The Zookeeper's Wife / ദ സൂകീപ്പേഴ്സ് വൈഫ് (2017)
എം-സോണ്‍ റിലീസ് – 591
ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് - 5
പോസ്റ്റര്‍: ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : നിക്കി കാരോ
പരിഭാഷ : ഹരി കൃഷ്ണന്‍
ജോണർ : ബയോഗ്രാഫി, ഡ്രാമ, ഹിസ്റ്ററി
7/10
Diane Ackermanന്‍റെ ഇതേ പേരിലുള്ള ബുക്കിനെ അടിസ്ഥാനപ്പെടുത്തി 2017ല്‍ നിക്കി കാരോ സംവിധാനം ചെയ്ത ചിത്രമാണ് ദ സൂകീപ്പേഴ്സ് വൈഫ് . രണ്ടാം ലോക മഹായുദ്ധ സമയത്ത്, നൂറു കണക്കിന് ജൂതരെ ജര്‍മ്മന്‍കാരില്‍ നിന്ന് ഒരു മൃഗശാലയില്‍ ഒളിപ്പിച്ച് രക്ഷപെടുത്തിയ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി എടുത്തിരിക്കുന്ന ചിത്രമാണിത്. Jessica Chastain, Johan Heldenbergh, Michael McElhatton, Daniel Brühl തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

❤3👍1
I, Daniel Blake / ഐ, ഡാനിയല്‍ ബ്ലേക്ക് (2016)
എം-സോണ്‍ റിലീസ് – 592
ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്- 06
പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ken Loach
പരിഭാഷ : ജെ ജോസ്
ജോണർ : ഡ്രാമ
7.9/10
ലോകപ്രശസ്ത ബ്രിട്ടീഷ് സംവിധായകന്‍ കെന്‍ ലോച്ചിന്റെ, പാം ഡി'ഓര്‍ നേടുന്ന രണ്ടാമത്തെ സിനിമയാണ് "ഐ, ഡാനിയല്‍ ബ്ലേക്ക്". 2016ല്‍ പുറത്തിറങ്ങിയ ഈ റിയലിസ്റ്റിക്ക് സാമൂഹ്യ വിമര്‍ശന സിനിമ, ബ്രിട്ടണിലെ താഴേക്കിടയിലുള്ള സമൂഹത്തിന്‍റെ ജീവിതമാണ് ചിത്രീകരിക്കുന്നത്.
ഒരു അറ്റാക്ക് കഴിഞ്ഞ്, ജോലിക്കു പോകാന്‍ കഴിയാത്ത, ഡാനിയല്‍ ബ്ലേക്ക് എന്ന മദ്ധ്യവയസ്ക്കനായ തൊഴിലാളി, നിയമപരമായി തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി ബുദ്ധിമുട്ടുകയാണ്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയാണ്, രണ്ടു കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ പാട് പെടുന്ന കെയ്റ്റിയെന്ന യുവതി. ഇരുവരും തമ്മില്‍ ആകസ്മികമായിട്ടുള്ള കണ്ടുമുട്ടലിലൂടെയാണ് സിനിമ തുടങ്ങുന്നത്. സിസ്റ്റത്തിന്റെ ഇരകള്‍, പരസ്പരം പിന്തുണച്ച്, എല്ലാത്തരം പ്രതിസന്ധികളെയും തൃണവല്‍ഗണിച്ച് പൊരുതിജീവിക്കാന്‍ ശ്രമിക്കുന്ന കഥ, ഹൃദയസ്പര്‍ശിയാണ്. അതിലുപരി, ബ്രിട്ടീഷ് വെല്‍ഫെയര്‍ സിസ്റ്റത്തിന്റെ പോരായ്മകള്‍ വലിയ രീതിയില്‍ ചര്‍ച്ചയാകാന്‍ ഇടയാക്കിയ സാമൂഹികപരിഷ്കരണശ്രമവുമാണ് ഈ സിനിമ.
അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഉപജീവനവും പോരാട്ടങ്ങളും പറയുന്നതില്‍ എക്കാലത്തും വിജയിച്ചിട്ടുള്ള കെന്‍ ലോച്ചിന്റെ മറ്റൊരു ക്ലാസിക്ക് ചിത്രം.

