Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
👏1
Still the Water / സ്റ്റിൽ ദി വാട്ടർ (2014)

എം-സോണ്‍ റിലീസ് – 152
പോസ്റ്റർ : മനു എ ഷാജി
ഭാഷ : ജാപ്പനീസ്
സംവിധാനം : Naomi Kawase
പരിഭാഷ : പ്രമോദ് നാരായണൻ
ജോണർ : ഡ്രാമ, റൊമാൻസ്
7/10
ജപ്പാനിലെ ദ്വീപായ അമാമിയിൽ പ്രകൃതിയോടനുബന്ധിച്ചുള്ള പാരമ്പര്യങ്ങൾ ഇപ്പോഴും നിലനിക്കുന്നു. ഓഗസ്റ്റിൽ പരമ്പരാഗത നൃത്തം നിറഞ്ഞ പൌർണമി രാത്രിയിൽ, 16-കാരനായ കൈതോ കടലിൽ പൊങ്ങിക്കിടക്കുന്ന ഒരു മൃതദേഹം കണ്ടെത്തുന്നു. അവന്റെ കാമുകി ക്യോകോ ഈ ദുരൂഹമായ കണ്ടെത്തലിന്റെ പൊരുൾ മനസ്സിലാക്കാൻ അവനെ സഹായിക്കുന്നു. ഒന്നിച്ച്, അവർ ജീവിതം, മരണം, സ്നേഹം എന്നിവ ചേരുന്ന നിബിഡ ചക്രങ്ങൾ മനസ്സിലാക്കി പക്വത നേടുന്ന കഥയാണ് ഇത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤1
❤1
Birdman or (The Unexpected Virtue of Ignorance) / ബേര്‍ഡ് മാന്‍ ഓർ (ദി അൺഎക്സ്പെക്റ്റഡ് വെർച്യു ഓഫ് ഇഗ്നൊറൻസ്) (2014)

എം-സോണ്‍ റിലീസ് – 148
പോസ്റ്റര്‍ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Alejandro G. Iñárritu
പരിഭാഷ : അരുൺ ജോർജ് ആന്റണി
ജോണർ : കോമഡി, ഡ്രാമ
7.7/10
2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചലച്ചിത്രമാണ് Birdman or (The Unexpected Virtue of Ignorance). അലഹാന്ദ്രോ ഗോണ്‍സാലസ് ഇന്യാറിത്തു സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിലും നിർമ്മാണത്തിലും ഇന്യാറിത്തു പങ്കാളിയാണ്. സൂപ്പർഹീറോ കഥാപാത്രം ചെയ്തതിലൂടെ പ്രശസ്തനായ ഒരു ഹോളിവുഡ് നടൻ, റെയ്മണ്ട് കാർവർ എഴുതിയ ഒരു കഥ, ബ്രോഡ്‍വേ നാടരൂപത്തിൽ അരങ്ങിലെത്തിക്കാൻ ശ്രമിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
റിഗ്ഗന്‍ തോംസണ്‍ ഒരു കാലത്ത് വളരെ പ്രശസ്തമായ ഒരു സൂപ്പര്‍ ഹീറോ ആയി പേരെടുത്ത വ്യക്തിയാണ്. എന്നാല്‍ പുതിയ കാലത്തും ആ നിഴലില്‍ കഴിയുന്ന ആളും അതിനുപരി അയാളുടെ വ്യക്തിപരമായ കഴിവില്‍ അറിയപ്പെടാന്‍ കഴിയാത്തതില്‍ നിരാശനുമാണ്. ഒരു ബ്രോഡ്‍വേ നാടകം ചെയ്യാന്‍ ശ്രമിക്കുകയും അത് വഴി അയാള്‍ നേരിടുന്ന മാനസികമായ പിരിമുറുക്കങ്ങളുമാണ് സിനിമയുടെ കഥാതന്തു. അയാള്‍ തന്നെ മുന്‍പ് അവതിരിപ്പിച്ച ബേര്‍ഡ് മാന്‍ എന്ന കഥാപാത്രമാണ് അയാളെ അത്യന്തം മാനസികമായി പീഡിപ്പിക്കുയും നിയന്ത്രിക്കുകയും ചെയ്യുന്നത്. അയാളുടെ നാടകത്തിലേക്ക് യാദൃഛികമായി ഒരു നടനു പകരക്കാരനായി വരുന്ന മൈക്ക് , പൂര്‍ണമായും നാടകത്തിന്‍റെ പ്രിവ്യൂ നശിപ്പിക്കയും ഫുള്‍ ക്രഡിറ്റ്‌ നേടുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍ അയാള്‍ ( റിഗ്ഗന്‍ തോംസണ്‍ ) ബേര്‍ഡ് മാന്‍ എന്ന കഥാ പാത്രത്തില്‍ നിന്നും പുറത്തു കടക്കുന്നതുമെല്ലാം കടുത്ത ബ്ലാക്ക് ഹ്യൂമറില്‍ അവതരിപ്പിക്കുന്നു.
