Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Enter Nowhere/ എന്റർ നോവേർ (2011)

എം-സോണ്‍ റിലീസ് – 787
പോസ്റ്റർ : ഹരിലാൽ ഭാസ്കർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jack Heller
പരിഭാഷ : സുഭാഷ് ഒട്ടുംപുറം
ജോണർ : ത്രില്ലര്‍, സയൻസ്ഫിക്ഷൻ, മിസ്റ്ററി
6.5/10
പോയ് മറഞ്ഞ കാലത്തിലേക്ക് ഒരു വട്ടം കൂടി തിരിച്ചു പോകാൻ കൊതിക്കാത്തവരായി ആരുമില്ല. പോയ കാലത്ത് ചെയ്ത എതെങ്കിലും ഒരു പ്രവർത്തിയാവും ഇന്നിനെ നയിക്കുന്നത്. തിരികെ പോയി ആ പ്രവർത്തിയിലൊരു മാറ്റം വരുത്തിയാൽ ഒരുപക്ഷേ, ജീവിതം തന്നെ മാറി മറിയാം. അത്തരമൊരു അവസ്ഥയിലേക്ക് അറിയാതെ ആഗ്രഹിക്കാതെ, എത്തിപ്പെട്ട മൂന്നുപേരുടെ കഥയാണിത്.പരസ്പരം പരിചയമില്ലാത്ത മൂന്നു പേർ, പലവിധ കാരണങ്ങളാൽ ഒരു കാട്ടിലെ ഉപേക്ഷിക്കപ്പെട്ട ക്യാബിനിലെത്തുന്നു.അവിടെ നിന്ന് പുറത്തു കടക്കാനുള്ള ഓരോ ശ്രമവും അവരെ തുടക്കത്തിൽ തന്നെ കൊണ്ടു ചെന്നെത്തിക്കുന്നു. സ്ഥലകാലത്തിന്റെ രാവണൻ കോട്ടയിലകപ്പെട്ടെന്ന് അവർ പതിയെ തിരിച്ചറിയുന്നു.അവർ പോലുമറിയാതെ അവരുടെ യാത്ര ആ ക്യാബിനിലേക്ക് വഴിമാറിയതിന് വലിയൊരു കാരണമുണ്ടായിരുന്നു. സമയത്തിന്റെ കെണിയിൽ അവർ വെറുതേ വന്ന് വീഴുകയായിരുന്നില്ല. സമയം കെണി വെച്ച് അവരെ കാത്തിരിക്കുകയായിരുന്നു.
പ്രശസ്ത നടനും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ മകനായ സ്കോട്ട് ഈസ്റ്റ് വുഡും സാറാ പാക്സ്റ്റനും മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤4😱1
❤1👍1
Rakhta Charitra 2 / രക്ത് ചരിത്ര 2 (2010)

എം-സോണ്‍ റിലീസ് – 1388
ത്രില്ലർ ഫെസ്റ്റ് - 23
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Ram Gopal Varma
പരിഭാഷ : ശരത് മേനോൻ, സംഗീത് സനി
ജോണർ : ആക്ഷൻ, ബയോഗ്രഫി, ക്രൈം
6.4/10
രക്തചരിത്രയുടെ അവസാന രംഗത്ത് നിന്നാണ് രക്തചരിത്ര 2 ആരംഭിക്കുന്നത്‌. ഒന്നാം അദ്ധ്യായത്തിൽ പ്രതാപ്‌ രവിയുടെ കുടുംബ പശ്ചാത്തലവും പ്രതികാരവും ആയിരുന്നെങ്കിൽ പണവും പദവിയും നേടുമ്പോൾ മനുഷ്യ സ്വഭാവത്തിൽ വരുന്ന മാറ്റം എന്താണെന്ന് രണ്ടാം അദ്ധ്യായം വിശദമാക്കുന്നു. സമൂഹത്തിലെ അനീതിയുടെ രക്തചരിത്രം തിരുത്തിയെഴുതാൻ ഇറങ്ങി പുറപ്പെടുന്നയാൾ കാലക്രമേണ അതേ രക്തചരിത്രത്തിന്റെ ഭാഗമാകുന്നതെങ്ങനെയാണ് എന്ന് രാം ഗോപാൽ വർമ്മ കാണിച്ചു തരുന്നു. സാഹചര്യങ്ങളാണു മനുഷ്യനെ ദേവനും അസുരനുമാക്കുന്നത്‌ എന്നൊരു പിൻ കുറിപ്പും സംവിധായകൻ ചേർത്തിട്ടുണ്ട്‌.
