Colonia / കൊളോണിയ (2015)
എം-സോണ്‍ റിലീസ് – 650
പോസ്റ്റര്‍ : പ്രവീണ്‍ അടൂര്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Florian Gallenberger
പരിഭാഷ : അഖില പ്രേമചന്ദ്രന്
ജോണർ : ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി
7.1/10
ചിലെയിലെ പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ത്രില്ലെർ ആണ് കൊളോണിയ. എയർ ഹോസ്റ്റസ് ആയ ലെന (എമ്മ വാട്സൺ) ചിലെയിലെ പട്ടാള അട്ടിമറിയിൽ പെട്ടുപോകുന്നു. അട്ടിമറിയെ തുടർന്ന് ചിലെയിലെ കുപ്രസിദ്ധമായ കൊളോണിയ ഡിഗ്നിദാദിൽ പെട്ടുപോകുന്ന കാമുകൻ ഡാനിയേലിനെ രക്ഷിക്കാൻ ലെന നടത്തുന്ന ധീര ശ്രമങ്ങൾ ആണ് കൊളോണിയ പറയുന്നത്. ഏകാധിപത്യ ഭരണാധികാരികളുടെ കീഴിൽ ജയിലുകളെന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചിത്രം തുറന്നു കാട്ടുന്നു. കൊളോണിയ ഡിഗ്നിദാദ് എന്ന ജയിലിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞ അപൂർവം ചിലർ പകർത്തിയ ചിത്രങ്ങളിൽനിന്നാണ് അവിടെ നടന്ന ക്രൂരതകൾ ലോകം അറിഞ്ഞത്. യുദ്ധകാലത്ത് ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ നേർകാഴ്ച ആകുന്നതിനൊപ്പം ഒരു റൊമാന്റിക് ത്രില്ലെർ കൂടിയാണ് കൊളോണിയ. മികച്ച സപ്പോർട്ടിങ് ആക്ടറിന് ഉൾപ്പെടെ ജർമൻ ചലച്ചിത്ര അവാർഡിന്റെ 5 നോമിനേഷനുകൾ ചിത്രത്തിന് കിട്ടിയിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

❤6👍6
Baby / ബേബി (2015)
എം-സോണ്‍ റിലീസ് – 780
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Neeraj Pandey
പരിഭാഷ : ലിജോ ജോളി
ജോണർ : ആക്ഷൻ, ത്രില്ലർ
8.1/10
നീരജ് പാണ്ഡെയുടെ സംവിധാനത്തിൽ അക്ഷയ് കുമാർ മുഖ്യ വേഷം ചെയ്ത് 2015 ൽ റിലീസായ ബ്ലോക്ക് ബസ്റ്റർ സിനിമയാണ് ബേബി.58.97 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 142 കോടിയോളം രൂപ കരസ്ഥമാക്കി ആ വർഷത്തെ പണം വാരി പടങ്ങളിൽ ഒന്നായി.ഇന്ത്യൻ ചാര സംഘടനയിലെ 3 ഉദ്യോഗസ്ഥർ സൗദിയിൽ നടത്തിയ ഒരു രഹസ്യ ഓപ്പറേഷന്റെ കഥയാണ് ഈ ചിത്രത്തിന്റെ കഥാതന്തു.

👍3❤2
The Innocents / ദി ഇന്നസെന്റ്സ് (2016)
എം-സോണ്‍ റിലീസ് – 781
പോസ്റ്റർ : അക്ഷയ് ബാബു
ഭാഷ : ഫ്രഞ്ച്
സംവിധാനം : Anne Fontaine
പരിഭാഷ : സാദിഖ് വി.കെ. അൽമിത്ര
ജോണർ : ഡ്രാമ, ഹിസ്റ്ററി
7.3/10
ഭയവും വേദനയും അപമാനവും കടിച്ചമര്‍ത്തി ഒരു കോണ്‍വെന്റിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ കഴിയേണ്ടിവരുന്ന കന്യാസ്ത്രീകളുടെ പൊള്ളിക്കുന്ന അനുഭവമാണ് ദി ഇന്നസെന്റ്സ് എന്ന ചിത്രം അവതരിപ്പിക്കുനത്. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടതുകാരണം പോളണ്ടിലെ ഒരുകോണ്വെന്റിലെ നിരവവധി കന്യാസ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതും അവിടെയുള്ള പ്രസവിച്ച ഒരു സ്ത്രീയെ ശുശ്രൂഷിക്കാനായി എത്തുന്ന ഡോക്ടര്‍ മറ്റുള്ളവരെയും പരിചരിക്കാന്‍ തീരുമാനിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. യുദ്ധം സ്ത്രീകളെയും കുഞ്ഞുങ്ങളെയും എങ്ങിനെ നിരന്തരം ഇരകളായി മാറ്റുന്നു എന്നുതന്നെയാണ് വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടിലൂടെ ദി ഇന്നസെന്റ്സ് എന്ന ചിത്രം നമുക്കു കാട്ടിത്തരുന്നത്.

