Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Split / സ്പ്ലിറ്റ് (2016)

എം-സോണ്‍ റിലീസ് – 1320
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : M. Night Shyamalan
പരിഭാഷ : സൂരജ് എസ് ചിറക്കര
ജോണർ : ഹൊറർ, ത്രില്ലർ
Info : 4E3B70474D7799070A6BE6775681BC2A0475EB3C
7.3/10
സൈക്കോളജിസ്റ്റ് ആയ ഡോ: കാരെൻ ഫ്ലെച്ചർ multiple personality, split personality, dissociative identity disorder എന്നൊക്കെ അറിയപ്പെടുന്ന അസുഖമുള്ള രോഗികളെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കുന്നവരാണ്. അതോടൊപ്പം അവരുടെ അസാധാരണ കഴിവുകളെ ലോകത്തിനു മുന്നിൽ എത്തിക്കാനും പരിശ്രമിക്കുന്നുണ്ട്. അവരുടെ ഒരു പേഷ്യന്റായ കെവിൻ എന്ന ആളിൽ 23 വ്യക്തിത്വങ്ങൾ ഉണ്ട്. അവയിൽ ചില വ്യക്തിത്വങ്ങൾ ചേർന്ന് 24ആമത് ഒരു ദുരൂഹ വ്യക്തിത്വത്തെ രൂപം കൊടുക്കുവാൻ രഹസ്യമായി ചെയ്യുന്ന കുറ്റകൃത്യങ്ങളും അതിനെതിരെ മറ്റു വ്യക്തിത്വങ്ങളും ഡോ: കാരെനും ചേർന്ന്‌ നടത്തുന്ന ചെറുത്തുനിൽപ്പുകളും അതിന്റെ അനന്തര ഫലങ്ങളും ആണ് ഈ ചിത്രത്തിന്റെ കഥ. കെവിൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ് മക്കാവോയ്യുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
സ്ഥിരം സൂപ്പർ ഹീറോ കഥകളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും ഒരു സൂപ്പർ വില്ലൻ സിനിമയാണ് മനോജ് നൈറ്റ് ശ്യാമളൻ കഥയെഴുതി സംവിധാനം ചെയ്ത സ്പ്ലിറ്റ്. 2000ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അൺബ്രേക്കബിൾ എന്ന ചിത്രത്തിലെ നായകനെ ഈ സിനിമയുടെ അവസാനം പ്രേക്ഷകർക്കു മുന്നിൽ എത്തിച്ച് സംവിധായകൻ തന്റെ അൺബ്രേക്കബിൾ trilogy എന്ന ഫിലിം സീരീസ് വെളിപ്പെടുത്തുന്നുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍20❤4
👍4❤2🔥1
I Am a Hero / അയാം എ ഹീറോ (2015)

എം-സോണ്‍ റിലീസ് – 1319
പോസ്റ്റർ :  ഷൈജു എസ്
ഭാഷ : ജാപ്പനീസ്
സംവിധാനം : Shinsuke Sato
പരിഭാഷ : ശിവരാജ്
ജോണർ : Action, Horror
Info : D8CD6D238C50EC923E07ED74B2CC983A7527B562
6.8/10
ജപ്പാനിൽ അപ്രതീക്ഷിതമായി സോംബികൾ പെരുകുന്നു. വളരെ സാധാരണക്കാരനായ ഒരു മാങ്ക അർട്ടിസ്റ്റിലൂടെയും ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിനിയിലൂടെയും കഥ മുന്നോട്ട് പോകുന്നു. ഉയരമുള്ള സ്ഥലങ്ങളിൽ സോംബികൾ നിലനിൽക്കില്ല എന്നറിഞ്ഞുകഴിയുമ്പോൾ, ജപ്പാനിലെ ഉയരമുള്ള "ഫുജി" പർവ്വതത്തിലേക്ക് പോകാൻ അവർ നിർബന്ധിതരാവുന്നു. കണ്മുന്നിൽ അനങ്ങുന്ന എന്തിനെയും ആക്രമിക്കുന്ന സോംബികളുടെ ഇടയിലൂടെ, ഒരു ഷോട്ട്-ഗണ്ണിൽ വിശ്വസിച്ചുകൊണ്ട് അവർ യാത്ര തിരിക്കുന്നു. ആ യാത്ര പുരോഗമിക്കുന്നതിനോടൊപ്പം കഥയും പുരോഗമിക്കുന്നു.
