്ക് നയിക്കുമ്പോൾ സോങ്‌ലിയാന് സ്വന്തം മാനസികനിലയാണ് വിലയായി കൊടുക്കേണ്ടി വരുന്നത്. സോങ്‌ലിയനായി യിമുവിന്റെ സ്ഥിരം നായിക ഗോങ് ലി മികച്ച പ്രകടനം വെച്ച ചിത്രത്തിൽ പ്രധാന ആകർഷണം ഇതിന്റെ അസാമാന്യമായ വിഷ്വലുകളാണ്. നിറങ്ങളും സ്റ്റെഡി ഷോട്ടുകളാൽ തീർത്ത വിസ്മയിപ്പിക്കുന്ന ഫ്രെമുകളും മറ്റൊരു ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുമെന്ന് തീർച്ചയാണ്.
ചൈനീസ് സെൻസർ ബോർഡ് അംഗീകരിച്ച തിരക്കഥയാണെങ്കിലും സിനിമ പൂർത്തിയായ ശേഷം കുറച്ചുകാലത്തേക്ക് ചൈനയിൽ ബാൻ ചെയ്യപ്പെട്ടതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤1
The Story of Qiu Ju / ദ സ്റ്റോറി ഓഫ് ക്യൂ ജൂ (1992)

എം-സോണ്‍ റിലീസ് – 798
Yimou Zhang Week - 03
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : മാൻഡറിൻ
സംവിധാനം : Yimou Zhang
പരിഭാഷ : ശ്രീധർ , അഖില പ്രേമചന്ദ്രൻ
ജോണർ : കോമഡി, ഡ്രാമ
7.6/10
ക്യൂ ജൂ എന്ന പെൺകുട്ടി നമ്മെ ഒരു ചൈനീസ്‌ ഉൾനാടൻ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ലെങ്കിലും അവൾ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയിക്കഴിഞ്ഞു. അതിനിടെ ക്യു ജുവിന്റെ ഭർത്താവും ഗ്രാമ പ്രമുഖനും തമ്മിലൊരു അടിപിടിയുണ്ടാകുന്നു. പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ എത്തിക്കാൻ മലകൾ താണ്ടി പോകുന്നത് ഗർഭിണിയായ അവൾ തന്നെയാണ്. ഭർത്താവിന്റെ മർമ്മം തന്നെ നോക്കി മർദ്ദിച്ച ഗ്രാമ പ്രമുഖൻ മാപ്പ് പറയണമെന്ന നിലപാടിലാണ് അവൾ. പക്ഷെ ഗ്രാമ പ്രമുഖൻ അവളേയും അപമാനിക്കുന്നു. നീതി തേടി ചൈനീസ്‌ സർക്കാർ സംവിധാനത്തിന്റെ ഓരോ തട്ടിലും കയറിയിറങ്ങുകയാണ് ക്യു ജു. പക്ഷെ അവളുടെ വയറും ഗ്രാമത്തിലെ എതിർപ്പും വലുതാകുകയാണ്. എന്താകും ഈ പ്രശ്നത്തിന് പരിഹാരം ?അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5
❤2
The Road Home / ദ റോഡ് ഹോം (1999)

എം-സോണ്‍ റിലീസ് – 799
Yimou Zhang Week - 04
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : മാൻഡറിൻ
സംവിധാനം : Yimou Zhang
പരിഭാഷ : നിഷാദ് ജെ. എൻ
ജോണർ : ഡ്രാമ, ഹിസ്റ്ററി, റൊമാൻസ്
7.8/10
