Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
👍1
The Age of Adaline / ദി ഏജ് ഓഫ് അഡ്‌ലൈൻ (2015)

എം-സോണ്‍ റിലീസ് – 742
പോസ്റ്റർ: ഉണ്ണി ജയേഷ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Lee Toland Krieger
പരിഭാഷ : ഫ്രെഡി ഫ്രാൻസിസ്
ജോണർ : ഡ്രാമ, ഫാന്റസി, റൊമാൻസ്
7.2/10
എന്നും യൗവനത്തിൽ തന്നെ തുടരാൻ കൊതിക്കാത്ത ആരാണുള്ളത്? എന്നാൽ അങ്ങനെ ഒരുദിവസം സംഭവിച്ചാൽ, ഒരുപക്ഷേ നമുക്ക് മാത്രം പ്രായം കൂടാതെ മറ്റുള്ളവർക്കെല്ലാം പ്രായം കൂടിക്കൊണ്ടിരുന്നാൽ അത് എന്തു മാറ്റമായിരിക്കും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുക?ഒന്നിച്ചുള്ള ഭാവി, ഒരുമിച്ചു വയസ്സാവുന്നത്, ഇതൊന്നുമില്ലാതെ സ്നേഹം പൂര്‍ണമാകുമോ? നമ്മുടെ ജീവിത പങ്കാളി നമ്മുടെ കണ്മുന്നിൽ ജീവിച്ച് വൃദ്ധനായി മരണമടയുമോ എന്നുള്ള ഭയത്താൽ സ്വയം തന്നെ ഒരു കൂട്ട് നിഷേധിക്കാൻ തോന്നില്ലേ? മറ്റുള്ളവരുടെ സംശയത്തിന്റെ നിഴൽ ഒരുപക്ഷേ നമ്മുടെ ജീവിതം തന്നെ താറുമാറാക്കില്ലേ? സ്വന്തം മകൾ വളർന്ന്, പ്രായമായി, തന്റെ മുത്തശ്ശിയെന്ന് തോന്നുന്നതുപോലെയുള്ള രൂപത്തിൽ നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ എന്ത് വികാരമായിരിക്കും തോന്നുക?വളരെ മനോഹരമായ പ്രണയചിത്രമാണ് ദി ഏജ് ഓഫ് അഡ്ലൈന്‍. അല്ലെങ്കിലും പ്രണയത്തിന് സമയവും കാലവും പ്രായവും ഒരു തടസമാകുന്നതെങ്ങനെ!
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤10👍8😁1😱1
❤11👍3🔥2
Forgotten / ഫൊര്‍ഗോട്ടണ്‍ (2017)

എം-സോണ്‍ റിലീസ് – 743
പോസ്റ്റർ ഡിസൈൻ: Faizal Kilimanoor
ഭാഷ : കൊറിയന്‍
സംവിധാനം : ജാങ് ഹാങ്- ജുന്‍
പരിഭാഷ : അരുൺ അശോകൻ
ജോണർ :  Mystery, Thriller
7.4/10
"എന്‍റെ ജ്യേഷ്ഠനെയാണ് അവർ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ബ്ലാക്ക്മെയിൽ ചെയ്തു ഞങ്ങളുടെ പക്കൽ നിന്നും പണം വാങ്ങാനായുള്ള ഫോൺ കോളിനായി ഒരുപാട് നാൾ കാത്തിരുന്നു. ഫലമുണ്ടായില്ല. ദിവസങ്ങൾക്കു ശേഷം ജ്യേഷ്ഠൻ തിരിച്ചെത്തി. അടക്കാനാവാത്ത സന്തോഷം തോന്നി. പക്ഷെ തിരിച്ചെത്തിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ സംശയകരമായി എന്തോ ഉള്ളത് പോലെ.. ഒരുപാട് ചോദ്യങ്ങൾ എന്‍റെ ചുറ്റും ഉയരുന്നു.."
ട്വിസ്റ്റുകളും എമോഷന്‍സും നിറഞ്ഞ ഒരു കൊറിയന്‍ ചലച്ചിത്രം
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍19❤9😱4
❤4👍3
Volver / വോൾവ൪ (2006)

