Sherlock - Season 2 / ഷെര്‍ലക്ക് - സീസണ് 2 (2012)
എം-സോണ്‍ റിലീസ് – 681
പോസ്റ്റർ: ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Mark Gatiss, Steven Moffat
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
9.1/10
2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. വാട്സണെയും ഷെർലക്കിൽ അവതരിപ്പിക്കുന്നു. മൂന്ന് സീസണുകളിലായി ഇതുവരെ ഒമ്പത് എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തിട്ടുള്ളത്. ആദ്യ സീസൺ 2010ലും രണ്ടാമത്തേത് 2012ലും മൂന്നാമത്തേത് 2014ലുമാണ് സംപ്രേഷണം ചെയ്തത്. ബിബിസിക്കു വേണ്ടി ഹാർട്സ്വുഡ് ഫിലിംസിന്റെ സ്യൂ വെർച്യൂ, എലൈൻ കാമറൺ എന്നിവർ നിർമ്മിക്കുന്ന ഈ പരമ്പരയിൽ പിബിഎസിന്റെ മാസ്റ്റർപീസ് ആന്തോളജി പരമ്പരക്കുവേണ്ടി ഡബ്ല്യുജിബിഎച്ച് ബോസ്റ്റണും സഹനിർമ്മാതാവായി നിലകൊള്ളുന്നുണ്ട്. 2001 മുതൽ സംപ്രേഷണം ചെയ്തിട്ടുള്ള ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും കാണപ്പെട്ടിട്ടുള്ളത് ഷെർലക്ക് മൂന്നാം സീസണായിരുന്നു. 200ഓളം പ്രദേശങ്ങളിലേക്ക് ഷെർലക്ക് സംപ്രേഷണാവകാശം വിറ്റിട്ടുമുണ്ട്.
നിരൂപകരിൽ നിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് ഷെർലക്കിന് ലഭിച്ചിട്ടുള്ളത്. രചനയുടെ ഗുണമേന്മ, സംവിധാനം, അഭിനയം എന്നിവ വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എമ്മി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് ഷെർലക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ധാരാളം പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍6❤1
Gangs Of Wasseypur 2 / ഗാങ്ങ്സ് ഓഫ് വാസേപൂര്‍ 2 (2012)
എം-സോണ്‍ റിലീസ് – 682
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Anurag Kashyap
പരിഭാഷ : ജിതിൻ മോൻ
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
8.2/10
ഗാങ്സ് ഓഫ് വാസേപൂർ പാർട്ട് -1 അവസാനിക്കുന്നിടത്തുനിന്നാണ് ഗാങ്സ് ഓഫ് വാസേപൂർ പാർട്ട് -2 ആരംഭിക്കുന്നത്…. രണ്ടാം ഭാഗത്തിൽ നായകനായി ഫൈസൽ ഖാൻ രംഗപ്രേവേശം ചെയ്യുന്നു…കലാകാലങ്ങളായിട്ടുള്ള കുടിപ്പകയുടെ പര്യവസാനമാണ് രണ്ടാം ഭാഗം…ഒന്നാം ഭാഗത്തിൽ നിന്നും വ്യത്യസ്തമായി ചില രംഗങ്ങളിൽ ഹാസ്യത്തിന്റെ മേമ്പോടി ചേർത്തിട്ടുണ്ട് എന്നാൽ ചിത്രത്തിന്റെ തീവ്രത എവിടെയും നഷ്ടപ്പെട്ടില്ല….ഒന്നാം ഭാഗം മനോഹരമെങ്കിൽ രണ്ടാം ഭാഗം അതിമനോഹരമാണ്

