Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Captain Marvel / ക്യാപ്റ്റൻ മാർവൽ (2019)

എം-സോണ്‍ റിലീസ് – 1152
മാർവൽ ഫെസ്റ്റ് 2 - 07
പോസ്റ്റർ : നിഷാദ് ജെ.എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Anna Boden, Ryan Fleck
പരിഭാഷ : ആൻറണി മൈക്കിൾ
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
6.9/10
കാരോൾ ഡാവേഴ്സ് എന്ന പൈലറ്റിൻറെ കഥ പറയുന്ന ഒരു സൂപ്പർ ഹീറോ മാർവൽ ചിത്രമാണ് ക്യാപ്റ്റൻ മാർവൽ. സ്ത്രീകൾ മുഖ്യധാരയിൽ എത്താൻ വിസമ്മതിച്ച കാലഘട്ടത്തിൽ സാഹചര്യങ്ങളോട് പോരാടി സൂപ്പർ ഹീറോ ആയി മാറിയ ശക്തമായ ഈ സ്ത്രീ കഥാപാത്രത്തെ ബ്രീ ലാർസ്ൻ ആണ് അവതരിപ്പിക്കുന്നത്. അന്ന ബോഡെൺ, റെയാൻ ഫ്ലെക്ക് എന്നിവർ സംവിധാനം ചെയ്ത ചിത്രം അവഞ്ചേഴ് എൻഡ് ഗെയിമിന് മുന്നോടി ആയിട്ടാണ് തിയേറ്ററുകളിൽ എത്തിയത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤2😢1🎉1
❤8👍4👏1
Brochevarevarura / ബ്രോച്ചെവാരെവരുറാ (2019)

എം-സോണ്‍ റിലീസ് – 1324
പോസ്റ്റർ :  ഷൈജു എസ്
ഭാഷ : തെലുഗു
സംവിധാനം : Vivek Athreya
പരിഭാഷ : ഷാൻ ഫ്രാൻസിസ്
ജോണർ : കോമഡി
8/10
വിവേക് ആത്രേയ കഥ എഴുതി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ഒരു തെലുഗു ക്രൈം കോമഡി ത്രില്ലർ ചിത്രമാണിത്. തന്‍റെ ആദ്യ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന വിശാല്‍ എന്ന സംവിധായകന്‍, പ്ലസ് വണ്ണിൽ പഠിക്കുന്ന മൂന്ന് സുഹൃത്തുക്കളായ R3 ഗാങ്ങിന്‍റെ (രാഹുൽ, റോക്കി, റാംബോ) പിന്നെ, അവരുടെ ക്ലാസിലേക്ക് പുതിയതായി വരുന്ന അവിടുത്തെ പ്രിൻസിപ്പാളിന്‍റെ മകളായ മിത്ര, R3 ഗ്യാങ്ങുമായി കൂട്ടുകൂടി അവളുടെ അച്ഛനിൽ നിന്നും ഒരു വലിയ സംഖ്യ അടിച്ചു മാറ്റുകയും ചെയ്യുന്ന കഥ ശാലിനി എന്ന നടിയോട് പറയുന്നു. വിശാലും, ശാലിനിയും, R3 ഗ്യാങ്ങിന്‍റെയും മിത്രയുടെയും, അവരുടെ സ്കൂളിലെയുമൊക്കെ കഥയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആ കഥയിലെ കഥാപാത്രങ്ങൾ അവരുടെ മുന്‍പിലേക്ക് അവതരിക്കുന്നതോടെ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഈ രണ്ട് കഥയിലൂടെയാണ് ഈ സിനിമ മുന്നേറുന്നത്. അതിന്‍റെ ഇടയിൽ കോമഡിയും ചെറിയ ടെൻഷനും ത്രില്ലും മികച്ച ട്വിസ്റ്റുമൊക്കെയായി അവസാനിക്കുന്ന ഒരു കൊച്ചു സിനിമ. കുമാര്‍ മന്യം നിർമ്മിച്ച ഈ ചിത്രം പ്രേഷകരുടെ ഇടയിൽ വളരെ നല്ല അഭിപ്രായവും ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനവും നടത്തി. ഒരു 2 മണിക്കൂർ 18 മിനിട്ട് എല്ലാ തരം പ്രേഷകരെയും ഒരിക്കലും നിരാശപ്പെടുത്താതെ, ത്രില്ലടിച്ച് ചിരിച്ച് കണ്ട് തീർക്കാവുന്ന ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍16❤4😁1🎉1
👍4
Who / ഹൂ (2018)