👍6🏆1
The Looming Storm / ദ ലൂമിങ് സ്റ്റോം (2017)
എം-സോണ്‍ റിലീസ് – 1386
ത്രില്ലർ ഫെസ്റ്റ് - 21
പോസ്റ്റർ : നിഷാദ് ജെ.എൻ
ഭാഷ : മാൻഡറിൻ
സംവിധാനം : Yue Dong
പരിഭാഷ : സുമന്ദ് മോഹൻ
ജോണർ : ക്രൈം
6.5/10
2017ൽ പുറത്തിറങ്ങിയ ചൈനീസ് ക്രൈം ത്രില്ലർ ചിത്രമാണ് "The Looming Storm". ചൈനയിലെ ഒരു ചെറിയ ഫാക്ടറിയിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു 'യു ഗുവോയി'. നീണ്ട കാലത്തെ ജയിൽ ജീവിതത്തിനു ശേഷം പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ അവിസ്മരണീയമായ ഓർമകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
ഫാക്ടറിയിലെ ഒരു പേരുകേട്ട ജീവനക്കാരൻ ആയിരുന്നിട്ടുകൂടി, ഒരു ഞെട്ടിക്കുന്ന സംഭവത്തിനായിരുന്നു ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും അയാൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഒരു കൂട്ടം പോലീസുകാർ ഒരു സ്ത്രീയുടെ മൃതദേഹമാണ് ഫാക്ടറി വളപ്പിൽ നിന്നും കണ്ടെടുക്കുന്നു. അന്വേഷണത്തിൽ അതൊരു കൊലപാതകമാണെന്ന് വ്യക്തമായപ്പോൾ, യു ഗുവോയി തെല്ലൊന്നുമല്ല സമ്മർദ്ദത്തിലാകുന്നത്.
തന്റെ സാന്നിധ്യത്തിൽ തന്നെ ഇങ്ങനെയൊരു അനിഷ്ട സംഭവം ഉണ്ടായപ്പോൾ, കൊലപാതകിയെ കണ്ടു പിടിക്കേണ്ടത് അയാളുടെ കൂടെ ആവശ്യമാകുന്നു. പക്ഷേ ഒരു പരമ്പര പോലെ സംഭവങ്ങൾ പുനരാരംഭിക്കുമ്പോഴും, പോലീസിന് യാതൊരു വിധ പഴുതുകളും കൊടുക്കാതെ കുറ്റവാളി രക്ഷപ്പെടുന്നു. നടന്ന കൊലപാതകങ്ങൾക്കെല്ലാം തന്നെ പൊതുവായ മാതൃക ഉണ്ടായിരുന്നു. ദുരൂഹതകൾക്ക് ചുരുളഴിയാതെ ഒരു സമസ്യ മനസ്സിൽ സൃഷ്ടിച്ചാണ് സിനിമ അവസാനിക്കുന്നതും. കാരണം ആ ചോദ്യത്തിന് ഉത്തരം നിർവചിക്കാൻ കഴിയാവുന്ന ഒന്നായിരുന്നില്ല.