ഒരു സാധാരണ സോംബി പടത്തിലുള്ളതെല്ലാം ഇതിലുമുണ്ട്, ഒട്ടും ബോറടിക്കാതെ കണ്ടുതീർക്കാൻ കഴിയുന്ന ഒരു മനോഹര സോംബി ചിത്രമാണിത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14❤7
❤5👍5
Kingdom: Season 1 / കിങ്ഡം: സീസണ്‍ 1 (2019)

എം-സോണ്‍ റിലീസ് – 1155
പോസ്റ്റർ : ഷൈജു എസ്
ഭാഷ : കൊറിയൻ
സംവിധാനം : Kim Seong-hun
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ആക്ഷൻ, ഡ്രാമ, ത്രില്ലർ
Info : 9D6A87103619C97DA43D690A5C67F29CAFCC6556
8.2/10
ഹാന്യാംഗിലെ രാജാവ് രോഗബാധിതനാണെന്നും മരണപ്പെട്ടുവെന്നും കിംവദന്തികള്‍ പ്രചരിക്കുന്നു. പ്രബലനായ ഹെയ്വോണ്‍ ചോ ക്ലാനും യുവരാജ്ഞിക്കും ഇതില്‍ പങ്കുണ്ടെന്ന സംശയമുയരവേ, നിയുക്തയുവരാജാവായ ചാങ് അച്ഛനെ ചികില്‍സിച്ച വൈദ്യനെ കണ്ടെത്താനായി കൊട്ടാരത്തില്‍ നിന്ന് അംഗരക്ഷകനോടൊപ്പം വേഷപ്രച്ഛന്നനായി പലായനം ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന സംഭ്രമജനകമായ സംഭവവികാസങ്ങളാണ് കിങ്ഡം അനാവരണം ചെയ്യുന്നത്.
കണ്ടുമടുത്ത സോംബി സീരീസ്/സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കിടിലന്‍ സീരീസാണ് കിങ്ങ്ഡം. 6 എപ്പിസോഡുകള്‍ മാത്രമുള്ള ആദ്യസീസണ്‍ മികച്ച ഛായാഗ്രഹണവും, പശ്ചാത്തലസംഗീതവും, അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും കൊണ്ട് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനുഭവം സമ്മാനിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍10❤4🔥1
👍5❤1
The Forgiveness of Blood / ദി ഫൊർഗിവ്നസ്സ് ഓഫ് ബ്ലഡ് (2011)

എം-സോണ്‍ റിലീസ് – 1156
പോസ്റ്റർ : ഷൈജു എസ്
ഭാഷ : അൽബേനിയൻ
സംവിധാനം : Joshua Marston
പരിഭാഷ : ഷൈജു എസ്
ജോണർ : ഡ്രാമ
Info : EE759B8C6DF0FFDEA7D4A7B3837D5F518B4F69A0
6.8/10
മാർക്കിന്‍റെ കുടുംബത്തിന് സ്വന്തമായിരുന്ന നിലം ഇപ്പോൾ സൊകോളിന്‍റെ കുടുംബത്തിന്‍റെ കൈയിലാണ്. കാലങ്ങളായി തങ്ങൾ ഉപയോഗിച്ച് വന്നിരുന്ന ആ നിലത്തിലൂടെയുള്ള വഴി ഒരുനാൾ സൊകോൾ അടയ്ക്കുന്നു. അതിന്‍റെ പേരിലുണ്ടാവുന്ന സംഘർഷത്തിൽ സൊകോൾ കൊല്ലപ്പെടുന്നു. അൽബേനിയയിലെ പരമ്പരാഗത നിയമങ്ങളായ കനൂൻ പ്രകാരം മാർക്കിന്‍റെ കുടുംബം സൊകോളിന്‍റെ കുടുംബത്തോട് ഒരു ജീവൻ കടപ്പെട്ടിരിക്കുകയാണ്. മരണപ്പെട്ടവരുടെ കുടുംബത്തോടുള്ള ആദരവെന്നോണം മാർക്കിന്‍റെ കുടുംബത്തിലെ ആണുങ്ങൾ ഏകാന്തതയിൽ കഴിയണം ഇല്ലെങ്കിൽ ഒരുവന്‍റെ ജീവൻ അവർ പകരമായെടുക്കും. കൊലപാതകം ചെയ്ത മാർക്കിന്‍റെ അനിയൻ പോലീസ് പിടിയിലായെങ്കിലും കൂടെയുണ്ടായിരുന്ന മാർക്ക് ഒളിവിൽ പോവുന്നു.