👍5❤1
Snowpiercer / സ്നോപിയെർസർ (2013)
എം-സോണ്‍ റിലീസ് – 201
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Bong Joon Ho
പരിഭാഷ : ശ്രീധർ
ജോണർ : ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ
7.1/10
ആഗോളതാപനത്തെ ചെറുക്കാനായി നടത്തിയ ഒരു പരീക്ഷണത്തില്‍ ലോകം മുഴുവന്‍ തണുത്തുറഞ്ഞു പോയിരിക്കുകയാണ്. ലോകത്തെ ചുറ്റുന്ന ഒരു ട്രെയിനില്‍ ആണ് രക്ഷപ്പെട്ട കുറച്ചു മനുഷ്യര്‍ ഇന്ന് ജീവിക്കുന്നത്. ആ ട്രെയിനില്‍ മുന്നില്‍ ഉള്ളവര്‍ മുന്തിയവരും പിറകില്‍ ഉള്ളവര്‍ അധകൃതരും ആയി തരം തിരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യ സമൂഹത്തില്‍ അധികാര വര്‍ഗത്തിന്‍റെ പരിണാമത്തിനും അടിമകളാവുന്നവരുടെ വിപ്ലവത്തിനും എല്ലാ കാലത്തും ഒരേ സ്വഭാവവും ഒരേ സഞ്ചാരപഥവും ആണ് എന്ന് കാണിച്ചു തരുന്ന ഒരു മനോഹരമായ അലിഗറി ആണ് സിനിമ.

👍18❤5
The Ring / ദി റിംഗ് (2002)
എം-സോണ്‍ റിലീസ് – 204
പോസ്റ്റർ : ഷിഹാബ് എ ഹസ്സൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Gore Verbinski
പരിഭാഷ : സാരംഗ് കെ
ജോണർ : ഹൊറർ, മിസ്റ്ററി
7.1/10
1998ൽ ഇറങ്ങിയ ജാപ്പനീസ് ചിത്രമായ "റിങ്കു" വിനെയും അതിന്റെ സോർസ് മെറ്റീരിയൽ ആയ കൊജി സുസ്സുകി യുടെ റിംഗ് എന്ന നോവലിനേയും ആസ്പദമാക്കി 2002 ൽ ഗോർ വേർബിൻസ്കി തയ്യാറാക്കിയ ഹൊറർ ചിത്രമാണ് റിംഗ്. ഒരു വിഡിയോ ടേപ്പ് കണ്ട് 7 ദിവസത്തിനകം ആളുകൾ കൊല്ലപ്പെടുന്നു എന്ന വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു ഇറങ്ങുന്ന പത്രപ്രവർത്തകയായ റേച്ചൽ കെല്ലർ, നേരിടേണ്ടി വരുന്ന ഭീകരതയുടെയും അന്വേഷണത്തിലൂടെ ചുരുളഴിയുന്ന രഹസ്യങ്ങളുടെയും കഥയാണ് റിംഗ്.