ബുക്കാ റെഡ്ഡിയെ വക വരുത്തിയ പ്രതാപ്‌ രവിയെ കൊല്ലാൻ സൂര്യ ഭാനു റെഡ്ഡി നടത്തുന്ന സാഹസങ്ങളാണു രക്തചരിത്ര 2. വിവേക്‌ ഒബ്രോയിയോടൊപ്പം തത്തുല്യ വേഷത്തിൽ സൂര്യ, മാസ്മരിക പ്രകടനം കാഴ്ച വച്ചിരിക്കുന്നു. പ്രിയാ മണി,‌ ശത്രുഘ്നൻ സിൻഹ, രാധിക ആപ്തേ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. അത്യന്തം വൈകാരിക മുഹൂർത്തങ്ങളും ആക്ഷനും സമന്വയം ചേർത്ത മികച്ച ഒരു പൊളിട്ടിക്കൽ ത്രില്ലറാണ് രക്തചരിത്ര 2.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤1
❤5👍2
Sacred Games: Season 1 / സേക്രഡ് ഗെയിംസ്: സീസൺ 1 (2018)

എം-സോണ്‍ റിലീസ് – 788
പോസ്റ്റർ : നിഷാദ്. ജെ. എൻ
ഭാഷ : ഹിന്ദി
സംവിധാനം : Varun Grover, Vikramaditya Motwane
പരിഭാഷ : ലിജോ ജോളി, സുനിൽ നടക്കൽ,കൃഷ്ണപ്രസാദ് എം.വി
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
8.8/10
അടുത്ത തലമുറയിലേക്കു ചുവടുവയ്ക്കുകയാണ്‌ ഇന്ത്യൻ ടെലിവിഷൻ സീരിയലുകൾ. അതും സിനിമകളെ വെല്ലുന്ന സാങ്കേതിക തികവോടെ. തുടക്കം കുറിക്കുന്നതാകട്ടെ ആഗോള ഇന്റർനെറ്റ് സ്‌ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ്. നെറ്റ് ഫ്ലിക്സ് നിർമിക്കുന്ന ‘സേക്രഡ് ഗെയിംസ്’. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സീരിയലാണ്. സെയ്ഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്തെ തുടങ്ങിയവർ ഒന്നിക്കുന്ന ഈ സീരീസ് സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപും വിക്രമാദിത്യ മൊത്വാനിയും ചേർന്നാണ്. മുംബൈ അധോലോകവും ഭീകരവാദവും രാഷ്ട്രീയവുമെല്ലാം ചർച്ച ചെയ്യുന്ന ഗ്യാങ്സ്റ്റർ കഥയാണു ‘സേക്രഡ് ഗെയിംസ്’.
ഓരോ മണിക്കൂർ വീതമുള്ള 8 എപ്പിസോഡുകളിലായിട്ടാണ് കഥ വികസിക്കുന്നത്. ഗണേശ് ഗൈതൊണ്ട എന്ന അധോലോക നേതാവിന്റെയും സർതാജ് സിഗ് എന്ന പൊലീസ്കാരന്റെയും കഥയാണ് ഈ സീരീസ് നമ്മോട് പറയുന്നത്. ഒരുപാട് അശ്ലീല ഡയലോഗുകളാലും, നഗ്‌നരംഗങ്ങളാലും സമ്പന്നമാണ് ഈ സീരീസ് കാരണം യാതൊരു വിധ സെൻസറിങ്ങിനും വിധേയമായിട്ടുള്ള ഒരു കലാസൃഷ്ടിയല്ല സേക്രഡ് ഗെയിംസ്.
