Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Captive State / ക്യാപ്റ്റീവ് സ്റ്റേറ്റ് (2019)

എം-സോണ്‍ റിലീസ് – 1331
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Rupert Wyatt
പരിഭാഷ : വിമൽ കെ. കൃഷ്ണൻകുട്ടി
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ
6/10
അന്യഗ്രഹജീവികൾ ഭൂമി കൈയ്യടക്കിയിട്ട് 10 വർഷം കഴിഞ്ഞിരിക്കുന്നു. അവരുടെ നിയമവാഴ്ചയെ അനുസരിച്ചു ജീവിക്കുന്നവരും, അവരെ എതിർത്ത് പോരാടി ഭൂമിയെ തിരികെ പിടിച്ച് സ്വാതന്ത്ര്യം നേടിയെടുക്കാനും ശ്രമിക്കുന്ന ഒരു കൂട്ടരുടെയും കഥയാണ് ക്യാപ്റ്റീവ് സ്റ്റേറ്റ്. 2019ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റുപർട്ട് വിയറ്റ് ആണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11
👍6❤1
Gantumoote / ഗണ്ടുമൂട്ടെ (2019)

എം-സോണ്‍ റിലീസ് – 1330
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : കന്നഡ
സംവിധാനം : Roopa Rao
പരിഭാഷ : എംസോൺ
ജോണർ : Drama
8.2/10
ഇത് മീര എന്ന പെൺകുട്ടിയുടെ കഥയാണ്. യൗവ്വനത്തിൽ എത്തി നിൽക്കുന്ന അവളുടെ സ്കൂൾ ഓർമ്മകളാണ് ചിത്രം പങ്കു വെയ്ക്കുന്നത്. കുട്ടിക്കാലം മുതൽ സിനിമയെ അഗാധമായി പ്രണയിച്ച അവൾ അതിൽ പലതും ജീവിതത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. അവളുടെ ആദ്യപ്രണയം അത് അവൾ മാത്രമല്ല പ്രേക്ഷകരും അനുഭവിക്കുന്നു അതാണ്‌ ഈ സിനിമയുടെ തിരക്കഥയുടെ ഭംഗി.
ചിത്രത്തിൽ മീരയായി അഭിനയിക്കുന്ന തേജു ബലവാഡിയയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. പത്താം ക്ലാസ്സിലെ പ്രണയമെല്ലാം വളരെ യഥാർത്ഥമായി കാണിച്ചിരിക്കുന്നു.തൊട്ടടുത്ത വീട്ടിലേക്ക് ലാൻഡ് ഫോണിൽ കോൾ വന്നിരുന്ന ഒരു കുട്ടിക്കാലം നിങ്ങൾക്കുണ്ടോ? പ്രണയിച്ച പെൺകുട്ടിയുടെ പ്രീതി പിടിച്ചു പറ്റാൻ കൈയ്യിൽ കോമ്പസ്സിനോ മറ്റോ അവളുടെ പേരിന്റെ ആദ്യാക്ഷരം എഴുതിയ കൂട്ടുകാർ നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ ഈ ചിത്രം നിങ്ങൾക്ക് കൂടുതൽ മനോഹരമായ ഒരു അനുഭവമായിരിക്കും സമ്മാനിക്കുക.
കടപ്പാട്. Athil Shan
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤2
👍9❤2
The Merciless / ദ മേഴ്‌സിലെസ് (2017)

എം-സോണ്‍ റിലീസ് – 1008
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : കൊറിയൻ
സംവിധാനം : Sung-hyun Byun
പരിഭാഷ : സിനിഫൈൽ
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
6.7/10
പരസ്പരവിശ്വാസത്തിലൂന്നിയ സൗഹൃദത്തിന്റെയും, ചതിയുടെയും, അതിജീവനത്തിന്റെയും സങ്കീർണകഥയാണ് ബ്യുൻ സങ്-ഹ്യുൻന്റെ 'ദ മെഴ്‌സിലെസ്സ്' വരച്ചുകാട്ടുന്നത്. ക്രൈം-ത്രില്ലർ ആണെങ്കിലും ഇതൊരു പക്കാ കൊറിയൻ മാസ്സ്-മസാല പടമല്ല. വ്യത്യസ്തവും സുന്ദരവുമായൊരു മധ്യവർത്തി സിനിമ എന്നൊക്കെ പറയാവുന്ന ഒന്ന്.