എം-സോണ്‍ റിലീസ് – 785
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : സ്പാനിഷ്
സംവിധാനം : Pedro Almodóvar
പരിഭാഷ : അഖില പ്രേമചന്ദ്രൻ
ജോണർ : കോമഡി, ഡ്രാമ
7.6/10
സോളെയുടെയും സഹോദരി റൈമുണ്ടയുടെയും കഥയാണ് വോൾവർ. അവർക്ക് എന്നോ നഷ്ടമായതൊക്കെ തിരിച്ചുകിട്ടുകയാണ്. വോൾവർ എന്നാൽ തിരിച്ചുവരവ് എന്ന് അർത്ഥം. ത്രില്ലർ ആയി തുടങ്ങുന്ന ചിത്രം, ഒരു ഘട്ടത്തിൽ ഹൊറർ ആകുന്നു, പിന്നീട് മിസ്റ്ററി ഡ്രാമ ആയി മാറുന്നു. റൈമുണ്ടയും അവരുടെ അമ്മയും അവരുടെ മകളും ഒക്കെ തമ്മിലുള്ള ബന്ധം അതിസങ്കീർണമാകുകയാണ്.പെനെലോപ് ക്രൂസിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്ന്.\
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤3
👍4
Fearless / ഫിയ൪ലെസ്സ് (2006)

എം-സോണ്‍ റിലീസ് – 786
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : മാൻഡറിൻ
സംവിധാനം : Ronny Yu
പരിഭാഷ : ഷഹൻഷ. സി
ജോണർ : കോമഡി, ഡ്രാമ
7.6/10
ആയോധന കലയിൽ അഗ്രഗണ്യനായിരുന്ന ഹുവോ യുവാൻജിയയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഫിയർലെസ്. ആയോധന കലാ വിഭാഗത്തിലുള്ള ചൈനീസ്‌ ചിത്രങ്ങളിൽ പ്രധാനപ്പെട്ടത്. ഒരു ദുരന്തത്തിന്റെ ആഘാതത്തിൽ ആയോധന കലാ ഉപേക്ഷിച്ചു ഒരു കുഗ്രാമത്തിലേക്ക് താമസം മാറുന്ന വീരനായ ജെറ്റ്‌ ലി. പിന്നീട് ചൈനീസ്‌ ദേശീയ വികാരം സംരക്ഷിക്കാൻ അദ്ദേഹത്തിന് വീണ്ടും ഗോദയിലേക്ക് ഇറങ്ങേണ്ടിവരുകയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤2
❤3👍3
Enter Nowhere/ എന്റർ നോവേർ (2011)

എം-സോണ്‍ റിലീസ് – 787
പോസ്റ്റർ : ഹരിലാൽ ഭാസ്കർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jack Heller
പരിഭാഷ : സുഭാഷ് ഒട്ടുംപുറം
ജോണർ : ത്രില്ലര്‍, സയൻസ്ഫിക്ഷൻ, മിസ്റ്ററി
6.5/10
പോയ് മറഞ്ഞ കാലത്തിലേക്ക് ഒരു വട്ടം കൂടി തിരിച്ചു പോകാൻ കൊതിക്കാത്തവരായി ആരുമില്ല. പോയ കാലത്ത് ചെയ്ത എതെങ്കിലും ഒരു പ്രവർത്തിയാവും ഇന്നിനെ നയിക്കുന്നത്. തിരികെ പോയി ആ പ്രവർത്തിയിലൊരു മാറ്റം വരുത്തിയാൽ ഒരുപക്ഷേ, ജീവിതം തന്നെ മാറി മറിയാം. അത്തരമൊരു അവസ്ഥയിലേക്ക് അറിയാതെ ആഗ്രഹിക്കാതെ, എത്തിപ്പെട്ട മൂന്നുപേരുടെ കഥയാണിത്.പരസ്പരം പരിചയമില്ലാത്ത മൂന്നു പേർ, പലവിധ കാരണങ്ങളാൽ ഒരു കാട്ടിലെ ഉപേക്ഷിക്കപ്പെട്ട ക്യാബിനിലെത്തുന്നു.അവിടെ നിന്ന് പുറത്തു കടക്കാനുള്ള ഓരോ ശ്രമവും അവരെ തുടക്കത്തിൽ തന്നെ കൊണ്ടു ചെന്നെത്തിക്കുന്നു. സ്ഥലകാലത്തിന്റെ രാവണൻ കോട്ടയിലകപ്പെട്ടെന്ന് അവർ പതിയെ തിരിച്ചറിയുന്നു.അവർ പോലുമറിയാതെ അവരുടെ യാത്ര ആ ക്യാബിനിലേക്ക് വഴിമാറിയതിന് വലിയൊരു കാരണമുണ്ടായിരുന്നു. സമയത്തിന്റെ കെണിയിൽ അവർ വെറുതേ വന്ന് വീഴുകയായിരുന്നില്ല. സമയം കെണി വെച്ച് അവരെ കാത്തിരിക്കുകയായിരുന്നു.
പ്രശസ്ത നടനും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ മകനായ സ്കോട്ട് ഈസ്റ്റ് വുഡും സാറാ പാക്സ്റ്റനും മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤4😱1
❤1👍1
Rakhta Charitra 2 / രക്ത് ചരിത്ര 2 (2010)