👍7❤2
Sherlock 2 The Blind Banker / ഷെർലോക്ക് 2 ദി ബ്ലൈൻഡ് ബാങ്കർ (2010)
എം-സോണ്‍ റിലീസ് – 301
പോസ്റ്റർ : രാഹുൽ രാജ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Euros Lyn
പരിഭാഷ : നിഖിൽ വിജയരാജൻ
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
8.1/10
ബിബിസി യിലെ ഷെർലോക്ക് എന്ന സീരീസിലെ രണ്ടാമത്തെ എപ്പിസോഡ് ആണ് "ദി ബ്ലൈൻഡ് ബാങ്കർ". ലണ്ടൻ ഉടനീളം കൊലപാതകങ്ങളും അതിനോട് അനുബന്ധിച്ച് വിചിത്രമായ അടയാളങ്ങളും പ്രത്യക്ഷപ്പെടുമ്പോൾ, ഷെർലോക്കിന്റെ യും ജോണിന്റെയും അന്വേഷണം അവരെ "ബ്ലാക്ക് ലൊട്ടസ്" എന്ന ഒരു ചൈനീസ് ഗാങ്ങിന്റെ നേരെ നീളുകയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
എം-സോണ്‍ റിലീസ് – 301
പോസ്റ്റർ : രാഹുൽ രാജ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Euros Lyn
പരിഭാഷ : നിഖിൽ വിജയരാജൻ
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
8.1/10
ബിബിസി യിലെ ഷെർലോക്ക് എന്ന സീരീസിലെ രണ്ടാമത്തെ എപ്പിസോഡ് ആണ് "ദി ബ്ലൈൻഡ് ബാങ്കർ". ലണ്ടൻ ഉടനീളം കൊലപാതകങ്ങളും അതിനോട് അനുബന്ധിച്ച് വിചിത്രമായ അടയാളങ്ങളും പ്രത്യക്ഷപ്പെടുമ്പോൾ, ഷെർലോക്കിന്റെ യും ജോണിന്റെയും അന്വേഷണം അവരെ "ബ്ലാക്ക് ലൊട്ടസ്" എന്ന ഒരു ചൈനീസ് ഗാങ്ങിന്റെ നേരെ നീളുകയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤1
The Pianist / ദി പിയാനിസ്റ്റ് (2002)
എം-സോണ്‍ റിലീസ് – 205
പോസ്റ്റർ : നിഷാദ് ജെ എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Roman Polanski
പരിഭാഷ : ജിഷിൻ, ശ്രിഷിൻ
ജോണർ : ബയോഗ്രഫി, ഡ്രാമ, മ്യൂസിക്
8.5/10
രണ്ടാം ലോകമഹായുദ്ധത്തിൽ ജൂതന്മാരെ വേട്ടയാടുന്ന നാസി പട്ടാളത്തിന്റെ പിടിയിൽ വാർസോ നഗരം തകരുമ്പോൾ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ജൂത പിയാനിസ്റ്റിന്റെ കഥയാണ് ഈ ചിത്രം. പ്രശസ്ത പോളിഷ് സംവിധായകൻ റോമൻ പോളാൻസ്കി ഒരുക്കിയ ഈ ചിത്രത്തിന് ഒരുപാട് അവാർഡുകൾ കരസ്ഥമാക്കാൻ ആയി. 2002 ലെ Palme d'Or, Adrian Brody ക്ക് മികച്ച നടനുള്ള ഓസ്കാർ, പോളാൻസ്കിക്ക് മികച്ച സംവിധായകനുള്ള ഓസ്കാർ എന്നിങ്ങനെ 60 ഓളം അവാർഡുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്.

❤5
Black / ബ്ലാക്ക് (2005)
എം-സോണ്‍ റിലീസ് – 302
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഹിന്ദി
സംവിധാനം : Sanjay Leela Bhansali
പരിഭാഷ : ഷഹൻഷാ
ജോണർ : ഡ്രാമ
8.2/10
ഹിന്ദിയിലും ഭാരതീയ ആംഗലേയ ഭാഷകളിലുമായി 2005-ൽ സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ബ്ലാക്ക്.അന്ധയും ബധിരയുമായ ഒരു പെൺകുട്ടിയുടേയും അൾഷിമേഴ്സ് ബാധിച്ച അവളുടെ അധ്യാപകന്റെയും ഇടയിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചലച്ചിത്രമാണിത്.ഹെലൻ കെല്ലറുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്.ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും കാസബ്ലാങ്ക ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചു.മികച്ച ഹിന്ദി ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരവും ഫിലിംഫെയർ പുരസ്കാരവും ബ്ലാക്ക് നേടി.ടൈം വാരിക പുറത്തിറക്കിയ 2005-ൽ ലോകത്തിറങ്ങിയ മികച്ച പത്തു ചലച്ചിത്രങ്ങളുടെ പട്ടികയിൽ ബ്ലാക്ക് അഞ്ചാമതെത്തി. (കടപ്പാട്:വിക്കി)

