Krasue: Inhuman Kiss / ക്രാസു: ഇൻഹ്യൂമൻ കിസ്സ് (2019)
എം-സോണ്‍ റിലീസ് – 1341
പോസ്റ്റർ : ഷൈജു എസ്
ഭാഷ : തായ്
സംവിധാനം : Sitisiri Mongkolsiri
പരിഭാഷ : അഖിൽ കോശി
ജോണർ : ഡ്രാമ, ഹൊറർ , റൊമാൻസ്
6.6/10
ക്രാസു എന്ന തായ് നാടോടി കഥയെ ആസ്പദമാക്കി Sittisiri Mongkolsiri 2019-ല്‍ സംവിധാനം ചെയ്ത ഒരു ഫാന്റസി, ഹൊറര്‍ ചിത്രമാണ് ക്രാസു: ഇൻഹ്യൂമന്‍ കിസ്സ്.
വളരെ പണ്ട് തായ്ലാന്റിലെ ഒരു ഗ്രാമത്തില്‍, സായി എന്ന് പേരുള്ള ഒരു പാവം പെണ്‍കുട്ടി ജീവിച്ചിരുന്നു. പിന്നീട് ക്രാസു അവളില്‍ ബാധിക്കുകയും, രാത്രി സമയങ്ങളില്‍ അവളുടെ ശരീരത്തില്‍ നിന്ന് തല വേര്‍പെട്ട് കന്നുകാലികളുടെയും മറ്റും മാംസത്തിനും, രക്തത്തിനുമായി അലഞ്ഞ് നടക്കുകയും ചെയ്തിരുന്നു. പേടിച്ചരണ്ട നാട്ടുകാരെ സഹായിക്കാന്‍ ഒരു പറ്റം ക്രാസു വേട്ടക്കാർ വരുന്നു. അവിചാരിതമാം വണ്ണം അവരുടെ ഒപ്പം കൂടുന്ന സായിയുടെ സുഹൃത്ത് ജെര്‍ഡ്, സായിക്കൊപ്പം നിൽക്കാന് തീരുമാനിച്ച നോയി എന്ന മറ്റൊരു സുഹൃത്ത്, തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ സിനിമയെ അങ്ങേയറ്റം ആകാംക്ഷയില്‍ എത്തിക്കുന്നു.
അഭിനയം കൊണ്ടും, പശ്ചാത്തല സംഗീതം കൊണ്ടും, ദ്രിശ്യ വിസ്മയം കൊണ്ടും ഒരു പടി മുന്നില്‍ നില്ക്കുന്ന ഈ ചിത്രം 92-മത് (2019) ഓസ്കാറിലേക്ക് മികച്ച വിദേശഭാഷാ ചിത്രം വിഭാഗത്തിലേക്ക് തായ്ലാന്റിൽ നിന്ന് തിരഞ്ഞെടുത്തെങ്കിലും നോമിനേഷൻ നേടാൻ സാധിച്ചില്ല.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍17❤6
Le Havre / ലെ ഹാവ്ര് (2011)
എം-സോണ്‍ റിലീസ് – 1007
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഫ്രഞ്ച്
സംവിധാനം : Aki Kaurismäki
പരിഭാഷ : അബ്ദുൽ മജീദ്
ജോണർ : കോമഡി, ഡ്രാമ
7.2/10
അക്കി കൗറിസ്മാക്കിയുടെ ലാ ഹാവ്റ, ഷൂസ് പോളിഷ് ചെയ്തു ജീവിക്കുന്ന മാർസെൽ മാക്സും Marcel Marx (André Wilms) അദ്ദേഹത്തിന്റെ ഭാര്യയും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും വന്ന അഭയാർത്ഥി കുട്ടി ഇദ്രിസ്സയുമാണ് പ്രധാന കഥാപാത്രങ്ങൾ Idrissa (Blondin Miguel) തെരുവിൽ ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന മാർക്സ് വളരെ കഷ്ടപ്പെട്ടു ജീവിതം തള്ളിനീക്കുകയാണ്. ദാരിദ്ര്യത്തിൽ നിന്നും കൂടുതൽ ദാരിദ്ര്യത്തിലേക്ക് വഴുതി വീഴുന്ന രാഷ്ട്രീയ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ കടുത്ത ദാരിദ്ര്യം തന്നിൽ ദുരിതം വിതക്കുമ്പോഴും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഗാബോണിൽ നിന്നും കണ്ടൈനറിൽ ഒളിച്ചുവന്ന അഭയാർത്ഥി കൂട്ടത്തിൽ നിന്നും പോലീസിന്റെ കണ്ണു വെട്ടിച്ചു രക്ഷപെട്ട ഇദ്രിസ എന്ന ബാലനെ രക്ഷിക്കാൻ ശ്രമിക്കുന്നു. തന്റെ സമ്പാദ്യം മുഴുവൻ നൽകി അവനെ ആരും അറിയാതെ കപ്പലിൽ കയറ്റി വിടാൻ ഒരുങ്ങുന്നു. ഏതൊരു സാധാരണക്കാരനിലും കരുണയും ദയയും സഹജീവികളോടുള്ള സ്നേഹവും അവന്റെ മനസിന്റെ അടിത്തട്ടിൽ ഉണ്ടാവും, അത് അവശ്യസമയത്ത് പ്രയോജനപ്പെടുത്തുന്നതാണ് മനുഷ്യത്വം. അപ്പോൾ നിയമത്തിന്റെ കാർക്കശ്യവും തടസവും ഒന്നും അവിടെ വിലപ്പോവില്ല. വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു അറിഞ്ഞിട്ടു തന്നെയാണ് മാർക്സ് എന്ന വൃദ്ധൻ ഇദ്രിസ് എന്ന നീഗ്രോ ബാലനെ സംരക്ഷിക്കുന്നത്.
മാർക്സിന്റെ ഭാര്യ അസുഖം ബാധിച്ചു ഹോസ്പിറ്റലിൽ ആയതോടെ മാർക്സ് ഒറ്റക്കാവുന്നു. വീട്ടിൽ ഇദ്രിസ് ഉണ്ടെന്ന് അയൽവാസി പോലീസിനെ വിളിച്ചു ഒറ്റുന്നതോടെ നിരന്തരം നിരീക്ഷണത്തിൽ ആകുന്നു പലതവണ വീട്ടിൽ കയറി പോലീസ് പരിശോധിക്കുന്നു. കഷ്ടിച്ചു രക്ഷപ്പെടുന്നു. താൻ കഷ്ടപ്പെട്ട് ഒരുക്കൂട്ടിയ സമ്പാദ്യം മുഴുവൻ നൽകി ഒരു കപ്പലിൽ ഇദ്രിസിനെ കടത്താൻ ശ്രമിക്കുന്നു.ആത്യന്തികമായ നന്മയാണ് ലക്ഷ്യമിട്ടതെന്നു ആ നിയമപാലകന് മനസിലാകുന്ന അതൊരു സാമൂഹിക നിരീക്ഷണത്തിന്റെ ഭാഗമാണ്, നന്മയുടെയും.
മാർക്സായി വേഷം ചെയ്ത ആന്ദ്രേ വില്മസ് അഭനയിക്കുകയായിരുന്നില്ല ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു. ഇദ്രിസ്സായി വന്ന ബാലൻ Blondin Miguel തന്റെ വേഷം വളരെ നന്നായി കൈകാര്യം ചെയ്തു. സിനിമ ലളിതവും ഏറെ രാഷ്ട്രീയ പ്രാധാന്യത്തെ ഉള്ളതുമാണ്. അക്കി കൗറിസ്മാക്കി ഫിൻലാൻഡ് സംവിധായകൻ തന്റെ പ്രതിഭയുടെ തിളക്കം ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു.