👍7❤3
❤2
Westworld: season 1 / വെസ്റ്റ് വേൾഡ്: സീസൺ 1 (2016)

എം-സോണ്‍ റിലീസ് – 789
പോസ്റ്റർ : നിഷാദ്. ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Lisa Joy
പരിഭാഷ : നിഖിൽ വിജയരാജൻ
ജോണർ : ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
8.7/10
സ്വീറ്റ് വാട്ടർ എന്ന സ്ഥലത്തെ റേഞ്ചറുടെ മകളാണ് ഡിലോറിസ്. അവൾ ഒരാളുമായി പ്രണയത്തിലാണ്. പട്ടാളത്തിൽ നിന്നും പിരിഞ്ഞ ടെഡിക്കും അവളെ ജീവനാണ്. എങ്കിലും തന്റെ പഴയ ശത്രുവിനോടുള്ള കണക്കു തീർത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഡിലോറിസിനൊപ്പം ഒരു ജീവിതം തുടങ്ങാൻ എന്ന് റെഡി തീരുമാനിച്ചു.
ടെഡിയെയും ഡിലോറിസിനേയും പോലെ കുറെപേരും അവരുടെ സ്വപ്നങ്ങളും ആണ് വെസ്റ്റ് വേൾഡ് എന്ന ലോകം.. അവിടെയുള്ളവരെല്ലാം റോബോട്ടുകൾ.
മനുഷ്യരെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ടുകൾക്ക് അത് ലോകമാണ് , പക്ഷെ നമ്മൾ മനുഷ്യർക്ക് അതൊരു അമ്യൂസ്മെന്റ് പാർക്ക് മാത്രവും. മറ്റേതൊരു പാർക്കിലെയും പോലെ ടിക്കറ്റ് എടുത്ത് നിങ്ങൾക്ക് അവിടെ കടന്നു ചെല്ലാം. ടെഡിയുടെയും ഡിലോറിസിന്റെയും മീവിന്റെയുമൊക്കെ ജീവിതം കാണാം ആസ്വദിക്കാം അവർക്കൊപ്പം ജീവിക്കാം അല്ലെങ്കിൽ നശിപ്പിക്കാം. അവിടെ പരിധികളോ നിയന്ത്രങ്ങളോ ഇല്ല. പുറത്തു നിങ്ങൾ ആരെന്നത് ഒരു പ്രശ്നമല്ല. പാർക്കിൽ നിങ്ങൾക്ക് ആരെയും പ്രണയിക്കാം, കൊല്ലാം, യുദ്ധമോ ബാലസംഗമോ വേട്ടയോ എന്തും ചെയ്യാം. വേണ്ടത് അതിനുള്ള മനക്കട്ടി മാത്രം. റോബോട്ടിന് മനുഷ്യരെ ഒന്നും ചെയ്യാൻ കഴിയില്ല
ജോനാഥൻ നോളനും ലിസ ജോയ് യും ചേർന്ന് HBO യ്ക്കു വേണ്ടി തയാറാക്കിയ സീരീസ് ആണ് ഇത്. ഒരേസമയം പല ടൈം ലൈനുകളിൽ കഥപറഞ്ഞു പോകുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍13❤5🔥2
❤2👍2
Heart Attack / ഹാ൪ട്ട് അറ്റാക്ക് (2015)

എം-സോണ്‍ റിലീസ് – 791
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : തായ്
സംവിധാനം : Nawapol Thamrongrattanarit
പരിഭാഷ : അരുൺ അശോകൻ
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
7.8/10
ഇന്നത്തെ യുവ തലമുറയുടേ ലക്ഷ്യ ബോധമില്ലാത്ത ജോലിയുടേയും അവന്റെ ഉയർച്ചക്കായി അവന്റെ ശരീരത്തെ പോലും മറന്നു കഠിനാധ്വാനം ചെയ്യാൻ പോകുന്നതിൻ്റേയും ദൂഷ്യ ഭലങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് ഈ സിനിമ .. ജോലിക്കായി ഉറക്കം വരെ കളഞ്ഞു ദിവസങ്ങളോളം പണിയെടുത്താലും കിട്ടുന്ന പ്രതിഫലം വളരെ തുച്ഛവും ഏന്നാൽ അതിന്റെ പരിണിത ഫലങ്ങൾ വളരേ വലുതുമാണെന്ന് ഓർമ്മ പെടുത്തുന്നു.. തായിലാൻ്റ് നാഷണൽ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും കിട്ടിയ ചിത്രം കൂടിയാണ് ഹാ൪ട്ട് അറ്റാക്ക്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤3