അച്ഛന്റെ മരണ വാർത്തയുടെ കനം പേറി , മഞ്ഞ് വീഴുന്ന പാതയിലൂടെ വീട്ടിലേക്ക് മടങ്ങുന്ന Zhao Di യിലാണ് The Road Home ആരംഭിക്കുന്നത്. അച്ഛന്റെ ശവ ദാഹത്തിന്റെ കാര്യത്തിൽ അമ്മ പുലർത്തുന്ന പിടിവാശിയിൽ നിന്നും, കാലത്തിന്റെ പുറകിലേക്ക്..... Zhao Diന്റെ അച്ഛന്റെയും-അമ്മയുടെയും സാധാരണവും, അസാധാരണവുമായ പ്രണയ കഥയിലേക്ക്‌....ആ പ്രണയ കഥയ്ക്ക് ചൂടും, തണുപ്പും നൽകി കൂട്ടിരുന്ന ആ നാട്ടു പാതയിലേക്ക് .... ചൈനീസ്‌ ഗ്രാമീണതയുടെ ദ്രിശ്യ ഭംഗിയിലേക്ക് The Road Home തിരികെ സഞ്ചരിക്കുന്നു. Yimou Zhang എന്ന സംവിധായകന്റെ Not One Less എന്ന ചിത്രവും പറഞ്ഞത്, സ്നേഹത്തെയും, നന്മകളേയും കുറിച്ചാണ്. സ്നേഹവും, നന്മയും, കരുതലും നമുക്കിടയിൽ എവിടെയെക്കൊയോ അതിജീവിക്കുന്നുവെന്ന് The Road Homeഉം സാക്ഷ്യപെടുത്തുന്നു. ഇരു വഴികളിൽ സഞ്ചരിക്കുന്നുവെങ്കിലും, ഈ രണ്ടു ചിത്രങ്ങളിലും ചില സമാനതകൾ കണ്ടെത്താം. ഗ്രാമവും, ഗ്രാമത്തിലെ സ്കൂളും, ഗ്രാമീണതയും ഒപ്പം നന്മയും, സ്നേഹവുമെല്ലാം ഇരു ചിത്രങ്ങളിലും നിറയുന്നു. Yimou Zhang ന്റെ Raise the Red Lantern സവിശേഷ പ്രാധാന്യം അർഹിക്കുന്ന ചിത്രമാണ്. അദ്ദേഹത്തിന്റെ മികച്ച ചിത്രമായി പല നിരൂപകരും ചൂണ്ടി കാണിക്കുന്നതും ഈ ചിത്രമാണ്. ചൈനീസ് സിനിമയിലെ അവഗണിക്കാനാവാത്ത സിനിമകൾ ആണ് Yimou Zhang ന്റെ ചിത്രങ്ങൾ. ഒരേ സമയം സാധാരണവും, അസാധാരണവുമായ ഒരു പ്രണയ കഥയാണിത്. ജാതിയും, മതവും, കുടുംബവും, സാമ്പത്തികവുമെല്ലാം "റിസെർച്ച്" നടത്തിയ ശേഷം, "പ്രാക്റ്റികലായി" പ്രണയിക്കുന്ന കാലത്ത് ഇതൊരു അസാധാരണ പ്രണയമാണ്. എന്നാൽ ശുഭ പര്യവസാനം ഉള്ള എല്ലാ പ്രണയങ്ങളെപ്പോലെ ഇത് ഒരു സാധാരണ പ്രണയവുമാണ്. അവാർഡുകളുടെ ഒരു നീണ്ട നിര തന്നെ ഈ ചിത്രം നേടുകയുണ്ടായി. കിടയറ്റ ദൃശ്യ ഭംഗിയും, അതി വൈകാരികത തൊടാത്ത രംഗങ്ങളും, മികച്ച പശ്ചാത്തല സംഗീതവും ചേർന്ന് The Road Home ശരിക്കും വീട്ടിലേക്കുള്ള ഒരു പാതയാണ്. വീട് നൽകാറുള്ള സന്തോഷത്തോടെ, സമാധാനത്തോടെ, ആർദ്രതയോടെ കണ്ടു തീർക്കാവുന്ന ഒരു ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤3🎉1
❤2
Hero / ഹീറോ (2002)

എം-സോണ്‍ റിലീസ് – 800
Yimou Zhang Week - 05
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : മാൻഡറിൻ
സംവിധാനം : Yimou Zhang
പരിഭാഷ : ശ്രീധർ
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഹിസ്റ്ററി
7.9/10
വിഖ്യാത ചൈനീസ് സംവിധായകൻ യിമൂ ജാങ് സംവിധാനം ചെയ്ത Wuxia ഗണത്തിൽ പെട്ട martial arts ചിത്രമാണ് യിങ്ഷ്യോങ്