👍21❤1
T-34 / ടി-34 (2018)
എം-സോണ്‍ റിലീസ് – 1339
പോസ്റ്റർ : ഷൈജു എസ്
ഭാഷ : റഷ്യൻ
സംവിധാനം : Aleksey Sidorov
പരിഭാഷ : അക്ഷയ് ഗോകുലം
ജോണർ : ആക്ഷൻ, വാര്
6.4/10
അലക്സി സിഡോറോവ് സംവിധാനം ചെയ്ത 2019 ലെ റഷ്യൻ യുദ്ധ ചിത്രമാണ് ടി -34. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ സോവിയറ്റ് മീഡിയം ടാങ്കായ ടി -34 സോവിയറ്റ് യൂണിയൻ ആക്രമണത്തിനായി ഉപയോഗിച്ചിരുന്നു. നാസികൾ പിടികൂടുന്ന ടാങ്ക് കമാൻഡറായ നിക്കോളായ് ഇവുഷ്കിന്റെ ജീവിതമാണ് ചിത്രം വിവരിക്കുന്നത്. മൂന്നു വർഷത്തിനുശേഷം, പുതുതായി റിക്രൂട്ട് ചെയ്ത ടാങ്ക് ക്രൂവിനൊപ്പം അദ്ദേഹം നാസി ക്യാമ്പിൽ നിന്നും രക്ഷപ്പെടാൻ ആസൂത്രണം ചെയ്യുന്നതാണ് കഥ.ചിത്രം പൊതുവെ നല്ല അഭിപ്രയം നേടുകയും. വിഷ്വൽഎഫക്ടിലും, ചിത്രീകരണ മികവിലും നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

👍19❤2😱2
Atomic Blonde / അറ്റോമിക് ബ്ലോണ്ട് (2017)
എം-സോണ്‍ റിലീസ് – 1338
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : David Leitch
പരിഭാഷ : വിമൽ കെ. കൃഷ്ണൻകുട്ടി
ജോണർ : ആക്ഷൻ, മിസ്റ്ററി, ത്രില്ലർ
6.7/10
2012ലിറങ്ങിയ ഗ്രാഫിക് നോവൽ കോൾഡസ്റ്റ് സിറ്റിയെ (Coldest City) അടിസ്ഥാനമാക്കി നിർമ്മിച്ച അമേരിക്കൻ ആക്ഷൻ ത്രില്ലർ സ്പൈ ഫിലിമാണ് അറ്റോമിക് ബ്ലോണ്ട് (Atomic Blonde, 2017).
1989 നവംബറിൽ, ബെർലിൻ മതിൽ ഇടിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ബ്രിട്ടീഷ് ചാരസംഘടനയായ MI6ലെ ഏജന്റ് ജെയിംസ് ഗാസ്കോയിനെ (James Gascoigne) റഷ്യൻ ചാരസംഘടനയായ കെജിബിയിലെ ഏജന്റ് യൂറി ബാക്റ്റിൻ (Yuri Bakhtin) വെടിവച്ച് കൊന്ന് ഒരു വാച്ച് മോഷ്ടിച്ചു. ആ വാച്ചിൽ ഒളിപ്പിച്ചിരുന്ന മൈക്രോഫിലിമിൽ ബെർലിനിലുള്ള ഇരുരാജ്യത്തെയും എല്ലാ രഹസ്യാന്വേഷണ ഏജന്റുമാരുടെയും പേരുകൾ എഴുതിയിട്ടുണ്ട്. അത് പുറത്തായാൽ ഒറ്റദിവസംകൊണ്ട് ബെർലിൻ ചാരന്മാരുടെ ശവംകൊണ്ട് നിറയും.അതൊഴിവാക്കാൻ MI6ലെ വലിയ പൊസിഷനിലുള്ള ചാര ലൊറൈൻ ബ്രോട്ടണെ (Lorraine Broughton) MI6 എക്സിക്യൂട്ടീവ് എറിക് ഗ്രേയും (Eric Gray) സിഐഎ ഏജന്റ് എമ്മെറ്റ് കുർസ്ഫെൽഡും (Emmett Kurzfeld) ബെർലിനിലേക്ക് അയച്ചു. പത്ത് ദിവസത്തിന് ശേഷം, ദൗത്യം പൂർത്തിയാക്കി തിരികെ എത്തിയ ലൊറൈനെ ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ കൊണ്ടുവരുന്നു.