കൊറിയയിലെ ഒരു അധോലോക സംഘാംഗമായ ഹാൻ ജേ-ഹോയെ, ജയിലിൽ വെച്ച് മറ്റൊരു ഗുണ്ടാത്തലവന്റെ അനുയായി നടത്തിയ വധശ്രമത്തിൽ നിന്നും ചെറുപ്പക്കാരനായ മറ്റൊരു തടവുകാരൻ ഹ്യുങ്-സു രക്ഷപ്പെടുത്തുന്നു. അത് അവർ തമ്മിൽ ഹൃദ്യമായ സൗഹൃദത്തിന് തുടക്കം കുറിക്കുന്നു. ജയിൽ മോചിതരായ ശേഷം രണ്ടുപേരും ഒരുമിച്ച് പ്രവർത്തിക്കാൻ ആരംഭിക്കുന്നു. എന്നാൽ ആ സൗഹൃദത്തിന്റെ പിറകിൽ പരസ്പരമറിയാത്ത രഹസ്യങ്ങൾ രണ്ടുപേർക്കും ഉണ്ടായിരുന്നു. പക്ഷെ, ഇത്തരമൊരു പ്ലോട്ട് സാധാരണ കൈകാര്യം ചെയ്യാവുന്ന വിധത്തിൽ ഉദ്വേഗജനകമായ ഒരു രീതിയല്ല സംവിധായകൻ കൈക്കൊണ്ടിട്ടുള്ളത്. അവരുടെ ബന്ധത്തിലേക്കും മാനസികവ്യാപാരങ്ങളിലേക്കും സംഘർഷത്തിലേക്കും ആണ് ക്യാമറ തിരിച്ചു വെച്ചിട്ടുള്ളത്.
നോൺ-ലീനിയർ നറേഷൻ ആണ്. Oasis (2002), No Mercy (2010), Memoir of a Murderer (2017) എന്നീ ചിത്രങ്ങളിലൂടെ പരിചിതനായ Kyun-gu Sol ന്റെ മികച്ച പ്രകടനം, Hyung Rae Cho യുടെ മനോഹര ഛായാഗ്രഹണം എന്നിവയാണ് പ്ലസ്. ഒരു കിടുക്കൻ കൊറിയൻ മാസ്സ് അതിരടിപ്പടം പ്രതീക്ഷിച്ചാൽ നിരാശരാകും. എന്നാൽ അല്പം വ്യത്യസ്തമായ ഒരു ഗ്യാങ്സ്റ്റർ മൂവി കാണാൻ ആഗ്രഹമുള്ളവർക്ക് നല്ല ഒരനുഭവം ആണ് ഈ സിനിമ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍23❤5😁2
👍6❤1
Breathe Tv Series / ബ്രീത്ത് ടിവി സീരിസ് (2018)

എം-സോണ്‍ റിലീസ് – 1009
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
നിർമാണം : Amazon Video
പരിഭാഷ : വിഷ്ണു പ്രസാദ്
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
8.5/10
ആമസോൺ പ്രൈമിന്റെ ഇന്ത്യയിലെ രണ്ടാമത്തെ സീരീസ് ആണ് ബ്രീത്ത്. മാധവനും, അമിത് സാധും പ്രധാന വേഷങ്ങളിൽ എത്തുന്ന ക്രൈം ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഈ സീരീസിൽ 8 എപ്പിസോഡുകളെ ഉള്ളൂ.