എം-സോണ്‍ റിലീസ് – 1323
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്, മലയാളം
സംവിധാനം : Ajay Devaloka
പരിഭാഷ : ഫഹദ് അബ്ദുള്‍ മജീദ്
ജോണർ : മിസ്റ്ററി, സയൻസ് ഫിക്ഷൻ
6.5/10
അൽപനേരം മറ്റൊരു ലോകത്തിലൂടെ ഒരു യാത്ര!! സ്വപ്നമോ അതോ യാഥാർത്ഥ്യമോ!! അതാണ് ഹൂ...
മലയാള സിനിമയെ മറ്റൊരു തലത്തിലേയ്ക്ക് കൊണ്ടു പോയ ചിത്രമായിരുന്നു ഹൂ. സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നുള്ള ഒരു അമ്പരപ്പ് കാഴ്ചക്കാരിൽ സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ക്രസ്തുമസ് രാത്രിയുടെ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. ക്രിസ്തുമസ് രാവിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആ സംഭവങ്ങളുടെ പിന്നിലുളള രഹസ്യങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
കഥയുടെ രണ്ടാം ഭാഗമാണ് ആദ്യം സിനിമയിൽ കാണിക്കുന്നത്. ഹൂ എന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഇസബെല്ലാ പിന്നീടായിരിക്കും പ്രേക്ഷകരിലേയ്ക്ക് എത്തുക. ഇതു തന്നെയാണ് ചിത്രത്തെ മറ്റുളളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ആദ്യം വരുന്നു ആദ്യ ഭാഗത്തിൽ നമുക്ക് ഉണ്ടായേക്കാവുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളും അതിനുള്ളിലെ രഹസ്യങ്ങളും നാമാദ്യമറിയുകയും പിന്നീട് അതിലേക്കു നയിച്ച സംഭവങ്ങൾ പിന്നീട് അറിയുകയും ചെയ്യുന്നു. ഇതാണ് ചിത്രത്തിന്റെ വ്യത്യസ്തത.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14❤6
❤2
The Imitation Game / ദി ഇമിറ്റേഷൻ ഗെയിം (2014)

എം-സോണ്‍ റിലീസ് – 1322
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Morten Tyldum
പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
ജോണർ : ബയോഗ്രഫി, ഡ്രാമ, ത്രില്ലർ
8/10
അലൻ ട്യൂറിംഗ് എന്ന കണക്ക് പ്രൊഫസറുടെ വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥന് ട്യൂറിംഗിന്റെ പെരുമാറ്റത്തിൽ സംശയം തോന്നുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുന്നു. ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയപ്പോൾ ആ ചോദ്യം ചെയ്യലിനെ തന്റെ പ്രബന്ധമായ ഇമിറ്റേഷൻ ഗെയിം എന്ന മാത്യകയിൽ കൊണ്ട് പോകുകയും അത് വരെ ആരും അറിയാത്തതും എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതിയെ സാരമായി ബാധിച്ച ചില സംഭവവികാസങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.
2015-ഇൽ ബെസ്റ്റ് റൈറ്റിംഗിനും അഡാപ്റ്റട് സ്ക്രീൻ പ്ലേയ്ക്കും അക്കാഡമി അവാർഡ് ഈ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍15❤3
👍6❤3
👍6👏1
Extreme Job / എക്സ്ട്രീം ജോബ് (2019)