Yingxiong അഥവാ ഹീറോ. പിടികിട്ടാപ്പുള്ളികളായ മൂന്ന് കൊലയാളികളെ കൊന്നതിനാൽ ആദരിക്കാനായി രാജ്യസഭയിലേക്ക് ക്ഷണിക്കപ്പെട്ട പേരില്ലാത്ത നായകൻ, തന്റെ അനുഭവങ്ങൾ രാജാവിന് മുന്നിൽ അവതരിപ്പിക്കുന്നതിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 2002ൽ ഇറങ്ങിയ ഈ ചിത്രം ചൈനീസ് സിനിമാ ഇന്റസ്ട്രിയിലെ അക്കാലത്തെ ഏറ്റവും ചിലവേറിയതും കാശുവാരിയതുമായ ചിത്രമായി തീർന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤4
Yellow Flowers on the Green Grass / യെല്ലോ ഫ്ലവേഴ്‌സ് ഓൺ ദ ഗ്രീൻ ഗ്രാസ് (2015)

എം-സോണ്‍ റിലീസ് – 1406
ഏഷ്യൻ ഗ്രാമക്കാഴ്ചകൾ - 3
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : വിയറ്റ്നാമീസ്
സംവിധാനം : Victor Vu
പരിഭാഷ : ശ്രീധർ
ജോണർ : ഡ്രാമ
7.7/10
ഗൃഹാതുരതയുടെ മധുരമൂറുന്ന സ്മരണകളാണ് ബാല്യം വിഷയമായുള്ള സിനിമകൾ നൽകാറുള്ളത്. കുട്ടിക്കാലവും, ഗ്രാമീണതയുടെ സൗന്ദര്യവും ഒത്തുചേരുമ്പോൾ കണ്ണും, മനസ്സും നിറയുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിക്ടർ വ്യൂ എന്ന വിയറ്റ്നാം സംവിധായകന്റെ ഈ സിനിമ അനുഭവിപ്പിക്കുന്നതും നാം കൊതിക്കുന്ന ഈ മനോഹരമായ കോമ്പിനേഷൻ തന്നെയാണ്.
പച്ചപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിൽ മുങ്ങിനിൽക്കുന്ന വിയറ്റ്‌നാം വില്ലേജിന്റെ പശ്ചാത്തലത്തിൽ മൂന്നു കുട്ടികളുടെ ബാല്യകാലാനുഭവങ്ങളാണ് സിനിമ പങ്കുവെയ്ക്കുന്നത്. ഗ്രാമീണ ജീവിതത്തിന്റെ സ്പന്ദനങ്ങളെ മികവുറ്റ രീതിയിൽ പ്രേക്ഷകനിലേക്കു പകരുന്ന ഈ സിനിമയിലെ പല ദൃശ്യങ്ങളും നഷ്ടബോധത്തോടെയാണ് നമുക്ക് കണ്ടിരിക്കാനാവുക. മണ്ണും, ഇലകളും, കാറ്റും, അരുവികളും, പാറകളും, പ്രാണികളും, മഴയും, കഥകളും കളിക്കൂട്ടുകാരാകുന്ന ബാല്യത്തിന്റെ മടിത്തട്ടിലേക്ക് ഒന്നുകൂടി ഇറങ്ങിച്ചെല്ലുവാൻ മനസ്സിനെ വല്ലാതെ കൊതിപ്പിക്കുന്നു ഈ സിനിമയിലെ കാഴ്ചകൾ. കുസൃതികളും, സന്തോഷങ്ങളും, പിണക്കങ്ങളും, പ്രണയവുമായി കുട്ടികളുടെ ബാല്യം നിറയുന്നത് കാണുമ്പോൾ സമയരഥത്തിലേറി പിന്നോട്ടു ചലിക്കാൻ ഓരോ പ്രേക്ഷകനും ആഗ്രഹിച്ചു പോവുന്നു. നിഷ്ക്കളങ്കത നിറഞ്ഞ ബാല്യാനുഭവങ്ങൾക്കിടയിൽ ത്യാഗത്തിന്റെയും, സാഹോദര്യത്തിന്റെയും മാനുഷിക മൂല്യങ്ങളെ കണ്ടുമുട്ടാനും അവർക്കാവുന്നു.
നന്മ തങ്ങി നിൽക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ മാസ്മരികമായ സൗന്ദര്യം പൂർണ്ണതയിൽ ആവാഹിച്ച ക്യാമറയും, പശ്ചാത്തല സംഗീതവും തന്നെയാണ് സിനിമയുടെ കഥയില്ലായ്മ പ്രേക്ഷകനെ അലട്ടാതിരിക്കുന്നതിന്റെ കാരണം. കാണാതെ പോകരുത് ഈ മനോഹര ചിത്രം.