ഡാനി മാസ്‌കരേനസ് ഒരു ഫുട്ബോൾ കോച്ച് ആണ്. വിഭാര്യനായ അദ്ദേഹം അമ്മ ജൂലിയറ്റിനും, മകൻ ജോഷിനും ഒപ്പമാണ് താമസം. ജോഷ് ഒരു ശ്വാസകോശ രോഗിയാണ്. അവയവ സ്വീകർത്താക്കളുടെ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് ജോഷ് ഉള്ളത്. ശ്വാസകോശം 6 മാസത്തിനുള്ളിൽ മാറ്റിവെച്ചില്ലെങ്കിൽ അവനെ രക്ഷിക്കാൻ കഴിയില്ല എന്ന് അവന്റെ ഡോക്ടർ പറയുന്നു. അതോടെ ഏത് വിധേനെയും തന്റെ മകനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡാനി. തന്റെ ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് കൊണ്ട് സ്വന്തം മകളായ ശ്രേയയെ നഷ്ടപ്പെട്ട ഒരു പോലീസ് ഓഫീസറാണ് കബീർ സാവന്ത്. മകളുടെ മരണത്തോടെ മുഴു കുടിയനായി മാറിയ അദ്ദേഹം ഭാര്യയുമായി അകൽച്ചയിലായത് കൊണ്ട് ഡിവോഴ്സിന്റെ വക്കിലാണ്. വ്യക്തിജീവിതത്തിലെ വലിയൊരു ദുരന്തത്തിൽ നിന്നും കരകയറാൻ കഴിയാതെ തന്റെ ഔദ്യോഗികജീവിതവും പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുകയാണ് കബീർ. ഇവർ രണ്ടു പേരും തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്ന കഥയാണ് ബ്രീത്ത് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍16❤4
👍8❤2
One Cut of the Dead / വൺ കട്ട് ഓഫ് ദ ഡെഡ് (2017)

എം-സോണ്‍ റിലീസ് – 1010
പോസ്റ്റർ :  നിഷാദ് ജെ എന്‍
ഭാഷ : ജാപ്പനീസ്
സംവിധാനം : Shin'ichirô Ueda
പരിഭാഷ : ശ്രീധർ
ജോണർ : കോമഡി, ഹൊറർ
7/10
ഹിഗുറാഷി എന്ന ഒരു സംവിധായകൻ 'One Cut of the Dead' എന്ന ഒരു സോമ്പി പടം ഷൂട്ട് ചെയ്യുന്നതിനിടെ, യഥാർത്ഥ സോമ്പികൾ വന്ന് സെറ്റ് ആക്രമിക്കുന്നു. സ്ഥിരം സോമ്പി ക്ലിക്കിയുമായി പടം മുന്നോട്ട് പോകുകയും ഒരു അരമണിക്കൂർ കൊണ്ട് പടം അവസാനിക്കുകയും ചെയ്യുന്നു. പക്ഷെ പിന്നീട് വരുന്ന രംഗങ്ങളാണ് അതുവരെ കണ്ടതെല്ലാം വിശദീകരിക്കുന്നത്. സിനിമയോടുള്ള ചിലരുടെ പാഷൻ എത്രമാത്രം വലുതാണെന്നതാണ് ഇതിന്റെ പ്രധാന ഉള്ളടക്കം.