എം-സോണ്‍ റിലീസ് – 1321
പോസ്റ്റർ :  ഷൈജു എസ്
ഭാഷ :  കൊറിയൻ
സംവിധാനം : Lee Byeong-heon
പരിഭാഷ : മുഹമ്മദ്‌ റാസിഫ്
ജോണർ : Action, Comedy, Crime
Info : F45E03FE0721EEC24484E8071D1F0CC9196788A2
7.1/10
പോലീസ് മയക്കുമരുന്ന് അന്വേഷണ വിഭാഗത്തിലെ അഞ്ച് ഡിറ്റക്റ്റീവുകളുടെ കഥയാണ് എക്സ്ട്രീം ജോബ്. അവരുടെ പല അന്വേഷണങ്ങളും വിജയകരമാവാതെ പാളിപ്പോവാറാണ് പതിവ്. കഴിഞ്ഞ 20 കൊല്ലമായി ക്യാപ്റ്റൻ എന്ന റാങ്കിൽ തന്നെ ജോലി ചെയ്യേണ്ടി വരുന്ന ഗോ എന്ന ഗോങ്-മ്യോങ്ങാണ് അവരുടെ സ്‌ക്വാഡിന്റെ തലവൻ. ജാങ് എന്നൊരു ലേഡി ഡിറ്റക്റ്റീവ്, ഡിറ്റക്റ്റീവ് യോങ്-ഹോ, ഡിറ്റക്റ്റീവ് മാ, ഡിറ്റക്റ്റീവ് ജേ-ഹൂൻ എന്നിവരടങ്ങുന്നവരാണ് സ്‌ക്വാഡ്. പരാജയങ്ങളായ ഒരുപാട് ഓപ്പറേഷനുകൾക്ക് ശേഷവും പോലീസ് സൂപ്രണ്ട് അവരെ ഒരുമിച്ച് തന്നെ നിലനിർത്തി. ഗോയ്ക്ക് ശേഷം പോലീസിൽ വന്ന പലരും പ്രൊമോഷനുകൾ ലഭിച്ച് അയാളുടെ തലയ്ക്ക് മുകളിൽ എത്തി. എങ്ങനെയെങ്കിലും ഒരു ഓപ്പറേഷൻ വിജയിപ്പിച്ച് കഴിവ് തെളിയിക്കണം എന്നതായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെയൊരിക്കൽ പണ്ട് ഗോയുടെ ജൂനിയറും ഇപ്പോൾ സ്ഥാനം കൊണ്ട് സീനിയറുമായ സ്‌ക്വാഡ് ചീഫ് ചോയ് അവരെയൊരു ജോലിയേൽപ്പിക്കുന്നു.
കടപ്പാട്: Riyas Pullikkal
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍24❤12
Kirik Party / കിറിക് പാർട്ടി (2016)

എം-സോണ്‍ റിലീസ് – 1154
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : കന്നഡ
സംവിധാനം : Rishab Shetty
പരിഭാഷ : മുഹമ്മദ് റാസിഫ്
ജോണർ : കോമഡി, ഡ്രാമ
Info : A4F2B256EE16969155A9A5589D12F2389AE70BE9
8.5/10
രക്ഷിത് ഷെട്ടി എന്നത് ഇന്നൊരു ബ്രാന്റാണ്. കന്നഡക്കാർക്ക് മാത്രമല്ല, മലയാളികളുടെ ഇടയിലും ഇന്നീ നടന് നല്ലൊരു സ്വീകാര്യതയുണ്ട്. രക്ഷിത് ഷെട്ടിയുടെ പടങ്ങൾ തേടിപ്പിടിച്ച് കാണുന്ന മലയാളികളും ചുരുക്കമല്ല. "ഉള്ളിദവരു കണ്ടന്തെയ്ക്ക് " ശേഷം ആളുകൾ ഏറ്റവും കൂടുതൽ പറഞ്ഞു കേട്ട രക്ഷിത് ഷെട്ടിയുടെ മറ്റൊരു ഫിലിമാണ് കിറിക് പാർട്ടി. 2016 ൽ ഇറങ്ങിയ ഈ കോമഡി, ഡ്രാമാ ചിത്രം വളരെ വലിയ വിജയവുമായിരുന്നു.
കർണ എന്ന കോളേജ് വിദ്യാർത്ഥിയുടെ കഥയാണ് ചിത്രം പറയുന്നത്. നാല് വർഷത്തെ കോളേജ് ജീവിതത്തിനിടയിലുള്ള അവന്റെ പ്രണയവും, കുസൃതിത്തരങ്ങളും, തിരിച്ചറിവും, ചില രസകരമായ സന്ദർഭങ്ങളും ഒക്കെക്കൂടി ചേർന്നതാണ് കിറിക് പാർട്ടി എന്ന കുഞ്ഞു ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤5
Split / സ്പ്ലിറ്റ് (2016)