കടപ്പാട്: Shaheer Cholassery
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8
Athirah / അഥീറ (2016)

എം-സോണ്‍ റിലീസ് – 1402
ഏഷ്യൻ ഗ്രാമക്കാഴ്ചകൾ - 1
പോസ്റ്റർ : നിഷാദ് ജെ എൻ
ഭാഷ : ഇന്തോനേഷ്യൻ
സംവിധാനം : Riri Riza
പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
ജോണർ : ഡ്രാമ
7.5/10
തന്റെ ഭർത്താവിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ സംഘർഷഭരിതമാവുന്നു അഥീറായുടെ ജീവിതം. ബഹുഭാര്യത്വം അംഗീകരിച്ചിരുന്ന അന്നത്തെക്കാലത്ത് അപമാനവും വേദനയും സഹിച്ച് അവൾ കുടുംബം സംരക്ഷിക്കുന്നു. 1950 കളിലെ ഇന്തോനേഷ്യൻ ജീവിതവും പ്രക്യതിഭംഗിയും സാരോംഗ് നെയ്ത്തും സംസ്കാരവുമെല്ലാം ഈ സിനിമയിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍2❤1
Munna Bhai M.B.B.S. / മുന്നാ ഭായ് M.B.B.S. (2003)

എം-സോണ്‍ റിലീസ് – 143
പോസ്റ്റർ : ഷഹൻഷ സി
ഭാഷ : ഹിന്ദി
സംവിധാനം : Rajkumar Hirani
പരിഭാഷ : ഷഹൻഷ സി
ജോണർ : കോമഡി, ഡ്രാമ, മ്യൂസിക്കല്‍
8.1/10
മുംബൈയിലെ ഒരു ഗുണ്ടയായ(ഭായി) മുന്നാഭായി(സഞ്ജയ് ദത്ത്) ഒരു ഡോക്ടറാണെന്നാണ് മുന്നയുടെ അച്ഛനായ ശ്രീ ഹരി പ്രസാദ് ശർമ്മയുടെ(സുനിൽ ദത്ത്) വിചാരം.അതിനാൽ തന്റെ പുത്രനു വിവാഹം കഴിക്കാൻ വേണ്ടി അവന്റെ ബാല്യകാല സുഹൃത്തായ ചിങ്കിയെ ആലോചിക്കാൻ ചിങ്കിയുടെ അച്ഛൻ ഡോ.ജെ.സി.അസ്താനയുടെ (ബൊമൻ ഇറാനി) വീട്ടിൽ പോകുന്നു.എന്നാൽ മുന്നയുടെ സത്യസ്ഥിതി അറിയാവുന്ന അസ്താന മുന്നയുടെ അച്ഛനെ അപമാനിക്കുന്നു.ഇതോടെ ഒരു ഡോക്ടറായി അസ്താനയോട് പ്രതികാരം ചെയ്യണമെന്നു തീരുമാനിക്കുന്ന മുന്ന സർക്കീട്ടിന്റെ(അർഷാദ് വർഷി) സഹായത്തോടെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ തട്ടിപ്പു നടത്തി ഉയർന്ന സ്ഥാനം കരസ്ഥമാക്കുന്നു.അസ്താന മേധാവിയായിട്ടുള്ള കോളേജിലാണ് ആകസ്മികമായിട്ടാണെങ്കിലും മുന്ന ചേർന്നത്.തുടർന്നു നടക്കുന്ന രസകരമായിട്ടുള്ള സംഭവങ്ങൾക്കിടെ സുമൻ(ഗ്രേസി സിംഗ്) എന്ന ഡോക്ടറുമായി പ്രണയത്തിലാവുന്നു.സുമനും ചിങ്കിയുമൊന്നാണെന്ന് കഥാവസാനത്തിൽ മാത്രമേ മുന്നയ്ക്ക് മനസ്സിലാവുന്നുള്ളു.തന്റെ വ്യത്യസ്തമായ ശൈലിയിൽ രോഗികളെ സുഖപ്പെടുത്തുന്ന മുന്ന കോളേജിലെല്ലാവർക്കും പ്രിയങ്കരനാവുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤3
👍3❤1
Oz the Great and Powerful / ഓസ് ദി ഗ്രേറ്റ് ആൻറ് പവർഫുൾ (2013)

എം-സോണ്‍ റിലീസ് – 142
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Sam Raimi
പരിഭാഷ : ആശിഷ് മൈക്കിൾ ജോൺ
ജോണർ : അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി
6.3/10
Oscar Diggs ഒരു സാധാരണ തെരുവ് മാജിക്കുകാരന്‍ ആയി ജീവിതം മുന്നോട്ടു നീക്കുന്നു.