👍2
The Vanishing / ദി വാനിഷിംഗ് (2018)

എം-സോണ്‍ റിലീസ് – 1390
ത്രില്ലർ ഫെസ്റ്റ് - 25
പോസ്റ്റർ : നിഷാദ് ജെ എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Kristoffer Nyholm
പരിഭാഷ : ബിനോജ് ജോസഫ്
ജോണർ : ക്രൈ, ഡ്രാമ, മിസ്റ്ററി
5.8/10
1900ത്തിൽ ഫ്ലാനൻ ദ്വീപിലെ ലൈറ്റ്ഹൗസ് സൂക്ഷിപ്പുകാർ ദുരൂഹമായി അപ്രത്യക്ഷമായ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചലച്ചിത്രം. കരയിൽനിന്നും 32 കിലോമീറ്റർ അകലെയുള്ള ആ ലൈറ്റ്ഹൗസിൽ ആറാഴ്ചയിലൊരിക്കലാണ് ഷിഫ്റ്റുകൾ മാറുന്നത്. ഇത്തവണ അങ്ങോട്ട് നിയോഗിക്കപ്പെട്ട മൂന്നുപേർ ജെയിംസും, തോമസും, ഡൊണാൾഡു മായിരുന്നു. പുറംലോകവുമായി അവർക്കുന്നണ്ടായിരുന്ന ഏകബന്ധം ഒരു റേഡിയോ മാത്രമായിരുന്നു, അതാണെങ്കിൽ തകരാറിലും. അങ്ങനെയിരിക്കേ ലൈറ്റ്ഹൗസിന്റെ തീരത്തണഞ്ഞ ഒരു കൊച്ചു ബോട്ടിൽനിന്നും അവർക്കൊരു നിധി ലഭിക്കുകയാണ്. അതിനുവേണ്ടി അവർക്കൊരാളെ കൊല്ലേണ്ടിയും വന്നു. എങ്ങനെയാണ് ഈ സംഭവങ്ങൾ അവരുടെ തിരോധാനത്തിലേക്ക് നയിക്കുന്നതെന്നാണ് ചിത്രം നമുക്ക് അവതരിപ്പിച്ചു തരുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤2
❤2👍1
Headshot / ഹെഡ്ഷോട്ട് (2016)

എം-സോണ്‍ റിലീസ് – 1392
ത്രില്ലർ ഫെസ്റ്റ് - 27
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇന്തോനേഷ്യൻ
സംവിധാനം : Kimo Stamboel, Timo Tjahjanto
പരിഭാഷ : പ്രശാന്ത് നിത്യാനന്ദൻ
ജോണർ : ആക്ഷൻ, ഡ്രാമ, ത്രില്ലർ
6.3/10
കഥ തുടങ്ങുന്നത് ഒരു ജയിലിൽ നിന്നും ആണ്. ലീ എന്ന മാഫിയ തലവൻ ജയിലിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്നു. തുടക്കത്തിൽ തന്നെ ആരെയും ഇമ്പ്രെസ് ചെയ്യിപ്പിക്കുന്ന ഗൺഫയർ സീനുകളിൽ നിന്ന് സിനിമ ആരംഭിക്കുന്നു. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ ഒരു ചെറുപ്പക്കാരൻ, ബോധം വന്നപ്പോൾ അയാൾക്ക് പഴയതൊന്നും ഓർമ്മയില്ല. ഊരും പേരും ഒന്നും അറിയാത്ത അയാൾക്ക്, തന്നെ ചികിൽസിച്ച ഡോക്ടർ അയലിൻ എന്ന സ്ത്രീ ഇഷ്മയിൽ എന്ന പേരു നൽകി വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നു. ഇടക്ക് ഭൂതകാലത്തിലെ ഇരുണ്ട ഓർമ്മകൾ ഒരു നിഴൽ പോലെ അയാളുടെ ഉള്ളിൽ വന്നു പോകുന്നുണ്ടായിരുന്നു. അയലിനുമായി അയാൾ കൂടുതൽ അടുത്തു. ഇഷ്മയിൽ ജീവനോടെ ഉണ്ടെന്ന് ലീ അറിയുന്നു. പിന്നീട് ഉണ്ടാവുന്ന സംഭവവികാസമാണ് ഈ ആക്ഷൻ ത്രില്ലർ പറയുന്നത്.