👍7❤3
The Lovely Bones / ദ ലവ്ലി ബോണ്‍സ് (2009)
എം-സോണ്‍ റിലീസ് – 683
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Peter Jackson
പരിഭാഷ : നൗഷാദ്
ജോണർ : ഡ്രാമ, ഫാന്റസി, ത്രില്ലെർ
6.7/10
ആലീസ് സെബോള്‍ഡ് രചിച്ച ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ലോര്‍ഡ് ഓഫ് ദ റിങ്ങ്സ്-ഹോബിറ്റ് സീരീസിന്റെയും മറ്റും സംവിധായകന് പീറ്റര്‍ ജാക്സന് സംവിധാനം ചെയ്ത ചിത്രമാണ് ലവ്ലി ബോണ്‍സ്. സൂസി സാല്‍മണ്‍ എന്ന പതിനാലുവയസ്സുള്ള കുട്ടിയുടെ ആഖ്യാനത്തിലൂടെ മുന്നോട്ടുപോകുന്ന ചിത്രം 1970കളില്‍ നടക്കുന്ന ഒരു കൊലപാതകവും, അതേത്തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ഒക്കെയാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ കാണിച്ചുതരുന്നത്

👍6❤3
The Conformist / ദി കോൺഫോർമിസ്റ്റ് (1970)
എം-സോണ്‍ റിലീസ് – 758
പോസ്റ്റർ : സംഗീത് അച്ചു
ഭാഷ : ഇറ്റാലിയൻ
സംവിധാനം : Bernardo Bertolucci
പരിഭാഷ : ഷിഹാസ് പരുത്തിവിള
ജോണർ : ഡ്രാമ
8/10
1930 കളിലെ ഫാസിസ്റ്റ് ഭരണത്തിലുള്ള ഇറ്റലി, ഫാസിസ്റ്റ് സീക്രട്ട് പോലീസ് ഓഫീസറായ മാര്‍സെലോ ക്ലെരിച്ചി തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മിഷന് തയ്യാറെടുക്കുകയാണ് . ഈ പ്രാവശ്യം ഇല്ലാതാക്കേണ്ടത് ഒരുകാലത്ത് തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള പ്രഫസര്‍ ലൂക്കാ ക്വാദ്രിയെയാണ്. ഇവിടെ മാനുഷികവികാരങ്ങള്‍ക്ക് സ്ഥാനമില്ല. ഫാസിസത്തിന്റെ ശത്രുക്കള്‍ ഇല്ലാതായേ പറ്റൂ . ഡ്രൈവറായ മാംഗനേലയോടൊപ്പം മർച്ചേലോയുടെ യാത്ര ആരംഭിക്കുന്നു . സിനിമയും…. നിരവധി ഫ്ലാഷ്ബാക്കുകള്‍ ഈ യാത്രയില്‍ കടന്നു വരുന്നുണ്ട് . മയക്കുമരുന്നിടിമയായ അമ്മയോടും മാനസീകാസ്വാസ്ത്യമുള്ള അച്ഛനോടുമൊപ്പമുള്ള നിമിഷങ്ങള്‍, ചെറുപ്പകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, ഫാസിസ്റ്റ് സീക്രട്ട് പോലീസില്‍ ഏതു വിധേനയും കയറിക്കൂടാന്‍ നടത്തിയ കരുനീക്കങ്ങള്‍ , ഇഷ്ടമില്ലാതെ തിരഞ്ഞെടുത്ത ദാമ്പത്യം . ക്വോദ്രിയുടെ അനിവാര്യമായ മരണത്തിനു കാരണമായ സംഭവവികാസങ്ങളേക്കാള്‍ മർചേലോ എന്ന വ്യക്തിത്വമാണ് പ്രേക്ഷകന മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത് ….