മികച്ച ചിത്രത്തിനും മികച്ച സംവിധായകനുള്ള ഓസ്‌കര്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ ഈ ചിത്രം സ്വന്താമാക്കി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤3👍2
👍1
Celda 211 / സെൽഡ 211 (2009)

എം-സോണ്‍ റിലീസ് – 146
ഭാഷ : സ്പാനിഷ്
സംവിധാനം : Daniel Monzón
പരിഭാഷ : ജെഷ് മോൻ
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
7.6/10
പ്രിസന്‍ ഗാര്‍ഡ് ആയി ജോലിയ്ക്ക് ചേരുന്ന യുവാന്‍ ഒലിവര്‍ തന്‍റെ ജോലിയുടെ ആദ്യ ദിവസത്തില്‍ തന്നെ അപകടകരമായ ഒരു അവസ്ഥയില്‍ പെടുകയാണ്. ജോലിയ്ടെ ആദ്യ ദിനം തന്നെ ജയിലില്‍ ഒരു കലാപം പൊട്ടിപുറപ്പെടുകയും കുറ്റവാളികള്‍ ജയില്‍ പിടിച്ചടക്കുകയും ചെയ്യുന്നു. തനിക്കു ജീവിക്കണം എങ്കില്‍ ഒരു പ്രതിയെ പോലെ പെരുമാറണം എന്നും അവരെ അത് ബോധ്യപെടുത്തുകയും ചെയ്യണം എന്ന് മനസിലാക്കുന്ന യുവാന്‍ അതിനു ശ്രമിക്കുക ആണ്. സെല്‍ നം: 211 അഥവാ സെല്‍ഡാ 211 ഒരു ഗ്രിപ്പിംഗ് ആയ ത്രില്ലര്‍ ചിത്രമാണ്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍1
Ju Dou / ജൂ ഡു (1990)

എം-സോണ്‍ റിലീസ് – 796
Yimou Zhang Week - 01
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : മാൻഡറിൻ
സംവിധാനം : Yimou Zhang
പരിഭാഷ : അഖില പ്രേമചന്ദ്രൻ
ജോണർ : ഡ്രാമ, റൊമാൻസ്
7.7/10
1920കളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ധനികനും പിശുക്കനുമായ പ്രായത്തിൽ മുതിർന്ന ആളെ ജൂ ഡൂ എന്ന പെൺകുട്ടിക്ക് വിവാഹം ചെയ്യേണ്ടിവരുന്നു. അയാളുടെ പീഡനം സഹിക്കവയ്യാതെ അയാളുടെ അനന്തിരവനുമായി അവൾ അടുക്കുന്നു. ചിത്രത്തിൽ സംവിധായകൻ നിറങ്ങളെ അതിവിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു. പലപ്പോഴും വികാരങ്ങളും വിചാരങ്ങളും അവരുടെ തുണിമില്ലിലെ നിറപ്പകിട്ടാർന്ന വസ്ത്രങ്ങളാണ് നമുക്ക് കാണിച്ചുതരുന്നത്. 1990ൽ ഇറങ്ങിയ ചിത്രത്തിന് രണ്ടു വർഷത്തോളം ചൈനയിൽ വിലക്കുണ്ടായിരുന്നു. പക്ഷെ വിദേശത്ത് ചിത്രം ഇറങ്ങുകയും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള നോമിനേഷൻ കിട്ടുന്ന ആദ്യ ചൈനീസ് ചിത്രമാണ് ജൂ ഡൂ.
ചൈനീസ് സെൻസർ ബോർഡ് അംഗീകരിച്ച തിരക്കഥയാണെങ്കിലും സിനിമ പൂർത്തിയായ ശേഷം കുറച്ചുകാലത്തേക്ക് ചൈനയിൽ ബാൻ ചെയ്യപ്പെട്ടതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤2
👍4
Raise the Red Lantern / റെയ്സ് ദ റെഡ് ലാന്റേൺ (1991)

എം-സോണ്‍ റിലീസ് – 797
Yimou Zhang Week - 02
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : മാൻഡറിൻ
സംവിധാനം : Yimou Zhang
പരിഭാഷ : ശ്രീധർ
ജോണർ : ഡ്രാമ, ഹിസ്റ്ററി, റൊമാൻസ്
8.1/10
നീ ഷെനിൻറെ "ഭാര്യമാരും വെപ്പാട്ടിമാരും" എന്ന നോവലിനെ ആസ്പദമാക്കി 1991ൽ ജാങ് യിമൂ സംവിധാനം ചെയ്ത ചിത്രമാണ് റെയ്‌സ് ദി റെഡ് ലാന്റേൺ. ഒരു ധനികനായ വ്യവസായിയുടെ നാലാം ഭാര്യ അഥവാ വെപ്പാട്ടിയായി വരുന്ന പത്തൊൻപത് വയസ്സുകാരി സോങ്‌ലിയാന്റെ നിഷ്കളങ്കതയിൽ നിന്നും വാശിയിലേക്കും പിന്നീട് ഭ്രാന്തിലേക്കുമുള്ള അധഃപതനത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. ഓരോ ദിവസവും ഭർത്താവിന്റെ പ്രീതിക്ക് പാത്രമാകുന്ന ഭാര്യക്കാണ് ആ വീട്ടിൽ അന്നത്തെ ദിവസം അധികാരവും. ഇതിനാൽ ഉണ്ടാകുന്ന മത്സരബുദ്ധിയും അസൂയയും ഭാര്യമാരെ ക്രൂരതയിലേക്ക് നയിക്കുമ്പോൾ സോങ്‌ലിയാന് സ്വന്തം മാനസികനിലയാണ് വിലയായി കൊടുക്കേണ്ടി വരുന്നത്. സോങ്‌ലിയനായി യിമുവിന്റെ സ്ഥിരം നായിക ഗോങ് ലി മികച്ച പ്രകടനം വെച്ച ചിത്രത്തിൽ പ്രധാന ആകർഷണം ഇതിന്റെ അസാമാന്യമായ വിഷ്വലുകളാണ്. നിറങ്ങളും സ്റ്റെഡി ഷോട്ടുകളാൽ തീർത്ത വിസ്മയിപ്പിക്കുന്ന ഫ്രെമുകളും മറ്റൊരു ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുമെന്ന് തീർച്ചയാണ്.