കടപ്പാട് : വൈശാഖ് സുബ്രഹ്മണ്യൻ
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4
❤5👍5
Unstoppable / അൺസ്റ്റോപ്പബിൾ (2018)

എം-സോണ്‍ റിലീസ് – 1393
ത്രില്ലർ ഫെസ്റ്റ് – 28
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : കൊറിയൻ
സംവിധാനം : Kim Min-Ho
പരിഭാഷ : മുഹമ്മദ് റാസിഫ്
ജോണർ : ആക്ഷൻ, ക്രൈം
6.5/10
ചെറിയ രീതിയിൽ മീൻകച്ചടവും കാര്യങ്ങളുമൊക്കയായി മുന്നോട്ട് പോവുകയാണ് കങ് ചുൾ. കൂടെ സഹായത്തിന് ഉറ്റ സുഹൃത്ത് ചുൻ സിക്കുമുണ്ട്. പ്രാരാബ്ധങ്ങൾ ഒരുപാടുണ്ടെങ്കിലും സ്വന്തം ഭാര്യയോടൊത്ത് സന്തോഷകരമായ ഒരു ജീവിതം തന്നെയാണ് കങ്ന ചുൾ നയിച്ചിരുന്നത്. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം കങ് ചുളിന്റെ ഭാര്യയെ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ട് പോകുന്നു. സാധാരണ രീതിയിൽ തട്ടിക്കൊണ്ട് പോയവരാണ് പണം ചോതിക്കാറ്. എന്നാൽ ഇവിടെ പതിവിന് വിപരീതമായി തട്ടിക്കൊണ്ട് പോയവർ കങ് ചുളിന് പണം അയച്ച് കൊടുക്കുന്നു. ഒപ്പം ഇനി അവളെ അന്വേഷിക്കേണ്ട എന്നറിയിക്കുകയും ചെയ്യുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍15❤9
❤4
The Magdalene Sisters / ദി മഗ്ദലൈന്‍ സിസ്റ്റേഴ്സ് (2002)

എം-സോണ്‍ റിലീസ് – 746
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Peter Mullan
പരിഭാഷ : അരുൺ ജോർജ് ആന്റണി
ജോണർ : Drama 
7.7/10
കത്തോലിക്കാ സഭ അയര്‍ലണ്ടിലെമ്പാടും നടത്തിപ്പോന്നിരുന്ന മഗ്ദലൈന്‍ ലോണ്ട്രി അഥവാ മഗ്ദലൈന്‍ അസൈലം പശ്ചാത്തലമാക്കിയ ചലച്ചിത്രം. അറുപതുകള്‍ വരെ അയര്‍ലണ്ടിലെമ്പാടും മുഖ്യമായും കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടത്തതെപ്പെട്ടിരുന്ന സ്ഥാപനങ്ങളാണ് മഗ്ദലൈന്‍ ലോണ്ട്രികള്‍. സമൂഹം വഴിപിഴച്ചവര്‍(Fallen Sisters) എന്ന് വിധിച്ച പെണ്‍കുട്ടികളെ സന്മാര്‍ഗം പഠിപ്പിക്കുന്നയിടങ്ങളായി പറയപ്പെട്ടിരുന്ന ഇവയ്ക്കുള്ളില്‍ യഥാര്‍തത്തില്‍ നടന്നിരുന്നത് അടിമപ്പണിയായിരുന്നു, പ്രധാനമായും തുണിയലക്ക് സംബന്ധമായ ജോലികള്‍. നരകതുല്യമായ സാഹചര്യങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ അവിടെയെത്തിപ്പെടുന്ന പെണ്‍കുട്ടികളുടെ ജീവിതം എരിഞ്ഞുതീര്‍ന്നു. ഇത്തരത്തില്‍ അവിടെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നെത്തിപ്പെടുന്ന മൂന്നു പെണ്‍കുട്ടികളുടെ കഥയാണ് പീറ്റര്‍ മുല്ലെന്‍ സംവിധാനം ചെയ്ത മഗ്ദലൈന്‍ സിസ്റ്റെഴ്സ് എന്ന ഈ ചിത്രം പറയുന്നത്. 