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലെ ഏറ്റവും പ്രഗൽഭരായ അന്താരാഷ്ട്രസംവിധായകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സംവിധായകന് ബെര്‍ണാഡോ ബര്‍ട്ടലൂച്ചിയുടെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ ചിത്രമാണ് " the conformist ". ഫാസിസ്റ്റ് ഭരണത്തിലുള്ള ഇറ്റലിയുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഒരേ സമയം ഫാസിസത്തിന്റെ പൊളിറ്റിക്കല്‍ സൈഡും അതില്‍ വിശ്വസിക്കുന്ന പ്രധാനകഥാപാത്രത്തിന്റെ മാനസികാവസ്ഥയിലേക്ക് ആഴത്തിലിറങ്ങിചെല്ലുന്ന ഒരു സൈക്കളോജിക്കല്‍ ഡ്രാമയുമാണ്. ലോക സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രസൃഷ്ടികളിലൊന്നാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ മർചേലോ ക്ലെരിച്ചി . സമൂഹം "നോര്‍മല്‍ "എന്ന് കരുതുന്ന ഒരു ജീവിതമാണ് മർചേലോയുടെ ലക്ഷ്യം . തന്റെ ആഗ്രഹങ്ങളോ പൊളിറ്റിക്കല്‍ വ്യൂവോ ഒന്നും തന്നെ അതിനൊരു വിഖാതമാവാന്‍ മർചേലോ അനുവദിക്കുന്നില്ല. സമ്പന്നയായ ഭാര്യയോടോപ്പമുള്ള അയാളുടെ ദാമ്പത്യം പോലും ഇത്തരത്തില്‍ ഒരു അഡ്ജസ്റ്റ്മെന്റാണ് . ഫ്ലാഷ്ബാക്കുകളിലൂടെ "മർചേലോയുടെ ഫാസിസ്റ്റ് ആവാനുള്ള കാരണങ്ങള്‍" പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും അവ പ്രേക്ഷകനെ "കൺവിന്‍സ് "ചെയ്യാന്‍ സാധ്യതയില്ല . അത് തന്നെയാണ് സംവിധായന് ഉദ്ദേശിക്കുന്നതും . പൊളിറ്റിക്സ് ,തത്വചിന്ത, ഫ്രോയിഡിയന്‍ ആശയങ്ങള്‍ എന്നിവയുടെ ഇടപെടല്‍ ചിത്രത്തില്‍ ആദ്യാവസാനം കാണുവാന്‍ സാധിക്കുമെങ്കിലും ആത്യന്തികമായി സിനിമ ഫോക്കസ് ചെയ്യുന്നത് മർചേലോയുടെ മിഷനിലാണെന്ന് തെറ്റിധരിപ്പിക്കാനാണ് സംവിധായന് ശ്രമിക്കുന്നത് .
ഒരു ക്യാരക്ടർ സ്റ്റഡി ത്രില്ലര്‍ രൂപത്തില്‍ അവതരിപ്പിക്കുന്നു എന്നത് മാത്രമല്ല ഈ ചിത്രത്തിന്റെ പ്രത്യേകത . സിനിമ നടക്കുന്ന കാലഘട്ടത്തിനെ അവതരിപ്പിച്ചിരിക്കുന്നതിലെ പെര്ഫെക്ഷന് , മനോഹരമായ സിനിമാറ്റോഗ്രഫി എന്നിവയെല്ലാം ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ് . സിനിമയിലൂടെ അനാവൃതമാവുന്ന "ഫ്രോയിഡിയന്‍ " ആശയങ്ങളില്‍ താല്പര്യമില്ലാത്ത സിനിമാപ്രേമികളെപ്പോലും ചിത്രത്തിന്റെ ടെക്നിക്കല്‍ പെര്ഫെക്ഷന് പിടിച്ചിരുത്തും എന്നതില്‍ സംശയമില്ല .