ചൈനീസ് സെൻസർ ബോർഡ് അംഗീകരിച്ച തിരക്കഥയാണെങ്കിലും സിനിമ പൂർത്തിയായ ശേഷം കുറച്ചുകാലത്തേക്ക് ചൈനയിൽ ബാൻ ചെയ്യപ്പെട്ടതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤1
The Story of Qiu Ju / ദ സ്റ്റോറി ഓഫ് ക്യൂ ജൂ (1992)

എം-സോണ്‍ റിലീസ് – 798
Yimou Zhang Week - 03
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : മാൻഡറിൻ
സംവിധാനം : Yimou Zhang
പരിഭാഷ : ശ്രീധർ , അഖില പ്രേമചന്ദ്രൻ
ജോണർ : കോമഡി, ഡ്രാമ
7.6/10
ക്യൂ ജൂ എന്ന പെൺകുട്ടി നമ്മെ ഒരു ചൈനീസ്‌ ഉൾനാടൻ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ലെങ്കിലും അവൾ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയിക്കഴിഞ്ഞു. അതിനിടെ ക്യു ജുവിന്റെ ഭർത്താവും ഗ്രാമ പ്രമുഖനും തമ്മിലൊരു അടിപിടിയുണ്ടാകുന്നു. പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ എത്തിക്കാൻ മലകൾ താണ്ടി പോകുന്നത് ഗർഭിണിയായ അവൾ തന്നെയാണ്. ഭർത്താവിന്റെ മർമ്മം തന്നെ നോക്കി മർദ്ദിച്ച ഗ്രാമ പ്രമുഖൻ മാപ്പ് പറയണമെന്ന നിലപാടിലാണ് അവൾ. പക്ഷെ ഗ്രാമ പ്രമുഖൻ അവളേയും അപമാനിക്കുന്നു. നീതി തേടി ചൈനീസ്‌ സർക്കാർ സംവിധാനത്തിന്റെ ഓരോ തട്ടിലും കയറിയിറങ്ങുകയാണ് ക്യു ജു. പക്ഷെ അവളുടെ വയറും ഗ്രാമത്തിലെ എതിർപ്പും വലുതാകുകയാണ്. എന്താകും ഈ പ്രശ്നത്തിന് പരിഹാരം ?അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5
❤2
The Road Home / ദ റോഡ് ഹോം (1999)

എം-സോണ്‍ റിലീസ് – 799
Yimou Zhang Week - 04
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : മാൻഡറിൻ
സംവിധാനം : Yimou Zhang
പരിഭാഷ : നിഷാദ് ജെ. എൻ
ജോണർ : ഡ്രാമ, ഹിസ്റ്ററി, റൊമാൻസ്
7.8/10
അച്ഛന്റെ മരണ വാർത്തയുടെ കനം പേറി , മഞ്ഞ് വീഴുന്ന പാതയിലൂടെ വീട്ടിലേക്ക് മടങ്ങുന്ന Zhao Di യിലാണ് The Road Home ആരംഭിക്കുന്നത്. അച്ഛന്റെ ശവ ദാഹത്തിന്റെ കാര്യത്തിൽ അമ്മ പുലർത്തുന്ന പിടിവാശിയിൽ നിന്നും, കാലത്തിന്റെ പുറകിലേക്ക്..... Zhao Diന്റെ അച്ഛന്റെയും-അമ്മയുടെയും സാധാരണവും, അസാധാരണവുമായ പ്രണയ കഥയിലേക്ക്‌....ആ പ്രണയ കഥയ്ക്ക് ചൂടും, തണുപ്പും നൽകി കൂട്ടിരുന്ന ആ നാട്ടു പാതയിലേക്ക് .... ചൈനീസ്‌ ഗ്രാമീണതയുടെ ദ്രിശ്യ ഭംഗിയിലേക്ക് The Road Home തിരികെ സഞ്ചരിക്കുന്നു. Yimou Zhang എന്ന സംവിധായകന്റെ Not One Less എന്ന ചിത്രവും പറഞ്ഞത്, സ്നേഹത്തെയും, നന്മകളേയും കുറിച്ചാണ്. സ്നേഹവും, നന്മയും, കരുതലും നമുക്കിടയിൽ എവിടെയെക്കൊയോ അതിജീവിക്കുന്നുവെന്ന് The Road Homeഉം സാക്ഷ്യപെടുത്തുന്നു. ഇരു വഴികളിൽ സഞ്ചരിക്കുന്നുവെങ്കിലും, ഈ രണ്ടു ചിത്രങ്ങളിലും ചില സമാനതകൾ കണ്ടെത്താം. ഗ്രാമവും, ഗ്രാമത്തിലെ സ്കൂളും, ഗ്രാമീണതയും ഒപ്പം നന്മയും, സ്നേഹവുമെല്ലാം