👍12❤4
Sicario / സികാരിയോ (2015)
എം-സോണ്‍ റിലീസ് – 732
പോസ്റ്റർ ഡിസൈൻ: Praveen Adoor
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Denis Villeneuve
പരിഭാഷ : അഖില പ്രേമചന്ദ്രൻ, ശ്രീധർ
ജോണർ : Action, Crime, Drama
7.6/10
Fbi ഏജന്റ് ആയ കെയ്റ്റ് മേസർ ഒരു സംയുക്ത ഓപ്പറേഷന്റെ ഭാഗമാകുന്നു. അമേരിക്കയ്ക്കും മെക്സിക്കോയ്ക്കും ഇടയിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയയെ നേരിടാൻ ഇറങ്ങിപ്പുറപ്പെടുന്ന കെയ്റ്റ് പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലാണ് ചെന്നുപെടുന്നത്. മിഷൻ ജയിച്ചാലും കെയ്റ്റ് ജയിക്കുമോ.2016 ലെ അക്കാദമി പുരസ്ക്കാര വേദിയില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് സിസാരിയോ. ഈ സിനിമയുടെ തിരക്കഥയും മ്യൂസികല്‍ സ്കോര്‍, സംവിധാനം എന്നിവ വളരയെധികം പ്രശംസിക്കപെട്ടിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

👍15❤5
The Tower / ദി ടവര്‍ (2012)
എം-സോണ്‍ റിലീസ് – 734
പോസ്റ്റർ : Praveen Adoor
ഭാഷ : കൊറിയന്‍
സംവിധാനം : Ji-hoon Kim
പരിഭാഷ : റിസ്വാൻ വി.പി
ജോണർ : Action, Drama
6.6/10
ഒരു ക്രിസ്തുമസ് രാത്രിയിൽ, നഗരത്തിലെ ഒരു ബഹുനിലകെട്ടിടത്തിൽ ആഢംബരമായ പാർട്ടി നടക്കുകയാണ്. പക്ഷെ ആഘോഷങ്ങൾ കൂടുതൽ നേരം നീണ്ടുനിന്നില്ല. അപ്രതീക്ഷിതമായി ഉണ്ടായ ആ തീപിടുത്തം ആയിരങ്ങളുടെ ജീവന് ഭീക്ഷണിയാവുകയാണ്.ആ കെട്ടിടത്തിൽ കുടുങ്ങിപ്പോയവരുടെ ജീവിതവും അവിടെ ഫയർഫോഴ്സ് നടത്തുന്ന ഉദ്യോഗജനകമായ റെസ്ക്യൂ ഓപ്പറേഷനും ആണ് സിനിമ പറയുന്നത്..ചിരി പ്പിക്കുകയും ചിന്തിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമ...കൊറിയൻ ഡിസാസ്റ്റർ ത്രില്ലർ സിനിമകളിൽ കണ്ടിരിക്കേണ്ട സിനിമ തന്നെയാണിത്. മികച്ച ഒരു ക്ലൈമാക്സ് ഈ സിനിമയെ മറ്റു ഡിസാസ്റ്റർ ത്രില്ലർ സിനിമകളിൽ നിന്നും വേറിട്ട് നിർത്തുന്നു.

👍6❤2😱1
In the Land of Blood and Honey / ഇന്‍ ദി ലാന്‍ഡ് ഓഫ് ബ്ലഡ് ആന്‍ഡ് ഹണി (2011)
എം-സോണ്‍ റിലീസ് – 738
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ആഞ്ചലീന ജോളി
പരിഭാഷ : മുഹമ്മദ് ഷാഹുല്‍
ജോണർ : Drama, Romance, War
4.5/10
1992 മുതൽ 1995 വരെ നടന്ന ബോസ്നിയൻ യുദ്ധമാണ് കഥാപശ്ച്ചാത്തലം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ് കണ്ട ഏറ്റവും ഭീകരമായ യുദ്ധമായിരുന്നു ബോസ്നിയൻ യുദ്ധം. സെർബുകൾ ബോസ്നിയൻ മുസ്ലിമുകൾക്കെതിരെ നടത്തിയ വംശീയ ഉന്മൂലനം മൂന്നര വർഷക്കാലം യൂറോപ്പിനെ കുരുതിക്കളമാക്കി. അമ്പതിനായിരത്തിൽ അധികം സ്ത്രീകൾ റേപ്പ് ചെയ്യപ്പെട്ടു, പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. യുദ്ധ പശ്ച്ചാത്തലത്തിൽ സെർബിയൻ പട്ടാളക്കാർ പിടിച്ചുകൊണ്ടു വരുന്ന ബോസ്നിയൻ മുസ്ലിം സ്ത്രീകളിൽ നായകനായ ക്യാപ്റ്റൻ തന്റെ കാമുകിയെ കണ്ടെത്തുന്നു. തുടർന്ന് അവർ തമ്മിലുള്ള പ്രണയവും അവളെ സംരക്ഷിക്കുന്നതും എല്ലാമാണ് സിനിമയുടെ ഇതിവൃത്തം. നടി ആഞ്ജലീന ജൂലിയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.