സിനിമയിലെ സാർവദേശീയ ഗാനം പരിഭാഷ കടപ്പാട് : ശ്രീ. സച്ചിദാനന്ദൻ

👍6
Chronicle Of An Escape / ക്രോണിക്കിള്‍ ഓഫ് ആന്‍ എസ്കേപ്പ് (2006)
എം-സോണ്‍ റിലീസ് – 685
പോസ്റ്റർ: മനു എ ഷാജി
ഭാഷ : സ്പാനിഷ്
സംവിധാനം : Israel Adrian Caetano
പരിഭാഷ : മനു എ ഷാജി
ജോണർ : ക്രൈം, ത്രില്ലെർ
7.2/10
അര്‍ജന്റീനയിലെ അല്‍മാഗ്രോ എന്ന പ്രാദേശീക ഫുട്ബോള്‍ ടീമിന്റെ ഗോളിയായിരുന്നു ക്ലോഡിയോ റ്റമ്പുരീനി. 1970കളിലെ പട്ടാള ഏകാധിപത്യ നാളുകളില്‍ തീവ്രവാദി എന്ന് മുദ്രകുത്തി പട്ടാളക്കാര്‍ അയാളെ തട്ടിക്കൊണ്ടുപോയി തടവറയില്‍ പാര്‍പ്പിക്കുന്നു. തടവറയിലെ ക്രൂരമര്‍ദ്ദനം സഹിച്ചുള്ള ജീവിതം ശാരീരികമായി മാത്രമല്ല, മാനസികമായും അയാളെ തളര്‍ത്തി. ഈ തടവറയില്‍ നിന്ന് ഒരു മോചനം ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ ക്ലോഡിയോ, മൂന്ന് സഹതടവുകാരോടൊപ്പം അതിസാഹസികമായി തടവുചാടുന്നു. വെറുമൊരു സിനിമാക്കഥ അല്ലിത്. 1970കളില്‍ താനനുഭവിച്ച നരകയാതനകളും സാഹസീകമായ രക്ഷപെടലുമെല്ലാം ക്ലോഡിയോ അയാളുടെ ആത്മകഥയില്‍ രേഖപ്പെടുത്തി. ക്ലോഡിയോ റ്റമ്പുരീനിയുടെ ആത്മകഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്. ഇസ്രയേല്‍ ഏഡ്രിയന് സീറ്റനൊ സംവിധാനം ചെയ്ത് 2006 ല്‍ പുറത്തുവന്ന സ്പാനിഷ് ചിത്രമാണ് ക്രോണിക്കിള്‍ ഓഫ് ആന്‍ എസ്കേപ്പ്. 2006 കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പാം ഡി'ഓർ നുള്ള നാമനിർദ്ദേശവും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

👍11❤1
The Colors Of The Mountain / ദ കളേഴ്സ് ഓഫ് ദ മൗണ്ടന്‍ (2010)
എം-സോണ്‍ റിലീസ് – 686
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : സ്പാനിഷ്
സംവിധാനം : Carlos Cesar Arbelaez
പരിഭാഷ : നിഷാദ് ജെ എൻ
ജോണർ : ഡ്രാമ
7.1/10
യുദ്ധം വിഷയമായിട്ടുള്ള അനേകം സിനിമകൾ ഉണ്ടായിട്ടുണ്ട് . യുദ്ധാനന്തര മരണപ്പാടങ്ങൾ നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുമുണ്ട്. മനുഷ്യൻ ചരിത്രത്തിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന് ആവർത്തിച്ചുറപ്പിക്കുന്നതാണ് ഓരോ യുദ്ധ പ്രഖ്യാപനങ്ങളും. നഷ്ട കണക്കുകൾ മാത്രം ബാക്കിയാവുന്ന, വേട്ടക്കാരും , ഇരകളും, ദൈന്യതയും നടനമാടുന്ന ഭീതിദമായ നാടകമായി യുദ്ധം ഇന്നും നിറഞ്ഞാടുന്നു.
യുദ്ധം ബാല്യത്തിന്റെ കണ്ണുകളിലൂടെ അവതരിപ്പിച്ച സിനിമകൾ ഹൃദയത്തിലേക്ക് അഴ്ന്നിറങ്ങിയവയായിരുന്നു. പ്രത്യക്ഷത്തിൽ യുദ്ധം തെളിഞ്ഞു നില്‍ക്കുന്നില്ലെങ്കിലും ആഭ്യന്തര കലാപ ബാധിതമായ ഒരു പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച മികച്ച ഒരു സിനിമയാണ് കൊളംബിയൻ സംവിധായകനായ CARLOS CEASAR ARBELAEZ ന്റെ THE COLOURS OF MOUNTAIN (2010 ).
കൊളംബിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് മാനുവല്‍ എന്ന ഒന്‍പതു വയസുകാരന്റെ വീട്. ഫുട്ബാള്‍ അവനു ജീവനാണ്. സന്ധ്യക്ക് തന്റെ സ്കൂളിനോട് ചേര്‍ന്നുള്ള ചെറിയ ഗ്രൌണ്ടില് സുഹൃത്തുക്കളോടൊപ്പമുള്ള ഫുട്ട്ബാള്‍ കളി അവനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ പറ്റാത്തതാണ്. മാന്വലിന്റെ അച്ഛന് ഏണസ്റ്റ് ഒരു ദരിദ്രകര്ഷകനാണെങ്കിലും മകന്റെ ആഗ്രഹത്തെ യാതൊരു രീതിയിലും തടയാന്‍ ശ്രമിക്കാറില്ല.
പക്ഷേ ഗ്രാമത്തിലെ കുട്ടികള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത, മുതിര്‍ന്നവരെ ഓരോ നിമിഷവും ഭയത്തിന്റെ പിടിയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു രാഷ്ട്രീയാന്തരീക്ഷമായിരുന്നു അവിടെ നിലനിന്നിരുന്നത്. മിലിട്ടറിയും ഗറില്ലാതീവ്രവാദികളും തമ്മിലുള്ള യുദ്ധം കാരണം ഭൂരിഭാഗംപേരും ഗ്രാമമുപെക്ഷിചു പലായനം ചെയ്തിരുന്നു. ശേഷിക്കുന്നവരേ ഭീഷണിപ്പെടുത്തി തങ്ങളോടു ചേര്‍ക്കാന്‍ ഗറില്ലകള്‍ ശ്രമിക്കുമ്പോള്‍ ഏണസ്റ്റിനെപ്പോലെയുള്ള വളരെ ചുരുക്കം ആളുകള്‍ ചെറുത്തുനില്‍ക്കാനാണ് ശ്രമിക്കുന്നത് .
പക്ഷേ ഇതൊന്നും മാനുവലിനെയും അവന്റെ സുഹൃത്തുക്കളുടെയും കൊച്ചു കൊച്ചു കുസൃതികള്‍ക്കും സന്തോഷങ്ങള്‍ക്കും യാതൊരു രീതിയിലും വിഘാതമാവുന്നില്ല.അങ്ങനെയിരിക്കെ ഒന്‍പതാം പിറന്നാളിനു മാനുവലിന് അവന്റെ അച്ഛന് സമ്മാനിച്ച പന്ത് കളിക്കിടയില്‍ ഒരു മൈന്‍ ഫീല്‍ടിലെക്ക് തെറിച്ചുപോവുന്നു. പന്തെടുക്കാനായി ഒരിക്കലും അവിടേക്ക് പോവരുതെന്നുള്ള മുതിര്‍ന്നവരുടെ താക്കീത് മാനുവലിന്റെയും സുഹൃത്തുക്കളുടെയും കളി മുടക്കുന്നു. പക്ഷേ മാനുവലും സുഹൃത്തുക്കളും പിന്മാറാന് തയ്യാറായിരുന്നില്ല. മുതിര്‍ന്നവര്‍ക്ക് അതിജീവനം പോലെ പ്രധാനമായിരുന്നു അവര്‍ക്കവരുടെ കളിയും…
കാര്‍ലോസ് സീസര്‍ അല്ബരെസിന്റെ ആദ്യ സംവിധാനസംരഭമായ ഈ ചിത്രം 2011 ല്‍ കേരളത്തില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിരുന്നു. മികച്ച വിദേശ ചിത്രത്തിനുള്ള ഒസ്കാറിനുള്ള കൊളംബിയന്‍ എന്‍ട്രിയും ഈ ചിത്രമായിരുന്നു...