ചോദ്യം ചെയ്യൽ റൂമിനും ഫ്ലാഷ്ബാക്കുകൾക്കുമിടയിൽ ബെർലിനിൽ നടന്ന കാര്യങ്ങൾ പ്രേക്ഷകരുടെ മുന്നിൽ ചുരുളഴിയുന്നു.ഡെഡ് പൂൾ, ഡെഡ് പൂൾ 2, ജോൺ വിക്ക്, ഹോബ്ബ്സ് & ഷാ എന്നീ സിനിമകൾ സംവിധാനം ചെയ്ത ഡേവിഡ് ലീച്ചാണ് (David Leitch) ഈ സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്. ലോകമെമ്പാടുനിന്നുമായി 100 മില്ല്യൺ ഡോളർ നേടിയ ഈ സിനിമ ജോൺ വിക്ക് സീരീസിനോട് കിടപിടിക്കുന്ന ആക്ഷൻ രംഗങ്ങൾ, ഷാർളീസ് തെറൺ (Charlize Theron), ജെയിംസ് മക്കവോയ് (James McAvoy) എന്നിവരുടെ അഭിനയം, പശ്ചാത്തലസംഗീതം എന്നിവകൊണ്ട് നിരൂപക പ്രശംസയും പിടിച്ചുപറ്റി.

👍21❤5
Aladdin / അലാദ്ദിൻ (2019)
എം-സോണ്‍ റിലീസ് – 1337
പോസ്റ്റര്‍ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Guy Ritchie
പരിഭാഷ : അജിത് ടോം
ജോണർ : അഡ്വെഞ്ചർ,ഫാമിലി, ഫാന്റസി
7.1/10
ആയിരത്തൊന്ന് രാവുകളിലെ അലാവുദീനിന്റെയും അത്ഭുത വിളക്കിന്റെയും കഥ ലോകത്തിലെ വമ്പൻ നിർമാതാക്കളായ വാൾട്ട് ഡിസ്നിയുടെ അവതരണത്തിൽ പ്രശസ്ത നടനും നടിയുമായ വിൽ സ്മിത്തും നവോമി സ്കോട്ടും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം അസാധാരണ ഗ്രാഫിക് ഇഫക്ടോട് കൂടിയതാണ്. രാജകുമാരിയെ സ്നേഹിക്കുന്ന ഒരു തെരുവ് യുവാവും സുൽത്താനാകാൻ ആഗ്രഹിക്കുന്ന രാജ്യസഭയിലെ ഒരംഗവും, ഏതാഗ്രഹവും സാധിച്ചു തരാൻ കഴിവുള്ള ഒരു അത്ഭുത വിളക്ക് കൈക്കലാക്കാൻ ശ്രമിക്കുകയും അതിനിടയിൽ നടക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

👍11❤3
Mucize aka The Miracle / മുജിസെ aka ദ മിറക്കിൾ (2015)
എം-സോണ്‍ റിലീസ് – 1336
പോസ്റ്റർ : നിഷാദ് ജെ എൻ
ഭാഷ : ടർക്കിഷ്
സംവിധാനം : Mahsun Kırmızıgül
പരിഭാഷ : അൻസാർ.കെ.യൂനസ്
ജോണർ : ഡ്രാമ
7.6/10
ചില സിനിമകളുടെ സൗന്ദര്യം അവയുടെ ലാളിത്യമാണ്. ചില സിനിമകൾ ചില പ്രദേശങ്ങൾക്ക് മാത്രം പറയാനുള്ളവയുമാണ്. കാരണം, സിനിമയുടെ ഓരോ നിശ്വാസവും ആ മണ്ണിനോട് കലർന്നിരിക്കുന്നതായി തോന്നും. തുർക്കിയുടെ പ്രാന്തമായ മലനിരകളിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച അതിമനോഹര ചിത്രമായ MUCIZE / ദ മിറക്കിൾ ഇത്തരമൊരു അനുഭവമാണ് ബാക്കിയാക്കുന്നത്.