ഇരു ചിത്രങ്ങളിലും നിറയുന്നു. Yimou Zhang ന്റെ Raise the Red Lantern സവിശേഷ പ്രാധാന്യം അർഹിക്കുന്ന ചിത്രമാണ്. അദ്ദേഹത്തിന്റെ മികച്ച ചിത്രമായി പല നിരൂപകരും ചൂണ്ടി കാണിക്കുന്നതും ഈ ചിത്രമാണ്. ചൈനീസ് സിനിമയിലെ അവഗണിക്കാനാവാത്ത സിനിമകൾ ആണ് Yimou Zhang ന്റെ ചിത്രങ്ങൾ. ഒരേ സമയം സാധാരണവും, അസാധാരണവുമായ ഒരു പ്രണയ കഥയാണിത്. ജാതിയും, മതവും, കുടുംബവും, സാമ്പത്തികവുമെല്ലാം "റിസെർച്ച്" നടത്തിയ ശേഷം, "പ്രാക്റ്റികലായി" പ്രണയിക്കുന്ന കാലത്ത് ഇതൊരു അസാധാരണ പ്രണയമാണ്. എന്നാൽ ശുഭ പര്യവസാനം ഉള്ള എല്ലാ പ്രണയങ്ങളെപ്പോലെ ഇത് ഒരു സാധാരണ പ്രണയവുമാണ്. അവാർഡുകളുടെ ഒരു നീണ്ട നിര തന്നെ ഈ ചിത്രം നേടുകയുണ്ടായി. കിടയറ്റ ദൃശ്യ ഭംഗിയും, അതി വൈകാരികത തൊടാത്ത രംഗങ്ങളും, മികച്ച പശ്ചാത്തല സംഗീതവും ചേർന്ന് The Road Home ശരിക്കും വീട്ടിലേക്കുള്ള ഒരു പാതയാണ്. വീട് നൽകാറുള്ള സന്തോഷത്തോടെ, സമാധാനത്തോടെ, ആർദ്രതയോടെ കണ്ടു തീർക്കാവുന്ന ഒരു ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤3🎉1
❤2
Hero / ഹീറോ (2002)

എം-സോണ്‍ റിലീസ് – 800
Yimou Zhang Week - 05
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : മാൻഡറിൻ
സംവിധാനം : Yimou Zhang
പരിഭാഷ : ശ്രീധർ
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഹിസ്റ്ററി
7.9/10
വിഖ്യാത ചൈനീസ് സംവിധായകൻ യിമൂ ജാങ് സംവിധാനം ചെയ്ത Wuxia ഗണത്തിൽ പെട്ട martial arts ചിത്രമാണ് യിങ്ഷ്യോങ്
Yingxiong അഥവാ ഹീറോ. പിടികിട്ടാപ്പുള്ളികളായ മൂന്ന് കൊലയാളികളെ കൊന്നതിനാൽ ആദരിക്കാനായി രാജ്യസഭയിലേക്ക് ക്ഷണിക്കപ്പെട്ട പേരില്ലാത്ത നായകൻ, തന്റെ അനുഭവങ്ങൾ രാജാവിന് മുന്നിൽ അവതരിപ്പിക്കുന്നതിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 2002ൽ ഇറങ്ങിയ ഈ ചിത്രം ചൈനീസ് സിനിമാ ഇന്റസ്ട്രിയിലെ അക്കാലത്തെ ഏറ്റവും ചിലവേറിയതും കാശുവാരിയതുമായ ചിത്രമായി തീർന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤4
Yellow Flowers on the Green Grass / യെല്ലോ ഫ്ലവേഴ്‌സ് ഓൺ ദ ഗ്രീൻ ഗ്രാസ് (2015)

എം-സോണ്‍ റിലീസ് – 1406
ഏഷ്യൻ ഗ്രാമക്കാഴ്ചകൾ - 3
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : വിയറ്റ്നാമീസ്
സംവിധാനം : Victor Vu
പരിഭാഷ : ശ്രീധർ
ജോണർ : ഡ്രാമ
7.7/10
ഗൃഹാതുരതയുടെ മധുരമൂറുന്ന സ്മരണകളാണ് ബാല്യം വിഷയമായുള്ള സിനിമകൾ നൽകാറുള്ളത്. കുട്ടിക്കാലവും, ഗ്രാമീണതയുടെ സൗന്ദര്യവും ഒത്തുചേരുമ്പോൾ കണ്ണും, മനസ്സും നിറയുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിക്ടർ വ്യൂ എന്ന വിയറ്റ്നാം സംവിധായകന്റെ ഈ സിനിമ അനുഭവിപ്പിക്കുന്നതും നാം കൊതിക്കുന്ന ഈ മനോഹരമായ കോമ്പിനേഷൻ തന്നെയാണ്.