2002 ലെ വെനീസ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ചിത്രമാണിത്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤1
👍4❤3😁3
Lolita / ലോലിത (1962)

എം-സോണ്‍ റിലീസ് - 748
ക്ലാസ്സിക് ജൂണ്‍ 2018 - 2
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : സ്റ്റാൻലി കുബ്രിക്ക്
പരിഭാഷ : വെള്ളെഴുത്ത്
ജോണർ : ക്രൈം, ഡ്രാമ, റൊമാൻസ്
7.6/10
വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരനായ സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത ലോലിത റഷ്യൻ സാഹിത്യകാരനായ വ്ലാഡിമിർ നബക്കോഫിന്റെ കൃതിയെ ആധാരമാക്കി രചിച്ചിട്ടുള്ളതാണ്. ഏറെ വിവാദം സൃഷ്ടിച്ച ഈ ചിത്രം 1962 ലാണ് പുറത്തിറങ്ങിയത്. ഹംബർട്ട് എന്ന കോളേജ് അദ്ധ്യാപകന് ലോലിതയെന്ന കൗമാരക്കാരിയോട് തോന്നുന്ന ഭ്രാന്തമായ പ്രണയവും അടങ്ങാത്ത അഭിനിവേശവും സംബന്ധിച്ചതാണ് ചിത്രത്തിന്റെ പ്രമേയം. അവധിക്കാലം ചിലവഴിക്കാനായി റാംസ് ഡേയ്ൽ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന ഹംബർട്ട് അവിടെ വച്ച് ലോലിതയെ കണ്ടുമുട്ടുകയും പ്രഥമ ദർശനത്തിൽ തന്നെ അവളിൽ അനുരക്തനാവുകയും ചെയ്യുന്നു. എന്നാൽ അയാളിൽ താല്പര്യം തോന്നിയ വിധവയായ അവളുടെ അമ്മക്കിത് ഇഷ്ടമാവുന്നില്ല. ലോലിതയുമായി കലഹിച്ച് പുറത്ത് പോകുന്ന അവർ വാഹനാപകടത്തിൽ മരണമടയുന്നു. ഇത് ഹംബർട്ട് ലോലിതയെ അറിയിക്കുന്നില്ല. അവധിക്കാലം കഴിഞ്ഞ് കോളേജിലേക്ക് തിരിച്ചു പോകുന്ന അയാൾ ലോലിതയെ അടുത്തുള്ള സ്കൂളിൽ ചേർക്കുന്നു. പുറമേക്ക് പിതാവെന്ന പോലെ പെരുമാറുകയും ഉള്ളിൽ പ്രണയം ഒളിപ്പിച്ച് അവളെ വശത്താക്കാൻ സദാ ശ്രമിച്ചുകൊണ്ടുംപെരുമാറിയ ഹംബർട്ടിന്, ലോലിതക്ക് ഡോ: സെംഫ് എന്ന വ്യക്തിയുമായുണ്ടാവുന്ന സൗഹൃദം ഉൾക്കൊള്ളാനാവുന്നില്ല. നിൽക്കകള്ളിയില്ലാതെ അയാൾ ലോലിതുമായി നിരന്തരം യാത്ര ചെയ്യുന്നു. യാത്രയിലുടനീളം ഒരജ്ഞാത വാഹനം അവരെ പിന്തുടരുന്നുണ്ട്. ഒരു രാത്രി ലോലിത അപ്രത്യക്ഷമാകുന്നു. എവിടേക്കാണ് ലോ ലിത അപ്രത്യക്ഷമായത്?