👍4
Ixcanul / ഇക്സ്കാനള്‍ (2015)
എം-സോണ്‍ റിലീസ് – 687
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : സ്പാനിഷ്
സംവിധാനം : Jayro Bustamante
പരിഭാഷ : സിദ്ദിഖ് അബൂബക്കർ
ജോണർ : ഡ്രാമ
7.1/10
ജെയ്റോ ബസ്റ്റാമന്റ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗ്വാട്ടമാലൻ ചലച്ചിത്രമാണ് ഇക്സ്കാനള്‍ (അഗ്നിപർവ്വതം).
65 ആം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ആൽഫ്രഡ് ബൌർ സമ്മാനം നേടി. 88-ാമത് അക്കാദമി പുരസ്കാരത്തിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഗ്വാട്ടിമാലൻ പ്രവേശനത്തിനായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നോമിനേഷൻ ചെയ്യപ്പെട്ടിട്ടില്ല. മായൻ ഭാഷാ കുടുംബത്തിലെ കഖിചെൽ ഭാഷയിലുള്ള ആദ്യ ചലച്ചിത്രമാണ് ഇത്.
ആധുനിക ലോകത്തുനിന്നും അകന്ന് അഗ്നിപർവ്വതത്തിന്റെ ചെരിവുകളിൽ കാപ്പി കൃഷി ചെയ്യുന്ന മാതാപിതാക്കളായ മാനുവേൽ, ജുവാന എന്നിവരോടൊപ്പമാണ് കൗമാരകാരിയായ മരിയ താമസിക്കുന്നത്.അവരുടെ സൂപ്പർവൈസറായ ഇഗ്നാസിയോയുമായി മരിയയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.
എന്നാൽ അമേരിക്കയിലേക്ക് കുടിയേറാൻ പോകുന്ന പെപെയുടെ കൂടെ അമേരിക്കയിലേക്ക് പോവാനാണ് അവൾക്ക് ആഗ്രഹം.
അതിന് പെപ്പെയെ സമ്മതിപ്പിക്കാനുള്ള അവളുടെ ശ്രമങ്ങൾക്കൊടുവിൽ ഒരു ദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട അവനുമായി മരിയ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. തത്ഫലമായി അവൾ ഗര്‍ഭിണിയാവുന്നു. അവിടെ നിന്നും മരിയയ്ക്ക് സങ്കീർണ്ണമായ കാര്യങ്ങൾ തുടങ്ങുന്നു.

👍7❤2
The Equalizer / ദ ഇക്വലൈസർ (2014)
എം-സോണ്‍ റിലീസ് – 1376
ത്രില്ലർ ഫെസ്റ്റ് - 11
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Antoine Fuqua
പരിഭാഷ : ശാഫി, ബിന്ദു ദിലീപ്, പ്രവീൺ മോഹനൻ, അഖിൽ എസ് കുമാർ, അമൻ അഷ്റഫ്, സോണിയ റഷീദ്
ജോണർ : ആക്ഷൻ, ക്രൈം, ത്രില്ലർ
7.2/10
2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, Chloe Grace moretz എന്നിവർ അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ സിനിമയാണ് The Equalizer. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം വളരെ പെട്ടെന്നാണ് സ്ഫോടനാത്മക സാഹചര്യം കൈവരിക്കുന്നത്. ചടുലമായ സംഘട്ടന രംഗങ്ങളും ഒട്ടും നാടകീയത ഇല്ലാത്ത അവതരണ രീതിയും ആക്ഷൻ സിനിമാപ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്.