👍7
Ok Baytong / ഓകെ ബെയ്തോങ്ങ് (2003)
എം-സോണ്‍ റിലീസ് – 739
പോസ്റ്റർ : Nishad Jn
ഭാഷ : തായ്
സംവിധാനം : Nonzee Nimibutr
പരിഭാഷ : ഷിഹാസ് പരുത്തിവിള
ജോണർ : Drama
7.1/10
ഈ ലോകത്തിലെ ഒന്നും തന്നെ ആരുടെയും സ്വന്തമല്ല. ഇന്ന് നീ നേടിയ നിന്റെ നേട്ടങ്ങളൊക്കെയും നാളെ തിരികെ നൽകേണ്ടതാണ് അല്ലെങ്കിൽ അതുപേക്ഷിച്ച് തിരിച്ച് പോകേണ്ടവനാണ് നീ. തന്റെ സഹോദരി ട്രെയിൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ് അവരുടെ വീട്ടിലേക്ക് വരുന്ന സഹോദരൻ ബുദ്ധസന്യാസിയെ ചുറ്റിപറ്റിയാണ് ഈ സിനിമ. അദ്ദേഹത്തിന് സ്വീകരിക്കേണ്ടി വരുന്ന പുതിയ ജീവിതം. ഒട്ടും എളുപ്പമല്ലായിരുന്നിട്ട് കൂടി ആധുനികലോകവുമായി പൊരുത്തപ്പെടാൻ അയാൾ നിർബന്ധിതനാകുന്നു. ഓർക്കുക അയാൾ ഒരു ബുദ്ധസന്യാസിയാണ്. ശേഷം ഒരു പെൺകുട്ടിയോട് അടുപ്പം തോന്നുന്നു. തന്റെ പെങ്ങളുടെ മകളെ ഡിവോഴ്സ് ആയി കഴിയുന്ന പിതാവിലേക്ക് കൊണ്ടുചെല്ലുന്നു. അങ്ങനെ അയാൾ സ്വന്തമെന്ന് കരുതിയിരുന്നവരേ മനസില്ലാമനസോടെ ഉപേക്ഷിക്കേണ്ടി വരുന്നു.

👍5❤1
The Gods Must Be Crazy / ദി ഗോഡ്സ് മസ്റ്റ് ബി ക്രേസി (1980)
എം-സോണ്‍ റിലീസ് – 783
പോസ്റ്റർ : ഫൈസൽ കിളിമാനൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jamie Uys
പരിഭാഷ : മുനീർ എം. പി
ജോണർ : കോമഡി
7.3/10
1980-ൽ റിലീസ് ചെയ്ത ഒരു സൗത്ത് ആഫ്രിക്കൻ ഹാസ്യ ചലച്ചിത്രമാണ് ദ ഗോഡ്സ് മസ്റ്റ് ബി ക്രേസി. ജാമി ഐസ് സംവിധാനം ചെയ്ത ഈ ചിത്രം ദ ഗോഡ്സ് മസ്റ്റ് ബി ക്രേസി ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണ്. കലാഹാരി മരുഭൂമിയിലെ ഗോത്രവർഗക്കാരുടെ കഥ പറയുന്ന ചിത്രം ബോട്സ്വാന കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സൈ എന്ന ആദിവാസിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.
കലഹാരി മരുഭൂമിയിൽ താമസിക്കുന്ന സൈ എന്ന് പേരുള്ള ഒരു ബുഷ്മാൻ
ബുഷ്മാൻ കലഹാരി മരുഭൂമിയിൽ ഉള്ള ഒരു കൂട്ടം ഗോത്രവർഗം ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്. ഒരു ദിവസംസൈക്കു ഒരു കൊക്കകോള കുപ്പി കിട്ടുകയും അത് ദൈവം തന്ന സമ്മാനമാണെന്ന് വിചാരിച്ചു അത് അവർ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നു. ആകെ ഒരു കുപ്പി മാത്രം ഉള്ളതിൽ ആ കുപ്പിയെ പറ്റി അവർക്കിടയിൽ അടി കൂടുകയും സൈ ആ കുപ്പി കൊണ്ട് കളയാൻ തീരുമാനിക്കുന്നു. അങ്ങനെ ഇറങ്ങി തിരിക്കുന്നതിനിടയിൽ നടക്കുന്ന സംഭവബഹുലമായ കഥയാണ് ബാക്കി. ഇടയ്ക്കിടക്ക് മറ്റു പല കഥപത്രങ്ങളും വന്നു ചേരുന്നുണ്ട്, ബയോളജിസ്റ് ആൻഡ്രൂ, ഒരു സ്കൂൾ ടീച്ചർ അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു...