30 ലക്ഷം യെൻ മാത്രം മുടക്കുമുതലുള്ള ഈ ചിത്രം 300 കോടി യെൻ ആണ് ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. അടുത്തകാലത്തിറങ്ങിയതിൽ ഏറ്റവും ജനകീയമായ ജാപ്പനീസ് സിനിമയും ഇതായിരുന്നു. ഷിനിചിരോ ഉഎട ആണ് പൂർണമായും പുതുമുഖങ്ങളെ അണിനിരത്തിയ ഈ ബ്ലാക്ക് കോമഡി ചിത്രത്തിന്റെ സംവിധായകൻ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤7😁1
👍2
Inch'Allah / ഇൻഷാ അല്ലാഹ് (2012)

എം-സോണ്‍ റിലീസ് – 1011
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഫ്രഞ്ച്
സംവിധാനം : Anaïs Barbeau-Lavalette
പരിഭാഷ : സാദിഖ് വി. കെ അൽമിത്ര
ജോണർ : ഡ്രാമ
7/10
ഫലസ്തീൻ ഇസ്രയേൽ അതിർത്തിൽ ഡോക്റ്റർ ആയി സേവനം അനുഷ്ഠിക്കുന്ന കനേഡിയൻ യുവതി കാണുന്നതും അനുഭവിക്കുന്നതുമായ തനത് യാഥാർത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഹൃദയഹാരിയായ പടം. നിരവധി അവാർഡുകളും, നോമിനേഷനുകളും കരസ്ഥമാക്കിയിട്ടുണ്ട് ഈ സിനിമ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍13❤2
👍11❤4
The Girl with the Dragon Tattoo / ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ (2011)

എം-സോണ്‍ റിലീസ് – 1012
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : David Fincher
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
7.8/10
നാല്‍പ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് വാന്‍ഗര്‍ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ദ്വീപില്‍ നടന്ന ഒരു കുടുംബസംഗമത്തിനിടെ ഹാരിയറ്റ് വാന്‍ഗര്‍ അപ്രത്യക്ഷയാവുന്നു. അവളുടെ ശവശരീരം കണ്ടുകിട്ടിയില്ലെങ്കിലും അവളുടെ പ്രിയപ്പെട്ട അമ്മാവന്‍, അതൊരു കൊലപാതകമാണെന്നും തന്‍റെ കുടുംബാംഗങ്ങളില്‍ ആരോ ത്തന്നെയാണ് കൊലയാളിയെന്നും വിശ്വസിക്കുന്നു. കൊലയാളിയെ കണ്ടെത്താനായി സമീപകാലനിയമനടപടികളിലൂടെ അപമാനിതനായ സാമ്പത്തികജേര്‍ണലിസ്റ്റ് മൈക്കല്‍ ബ്ലോങ്ക്വിസ്റ്റും കമ്പ്യൂട്ടര്‍ ഹാക്കറായ ലിസ്ബത് സലാന്ദറും നിയമിക്കപ്പെടുന്നു. ഇരുവരുടെയും അന്വേഷണത്തില്‍ ഇതുവരെ വെളിച്ചം കാണാത്ത പല രഹസ്യങ്ങളുടെയും ചുരുളുകള്‍ അഴിയുന്നു.
ഡേവിഡ് ഫിഞ്ചറുടെ സംവിധാനത്തില്‍ 2011 ഇല്‍ പുറത്തിറങ്ങിയ "ഡ്രാഗണുകളെ പച്ചകുത്തിയ പെണ്‍കുട്ടി" സ്റ്റിഗ് ലാര്‍സന്‍റെ നോവലിനെ അടിസ്ഥാനമാക്കി 2009 ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ സ്വീഡിഷ് ചലച്ചിത്രത്തിന്‍റെ ഇംഗ്ലീഷ് പതിപ്പാണ്. ജെയിംസ് ബോണ്ട് പരമ്പരയിലൂടെ ശ്രദ്ധേയനായ ഡാനിയല്‍ ക്രെയ്ഗ്, അമേരിക്കന്‍ അഭിനേത്രി റൂണി മാര എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14❤4🔥2🥰1