എം-സോണ്‍ റിലീസ് – 1388
ത്രില്ലർ ഫെസ്റ്റ് - 23
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Ram Gopal Varma
പരിഭാഷ : ശരത് മേനോൻ, സംഗീത് സനി
ജോണർ : ആക്ഷൻ, ബയോഗ്രഫി, ക്രൈം
6.4/10
രക്തചരിത്രയുടെ അവസാന രംഗത്ത് നിന്നാണ് രക്തചരിത്ര 2 ആരംഭിക്കുന്നത്‌. ഒന്നാം അദ്ധ്യായത്തിൽ പ്രതാപ്‌ രവിയുടെ കുടുംബ പശ്ചാത്തലവും പ്രതികാരവും ആയിരുന്നെങ്കിൽ പണവും പദവിയും നേടുമ്പോൾ മനുഷ്യ സ്വഭാവത്തിൽ വരുന്ന മാറ്റം എന്താണെന്ന് രണ്ടാം അദ്ധ്യായം വിശദമാക്കുന്നു. സമൂഹത്തിലെ അനീതിയുടെ രക്തചരിത്രം തിരുത്തിയെഴുതാൻ ഇറങ്ങി പുറപ്പെടുന്നയാൾ കാലക്രമേണ അതേ രക്തചരിത്രത്തിന്റെ ഭാഗമാകുന്നതെങ്ങനെയാണ് എന്ന് രാം ഗോപാൽ വർമ്മ കാണിച്ചു തരുന്നു. സാഹചര്യങ്ങളാണു മനുഷ്യനെ ദേവനും അസുരനുമാക്കുന്നത്‌ എന്നൊരു പിൻ കുറിപ്പും സംവിധായകൻ ചേർത്തിട്ടുണ്ട്‌.
ബുക്കാ റെഡ്ഡിയെ വക വരുത്തിയ പ്രതാപ്‌ രവിയെ കൊല്ലാൻ സൂര്യ ഭാനു റെഡ്ഡി നടത്തുന്ന സാഹസങ്ങളാണു രക്തചരിത്ര 2. വിവേക്‌ ഒബ്രോയിയോടൊപ്പം തത്തുല്യ വേഷത്തിൽ സൂര്യ, മാസ്മരിക പ്രകടനം കാഴ്ച വച്ചിരിക്കുന്നു. പ്രിയാ മണി,‌ ശത്രുഘ്നൻ സിൻഹ, രാധിക ആപ്തേ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. അത്യന്തം വൈകാരിക മുഹൂർത്തങ്ങളും ആക്ഷനും സമന്വയം ചേർത്ത മികച്ച ഒരു പൊളിട്ടിക്കൽ ത്രില്ലറാണ് രക്തചരിത്ര 2.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤1
❤5👍2
Sacred Games: Season 1 / സേക്രഡ് ഗെയിംസ്: സീസൺ 1 (2018)