👍8❤1🔥1
Lust Stories / ലസ്റ്റ് സ്റ്റോറീസ് (2018)
എം-സോണ്‍ റിലീസ് – 784
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : ഹിന്ദി
സംവിധാനം : Zoya Akhtar, Dibakar Banerjee,Karan Johar , Anurag Kashyap
പരിഭാഷ : ലിജോ ജോളി
ജോണർ : ഡ്രാമ, റൊമാൻസ്
6.5/10
ഓൺലൈൻ സ്ട്രീമിംഗ് പോർട്ടൽ ആയ നെറ്റ് ഫ്ലിക്സിൽ 2018 ജൂണിൽ റിലീസ് ചെയ്ത ഹിന്ദി ആന്തോളജി ഫിലിം ആയ ലസ്റ്റ് സ്റ്റോറിസിൽ അനുരാഗ് കശ്യപ്,സോയ അക്തർ,ദിബാകർ ബാനർജി,കരൺ ജോഹർ എന്നീ സംവിധായകരുടെ 4 ചെറു ചിത്രങ്ങളാണ് ഉള്ളത്.സമൂഹത്തിലെ വിവിധ തുറകളിലുള്ള 4 സ്ത്രീകളുടെ ലൈഗീക അഭിവാഞ്ജകളളും അവരുടെ ജീവിതവുമാണ് ഈ ചെറു ചിത്രങ്ങളുടെ എല്ലാം മുഖ്യ കഥാതന്തു.

👍6❤2
Cinema, Aspirins and Vultures / സിനിമ ആസ്പിരിന്‍സ് ആന്റ് വള്‍ചേഴ്സ് (2005)
എം-സോണ്‍ റിലീസ് – 741
പോസ്റ്റര്‍: Praveen Adoor
ഭാഷ : പോര്‍ച്ചുഗീസ്
സംവിധാനം : Marcelo Gomes
പരിഭാഷ : പ്രവീൺ അടൂർ
ജോണർ : Adventure, Drama
7.4 /10
ബ്രസീലിലെ വരണ്ട ഭൂമിയിലൂടെ ഒരു യാത്ര പോകാം. പൊള്ളുന്ന സൂര്യനും പച്ചപ്പില്ലാത്ത ഭൂതലവും പൊടിക്കാറ്റുമാണ് കൂട്ട്. ആസ്പിരിൻ എന്ന മരുന്ന് പ്രചരിപ്പിക്കാനെത്തുന്ന യൊഹാൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ആസ്പിരിനെക്കാളും ബ്രസീലുകാർക്ക് രസിക്കുന്നത് അത് പ്രചരിപ്പിക്കാനായി യൊഹാൻ കാണിക്കുന്ന ഹ്രസ്വ ചിത്രമാണ്. ആസ്പിരിനും സിനിമയുമായി യാത്ര തുടരുന്ന യൊഹാന്‍ കിട്ടുന്ന കൂട്ടാണ് രനുൾഫോ. ഒരു ഘട്ടത്തിലും ഒത്തുപോകില്ലെന്ന് കരുതുന്ന ഇവർക്കിടയിലെ സൗഹൃദം. ഒപ്പം കഴുകന്മാർക്കിടയിലൂടെ യാത്ര തുടരാനും കഴിയാതെ വരുന്നു. ബ്രസീലിലെ രാഷ്ട്രീയവും രണ്ടാം ലോകമഹായുദ്ധവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

👍2