👍6❤2
The Kite / ദ കൈറ്റ് (2003)

എം-സോണ്‍ റിലീസ് – 1013
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : അറബിക്
സംവിധാനം : Randa Chahal Sabag
പരിഭാഷ : അബ്ദുൽ മജീദ്
ജോണർ : ഡ്രാമ
6.6/10
സിറിയന്‍ ബ്രൈഡ് (The Syrian Bride -2004) കണ്ട പലര്‍ക്കും തോന്നാവുന്ന ഒരു സംശയമാണ് അതിര്‍ത്തി കടന്നവര്‍ക്ക് അതിനു ശേഷം വിവാഹമോചനം നേടിയാല്‍ എന്താണ് സംഭവിക്കുക എന്നത്, അതു പോലെ തന്നെ ദ്രൂസുകളുടെ ആചാര വിശ്വാസങ്ങളെ കുറിച്ച് ഒക്കെ കൂടുതലറിയാന്‍ ക്രോസ്സ് ബോര്‍ഡര്‍ വിവാഹങ്ങളെ- ബന്ധങ്ങളെ എല്ലാം ഒരു ലബനീസ്, അല്ലെങ്കില്‍ അറബി വീക്ഷണകോണില്‍ നോക്കിക്കാണുന്ന സിനിമ. ഫെമിനിസ്റ്റായ സംവിധായക തികച്ചും ഒരു സ്ത്രീ പക്ഷം പിടിച്ചു കൊണ്ട് തന്നെയാണ്സി നിമ എടുത്തിട്ടുള്ളത്. ലാമിയയുടെ വിവാഹവും പ്രണയവും വിഭജനത്തിന്‍റെ മുറിപ്പാടുകളും യാഥാസ്ഥിക ദ്രൂസ് ജീവിതങ്ങളും ഇസ്രായേലിന്‍റെ അധിനിവേശവും സംസ്കാര വിശ്വാസ വ്യത്യാസങ്ങളും വളരേ കുറച്ച് അതും 'സ്ത്രീ കഥാപാത്രങ്ങളെ' ഉപയോഗിച്ച് ആവിശ്കരിച്ചിരിക്കുന്നു… ലെവന്തിന്‍റെ വശ്യത സംഘട്ടനങ്ങള്‍ക്കിടയിലും വളരേ ഹൃദയഹാരിയായി ചിത്രീകരിച്ചിരിക്കുന്ന ഒരളവു വരെ പ്രൊപഗാണ്ട മലീനസമാക്കാത്ത ഒരു മാനവികതയുടെ ആവിഷ്ക്കാരം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤3
👍4👏2❤1
El Sur - The South / എൽ സുർ - ദ സൗത്ത് (1983)

എം-സോണ്‍ റിലീസ് – 1014
MSONE GOLD RELEASE
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : സ്പാനിഷ്
സംവിധാനം : Víctor Erice
പരിഭാഷ : സിനിഫൈൽ
ജോണർ : ഡ്രാമ, റൊമാൻസ്
8/10
സ്പെയിനിലെ വടക്കൻ പ്രവിശ്യയിലൊരിടത്ത് ജീവിക്കുന്ന എട്ടുവയസ്സുകാരിയായ ഒരു പെൺകുട്ടിയാണ് എസ്ത്രേയ. ഏതൊരു പെൺകുട്ടിയേയും പോലെ അച്ഛനായിരുന്നു അവളുടെ മനസ്സിലെ ആദ്യ ഹീറോ. യാദൃശ്ചികമായി അവൾക്കുമുന്നിലെത്തുന്ന അച്ഛന്റെ ഭൂതകാലത്തിന്റെ ശ്ലഥചിത്രങ്ങൾ കൂട്ടിവെക്കുകയാണവൾ. അദ്ദേഹം ചെറുപ്പം ചെലവഴിച്ച ജന്മനാടായ ദക്ഷിണദേശം അവൾക്ക് കേട്ടറിവ് മാത്രമാണ്. സ്പെയിനിലെ ആഭ്യന്തരയുദ്ധാനന്തരമുള്ള കാലാവസ്ഥയും, അത് ജനങ്ങളെ എങ്ങനെ വ്യത്യസ്തമായി സ്വാധീനിച്ചു എന്നുള്ളതും, എല്ലാകാര്യങ്ങളിലും ഒരല്പം നിഗൂഢതയുള്ള ഡോ. അഗസ്റ്റിൻ അറീനസിന്റെ പ്രണയവും എല്ലാം എസ്ത്രേയയുടെ ചിന്തകളിലൂടെ, അവളുടെ ഓർമ്മയിലുള്ള ദൃശ്യങ്ങളിലൂടെ, ശബ്ദങ്ങളിലൂടെ പ്രേക്ഷകനും അനുഭവിക്കാം. ഒരു പെൺകുട്ടിയുടെ, അവളുടെ ജീവിതത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടത്തിലുള്ള (ബാല്യം, കൗമാരം) ചിതറിയ ഓർമ്മകളിലൂടെ അവളുടെ അച്ഛന്റെ നഷ്ടപ്രണയകഥയിലേക്ക് ചില വാതിലുകൾ സിനിമ തുറന്നിടുന്നു.