മാർക്കിന്‍റെ മൂത്ത മകൻ 17 കാരനായ നിക്ക് പുറത്ത് പോവാനാവാതെ വീട്ടിൽ തന്നെ കഴിയുകയും അനിയത്തി റുദീന, പഠനമുപേക്ഷിച്ച് തൊഴിലിനിറങ്ങേണ്ടിയും വരുന്നു. ചെറുപ്രായത്തിൽ തങ്ങളുടെ കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങൾ ഒരു നിമിഷത്തിൽ ഇല്ലാതായത് അവർക്ക് വിശ്വസിക്കാനാവുന്നില്ല. പഴയ തലമുറയുടെ നിസ്സാര പിടിവാശികളും കുടിപ്പകകളും പലരുടെയും ജീവിതം തന്നെ തകർക്കുന്നതെങ്ങനെയെന്ന്
ഈ ചിത്രം കാട്ടിത്തരുന്നു.
'ദി ഫൊർഗിവ്നസ്സ് ഓഫ് ബ്ലഡ്' എന്ന പേരിൽ 2011ൽ പുറത്തിറങ്ങിയ ഈ അൽബേനിയൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 'ജോഷ്വാ മാർസ്റ്റൺ' ആണ്. മികച്ച തിരക്കഥക്കുള്ള രണ്ട് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങളുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഈ ചിത്രം നേടുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤1
❤8
Incendies / ആൻസൊന്തി (2010)

എം-സോണ്‍ റിലീസ് – 1318
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഫ്രഞ്ച്, അറബിക്
സംവിധാനം : Denis Villeneuve
പരിഭാഷ : ശ്രീധർ, അഖില പ്രേമചന്ദ്രൻ, പ്രവീൺ അടൂർ
ജോണർ : ഡ്രാമ, മിസ്റ്ററി, വാർ
8.3/10
ഒരു സിനിമ കണ്ട് തരിച്ചിരിക്കാൻ തയാറുണ്ടെങ്കിൽ ആൻസൊന്തി (Incendies) അഥവാ Fires എന്ന ഈ ഫ്രഞ്ച് സിനിമ കാണാം. നവാൽ മർവാൻ എന്ന സ്ത്രീയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മരണശേഷം സ്വത്തുക്കൾ വീതം വയ്ക്കുന്നതിനോടൊപ്പം തന്റെ ഇരട്ടക്കുട്ടികളായ സിമോൺ മർവാനോടും ജെൻ മർവാനോടും നിങ്ങൾക്ക് മറ്റൊരു സഹോദരൻ ഉണ്ടെന്നും അതുവരെ മരിച്ചിരുന്നു എന്ന് വിശ്വസിച്ചിരുന്ന തങ്ങളുടെ പിതാവ് ജീവനോടെ ഉണ്ടെന്നും ഒരു കത്തിലൂടെ അവർ പറയുന്നു. രണ്ട്പേരെയും കണ്ടെത്തുന്നത് വരെ തന്റെ ശവം അടക്കം ചെയ്യാൻ പാടില്ല എന്നായിരുന്നു വിൽപ്പത്രത്തിൽ നവാൽ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്. ശേഷം അമ്മയുടെ ഭൂതകാലം തേടിയുള്ള ആ രണ്ട് മക്കളുടേയും യാത്രകളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. അല്ലെങ്കിൽ തന്റെ അമ്മയെ കൂടുതൽ അടുത്തറിയുകയാണ് ആ മക്കൾ എന്നും പറയാം.