എം-സോണ്‍ റിലീസ് – 1320
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : M. Night Shyamalan
പരിഭാഷ : സൂരജ് എസ് ചിറക്കര
ജോണർ : ഹൊറർ, ത്രില്ലർ
Info : 4E3B70474D7799070A6BE6775681BC2A0475EB3C
7.3/10
സൈക്കോളജിസ്റ്റ് ആയ ഡോ: കാരെൻ ഫ്ലെച്ചർ multiple personality, split personality, dissociative identity disorder എന്നൊക്കെ അറിയപ്പെടുന്ന അസുഖമുള്ള രോഗികളെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കുന്നവരാണ്. അതോടൊപ്പം അവരുടെ അസാധാരണ കഴിവുകളെ ലോകത്തിനു മുന്നിൽ എത്തിക്കാനും പരിശ്രമിക്കുന്നുണ്ട്. അവരുടെ ഒരു പേഷ്യന്റായ കെവിൻ എന്ന ആളിൽ 23 വ്യക്തിത്വങ്ങൾ ഉണ്ട്. അവയിൽ ചില വ്യക്തിത്വങ്ങൾ ചേർന്ന് 24ആമത് ഒരു ദുരൂഹ വ്യക്തിത്വത്തെ രൂപം കൊടുക്കുവാൻ രഹസ്യമായി ചെയ്യുന്ന കുറ്റകൃത്യങ്ങളും അതിനെതിരെ മറ്റു വ്യക്തിത്വങ്ങളും ഡോ: കാരെനും ചേർന്ന്‌ നടത്തുന്ന ചെറുത്തുനിൽപ്പുകളും അതിന്റെ അനന്തര ഫലങ്ങളും ആണ് ഈ ചിത്രത്തിന്റെ കഥ. കെവിൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ് മക്കാവോയ്യുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
സ്ഥിരം സൂപ്പർ ഹീറോ കഥകളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും ഒരു സൂപ്പർ വില്ലൻ സിനിമയാണ് മനോജ് നൈറ്റ് ശ്യാമളൻ കഥയെഴുതി സംവിധാനം ചെയ്ത സ്പ്ലിറ്റ്. 2000ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അൺബ്രേക്കബിൾ എന്ന ചിത്രത്തിലെ നായകനെ ഈ സിനിമയുടെ അവസാനം പ്രേക്ഷകർക്കു മുന്നിൽ എത്തിച്ച് സംവിധായകൻ തന്റെ അൺബ്രേക്കബിൾ trilogy എന്ന ഫിലിം സീരീസ് വെളിപ്പെടുത്തുന്നുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍20❤4
👍4❤2🔥1
I Am a Hero / അയാം എ ഹീറോ (2015)

എം-സോണ്‍ റിലീസ് – 1319
പോസ്റ്റർ :  ഷൈജു എസ്
ഭാഷ : ജാപ്പനീസ്
സംവിധാനം : Shinsuke Sato
പരിഭാഷ : ശിവരാജ്
ജോണർ : Action, Horror
Info : D8CD6D238C50EC923E07ED74B2CC983A7527B562
6.8/10
ജപ്പാനിൽ അപ്രതീക്ഷിതമായി സോംബികൾ പെരുകുന്നു. വളരെ സാധാരണക്കാരനായ ഒരു മാങ്ക അർട്ടിസ്റ്റിലൂടെയും ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിനിയിലൂടെയും കഥ മുന്നോട്ട് പോകുന്നു. ഉയരമുള്ള സ്ഥലങ്ങളിൽ സോംബികൾ നിലനിൽക്കില്ല എന്നറിഞ്ഞുകഴിയുമ്പോൾ, ജപ്പാനിലെ ഉയരമുള്ള "ഫുജി" പർവ്വതത്തിലേക്ക് പോകാൻ അവർ നിർബന്ധിതരാവുന്നു. കണ്മുന്നിൽ അനങ്ങുന്ന എന്തിനെയും ആക്രമിക്കുന്ന സോംബികളുടെ ഇടയിലൂടെ, ഒരു ഷോട്ട്-ഗണ്ണിൽ വിശ്വസിച്ചുകൊണ്ട് അവർ യാത്ര തിരിക്കുന്നു. ആ യാത്ര പുരോഗമിക്കുന്നതിനോടൊപ്പം കഥയും പുരോഗമിക്കുന്നു.
ഒരു സാധാരണ സോംബി പടത്തിലുള്ളതെല്ലാം ഇതിലുമുണ്ട്, ഒട്ടും ബോറടിക്കാതെ കണ്ടുതീർക്കാൻ കഴിയുന്ന ഒരു മനോഹര സോംബി ചിത്രമാണിത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14❤7
❤5👍5
Kingdom: Season 1 / കിങ്ഡം: സീസണ്‍ 1 (2019)