പച്ചപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിൽ മുങ്ങിനിൽക്കുന്ന വിയറ്റ്‌നാം വില്ലേജിന്റെ പശ്ചാത്തലത്തിൽ മൂന്നു കുട്ടികളുടെ ബാല്യകാലാനുഭവങ്ങളാണ് സിനിമ പങ്കുവെയ്ക്കുന്നത്. ഗ്രാമീണ ജീവിതത്തിന്റെ സ്പന്ദനങ്ങളെ മികവുറ്റ രീതിയിൽ പ്രേക്ഷകനിലേക്കു പകരുന്ന ഈ സിനിമയിലെ പല ദൃശ്യങ്ങളും നഷ്ടബോധത്തോടെയാണ് നമുക്ക് കണ്ടിരിക്കാനാവുക. മണ്ണും, ഇലകളും, കാറ്റും, അരുവികളും, പാറകളും, പ്രാണികളും, മഴയും, കഥകളും കളിക്കൂട്ടുകാരാകുന്ന ബാല്യത്തിന്റെ മടിത്തട്ടിലേക്ക് ഒന്നുകൂടി ഇറങ്ങിച്ചെല്ലുവാൻ മനസ്സിനെ വല്ലാതെ കൊതിപ്പിക്കുന്നു ഈ സിനിമയിലെ കാഴ്ചകൾ. കുസൃതികളും, സന്തോഷങ്ങളും, പിണക്കങ്ങളും, പ്രണയവുമായി കുട്ടികളുടെ ബാല്യം നിറയുന്നത് കാണുമ്പോൾ സമയരഥത്തിലേറി പിന്നോട്ടു ചലിക്കാൻ ഓരോ പ്രേക്ഷകനും ആഗ്രഹിച്ചു പോവുന്നു. നിഷ്ക്കളങ്കത നിറഞ്ഞ ബാല്യാനുഭവങ്ങൾക്കിടയിൽ ത്യാഗത്തിന്റെയും, സാഹോദര്യത്തിന്റെയും മാനുഷിക മൂല്യങ്ങളെ കണ്ടുമുട്ടാനും അവർക്കാവുന്നു.
നന്മ തങ്ങി നിൽക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ മാസ്മരികമായ സൗന്ദര്യം പൂർണ്ണതയിൽ ആവാഹിച്ച ക്യാമറയും, പശ്ചാത്തല സംഗീതവും തന്നെയാണ് സിനിമയുടെ കഥയില്ലായ്മ പ്രേക്ഷകനെ അലട്ടാതിരിക്കുന്നതിന്റെ കാരണം. കാണാതെ പോകരുത് ഈ മനോഹര ചിത്രം.
കടപ്പാട്: Shaheer Cholassery
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8
Athirah / അഥീറ (2016)

എം-സോണ്‍ റിലീസ് – 1402
ഏഷ്യൻ ഗ്രാമക്കാഴ്ചകൾ - 1
പോസ്റ്റർ : നിഷാദ് ജെ എൻ
ഭാഷ : ഇന്തോനേഷ്യൻ
സംവിധാനം : Riri Riza
പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
ജോണർ : ഡ്രാമ
7.5/10
തന്റെ ഭർത്താവിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ സംഘർഷഭരിതമാവുന്നു അഥീറായുടെ ജീവിതം. ബഹുഭാര്യത്വം അംഗീകരിച്ചിരുന്ന അന്നത്തെക്കാലത്ത് അപമാനവും വേദനയും സഹിച്ച് അവൾ കുടുംബം സംരക്ഷിക്കുന്നു. 1950 കളിലെ ഇന്തോനേഷ്യൻ ജീവിതവും പ്രക്യതിഭംഗിയും സാരോംഗ് നെയ്ത്തും സംസ്കാരവുമെല്ലാം ഈ സിനിമയിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍2❤1