ഒരു സ്ത്രീയും ഒരിക്കലും ദുസ്വപ്നത്തിൽപ്പോലും കാണാൻ ആഗ്രഹിക്കാത്ത അവസ്ഥകളിലൂടെയാണ് നവാൽ മർവാൻ കടന്നു പോയതെന്ന് കുട്ടികളോടൊപ്പം പ്രേക്ഷകനും ഒരു മരവിപ്പോടെ തിരിച്ചറിയുന്നു. ക്ലൈമാക്സിനോടടുക്കുമ്പോൾ ശ്വാസം നിലക്കുന്ന ട്വിസ്റ്റിലാണ് Denis Villeneuve എന്ന സംവിധായകൻ നമ്മെക്കൊണ്ടെത്തിക്കുന്നത്. നവാൽ ആയി വേഷമിട്ട Lubna Azabal ന്റെ ഞെട്ടിക്കുന്ന അഭിനയം ചിത്രത്തിന് മുതൽക്കൂട്ടാണ്. എത്ര കാലം കഴിഞ്ഞാലും ഒരു നീറ്റലായി പ്രേക്ഷകന്റെ മനസ്സിൽ അവശേഷിക്കുന്ന ചിത്രമാണ് ആൻസൊന്തി (Incendies).
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍44❤21
👍8❤4
Salt / സോൾട്ട് (2010)

എം-സോണ്‍ റിലീസ് – 1317
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Phillip Noyce
പരിഭാഷ : ജംഷീദ് ആലങ്ങാടൻ
ജോണർ : Action, Mystery, Thriller
Info : F793E3E3A348AA4BB54BE7BD47CED2EDF8CE4C86
6.4/10
Kurt Wimmer സ്‌ക്രിപ്‌റ്റെഴുതി, Philip Noyce ന്റെ സംവിധാനത്തിൽ 2010 ൽ തിയേറ്ററുകളിലെത്തിയ അമേരിക്കൻ ആക്ഷൻ ത്രില്ലറാണ് Salt (2010). Angalina Jolie യാണ് ടൈറ്റിൽ കഥാപാത്രമായ സാൾട്ടിനെ അവതരിപ്പിച്ചത്. ആദ്യം ഈ ചിത്രത്തിലേക്ക് ടോം ക്രൂസിനെയായിരുന്നു പരിഗണിച്ചിരുന്നത്. പിന്നീട് Angelina Jolie ലേക്ക് എത്തുകയായിരുന്നു. Angelina ക്ക് വേണ്ടി, Briane Helgelend സ്ക്രിപ്റ്റ് മുഴുവൻ മാറ്റിയെഴുതിയിട്ടാണ് ഇതിന്റെ ചിത്രീകരണം തുടങ്ങിയത്. 110 മില്യൺ U S ഡോളർ ചിലവഴിച്ചു ചിത്രീകരിച്ച ഈ ചിത്രം ബോക്സ്ഓഫീസിൽ വാരിക്കൂട്ടിയത് 294 മില്യൺ ഡോളറാണ്. 2011 ലെ ബെസ്റ്റ് സൗണ്ട് മിക്സിങ്ങിനുള്ള അക്കാദമി അവാർഡിനും, ബെസ്റ്റ് സിനിമ ഓട്ടോഗ്രാഫിക്കുള്ള സാറ്റലൈറ്റ് അവാർഡിനും, ഫേവറിറ്റ് ആക്ഷൻ മൂവി സ്റ്റാറിനുള്ള പീപ്പിൾ ചോയ്‌സിനുള്ള അവാർഡുമടക്കം നിരവധി അവാർഡുകൾക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എവെലിൻ സാൾട്ട് വളരെ ആത്മാർത്ഥമായി CIA യെ സേവിക്കുന്ന ഒരു ഏജന്റാണ്. ജോലിയിൽ കയറുന്നതിന് മുന്പെടുത്ത പ്രതിജ്ഞ അക്ഷരം പ്രതി