നിഗൂഢമായ ഭൂതകാലമുള്ളൊരു വ്യക്തിയാണ് Robert McCall. ഹാർഡ് വെയർ ഷോപ്പിൽ കൃത്യമായി ജോലിക്കു പോവുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന സൗമ്യനും സാധാരണക്കാരനുമായ മനുഷ്യനാണ് ഇന്നയാൾ. രാത്രിയിൽ സ്ഥിരമായി സന്ദർശിക്കാറുള്ള റസ്റ്റോറന്റിൽ വച്ചാണ് അയാൾ Teri എന്ന യുവതിയെ പരിചയപ്പെടുന്നതും സൗഹ്യദത്തിൽ ആവുന്നതും. ഒരു ദിവസം റോബർട്ടിന്റെ കൺമുൻപിൽ വച്ച് റഷ്യൻ മാഫിയയിൽപ്പെട്ട ആളുകൾ അവളെ പിടിച്ചു കൊണ്ട് പോകുന്നു. പിന്നീട് ആശുപത്രിയിൽ വച്ചാണ് ക്രൂരമായ പീഢനങ്ങൾക്കിരയായ അവളെ അദ്ദേഹം കാണുന്നത്. നല്ലൊരു ജീവിതം ലഭിക്കുന്നതിന് റഷ്യൻ മാഫിയയുടെ പിടിയിൽ നിന്നും അവൾക്ക് രക്ഷപ്പെടേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം മനസ്സിലാക്കുന്നു.
അവിടുന്നങ്ങോട്ട് Robert McCall റഷ്യൻ മാഫിയക്കെതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ്, ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ മുൻപിൽ കാണുന്ന അനീതിക്കെതിരെ ഒക്കെ അയാൾ പോരാടി, നിസ്സഹായരായ സാധാരണക്കാർക്ക് താങ്ങും തണലായും ഇദ്ദേഹം എത്തുന്നു. വ്യത്യസ്തമായ അവതരണവും മികച്ച ചായാഗ്രഹണവും ഹെവി ബിജിഎമ്മും ചിത്രത്തെ ഉയർന്ന നിലവാരത്തിലെത്തിക്കുന്നു. Denzel Washington എന്ന അതുല്യപ്രതിഭയുടെ ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും The Equalizer.

👍22❤6
Blow-Up / ബ്ലോ-അപ്പ് (1966)
എം-സോണ്‍ റിലീസ് – 759
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Michelangelo Antonioni
പരിഭാഷ : ശ്രീധർ
ജോണർ : ഡ്രാമ, ത്രില്ലർ, മിസ്റ്ററി
7.6/10
ഇറ്റാലിയൻ സംവിധായകൻ മൈക്കിളാഞ്ചലോ അന്റോനിയോണിയുടെ ഇംഗ്ലീഷിലുള്ള ആദ്യ ചിത്രമാണ് ബ്ലോഅപ്പ്. അർജെന്റിനൻ എഴുത്തുകാരൻ ജൂലിയോ കോർത്തസാറിന്റെ അതേ പേരിലുള്ള ചെറുകഥയാണ് സിനിമയ്ക്കുള്ള പ്രേരണ. 1960 കളിലെ കൗണ്ടർ കൾച്ചർ മൂവ്മെന്റിന്റെ സമയത്തെ ലണ്ടനിലെ സാമൂഹിക ജീവിതത്തെയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. 1967 ലെ കാൻ ഫെസ്റ്റിവലിൽ പാംദ്യോർ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ളതാണ് ഈ മിസ്റ്ററി ത്രില്ലർ.