ഇതേ പേരിലുള്ള ചെറുനോവലിനെ ആസ്പദമാക്കിയാണ് സംവിധായകൻ വിക്ടർ എറിക് ചിത്രം തയ്യാറാക്കിയത്. The Spirit of the Beehive എന്ന ക്ലാസ്സിക് ചിത്രത്തിനുശേഷം 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഈ രണ്ടാമത്തെ ചിത്രം ഒരുക്കുന്നത്. 1996-ൽ സ്‌പാനിഷ്‌സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വോട്ടെടുപ്പിൽ; സ്പാനിഷ് സിനിമാ ചരിത്രത്തിലെതന്നെ മികച്ച ആറാമത്തെ ചിത്രമായി നിരൂപകരും സിനിമാപ്രവർത്തകരും തെരഞ്ഞെടുത്ത ഈ ചിത്രം 1983-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഒഫീഷ്യൽ എൻട്രിയായിരുന്നു
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤2
👍10
Vikings: Season 04 / വൈക്കിങ്സ്: സീസൺ 04 (2016)

എം-സോണ്‍ റിലീസ് – 1329
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
നിർമാണം : TM Productions
പരിഭാഷ : ഗിരി പി എസ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ
8.6/10
സൂര്യാസ്തമയത്തിന്റെ നാടുകൾ തേടി മഹാസമുദ്രത്തിന്റെ നിഗൂഢതകൾ താണ്ടിയ വൈക്കിങ് എന്ന ജനസമൂഹമാണ് ചരിത്ര രേഖകളനുസരിച്ച് പ്രമുഖരായ പ്രഥമ പര്യവേക്ഷകരും കോളനിസ്റ്റുകളും.ആദ്യമാദ്യം നിഷ്ഠൂരരായ ഇക്കൂട്ടരുടെ തൊഴിൽ കൊള്ളയായിരുന്നു.കേരളത്തിലെ ചുണ്ടൻ വള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന വൈക്കിങ്ങു കളുടെ വള്ളങ്ങൾ ഉത്തര അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ പാഞ്ഞുപോയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്.പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രദേശങ്ങളിലെ ഫലപുഷ്ടിയുള്ള മണ്ണിൽ കുടിയുറപ്പിക്കാനും അവർ ശ്രമിച്ചിരുന്നു.അങ്ങനെ രൂപം കൊണ്ടതാണ് റിപ്പബ്ലിക്ക് ഓഫ് അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിൻ.യൂറോപ്പിലും ഏഷ്യയിലും ധാരാളം ജനപദങ്ങൾ സൃഷ്ടിച്ച വൈക്കിങ്ങുകൾ ഐസ് ലാൻഡും ഗ്രീൻലാൻഡും കടന്ന് വടക്കേ അമേരിക്ക വരെ എത്തിയിരുന്നു.മുകളിൽ പറഞ്ഞ വസ്തുതകൾ ഇവരെ കുറിച്ചുള്ള ചെറിയൊരു ആമുഖം മാത്രമാണ്. വൈക്കിങ്ങുകളുടെ സാഹസിക പര്യവേക്ഷണങ്ങൾ ഒരു ചെറിയ വിവരണത്തിൽ ഒതുങ്ങുന്നതല്ല എന്ന് സാരം.