അനുസരിക്കാൻ സദാ സന്നദ്ധയായവൾ. പക്ഷെ ഒരിക്കൽ CIA ക്ക് മുൻപിൽ സ്വമേധയാ കീഴടങ്ങിയ ഒരു റഷ്യൻ ചാരൻ, എവെലിൻ സാൾട്ട് ഒരു റഷ്യൻ ചാര വനിതയാണെന്ന ഗുരുതര ആരോപണം ഉദ്യോഗസ്ഥർക്ക് മുൻപിൽ വെളിപ്പെടുത്തുന്നു. അതോടെ CIA ക്ക് മുൻപിൽ സാൾട്ട് ഒരു ചോദ്യചിഹ്നമായി മാറുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ അന്നേവരെ താനാർജ്ജിച്ചെടുത്ത മുഴുവൻ എക്സ്പീരിയൻസും ഉപയോഗിക്കേണ്ടി വരുന്നു. പക്ഷേ താൻ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള സാൾട്ടിന്റെ എല്ലാ ശ്രമങ്ങളും അവൾക്ക് വിപരീതഫലമാണ് ഉണ്ടാക്കിയത്. തന്റെ ഭർത്താവിന്റെ ജീവൻ പോലും അപകടത്തിലാക്കുന്ന തരത്തിൽ അതെത്തിച്ചേരുന്നു. ആരാണ് സാൾട്ട്?CIA ഏജന്റോ അതോ ഒരു റഷ്യൻ സ്‌പൈയോ?
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍21❤6
🤩8👍5❤3
Meri Pyaari Bindu / മേരി പ്യാരി ബിന്ദു (2017)

എം-സോണ്‍ റിലീസ് – 1316
പോസ്റ്റർ :  ഷൈജു എസ്
ഭാഷ : ഹിന്ദി
സംവിധാനം : Akshay Roy
പരിഭാഷ : അർജുൻ അനിൽകുമാർ
ജോണർ :  Comedy, Drama, Romance
Info : 5230134C900C7C0DAB5DC1FDA8A5E2FCA02E3B06
5.8/10
പ്രണയമെന്ന വികാരം സത്യമാണെങ്കിൽ അതിന് വേണ്ടി എത്ര ബുദ്ധിമുട്ടാനും നമ്മൾ തയാറാകും. "പ്രണയിക്കുന്നത് എങ്ങനെയാണെന്ന് പലരും നിങ്ങളെ പഠിപ്പിക്കും പക്ഷെ ആ പ്രണയമെങ്ങനെ മറക്കാമെന്ന് ആരും നിങ്ങൾക്ക് പറഞ്ഞുതരില്ല. "ഒരു തവണയെങ്കിലും ആത്മാർത്ഥമായി പ്രണയിച്ചവർക്ക് ഈ സിനിമ ജീവിതത്തിൽ മറക്കാനാവില്ല. ആയുഷ്മാൻ ഖുറാനയുടെയും പരിനീതി ചോപ്രയുടെയും മത്സരിച്ചുള്ള അഭിനയം ചിത്രത്തെ മികച്ച സിനിമയുടെ പട്ടികയിലെത്തിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤8
👍5❤2
Maharshi / മഹർഷി (2019)

എം-സോണ്‍ റിലീസ് – 1161
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : തെലുഗു
സംവിധാനം : Vamshi Paidippally
പരിഭാഷ : ഷൈജു എസ്
ജോണർ : ആക്ഷൻ, ഡ്രാമ
Info : 3CE429F5A48F315ECF733DE67FE75A326EB2AAD4
7.3/10