ഏറെ വിവാദമുണ്ടാക്കിയ ചിത്രമാണിത്. ബ്രിട്ടണിൽ പതിനാറ് വയസിന് താഴെയുള്ളവരുടെ കാഴ്ചയെ വിലക്കുന്ന x സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയത്. നോവലിനെ അതേ പാതയിലൂടെ പിന്തുടരുന്നതിന് പകരം ചലച്ചിത്രഭാഷയിലൂടെ പുതിയൊരു വ്യാഖ്യാനം നൽകാനാണ് കൂബ്രിക് ശ്രമിച്ചത്. അത് കൊണ്ടു തന്നെ മൂലകൃതിയിൽ നിന്നുള്ള ഒട്ടേറെ വഴി മാറി യാത്ര കൂബ്രിക് നടത്തിയിട്ടുണ്ട്. നോവലിലെ കുപ്രസിദ്ധമായ പല രതി തരംഗങ്ങളും കൂബ്രിക് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽപ്രേക്ഷകന് വ്യാഖ്യാനിച്ച് പൊലിപ്പിക്കാനുള്ള ഒട്ടേറെ വിടവുകൾ അവശേഷിപ്പിച്ചിട്ടുമുണ്ട്. നിരവധി അന്താരാഷ്ട്ര നോമിനേഷനുകളും പുരസ്ക്കാരങ്ങളും നേടിയതാണീ ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14❤8
👍3
Eyes Without a Face / ഐസ് വിതൗട് എ ഫേസ് (1960)

എം-സോണ്‍ റിലീസ് - 749ക്ലാസ്സിക് ജൂണ്‍ 2018 - 3
പോസ്റ്റർ ഡിസൈൻ: Faizal Kilimanoor
ഭാഷ : ഫ്രഞ്ച്
സംവിധാനം : Georges Franju
പരിഭാഷ : ശ്രീധർ
ജോണർ : Drama, Horror 
7.7/10
ഷോൺ റെഡോന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ജോർജ് ഫ്രാൻജു സംവിധാനം ചെയ്ത ഫ്രഞ്ച് ഹൊറർ ചിത്രമാണ് ഐസ് വിതൗട് എ ഫേസ്. പാരീസിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന പ്ലാസ്റ്റിക് സർജൺ ആണ് ഡോക്ടർ ജൻസിയെർ. കാറപകടത്തിൽ പെട്ട് മുഖം നശിച്ചുപോയ തന്റെ മകൾക്കായി പുതിയ ഒരു മുഖം അന്വേഷിക്കുന്ന ഡോക്ടർ പരീക്ഷണങ്ങൾക്കായി തന്റെ മകളുമായി രൂപസാമ്യമുള്ള ചെറുപ്പക്കാരികളെ തട്ടിക്കൊണ്ടു വരുകയും അതിൽ പലരും പരീക്ഷണങ്ങൾക്കിടെ മരണപ്പെടുകയും ചെയ്യുന്നു. പൊലീസിന് സംശയം ഉണ്ടാകുകയും കൈയ്യോടെ പിടികൂടാൻ കെണി ഒരുക്കുകയും ചെയ്യുന്നതോടൊപ്പം മകൾക്ക് തന്റെ അവസ്ഥക്ക് കാരണക്കാരനായ അച്ഛനോട് വർധിച്ചുവരുന്ന ദേഷ്യവും കാര്യങ്ങളെ പ്രശ്നത്തിലേക്ക് നയിക്കുന്നു. ആ കാലഘട്ടത്തിൽ യൂറോപ്പിലെ കർശനമായ സെൻസർ ബോർഡുകളെ തൃപ്ത്തിപ്പെടുത്താൻ, അനാവശ്യമായ വയലൻസ് ഒഴിവാക്കി, പൂർണമായും ഹൊറർ എന്ന ചട്ടക്കൂടിൽ നിന്നും മാറി ചിത്രീകരിച്ച ഈ സിനിമ ഒരു പക്ഷെ ഇന്നത്തെ ഹൊറർ കണ്ടു ശീലിച്ച പ്രേക്ഷകർക്ക് ഭീതി ജനിപ്പിക്കുന്ന ഒരു ഹൊറർ പടമായി തോന്നാൻ സാധ്യതയില്ല. പക്ഷെ പെഡ്രോ അൽമൊഡോവർ, ജോൺ കാർപെന്റെർ എന്നിങ്ങനെ അനേകം സംവിധായകർ തങ്ങളുടെ ചിത്രങ്ങൾക്ക് പ്രചോദനമായി ചൂണ്ടിക്കാണിക്കുന്നത് ഈ ചിത്രത്തെയാണ്. 2010ൽ പ്രമുഖ ഹൊറർ സിനിമാ സംവിധായകരും കഥാകൃത്തുക്കളും നിരൂപകരും പങ്കെടുത്ത Time Out മാസികയുടെ എക്കാലത്തെയും മികച്ച 100 ഹൊറർ സിനിമകൾക്കായുള്ള സർവേയിൽ 34ആം സ്ഥാനത്താണ് ഈ ചിത്രം
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤1😱1