എം-സോണ്‍ റിലീസ് – 788
പോസ്റ്റർ : നിഷാദ്. ജെ. എൻ
ഭാഷ : ഹിന്ദി
സംവിധാനം : Varun Grover, Vikramaditya Motwane
പരിഭാഷ : ലിജോ ജോളി, സുനിൽ നടക്കൽ,കൃഷ്ണപ്രസാദ് എം.വി
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
8.8/10
അടുത്ത തലമുറയിലേക്കു ചുവടുവയ്ക്കുകയാണ്‌ ഇന്ത്യൻ ടെലിവിഷൻ സീരിയലുകൾ. അതും സിനിമകളെ വെല്ലുന്ന സാങ്കേതിക തികവോടെ. തുടക്കം കുറിക്കുന്നതാകട്ടെ ആഗോള ഇന്റർനെറ്റ് സ്‌ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ്. നെറ്റ് ഫ്ലിക്സ് നിർമിക്കുന്ന ‘സേക്രഡ് ഗെയിംസ്’. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സീരിയലാണ്. സെയ്ഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്തെ തുടങ്ങിയവർ ഒന്നിക്കുന്ന ഈ സീരീസ് സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപും വിക്രമാദിത്യ മൊത്വാനിയും ചേർന്നാണ്. മുംബൈ അധോലോകവും ഭീകരവാദവും രാഷ്ട്രീയവുമെല്ലാം ചർച്ച ചെയ്യുന്ന ഗ്യാങ്സ്റ്റർ കഥയാണു ‘സേക്രഡ് ഗെയിംസ്’.
ഓരോ മണിക്കൂർ വീതമുള്ള 8 എപ്പിസോഡുകളിലായിട്ടാണ് കഥ വികസിക്കുന്നത്. ഗണേശ് ഗൈതൊണ്ട എന്ന അധോലോക നേതാവിന്റെയും സർതാജ് സിഗ് എന്ന പൊലീസ്കാരന്റെയും കഥയാണ് ഈ സീരീസ് നമ്മോട് പറയുന്നത്. ഒരുപാട് അശ്ലീല ഡയലോഗുകളാലും, നഗ്‌നരംഗങ്ങളാലും സമ്പന്നമാണ് ഈ സീരീസ് കാരണം യാതൊരു വിധ സെൻസറിങ്ങിനും വിധേയമായിട്ടുള്ള ഒരു കലാസൃഷ്ടിയല്ല സേക്രഡ് ഗെയിംസ്.
👍7❤3
❤2
Westworld: season 1 / വെസ്റ്റ് വേൾഡ്: സീസൺ 1 (2016)

എം-സോണ്‍ റിലീസ് – 789
പോസ്റ്റർ : നിഷാദ്. ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Lisa Joy
പരിഭാഷ : നിഖിൽ വിജയരാജൻ
ജോണർ : ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
8.7/10
സ്വീറ്റ് വാട്ടർ എന്ന സ്ഥലത്തെ റേഞ്ചറുടെ മകളാണ് ഡിലോറിസ്. അവൾ ഒരാളുമായി പ്രണയത്തിലാണ്. പട്ടാളത്തിൽ നിന്നും പിരിഞ്ഞ ടെഡിക്കും അവളെ ജീവനാണ്. എങ്കിലും തന്റെ പഴയ ശത്രുവിനോടുള്ള കണക്കു തീർത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഡിലോറിസിനൊപ്പം ഒരു ജീവിതം തുടങ്ങാൻ എന്ന് റെഡി തീരുമാനിച്ചു.
ടെഡിയെയും ഡിലോറിസിനേയും പോലെ കുറെപേരും അവരുടെ സ്വപ്നങ്ങളും ആണ് വെസ്റ്റ് വേൾഡ് എന്ന ലോകം.. അവിടെയുള്ളവരെല്ലാം റോബോട്ടുകൾ.
മനുഷ്യരെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ടുകൾക്ക് അത് ലോകമാണ് , പക്ഷെ നമ്മൾ മനുഷ്യർക്ക് അതൊരു അമ്യൂസ്മെന്റ് പാർക്ക് മാത്രവും. മറ്റേതൊരു പാർക്കിലെയും പോലെ ടിക്കറ്റ് എടുത്ത് നിങ്ങൾക്ക് അവിടെ കടന്നു ചെല്ലാം. ടെഡിയുടെയും ഡിലോറിസിന്റെയും മീവിന്റെയുമൊക്കെ ജീവിതം കാണാം ആസ്വദിക്കാം അവർക്കൊപ്പം ജീവിക്കാം അല്ലെങ്കിൽ നശിപ്പിക്കാം. അവിടെ പരിധികളോ നിയന്ത്രങ്ങളോ ഇല്ല. പുറത്തു നിങ്ങൾ ആരെന്നത് ഒരു പ്രശ്നമല്ല. പാർക്കിൽ നിങ്ങൾക്ക് ആരെയും പ്രണയിക്കാം, കൊല്ലാം, യുദ്ധമോ ബാലസംഗമോ വേട്ടയോ എന്തും ചെയ്യാം. വേണ്ടത് അതിനുള്ള മനക്കട്ടി മാത്രം. റോബോട്ടിന് മനുഷ്യരെ ഒന്നും ചെയ്യാൻ കഴിയില്ല
ജോനാഥൻ നോളനും ലിസ ജോയ് യും ചേർന്ന് HBO യ്ക്കു വേണ്ടി തയാറാക്കിയ സീരീസ് ആണ് ഇത്. ഒരേസമയം പല ടൈം ലൈനുകളിൽ കഥപറഞ്ഞു പോകുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍13❤5🔥2
❤2👍2
Heart Attack / ഹാ൪ട്ട് അറ്റാക്ക് (2015)