വർഷങ്ങളായി അധികൃതർ വിസ്മരിച്ച ഗ്രാമത്തിലേയ്ക്ക് പുതുതായി വന്നെത്തിയ അധ്യാപകനാണ് മാഹിർ. സ്കൂൾ പോലുമില്ലാത്ത ആ നാട്ടിലെ നിവാസികളുടെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങിയ അയാൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ അവരുടെ ഹൃദയങ്ങളെ കീഴടക്കുന്നു. ഗ്രാമത്തിലെ തലവന്റെ മകനും, ഏവരുടെയും പരിഹാസങ്ങൾക്ക് ഇരയാകുന്ന വികലാംഗത്വം ഉൾപ്പെടെ നിരവധി പ്രശ്നങ്ങളുളള അസീസിനെയും അയാൾ വളരെയധികം പരിഗണിക്കുന്നു.
സിനിമ പകരുന്ന കാലഘട്ടത്തെ പട്ടാള അട്ടിമറി എന്ന രാഷ്ട്രീയ സൂചനയിലൂടെ വായിച്ചെടുക്കാൻ അവസരം ലഭിക്കുന്നു. മലനിരകളുടെ മാസ്മരിക സൗന്ദര്യം ഒപ്പിയെടുത്ത ഫ്രൈമുകളിൽ നിന്ന് പലപ്പോഴും കണ്ണെടുക്കാനാവില്ല. മഞ്ഞും, തടാകവും, പാറക്കെട്ടുകളും പ്രകൃതിയുടെ വിസ്മയക്കാഴ്ച്ചകളാകുന്നു. ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തുന്ന സാംസ്കാരിക അംശങ്ങളായി വിവാഹം, സാമൂഹിക ജീവിതം എന്നിവയെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നന്മ നിറഞ്ഞ ഗ്രാമീണ മനസ്സും, പെണ്ണുകാണൽ ചടങ്ങുകളും വൈവിധ്യമാർന്ന സംസ്കൃതികളെക്കുറിച്ചുള്ള ചിന്തകളായി മനസ്സിൽ തങ്ങി നിൽക്കുന്നു. അസീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
ചിലയാളുകൾ കണ്ണിനു പുറമേ ഹൃദയം കൊണ്ടും ലോകത്തെ വീക്ഷിക്കും എന്ന് കേട്ടിട്ടുണ്ട്, അതുപോലെ ചില സിനിമകൾ ഹൃദയം കൊണ്ടാണ് കാണേണ്ടതും.
കടപ്പാട് : Shaheer Cholassery

👍23❤9
Oye! / ഓയ്! (2009)
എം-സോണ്‍ റിലീസ് – 1335
പോസ്റ്റർ : ഷൈജു എസ്
ഭാഷ : തെലുഗു
സംവിധാനം : Anand Ranga
പരിഭാഷ : സഫീർ അലി
ജോണർ : റൊമാൻസ്
6.7/10
പണക്കാരനും ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുന്നവനുമായ ഉദയ്ക്ക് ഒരു ന്യൂ ഇയർ പാർട്ടിക്കിടയിൽ പരിചയപ്പെടുന്ന സന്ധ്യ എന്ന ലളിത ജീവിതം ജീവിക്കുന്ന പെൺകുട്ടിയോട് പ്രണയം തോന്നുന്നു. അവളുടെ സ്നേഹം പിടിച്ചു പറ്റാനായി പിന്നീട് ഉദയ് അവളുടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്നു. പിന്നീട് ഇരുവരുടേയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 2009ൽ ആനന്ദ് രംഗയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ തെലുഗു റൊമാന്റിക് ഡ്രാമ സിനിമ പറയുന്നത്. സിദ്ധാർത്ഥും ശ്യാമിലിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ സിനിമ ഇറങ്ങിയ സമയത്ത് തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും 10 വർഷങ്ങൾക്കിപ്പുറം തെലുഗു സിനിമലോകത്തെ ഏറ്റവും മികച്ച പ്രണയ സിനിമകളിലൊന്നായാണ് അറിയപ്പെടുന്നത്.