ലോകത്തിലെ മുൻനിര സോഫ്റ്റ് വെയർ കമ്പനിയുടെ CEO ആയി സ്ഥാനമേറ്റെടുത്ത ഋഷി കുമാർ ജീവിതത്തിൽ തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ലായിരുന്നു. വർഷങ്ങൾക്ക് മുൻപ് കോളേജിലെ അവസാന ദിനങ്ങളിൽ തന്റെ ആത്മസുഹൃത്തായിരുന്ന രവിയുമായി അഭിപ്രായ വ്യത്യാസമുണ്ടായി വേർപിരിയുന്ന ഋഷി പിന്നീട് അവനെപ്പറ്റി ഓർക്കുന്നില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രൊഫസറിൽ നിന്നും രവിക്ക് സംഭവിച്ച കാര്യങ്ങൾ ഋഷി മനസ്സിലാക്കുന്നു. തനിക്ക് വേണ്ടി രവി നടത്തിയ ത്യാഗമറിയുന്ന ഋഷി അവനെ തൻ്റെ കൂടെ അമേരിക്കയിലേക്ക് കൊണ്ടുപോവാനായി ഇന്ത്യയിലെത്തുകയാണ്. എന്നാൽ കാര്യങ്ങൾ ഋഷി വിചാരിച്ചതു പോലെ അത്ര എളുപ്പമല്ലായിരുന്നു. തുടർന്ന് രവിയുടെ പ്രശ്നനങ്ങൾ തീർക്കാൻ ശ്രമിക്കുന്ന ഋഷിയുടെ ജീവിതം തന്നെ മാറുന്നതാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം.
കൃഷിയുടെയും കൃഷിക്കാരുടെയും പ്രാധാന്യവും മനുഷ്യനും കൃഷിയും തമ്മിലുള്ള ബന്ധവും കർഷകരെ സംരക്ഷിക്കേണ്ടത് ഒരോരുത്തരുടേയും കടമയാണെന്നും ഈ ചിത്രം പറഞ്ഞു വെയ്ക്കുന്നു. വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ 2019ൽ 'മഹർഷി' എന്ന പേരിൽ പുറത്തിറങ്ങിയ ഈ തെലുഗു ചിത്രത്തിൽ ഋഷിയായി മഹേഷ് ബാബുവും രവിയായി അല്ലാരി നരേഷും അഭിനയിച്ചിരിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤3
👍4❤2🔥1
Kesari / കേസരി (2019)

എം-സോണ്‍ റിലീസ് – 1315
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Anurag Singh
പരിഭാഷ : മാജിത്‌ നാസർ
ജോണർ : Action, Drama, History
Info : 94B69B29C43756A3501D5716C4CA7089A26A9FB8
7.4/10
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രമാണ് 2019 ൽ പുറത്തിറങ്ങിയ കേസരി. 1897 ൽ സാരാഗാർഹി യുദ്ധത്തിൽ, 10000 സൈനികരോട് പൊരുതിയ 21 സിഖ് ജവാന്മാരുടെ കഥയാണ് ചിത്രം പറയുന്നത്.ലോകത്തിലിന്നോളം ഉണ്ടായിട്ടുള്ള ലാസ്റ്റ് സ്റ്റാൻഡ് യുദ്ധങ്ങളിൽ ഇന്നും സ്മരിക്കപ്പെടുന്ന യുദ്ധമാണ് സാരാഗാർഹി യുദ്ധം. അത്‌ കൊണ്ട് തന്നെ കേസരിയും ചലച്ചിത്ര പ്രേമികൾക്ക് നല്ലൊരു അനുഭവമായിരിക്കും.