👍7❤1
The Beguiled / ദ ബീഗിള്‍ഡ് (2017)
എം-സോണ്‍ റിലീസ് – 594
ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് - 8
പോസ്റ്റര്‍: നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : സോഫിയ കപ്പോള
പരിഭാഷ : ഹരി കൃഷ്ണന്‍
ജോണർ : ഡ്രാമ, ത്രില്ലര്‍
6.3/10
A Painted Devil എന്ന പേരിലുള്ള നോവലിനെ ആധാരമാക്കി 1971 ൽ The Beguiled എന്ന പേരിൽ ക്ലിൻറ് ഈസ്റ്റ് വുഡിനെ നായകനാക്കി ഡോൺ സീഗൽ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. അതിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാണ് സോഫിയ കൊപ്പോള പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2017 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ സോഫിയ കൊപ്പോളക്ക് ലഭിച്ചിരുന്നു. സോഫിയ തന്നെ രചിച്ച ശക്തമായ തിരക്കഥയ്ക്കും സൂക്ഷ്മമായ സംവിധാനമികവിനും ഒപ്പം കോളിൻ ഫാരൽ, നിക്കോൾ കിഡ് മാൻ, ക്രിസ്റ്റൻ ഡൻസ്റ്റ് എന്നിവർ ഉൾപ്പെട്ട താരനിരയുടെ മികച്ച പെർഫോർമൻസും ചിത്രത്തെ മികവുറ്റതാക്കുന്നു. കഥാപാത്രങ്ങളുടെ പൂർവ്വ ചരിത്രമൊന്നും വിവരിക്കാതെ വർത്തമാനകാലം മാത്രം പ്രതിപാദിക്കുന്ന ചിത്രം പൂർണമായും ഒറ്റ ലൊക്കേഷനിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
1864 ൽ അമേരിക്കൻ സിവിൽ വാർ കൊടുമ്പിരികൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വിർജീനിയയിൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമുള്ള ഒരു സ്കൂൾ നടത്തുകയാണ് മാർത്ത ഫാൺസ്വർത്ത്. യുദ്ധം രൂക്ഷമായതോടെ അധ്യാപികയായ എഡ്വിനയും അഞ്ച് വിദ്യാർത്ഥിനികളും ഒഴിച്ച് മറ്റുള്ളവരെല്ലാം സ്കൂൾ വിട്ട് പോയിരുന്നു. ഒരു ദിവസം അടുത്തുള്ള കാടിനുള്ളിൽ കാലിൽ മാരകമായി മുറിവേറ്റ നിലയിൽ കണ്ട ഒരു പട്ടാളക്കാരനെ ഒരു വിദ്യാർത്ഥിനി സ്കൂളിലേക്ക് കൊണ്ട് വരുന്നു. മാർത്ത അയാളുടെ മുറിവ് ഭേദമാകുന്നത് വരെ സ്കൂളിൽ താമസിക്കാൻ അനുവദിക്കുന്നു. എന്നാൽ ചെറുപ്പക്കാരനായ അയാളുടെ സാന്നിദ്ധ്യം കുട്ടികളിലും അധ്യാപികയിലും വരുത്തുന്ന മാറ്റങ്ങൾ മാർത്തയെ അസ്വസ്ഥയാക്കുന്നു.