സീരീസിലേക്ക് വരികയാണെങ്കിൽ,AD എട്ടാം നൂറ്റാണ്ടിലെ വൈക്കിങ്ങുകളുടെ കഥയാണ് പ്രതിപാദിക്കുന്നത്. ഇത്തരം പശ്ചാത്തലത്തലവുമായി വന്ന മറ്റു പല സീരീസും ഭാവനാന്മകമായ കഥയായിരുന്നു എങ്കിൽ, വൈക്കിങ്‌ എന്ന സീരീസ് ഭാവനയും ചരിത്ര യാഥാർത്ഥ്യങ്ങളും കെട്ടുപിണഞ്ഞ ഒരു സീരീസ് ആണ്.നിഷ്ഠൂരതയും നിർദാക്ഷിണ്യവും മുഖമുദ്രയാക്കിയ,പേഗൻ വിശ്വാസങ്ങളോട് കൂടിയ വൈക്കിങ്ങുകളെ മികച്ച രീതിയിൽ ഈ സീരീസ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല.വൈക്കിങ്‌ ഐതിഹ്യങ്ങളിൽ പരാമർശിച്ച് കാണപ്പെടുന്ന റഗ്നാർ ലോത്ബ്രോക് എന്ന വൈക്കിങ്ങിനെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്.വൈക്കിങ് സമൂഹത്തെ Thralls, Karls, Jarls എന്നിങ്ങനെ മൂന്ന് സോഷ്യോ-ഇക്കണോമിക് ക്ലാസ്സുകളായി തരം തിരിച്ചിരുന്നു.Thralls എന്നത് അടിമകൾ ഉൾപ്പെടുന്ന ഏറ്റവും താഴ്ന്ന വിഭാഗം ആയിരുന്നു.Karls എന്നത് സ്വതന്ത്രരായി വർത്തിക്കുന്ന കാർഷിക സമൂഹവും,Jarls എന്നത് ഇവരെയെല്ലാം നിയന്ത്രിച്ചു പോരുന്ന മേലേക്കിടയിൽ ഉള്ള ഭരണവർഗ്ഗവും ആയിരുന്നു.ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന കഥാനായകനായ റഗ്നാർ താരതമ്യേന അപരിഷ്കൃതരായ ആ സമൂഹത്തിലെ വേറിട്ട് ചിന്തിക്കുന്ന ഒരു വ്യക്തിത്വം ആയിരുന്നു.ആശയങ്ങളും ധൈര്യവും സാഹസികതയും അയാളെ ആ സമൂഹത്തിലെ Jarl എന്ന പദവിയിൽ എത്തിക്കുന്നതിനൊപ്പം തന്നെ പുതിയ ലോകത്തേക്കുള്ള വാതായനങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിക്കുകയും ചെയ്തു.ക്രമേണ അയാൾ സ്കാന്റിനെവ്യൻ കിംഗ്‌ എന്ന സ്ഥാനം കയ്യടക്കുകയും ചെയ്യുന്നു.കിംഗ്‌ റഗ്നാറിന്റെയും പുത്രന്മാരുടെയും അയാളുടെ സഹചാരികളുടെയും ഇംഗ്ലണ്ട്, ഫ്രാൻസ്,മെഡിറ്ററേനിയൻ തുടങ്ങിയ മേഖലകളിലേക്കുള്ള സാഹസിക സഞ്ചാരങ്ങളുടെയും ആ പ്രദേശങ്ങളിൽ അവർ നടത്തിയ പൈശാചികവും രക്തരൂക്ഷിതവും ആയ കൊള്ളയുടെയും കൊള്ളിവെയ്പ്പിന്റെയും യുദ്ധങ്ങളുടെയും കാല്പനികമായ ഒരു നേർക്കാഴ്ചയാണ് വൈക്കിങ് എന്ന TVസീരീസിലെ ഓരോ എപ്പിസോഡും.