എം-സോണ്‍ റിലീസ് – 1155
പോസ്റ്റർ : ഷൈജു എസ്
ഭാഷ : കൊറിയൻ
സംവിധാനം : Kim Seong-hun
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ആക്ഷൻ, ഡ്രാമ, ത്രില്ലർ
Info : 9D6A87103619C97DA43D690A5C67F29CAFCC6556
8.2/10
ഹാന്യാംഗിലെ രാജാവ് രോഗബാധിതനാണെന്നും മരണപ്പെട്ടുവെന്നും കിംവദന്തികള്‍ പ്രചരിക്കുന്നു. പ്രബലനായ ഹെയ്വോണ്‍ ചോ ക്ലാനും യുവരാജ്ഞിക്കും ഇതില്‍ പങ്കുണ്ടെന്ന സംശയമുയരവേ, നിയുക്തയുവരാജാവായ ചാങ് അച്ഛനെ ചികില്‍സിച്ച വൈദ്യനെ കണ്ടെത്താനായി കൊട്ടാരത്തില്‍ നിന്ന് അംഗരക്ഷകനോടൊപ്പം വേഷപ്രച്ഛന്നനായി പലായനം ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന സംഭ്രമജനകമായ സംഭവവികാസങ്ങളാണ് കിങ്ഡം അനാവരണം ചെയ്യുന്നത്.
കണ്ടുമടുത്ത സോംബി സീരീസ്/സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കിടിലന്‍ സീരീസാണ് കിങ്ങ്ഡം. 6 എപ്പിസോഡുകള്‍ മാത്രമുള്ള ആദ്യസീസണ്‍ മികച്ച ഛായാഗ്രഹണവും, പശ്ചാത്തലസംഗീതവും, അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും കൊണ്ട് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനുഭവം സമ്മാനിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍10❤4🔥1
👍5❤1
The Forgiveness of Blood / ദി ഫൊർഗിവ്നസ്സ് ഓഫ് ബ്ലഡ് (2011)

എം-സോണ്‍ റിലീസ് – 1156
പോസ്റ്റർ : ഷൈജു എസ്
ഭാഷ : അൽബേനിയൻ
സംവിധാനം : Joshua Marston
പരിഭാഷ : ഷൈജു എസ്
ജോണർ : ഡ്രാമ
Info : EE759B8C6DF0FFDEA7D4A7B3837D5F518B4F69A0
6.8/10
മാർക്കിന്‍റെ കുടുംബത്തിന് സ്വന്തമായിരുന്ന നിലം ഇപ്പോൾ സൊകോളിന്‍റെ കുടുംബത്തിന്‍റെ കൈയിലാണ്. കാലങ്ങളായി തങ്ങൾ ഉപയോഗിച്ച് വന്നിരുന്ന ആ നിലത്തിലൂടെയുള്ള വഴി ഒരുനാൾ സൊകോൾ അടയ്ക്കുന്നു. അതിന്‍റെ പേരിലുണ്ടാവുന്ന സംഘർഷത്തിൽ സൊകോൾ കൊല്ലപ്പെടുന്നു. അൽബേനിയയിലെ പരമ്പരാഗത നിയമങ്ങളായ കനൂൻ പ്രകാരം മാർക്കിന്‍റെ കുടുംബം സൊകോളിന്‍റെ കുടുംബത്തോട് ഒരു ജീവൻ കടപ്പെട്ടിരിക്കുകയാണ്. മരണപ്പെട്ടവരുടെ കുടുംബത്തോടുള്ള ആദരവെന്നോണം മാർക്കിന്‍റെ കുടുംബത്തിലെ ആണുങ്ങൾ ഏകാന്തതയിൽ കഴിയണം ഇല്ലെങ്കിൽ ഒരുവന്‍റെ ജീവൻ അവർ പകരമായെടുക്കും. കൊലപാതകം ചെയ്ത മാർക്കിന്‍റെ അനിയൻ പോലീസ് പിടിയിലായെങ്കിലും കൂടെയുണ്ടായിരുന്ന മാർക്ക് ഒളിവിൽ പോവുന്നു.
മാർക്കിന്‍റെ മൂത്ത മകൻ 17 കാരനായ നിക്ക് പുറത്ത് പോവാനാവാതെ വീട്ടിൽ തന്നെ കഴിയുകയും അനിയത്തി റുദീന, പഠനമുപേക്ഷിച്ച് തൊഴിലിനിറങ്ങേണ്ടിയും വരുന്നു. ചെറുപ്രായത്തിൽ തങ്ങളുടെ കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങൾ ഒരു നിമിഷത്തിൽ ഇല്ലാതായത് അവർക്ക് വിശ്വസിക്കാനാവുന്നില്ല. പഴയ തലമുറയുടെ നിസ്സാര പിടിവാശികളും കുടിപ്പകകളും പലരുടെയും ജീവിതം തന്നെ തകർക്കുന്നതെങ്ങനെയെന്ന്
ഈ ചിത്രം കാട്ടിത്തരുന്നു.
'ദി ഫൊർഗിവ്നസ്സ് ഓഫ് ബ്ലഡ്' എന്ന പേരിൽ 2011ൽ പുറത്തിറങ്ങിയ ഈ അൽബേനിയൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 'ജോഷ്വാ മാർസ്റ്റൺ' ആണ്. മികച്ച തിരക്കഥക്കുള്ള രണ്ട് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങളുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഈ ചിത്രം നേടുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤1
❤8
Incendies / ആൻസൊന്തി (2010)