എം-സോണ്‍ റിലീസ് – 791
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : തായ്
സംവിധാനം : Nawapol Thamrongrattanarit
പരിഭാഷ : അരുൺ അശോകൻ
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
7.8/10
ഇന്നത്തെ യുവ തലമുറയുടേ ലക്ഷ്യ ബോധമില്ലാത്ത ജോലിയുടേയും അവന്റെ ഉയർച്ചക്കായി അവന്റെ ശരീരത്തെ പോലും മറന്നു കഠിനാധ്വാനം ചെയ്യാൻ പോകുന്നതിൻ്റേയും ദൂഷ്യ ഭലങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് ഈ സിനിമ .. ജോലിക്കായി ഉറക്കം വരെ കളഞ്ഞു ദിവസങ്ങളോളം പണിയെടുത്താലും കിട്ടുന്ന പ്രതിഫലം വളരെ തുച്ഛവും ഏന്നാൽ അതിന്റെ പരിണിത ഫലങ്ങൾ വളരേ വലുതുമാണെന്ന് ഓർമ്മ പെടുത്തുന്നു.. തായിലാൻ്റ് നാഷണൽ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും കിട്ടിയ ചിത്രം കൂടിയാണ് ഹാ൪ട്ട് അറ്റാക്ക്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤3
👍2
The Vanishing / ദി വാനിഷിംഗ് (2018)

എം-സോണ്‍ റിലീസ് – 1390
ത്രില്ലർ ഫെസ്റ്റ് - 25
പോസ്റ്റർ : നിഷാദ് ജെ എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Kristoffer Nyholm
പരിഭാഷ : ബിനോജ് ജോസഫ്
ജോണർ : ക്രൈ, ഡ്രാമ, മിസ്റ്ററി
5.8/10
1900ത്തിൽ ഫ്ലാനൻ ദ്വീപിലെ ലൈറ്റ്ഹൗസ് സൂക്ഷിപ്പുകാർ ദുരൂഹമായി അപ്രത്യക്ഷമായ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചലച്ചിത്രം. കരയിൽനിന്നും 32 കിലോമീറ്റർ അകലെയുള്ള ആ ലൈറ്റ്ഹൗസിൽ ആറാഴ്ചയിലൊരിക്കലാണ് ഷിഫ്റ്റുകൾ മാറുന്നത്. ഇത്തവണ അങ്ങോട്ട് നിയോഗിക്കപ്പെട്ട മൂന്നുപേർ ജെയിംസും, തോമസും, ഡൊണാൾഡു മായിരുന്നു. പുറംലോകവുമായി അവർക്കുന്നണ്ടായിരുന്ന ഏകബന്ധം ഒരു റേഡിയോ മാത്രമായിരുന്നു, അതാണെങ്കിൽ തകരാറിലും. അങ്ങനെയിരിക്കേ ലൈറ്റ്ഹൗസിന്റെ തീരത്തണഞ്ഞ ഒരു കൊച്ചു ബോട്ടിൽനിന്നും അവർക്കൊരു നിധി ലഭിക്കുകയാണ്. അതിനുവേണ്ടി അവർക്കൊരാളെ കൊല്ലേണ്ടിയും വന്നു. എങ്ങനെയാണ് ഈ സംഭവങ്ങൾ അവരുടെ തിരോധാനത്തിലേക്ക് നയിക്കുന്നതെന്നാണ് ചിത്രം നമുക്ക് അവതരിപ്പിച്ചു തരുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤2
❤2👍1