👍7❤6
Game of Thrones : Season 4 / ഗെയിം ഓഫ് ത്രോണ്‍സ്: സീസണ്‍ 4 (2014)
എം-സോണ്‍ റിലീസ് – 595
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ്
പരിഭാഷ : ഫഹദ് അബ്ദുൾ മജീദ്
ജോണർ : ആക്ഷന്‍, അഡ്വെഞ്ചര്‍, ഡ്രാമ
9.3/10
2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A Song of Ice and Fire) എന്ന പുസ്തക പരമ്പരയെ ആധാരമാക്കി ഡേവിഡ് ബെനിയോഫ്, D.B വെയ്സ് ചേർന്ന് രൂപപ്പെടുത്തിയ ഈ പരമ്പര ഇന്ന് ഏഴാം സീസണിൽ എത്തിനിൽക്കുമ്പോൾ ലോകമെമ്പാടും ഇതൊരു തരംഗമായി മാറിയിരിക്കുന്നു.
സമാന്തരമായ മൂന്ന് പ്രധാന പ്ലോട്ടുകളിലായി, അനേകം ഉപകഥകളോടെ വികസിക്കുന്നതാണ് ഈ പരമ്പര. ഒരു സാങ്കൽപിക ലോകത്തെ വെസ്റ്ററോസ് എസ്സോസ് എന്നീ ഭൂഖണ്ഡങ്ങളിലാണ് ഇതിലെ കഥ നടക്കുന്നത്. വെസ്റ്ററോസ് ഭൂഖണ്ഡത്തിലെ പ്രബലമായ ഏഴു രാജ്യങ്ങളുടെ(Seven kingdoms) പരമാധികാര സ്ഥാനമാണ് അയേൺത്രോൺ. അതിന്റെ അവകാശത്തെ സംബന്ധിച്ച ചില രഹസ്യങ്ങൾ കുഴിച്ചുമൂടപ്പെടുവാൻ ചിലർ നടത്തുന്ന ചരടുവലികളിൽ നിന്നും ഉടലെടുക്കുന്ന പ്രശനങ്ങളോടെയാണ് പരമ്പരയുടെ ആരംഭം. ഇതേ തുടർന്ന് ഇത് വെസ്റ്ററോസിലെ പ്രബലങ്ങളായ സ്റ്റാർക്ക്, ലാനിസ്റ്റർ, ടാർഗേറിയൻ, ബറാത്തിയോൺ എന്നിവ ഉൾപ്പടെയുള്ള രാജവംശങ്ങൾ തമ്മില്‍ ഉടലെടുക്കുന്ന സംഘർഷങ്ങളെ സംബന്ധിച്ചതാണ് ഇതിലെ ഒന്നാം പ്ലോട്ട്. എസ്സോസ് ഭൂഖണ്ടത്തിലെ ചെറു രാജ്യങ്ങളും ഗോത്ര സംഘങ്ങളും ഈ സംഘർഷങ്ങളിൽ ഭാഗമാകുന്നത് ഉൾപ്പെടുന്നതാണ് രണ്ടാം പ്ലോട്ട്. ഇതിന് സമാന്തരമായി മറ്റൊരു വശത്ത് വെസ്റ്ററോസിന് ഭീഷണിയായ പുറത്തു നിന്നുള്ള വൈറ്റ് വാക്കേഴ്സ് അടക്കമുള്ള വിചിത്ര രൂപികളുടെ മുന്നേറ്റവും അതിനെതിരെയുള്ള നൈറ്റ്സ് വാച്ച് എന്ന കാവല്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പടയൊരുക്കങ്ങളും അടങ്ങുന്നതാണ് മൂന്നാം പ്ലോട്ട്.
ഉദ്യോഗജനകമായ കഥയും അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും, മികച്ച ഡയലോഗുകളും ചേർന്ന പരമ്പര ഒപ്പം തന്നെ അതിന്റെ സാങ്കേതികതികവിന്റെ കാര്യത്തിൽ ഹോളീവുഡ് സിനിമകളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. പീറ്റർ ഡിങ്ക്ലേജ്, സീൻ ബീൻ, എമില ക്ലാർക്ക്, കാറ്റ് ഹാരിങ്ങ്ടൺ, നിക്കോളായ് കോസ്റ്റർ വലഡു, ലെന ഹാഡി, സോഫി ടർണർ, മെയ്സി വില്യംസ്, എയ്ഡൻ ഗില്ലെൻ, ജെയിംസ് കോസ്മോ, ജോൺ ബ്രാഡ്ലി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

👍11❤5
Inferno / ഇന്‍ഫര്‍ണോ (2016)
എം-സോണ്‍ റിലീസ് – 597
പോസ്റ്റര്‍: നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : റോണ്‍ ഹൊവാര്‍ഡ്
പരിഭാഷ : വിഷ്ണു പ്രസാദ്
ജോണർ : ആക്ഷന്‍, ക്രൈം, ഡ്രാമ
6.2/10
2013-ൽ പുറത്തിറങ്ങിയ ഡാൻ ബ്രൗൺ കൃതി ഇൻഫർണോയെ അടിസ്ഥാനമാക്കി റോൺ ഹോവാർഡ് സംവിധാനം ചെയ്ത ചിത്രംഇൗ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ഡനെ അവതരിപ്പിക്കുന്നത് ടോം ഹാങ്ക്സ് ആണ്.ഒപ്പം ഫെലിസ്റ്റി ജോൺസ്, ഇർഫാൻ ഖാൻ, ഒമർ സൈ, സിഡ്സെ ബാപ്പെറ്റെ ക്നഡ്സനെ, ബെൻ ഫോസ്റ്റർ എന്നിവരും പ്രധാനവെഷം ചെയ്യുന്നു.
ലോകത്തില്‍ തന്നെ എല്ലാവരും അറിയപ്പെടുന്ന സാങ്കല്‍പ്പിക കഥാപാത്രമാണ് റോബര്‍ട്ട് ലാങ്ഡണ്‍. ഡാ വിഞ്ചി കോഡിലെ അതേ കഥാപാത്രം.മനുഷ്യസമൂഹത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ പര്യാപ്തമായൊരു ജൈവായുധത്തെ തുറന്നുവിട്ടശേഷം ആത്മഹത്യ ചെയ്ത ഒരു ഭ്രാന്തന്‍ ശാസ്ത്രകാരനില്‍ നിന്നും ലോകത്തെ അതിസാഹസികമായി രക്ഷിക്കുന്നതാണ് സിനിമയുടെ ഇതിവൃതം

👍6