👍14❤2
Devdas / ദേവ്ദാസ് (2002)
എം-സോണ്‍ റിലീസ് – 1334
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഹിന്ദി
സംവിധാനം : Sanjay Leela Bhansali
പരിഭാഷ : ഫ്രെഡി ഫ്രാൻസിസ്
ജോണർ : ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ്
7.6/10
ശരത് ചന്ദ്ര ചാറ്റർജിയുടെ 1917ഇൽ പ്രസിദ്ധീകരിച്ച ദേവ്ദാസ് എന്ന നോവലിനെ ആധാരമാക്കി 2002ഇൽ സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചലചിത്രാവിഷ്കാരമാണ് ദേവ്ദാസ്. പ്രണയത്തെയും പ്രണയനഷ്ടത്തെയും മനോഹരമായ ഒരു കവിത പോലെ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ പ്രേക്ഷകന് മികച്ച ഒരു ദൃശ്യവിസ്മയമാണ്.
പാർവതിയും ദേവ്ദാസും ചെറുപ്പത്തിലെ കളിക്കൂട്ടുകാരും സുഹൃത്തുക്കളുമാണ്. ബാല്യത്തിലെ സൗഹൃദം യൗവനത്തിൽ പ്രണയത്തിന് വഴിമാറുമ്പോൾ ഇരുകുടുംബങ്ങളുടെയും സാമ്പത്തികസ്ഥിതിയും ജാതിയുമെല്ലാം അവരുടെ ഒന്നിക്കലിനു വിലങ്ങുതടിയാകുകയും, ഒടുവിൽ ചിലരുടെ സ്വാർത്ഥചിന്തകൾ മൂലം എന്നന്നേക്കുമായി അകന്നു പോകുന്നതും തുടർന്ന് ദേവ്ദാസിന്റെ ജീവിതം താറുമാറാകുന്നതുമാണ് സിനിമ.
അന്നത്തെ ഏറ്റവും ചിലവേറിയ ചിത്രമായിരുന്നു ദേവ്ദാസ്, അത് ഓരോ ഫ്രെയിമിലും കാണാനുമുണ്ട്. ശ്രേയാ ഘോഷാൽ ആദ്യമായി ഗാനം ആലപിച്ചതും ഈ സിനിമയിലാണ്. ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് സംഗീത സംവിധായകൻ ഇസ്മയിൽ ദർബാറാണ്, എഴുതിയത് മെഹ്ബൂബ്. സീ സരിഗമ റിയാലിറ്റി ഷോയിലൂടെ സിനിമാരംഗത്തെത്തിയ ശ്രേയാ ഘോഷാലിന് ആദ്യ സിനിമയിലൂടെ തന്നെ പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.

👍10❤6🎉1
The Outlaws / ദി ഔട്ട്ലോസ് (2017)
എം-സോണ്‍ റിലീസ് – 1333
പോസ്റ്റർ : ഷൈജു എസ്
ഭാഷ : കൊറിയൻ
സംവിധാനം : Kang Yoon-Sung
പരിഭാഷ : മുഹമ്മദ് ആസിഫ്
ജോണർ : ആക്ഷൻ ,ക്രൈം
7.1/10
2004ൽ സിയൂൾ പോലീസ് നടത്തിയ ചൈനീസ്-കൊറിയൻ ഗ്യാങ്സ്റ്റർ ഓപ്പറേഷനെ' ആധാരമാക്കി ചിത്രീകരിച്ച സിനിമയാണിത്. പണത്തിനുവേണ്ടി നിഷ്കരുണം ഭീകരമായി കൊന്നുതള്ളിയ ചൈനീസ്-കൊറിയൻ വംശജരായ ഗുണ്ടകൾ നാട്ടിൽ ഭീതി പരത്തി. ഗുണ്ടാസംഘങ്ങളുടെ പരസ്പര കുടിപ്പകയിൽ ജനങ്ങൾ ദുരിതമനുഭവിച്ചു. നാട്ടിലെ ക്രമസമാധാനം വീണ്ടെടുക്കുന്നതിനായി പോലീസ് സീരിയസ് ക്രൈം യൂണിറ്റ് രൂപീകരിക്കുന്നു. ഒന്നര പതിറ്റാണ്ട് നീണ്ട ഗുണ്ടാവിളയാട്ടത്തെ ഒറ്റ രാത്രി കൊണ്ട് തൂത്തുവാരിയ പോലീസിന്റെ ധീരമായ നീക്കത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഈ ചിത്രം.മാ ഡോങ് സിയോക് പ്രധാന വേഷത്തിലെത്തുമ്പോൾ പ്രതിനായകനായി കട്ടക്ക് നിൽക്കുന്ന യൂൻ കേ സങ്ങ് മികച്ച പ്രകടനം നടത്തി.