വൈകിങ്‌സ് സീരീസ് കഴിഞ്ഞ 3 സീസണിൽ നിന്ന് മറ്റൊരു പ്രധാന ഭാഗത്തിലേക്ക് കടക്കുകയാണ് സീസൺ 4. സീസൺ 4 മുഴുവനായും 20 എപ്പിസോഡ്സ് ആണ് ഉള്ളത്. അതിലെ ആദ്യ 10 എപ്പിസോഡ് റാഗ്‌നറിന്റെ ഇതു വരെയുള്ള വിജയങ്ങളിൽ നിന്ന് മാറി പരാജയങ്ങളുടെ വഴി ആണ് പറയുന്നത്. ശേഷം വരുന്ന 10 എപ്പിസോഡിൽ തനിക്കേറ്റ പ്രഹരത്തിന് പകരമായി റാഗ്‌നർ തന്റെ വജ്രായുധം ഉപയോഗിച്ചു മറുപടി പറയുന്നതിനുള്ള ശ്രമവും കാണാം. ഒരുപാട് വൈകാരിക തലങ്ങളിലൂടെ ആണ് ഈ സീസണിലെ 20 എപ്പിസോഡ്സ് കടന്നു പോകുന്നത്.
സീരീസിലെ മറ്റുചില പ്രധാന കഥാപാത്രങ്ങൾ എല്ലാം ഈ സീസണിൽ വിജയം നേടി മുന്നോട്ട് പോകുന്നുണ്ട്. എന്നിട്ടും റാഗ്‌നർ എന്നാ കഥാപാത്രം പരാജയത്തിലും അവയ്ക്ക് എല്ലാം മുകളിൽ നിൽക്കുന്ന എന്നതാണ് സത്യം. പ്രധാന നടന്റെ പരാജയവും പ്രഷകർക്ക് മികച്ച ആസ്വാദനം നൽകുന്ന രീതിൽ അവതരിപ്പിക്കുന്നതിൽ അണിയപ്രവർത്തകർ വിജയിച്ചു.11 മത്തെ എപ്പിസോഡ് മുതൽ റാഗ്‌നറിൽ നിന്ന് മാറി കഥ സഞ്ചരിക്കാൻ തുടങ്ങുന്നുണ്ട്.ആദ്യ ഭാഗത്തിൽ നാലാം സീസന്റെ എപ്പിസോഡ് 1 മുതല്‍ 10 വരെ ആസ്വദിക്കൂ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤5
Ant-Man / ആൻറ്-മാൻ (2015)

എം-സോണ്‍ റിലീസ് – 1150
മാർവൽ ഫെസ്റ്റ് 2 - 05
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Peyton Reed
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
7.3/10
ശാസ്ത്ര ലോകത്തിലെ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയ ഡോക്റ്റര്‍ പിം അതിന്റെ ദൂഷ്യങ്ങൾ മനസ്സിലാക്കി അത് മാനവരാശിയിൽ നിന്നും മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പിമ്മിന്റെ സമര്‍ത്ഥനായ വിദ്യാർത്ഥി Darren Cross ആ രഹസ്യം എന്താണെന്ന് മനസ്സിലാക്കുകയും അത് പുനർനിർമ്മിക്കുകയും ചെയ്യുന്നു. സ്കോട്ട് ലാംഗ് എന്ന മെക്കാനിക്കല്‍ എഞ്ചിനീയർ ഒരു മോഷണ ശ്രമത്തിന് ജയിലില്‍ പോയി തിരിച്ചു ഇറങ്ങിയെങ്കിലും സ്വന്തം മകളെ പോലും കാണാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. കുറ്റവാളി എന്ന ലേബല്‍ കാരണം അയാള്‍ക്ക്‌ ജോലിയൊന്നും കിട്ടുന്നുമില്ല. അപ്പോഴാണ് സുഹൃത്തിന്‍റെ നിർദ്ദേശം അനുസരിച്ച് അതീവ സുരക്ഷയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തു മോഷ്ടിക്കാന്‍ സ്കോട്ട് തീരുമാനിക്കുന്നത്. ആ തീരുമാനം സ്കോട്ടിന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. Ant-Man ന്റെ കഥ അവിടെ തുടങ്ങുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍13❤2🔥1