ഫാഷൻ മോഡലുകളുടെ ഫോട്ടോ എടുക്കുന്ന ലണ്ടനിലെ ഫോട്ടോഗ്രാഫറാണ് തോമസ്. ഒരു ദിവസം തോമസ്, പുതിയതായി പബ്ലിഷ് ചെയ്യാൻ പോകുന്ന ബുക്കിനു വേണ്ടി സാധരണയിൽ നിന്നും വിത്യസ്തമായ ചിത്രമെടുക്കാൻ തീരുമാനിക്കുകയും പാർക്കിൽ വെച്ച് കണ്ട കമിതാക്കളുടെ ചിത്രം എടുക്കുകയും ചെയ്യുന്നു. ഫോട്ടെ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീ തോമസിന്റെ ക്യമാറ കൈക്കലാക്കാൻ ശ്രമിക്കുകയും പരിചയപ്പെടുകയും ചെയ്യുന്നു. സ്റ്റുഡിയോയിൽ ഫിലിം ബ്ലോഅപ്പ് ചെയ്തപ്പോൾ, ആ ഫോട്ടോയുടെ ഫ്രൈമിനരികിൽ ഒരു കൊലപാതകത്തിന്റേതെന്ന് സംശയിക്കാവുന്ന നിഴലുകളും കാണുന്നു…

❤3👍1
The Flu / ദ ഫ്ലൂ (2013)
എം-സോണ്‍ റിലീസ് – 760
പോസ്റ്റർ : അക്ഷയ് ബാബു
ഭാഷ : കൊറിയൻ
സംവിധാനം : Sung-su Kim
പരിഭാഷ : അഖില്‍ ആന്റണി
ജോണർ : ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ
6.7/10
കൊറിയയിലേക്ക് നിയമവിരുദ്ധമായി മനുഷ്യരെ കടത്തുന്ന രണ്ടംഗ സംഘത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. കുടിയേറ്റക്കാരിൽ ചിലർ അസ്വാഭാവികമായി ചുമയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും മനുഷ്യക്കടത്തുകാർ അത് നിസാരമായി കണ്ടു അവരെ ഒരു കണ്ടെയ്നറിൽ കുത്തിനിറച്ചു കൊറിയയിലേക്ക് കയറ്റിക്കൊണ്ടു പോകുന്നു. ഒമ്പത് ദിവസത്തിനു ശേഷം കൊറിയയിലെ തുറമുഖ നഗരമായ പ്യോങ്തേക്കിൽ എത്തുന്ന കണ്ടെയ്നർ തുറക്കുന്ന മനുഷ്യക്കടത്തു സംഘം ആ ഭയാനകമായ കാഴ്ച്ച കണ്ടു ഞെട്ടുന്നു. കുടിയേറ്റക്കാർ മുഴുവൻ അജ്ഞാതമായ ഏതോ രോഗം ബാധിച്ചു മരിച്ചു കിടക്കുന്നു. സഹോദരങ്ങളായ മനുഷ്യക്കടത്ത് സംഘത്തിലെ ഇളയ സഹോദരൻ ഈ വിവരം അവരുടെ ബോസിനെ അറിയിക്കാൻ മൊബൈലിൽ പകർത്തുന്നതിനിടെ ദുരന്തത്തെ അത്ഭുതകരമാംവിധം അതിജീവിച്ച ഒരു വ്യക്തി സഹായത്തിനായി തന്റെ കരമുയർത്തുന്നു. ഞെട്ടിത്തരിച്ചു പോകുന്ന അവന്റെ കൈയ്യിൽ നിന്നും മൊബൈൽ ഫോൺ രക്തത്തിൽ കുളിച്ചുകിടക്കുന്ന കബന്ധങ്ങളിലേക്ക് വീഴുന്നു. ദുരന്തത്തെ അതിജീവിച്ച യുവാവിനെയും കൊണ്ട് നഗരത്തിലെത്തുന്ന അവരുടെ പക്കൽ നിന്നും ആ യുവാവ് രക്ഷപ്പെടുന്നു. അക്കാലത്ത് "പക്ഷിപ്പനി" എന്നറിയപ്പെട്ട H5N1 എന്ന പകർച്ചപ്പനിയുടെ വിളയാട്ടം തുടങ്ങുകയായിരുന്നു ആ കൊറിയൻ നഗരത്തിൽ.

👍11❤5