👍21❤4
The Terminator / ദ ടെർമിനേറ്റർ (1984)
എം-സോണ്‍ റിലീസ് – 1332
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : James Cameron
പരിഭാഷ : വിഷ്ണു പ്രസാദ്
ജോണർ : ആക്ഷൻ, സയൻസ് ഫിക്ഷൻ
8.5/10
ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്ര കാല്പനിക സിനിമയാണ് ദ ടെർമിനേറ്റർ. ഇതിൽ അർണോൾഡ് ഷ്വാസ്സെനെഗ്ഗർ ടെർമിനേറ്റർ ആയി എത്തുന്നു. ലിൻഡ ഹാമിൽടൺ സാറാ കോണർ ആയും മൈക്കിൾ ബൈൻ കെയ്ൽ റീസ് ആയും വേഷമിടുന്നു.
വർഷം 2029ൽ, അതായത് ഭാവിയിൽ കൃത്രിമ ബുദ്ധിശക്തിയുള്ള യന്ത്രങ്ങൾ ഭൂമിയിലെ അവശേഷിക്കുന്ന മനുഷ്യരെ തുടച്ചു നീക്കാൻ ഒരുങ്ങുന്നു. ഈ കാലത്തിൽ നിന്നും രണ്ട് ആളുകൾ ടൈം ട്രാവലിങ്ങ് എന്ന സാങ്കേതിക വിദ്യയിലൂടെ വർഷം 1984ലേക്ക് വരുന്നു. ഇതിൽ ഒരാൾ കൃത്രിമ ബുദ്ധിശക്തിയുള്ള യന്ത്രങ്ങളുടെ പ്രതിനിധിയായ ടെർമിനേറ്ററാണ്. 1984ൽ ജീവിക്കുന്ന സാറാ കോണർ എന്ന വനിതയെ വധിക്കുകയാണ് അതിന്റെ ലക്ഷ്യം. രണ്ടാമത്തെയാൾ മനുഷ്യനായ കെയ്ൽ. റീസാണ്. 2029ൽ യന്ത്രങ്ങളോട് പ്രതിരോധിച്ചു ജീവിക്കുന്ന മനുഷ്യരുടെ പ്രതിനിധിയാണയാൾ. സാറാ കോണറെ ടെർമിനേറ്ററിന്റെ കൈയ്യിൽ നിന്നു ഏതു വിധേനയും രക്ഷിക്കുക എന്നതാണ് അയാളുടെ ദൗത്യം.

👍15❤7
Captive State / ക്യാപ്റ്റീവ് സ്റ്റേറ്റ് (2019)
എം-സോണ്‍ റിലീസ് – 1331
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Rupert Wyatt
പരിഭാഷ : വിമൽ കെ. കൃഷ്ണൻകുട്ടി
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ
6/10
അന്യഗ്രഹജീവികൾ ഭൂമി കൈയ്യടക്കിയിട്ട് 10 വർഷം കഴിഞ്ഞിരിക്കുന്നു. അവരുടെ നിയമവാഴ്ചയെ അനുസരിച്ചു ജീവിക്കുന്നവരും, അവരെ എതിർത്ത് പോരാടി ഭൂമിയെ തിരികെ പിടിച്ച് സ്വാതന്ത്ര്യം നേടിയെടുക്കാനും ശ്രമിക്കുന്ന ഒരു കൂട്ടരുടെയും കഥയാണ് ക്യാപ്റ്റീവ് സ്റ്റേറ്റ്. 2019ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റുപർട്ട് വിയറ്റ് ആണ്.

👍11