എം-സോണ്‍ റിലീസ് – 1318
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഫ്രഞ്ച്, അറബിക്
സംവിധാനം : Denis Villeneuve
പരിഭാഷ : ശ്രീധർ, അഖില പ്രേമചന്ദ്രൻ, പ്രവീൺ അടൂർ
ജോണർ : ഡ്രാമ, മിസ്റ്ററി, വാർ
8.3/10
ഒരു സിനിമ കണ്ട് തരിച്ചിരിക്കാൻ തയാറുണ്ടെങ്കിൽ ആൻസൊന്തി (Incendies) അഥവാ Fires എന്ന ഈ ഫ്രഞ്ച് സിനിമ കാണാം. നവാൽ മർവാൻ എന്ന സ്ത്രീയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മരണശേഷം സ്വത്തുക്കൾ വീതം വയ്ക്കുന്നതിനോടൊപ്പം തന്റെ ഇരട്ടക്കുട്ടികളായ സിമോൺ മർവാനോടും ജെൻ മർവാനോടും നിങ്ങൾക്ക് മറ്റൊരു സഹോദരൻ ഉണ്ടെന്നും അതുവരെ മരിച്ചിരുന്നു എന്ന് വിശ്വസിച്ചിരുന്ന തങ്ങളുടെ പിതാവ് ജീവനോടെ ഉണ്ടെന്നും ഒരു കത്തിലൂടെ അവർ പറയുന്നു. രണ്ട്പേരെയും കണ്ടെത്തുന്നത് വരെ തന്റെ ശവം അടക്കം ചെയ്യാൻ പാടില്ല എന്നായിരുന്നു വിൽപ്പത്രത്തിൽ നവാൽ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്. ശേഷം അമ്മയുടെ ഭൂതകാലം തേടിയുള്ള ആ രണ്ട് മക്കളുടേയും യാത്രകളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. അല്ലെങ്കിൽ തന്റെ അമ്മയെ കൂടുതൽ അടുത്തറിയുകയാണ് ആ മക്കൾ എന്നും പറയാം.
ഒരു സ്ത്രീയും ഒരിക്കലും ദുസ്വപ്നത്തിൽപ്പോലും കാണാൻ ആഗ്രഹിക്കാത്ത അവസ്ഥകളിലൂടെയാണ് നവാൽ മർവാൻ കടന്നു പോയതെന്ന് കുട്ടികളോടൊപ്പം പ്രേക്ഷകനും ഒരു മരവിപ്പോടെ തിരിച്ചറിയുന്നു. ക്ലൈമാക്സിനോടടുക്കുമ്പോൾ ശ്വാസം നിലക്കുന്ന ട്വിസ്റ്റിലാണ് Denis Villeneuve എന്ന സംവിധായകൻ നമ്മെക്കൊണ്ടെത്തിക്കുന്നത്. നവാൽ ആയി വേഷമിട്ട Lubna Azabal ന്റെ ഞെട്ടിക്കുന്ന അഭിനയം ചിത്രത്തിന് മുതൽക്കൂട്ടാണ്. എത്ര കാലം കഴിഞ്ഞാലും ഒരു നീറ്റലായി പ്രേക്ഷകന്റെ മനസ്സിൽ അവശേഷിക്കുന്ന ചിത്രമാണ് ആൻസൊന്തി (Incendies).
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍44❤21