സ്വാഭാവികമായും മറ്റെന്തിനെക്കാളും അയാള്‍ പണത്തിനു തന്നെയാണ് പ്രാധാന്യം കൊടുക്കുന്നത്.
കഥ മുന്നോട്ടു പോകുമ്പോള്‍ പിന്നീട് കാണിക്കുന്നത് Oscar Diggs ഒരു ചുഴലിക്കാറ്റില്‍ പെട്ട് Oz എന്ന സ്ഥലത്ത് എത്തിച്ചേരുന്നതാണ്.
അവിടെയുള്ളവര്‍ Oz നെ ഒരു അപകടത്തില്‍ നിന്നും രക്ഷപെടുത്താന്‍ വരുന്ന ഒരു വലിയ മാന്ത്രികനെ കാത്തിരിക്കുകയാണ്.
Oscar Diggs ആണ് ആ മാന്ത്രികന്‍ എന്ന് അവര്‍ തെറ്റുധരിക്കുന്നു.
തുടര്‍ന്നുള്ള സംഭവ ബഹുലമായ രംഗങ്ങളിലൂടെ കഥ തുടരുന്നു….
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤3
❤5👍4
Apocalypse Now / അപ്പോക്കലിപ്സ് നൗ (1979)

എം-സോണ്‍ റിലീസ് – 133
പോസ്റ്റർ : മനു എ ഷാജി
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Francis Ford Coppola (as Francis Coppola)
പരിഭാഷ : അരുൺ ജോർജ് ആന്റണി
ജോണർ : ഡ്രാമ, മിസ്റ്ററി, വാർ.
8.4/10
തെക്കൻ വിയറ്റ്നാമിലെ ഭരണത്തിലുള്ളവർ ഏറെയും വൻ ഭൂവുടമകളായിരുന്നു കോളനി വാഴ്ചയും രണ്ടാം ലോക മഹായുദ്ധവും തകർത്ത അവിടെത്തെ സാധരണക്കാരെ സഹായിക്കാൻ അവിടെത്തെ പുതിയ സർക്കാർ ഒന്നും ചെയ്തില്ല. ഇതുമൂലം തെക്കൻ വിയറ്റ്നാം സർക്കാരിനെ ജനങ്ങൾ വെറുത്തു. അതുകൊണ്ട് അവിടെത്തെ ജനങ്ങൾ വടക്കൻ വിയറ്റ്നാമുമായി ചേരാൻ ആഗ്രഹിച്ചു . അതു മനസിലാക്കിയ തെക്കൻ വിയറ്റ്നാം ഭരണാധികാരി #ദിയം ജനങ്ങളെ കമ്മ്യൂണിസ്റ് കാര്ന്നു മുദ്രകുത്തി വേട്ടയാടാൻ തുടങി. തിരഞ്ഞെടുപ്പ് സാധ്യത മങ്ങിയതോടെ #ഹോചിമിന്റെ വടക്കൻ വിയറ്റ്നാം, തെക്കൻ വിയറ്റ്നാമിനെ ആക്രമിക്കാൻ തീരുമാനിച്ചു. ഗറില്ലാ യുദ്ധ തന്ത്രമാണ് അവർ ഉപയോഗിച്ചത്. അവർ തെക്കൻ വിയറ്റ്നാമിൽ ഒളിപ്പോര് ശക്തമാക്കി. ഇത് അമേരിക്കയെ അക്ഷമരാക്കി. അവർ തെക്കൻ വിയറ്റ്നാം പിടിച്ചടക്കി ഏകീകൃത വിയറ്റ്നാ മിനെ ഒരു കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രം മാക്കുമെന്ന് പേടിച്ചു. അങ്ങനെ സംഭവിച്ചാൽ ഇന്ത്യ ഉൾപ്പെടെ തെക്കൻ ഏഷ്യ കമ്മ്യൂണിസത്തിന്റെ പിടിയിൽ ആകുമെന്ന് അവർ കരുതി. അങ്ങനെ തെക്കൻ വിയറ്റ്നാം സർക്കാരിന് അമേരിക്ക പണവും ആയുധങ്ങളും നൽകി, പക്ഷെ അവരെ തളയ്ക്കാൻ തെക്കൻ വിയറ്റ്നാമിനു കഴിഞ്ഞില്ല. അപ്പോഴേക്കും തെക്കൻ വിയറ്റ്നാമിന്റെ പകുതിയും വടക്കൻ വിയറ്റ്നാം ഗറില്ലകൾ കയ്യേറി. ഇത് കണ്ട് നിൽക്കാൻ കഴിയാത്ത അമേരിക്ക അമേരിക്കൻ സൈന്യതെത തെക്കൻ വിയറ്റ്നാമിലേക്കയച്ചു. അമേരിക്കൻ സേന എത്തിയതോടെ യുദ്ധം രൂക്ഷമായി. അമേരിക്കയുടെ ബോംബ് വർഷത്തിൽ വിയറ്റ്നാമിലെ കാടുകളും കൃഷികളും വിഷ മയമാക്കി. നിരപരാധികളായ ലക്ഷക്കണക്കിന് കർഷകർ കൊല്ലപ്പെട്ടു. വീടും ഗതാഗത സൗകര്യങ്ങളും എല്ലാം നശിച്ചു. യുദ്ധം തുടങി മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും രണ്ടാം ലോക മഹായുദ്ധത്തിൽ എല്ലാ സൈന്യകളും ഉപയോഗിച്ചതിലേറെ ബോംബുകൾ അമേരിക്കൻ വിമാനങ്ങൾ ഇട്ടിരുന്നു. ആദ്യം വടക്കൻ വിയറ്റ്നാമീസിനോട് പിടിച്ചു നിൽക്കാൻ അമേരിക്കക്ക് കഴിഞ്ഞിരുന്നില്ല. കാടുകളിൽ ഒളിച്ചിരുന്ന് അവർ american സൈന്യത്തെ മിന്നൽ പോലെ ആക്രമിച്ചു. പിന്നീട് പണിപ്പെട്ട് അമേരിക്ക അവരെ തെക്കൻ വിയറ്റ്നാമിൽ നിന്ന് പുറത്താക്കി. ഇതിനിടെ യുദ്ധത്തിനെത്തിരെ ലോകമെങ്ങും ജനാഭിപ്രായം ശക്തമായി, അമേരിക്കയിലും പ്രക്ഷോഭങ്ങൾ ഉണ്ടായിരുന്നു. 1973 ൽ പാരീസ് ഉടമ്പടി ഒപ്പിട്ടതോടെ അമേരിക്കൻ സേന വിയറ്റ്നാമിൽ നിന്ന് തിരിച്ചു വന്നു. വിയറ്റ്നാം കമ്മ്യൂണിസ്റ് രാഷ്ട്രമായതോടെ അമേരിക്കയുടെ ആക്രമണം വെറുതെ ആയി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14❤3😢1
👍2
Hugo / ഹ്യൂഗോ (2011)

എം-സോണ്‍ റിലീസ് – 129
പോസ്റ്റർ : ഹരിലാൽ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Martin Scorsese
പരിഭാഷ : നിദർഷ് രാജ്
ജോണർ : ഡ്രാമ, ഫാമിലി, ഫാന്റസി
7.5/10
ബ്രിയാന്‍ സെല്‍സ്‌നിക്കിന്റെ 'ദി ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂഗോ കാബ്രെറ്റ്' എന്ന നോവലിനെ ആധാരമാക്കി നിര്‍മിച്ച സിനിമയാണ് 'ഹ്യൂഗോ'. പാരിസ് റെയില്‍വേസ്റ്റേഷനിലെ ക്ലോക്ക് ടവറിനുള്ളില്‍ ആരുമറിയാതെ താമസിക്കുന്ന ഹ്യൂഗോ എന്ന ആണ്‍കുട്ടിയുടെയും അവിടത്തെ ഒരു പാവക്കച്ചവടക്കാരന്റെയും ജീവിതത്തിന്റെ നിഗൂഢതകളാണ് ഈ ചിത്രം. മികച്ച വിഷ്വല്‍ ഇഫക്ട്‌സ്, സൗണ്ട് മിക്‌സിങ്, സൗണ്ട് എഡിറ്റിങ്, കലാസംവിധാനം, ചിത്രീകരണം എന്നിങ്ങനെ അഞ്ച് ഓസ്‌കര്‍ അവാര്‍ഡുകളാണ് 'ഹ്യൂഗോ' നേടിയത്. ഇത്തവണ ഏറ്റവുമധികം ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ചിത്രവും 'ഹ്യൂഗോ'യായിരുന്നു - 11 എണ്ണം. മാര്‍ട്ടിന്‍ സ്‌കോര്‍സെസിക്ക് മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും ഈ സിനിമയിലൂടെ ലഭിച്ചു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤4🥰1