സാരാഗാർഹി യുദ്ധത്തിന്റെ കാരണങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. അവസാനഭാഗത്തെ യുദ്ധരംഗങ്ങളും മികവ് പുലർത്തി. ടൈംസ് ഓഫ് ഇന്ത്യ അഞ്ചിൽ നാല്, റേറ്റിംഗ് നൽകിയ ചിത്രം യുദ്ധചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തും എന്നുറപ്പ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤7
❤4
Alpha / ആൽഫ (2018)

എം-സോണ്‍ റിലീസ് – 1162
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Albert Hughes
പരിഭാഷ : ആഷിഖ് മജീദ്
ജോണർ : അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി
Info : E6DAC08CC5E812BE20A73E1D46ED3638B227C3C3
6.7/10
ക്രോമഖ്‌ഗ്നോണ് ഗോത്രത്തിലുള്ള കേടാ, ഗോത്ര സംഘത്തോടൊപ്പം വേട്ടയാടുന്ന സമയത്ത് ഒരു വിജനമായ സ്ഥലത്ത് ഒറ്റപ്പെടുന്നു. അവൻ മരിച്ചു എന്ന് കരുതി മറ്റുള്ളവർ കണ്ണീരോടെ മടങ്ങുന്നു. എന്നാൽ സാഹസികമായി അവൻ രക്ഷപ്പെടുന്നു. പിന്നീട് തന്നെ ആക്രമിക്കുന്ന ചെന്നായ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട ചെന്നായയെ അവൻ സംരക്ഷിക്കുന്നു. ആ ബന്ധം ശക്തമാകുകയും തുടർന്ന് ജീവൻ നിലനിർത്തായി രണ്ട് പേരും പരിശ്രമിക്കുന്നതാണ് കഥ.ഒരു സർവൈവൽ സ്റ്റോറി എന്നതിലുപരി മനുഷ്യനും മൃഗവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ആവിഷ്കാരം കൂടി ആണ് ഈ ചെറിയ ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7🔥3❤2
👍5🔥3❤2
Peaky Blinders: Season 2 / പീക്കി ബ്ലൈന്റേഴ്‌സ്: സീസൺ 2 (2014)

എം-സോണ്‍ റിലീസ് – 1314
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Colm McCarthy
പരിഭാഷ : നെവിൻ ജോസ്
ജോണർ : Crime, Drama
Info : 561A6251BF18E352CB59297AFC81F83735F4495F
8.8/10
സീരീസ് 1-ലെ സംഭവങ്ങൾക്ക് ശേഷം, ഷെൽബി കുടുംബം തങ്ങളുടെ ബിസിനസ്സ് ഇംഗ്ലണ്ടിലെ തെക്ക്, വടക്ക് ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. അപ്പോഴും ബിർമിങ്ഹാം ഒരു ശക്തികേന്ദ്രമായി തുടർന്ന് വന്നു. ലണ്ടനിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്ന ടോമി ഷെൽബി നേരിടുന്ന പ്രശ്നങ്ങളാണ് സീസൺ 2-വിൽ ഉള്ളത്. സീസൺ 1-ലെ അഭിനേതാക്കളുടെ കൂടെ ടോം ഹാർഡി ഒരു പ്രധാനവേഷത്തിൽ ഈ സീസണിൽ അഭിനയിക്കുന്നു. 1921 കാലഘട്ടത്തിൽ ആരംഭിക്കുന്ന സീസൺ, 1922 മേയ് 31-ലെ എപ്സം റെയ്‌സ്കോഴ്‌സിലെ "ഡെർബി ഡേ"-യിൽ അവസാനിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤7👍5🔥1