Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Mindhunter: Season 1 / മൈൻഡ്ഹണ്ടർ: സീസൺ 1 (2017)

എം-സോണ്‍ റിലീസ് – 1342
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Denver and Delilah Productions
പരിഭാഷ : രാഹുൽ രാജ്, ഷിഹാബ് എ ഹസ്സൻ
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
8.6/10
കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ മനശാസ്ത്രത്തിന്‍റെ സ്വധീനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1977 ല്‍ അമേരിക്കയില്‍ രണ്ട് എഫ്ബിഐ ഏജന്‍റുമാര്‍ തടവില്‍ കഴിയുന്ന കൊടും കുറ്റവാളികളുമായി അഭിമുഖങ്ങള്‍ നടത്തുന്നു. അതിനിടെ അവര്‍ക്ക് നേരിട്ട് കുറ്റകൃത്യങ്ങള്‍ തെളിയിക്കേണ്ടിയും വരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിലെ വിദഗ്ധയായ ഡോക്ടര്‍. കാറും അവര്‍ക്കൊപ്പം ചേരുന്നു. ഇതുവരെ കണ്ട കുറ്റാന്വേഷണ പരമ്പരകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് മൈന്‍ഡ്ഹണ്ടര്‍. ആദ്യസീസണിലെ നാല് എപ്പിസോഡുകള്‍ വിഖ്യാതസംവിധായകനായ ഡേവിഡ് ഫിഞ്ചറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നാം സീസണിലെ പത്ത് എപ്പിസോഡുകളാണ് ഈ റിലീസിലുള്ളത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍13❤8🥰1😍1
👍3
Water, Wind, Dust / വാട്ടർ, വിൻഡ്, ഡസ്റ്റ് (1989)

എം-സോണ്‍ റിലീസ് – 1004
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : പേർഷ്യൻ
സംവിധാനം : Amir Naderi
പരിഭാഷ : ആകാശ് ആർ. എസ്സ്
ജോണർ : ഡ്രാമ
6.7/10
ചലച്ചിത്രത്തിന്റെ ദൃശ്യഭാഷ പ്രയോഗിക്കുന്നതിൽ കൃതഹസ്തനായ ഇറാനിയൻ സംവിധായകനാണ് അമീർ നദേരി. അദ്ദേഹത്തിന്റെ 'വാട്ടർ, വിൻഡ്,ഡസ്റ്റ് 'എന്ന ചലച്ചിത്രം തികച്ചും വ്യത്യസ്തമായ ഒരനുഭവ പ്രപഞ്ചമാണ് ഒരുക്കുന്നത്. 1989ൽ നിർമിച്ച ഈ ചലച്ചിത്രം വരൾച്ചാപീഡിതമായ തെക്കൻ ഇറാനിന്റെ കഥയാണ് പറയുന്നത്. പറയുന്നത് എന്നല്ല കാണിക്കുന്നത് എന്നുതന്നെയാണ് എഴുതേണ്ടത്. ഭൂമിയും മനുഷ്യനും ഒരിറ്റുവെള്ളത്തിനായി പോരാടുന്നതിന്റെ ദൃശ്യവാഗ്മയ ചിത്രമാണ് ഈ ചലച്ചിത്രം.
കടുത്ത വരൾച്ച മൂലം നാടുപേക്ഷിച്ച തന്റെ അച്ഛനമ്മമാരെ തേടി അലയുന്ന ബാലനാണ് വെള്ളം, കാറ്റ്, ഭൂമി എന്നിവയ്‌ക്കൊപ്പം സിനിമയിലെ മുഖ്യ കഥാപാത്രം.അലച്ചിലിനിടയിൽ അവൻ വരൾച്ച കൊണ്ട് പീഡിതരായി പലായനം ചെയ്യുന്ന പലരെയും കണ്ടുമുട്ടുന്നു. അവരുമായുള്ള ഇടപെഴകളിലൂടെ അവൻ ജീവിതത്തിന്റെ സങ്കീർണമായ പല മുഖങ്ങളും കാണുന്നു. അവരിലൊരാളാണ് വെള്ളത്തിനായി ആഴത്തിൽ കിണർ കുഴിച്ചിട്ടും ഒരു തുള്ളി വെള്ളംപോലും കിട്ടാത്ത വൃദ്ധൻ. തന്റെ കൈയ്യിലെ അവസാനതുള്ളി വെള്ളം പോലും ബാലന് കൊടുക്കാൻ എന്നിട്ടും അയാൾ സന്നദ്ധനാണ്. മരണം വരൾച്ചയുടെയും മണൽക്കാറ്റിന്റെയും രൂപത്തിൽ മുന്നിൽ വന്നു നിൽക്കുമ്പോൾ സ്വന്തം കുഞ്ഞിനെപ്പോലും ഉപേക്ഷിക്കുന്നവരും, ഒരു ബക്കറ്റ് വെള്ളത്തിന് മനുഷ്യത്വത്തെക്കാൾ വിലകല്പിക്കുന്ന പലായനക്കാരും ജീവിതത്തിന്റെ ഭാഗമാണ്.
ചെറുപ്രായത്തിലേ ഇതെല്ലാം കാണാനും അനുഭവിക്കാനും വിധിക്കപ്പെട്ടെങ്കിലും മാനുഷിക മൂല്യം കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ഇറാനിയൻ ബാലൻ സിനിമയുടെ ജീവനാണ്. പ്രകൃതിയോടും അതിന്റെ ഭാഗമായ മനുഷ്യനടക്കമുള്ള ജീവജാലങ്ങളോടുമുള്ള അവന്റെ സ്നേഹമാണ് സിനിമയുടെ അന്തർധാര. പ്രകൃതിയോട് പടവെട്ടി തന്റെയും, തനിക്കു ചുറ്റുമുള്ള ജന്തുജാലങ്ങളുടെയും ജീവൻ നിലനിർത്താൻ പെടാപ്പാടുപെടാൻ അവനെ പ്രാപ്തനാക്കുന്നതും അതേ ചേതോവികാരമാണ്. മനുഷ്യക്കുഞ്ഞിനേയും വെള്ളമില്ലാതെ പിടയുന്ന അലങ്കാര മത്സ്യങ്ങളേയുംയും അവന് ഒരേപോലെ സ്നേഹിക്കാൻ കഴിയുന്നു.
അലങ്കാര മത്സ്യങ്ങളെ വെള്ളമുള്ള കിണറ്റിലേക്കിട്ട് രക്ഷിക്കാനും, ഒരു ബക്കറ്റ് വെള്ളം അടുത്ത് വെച്ച് കളഞ്ഞു കിട്ടിയ കുഞ്ഞിന് രക്ഷിതാക്കളെ ഉണ്ടാക്കിക്കൊടുക്കാനും ഒരു വരണ്ട ഭാവി മുന്നിൽ കണ്ടുകൊണ്ടാണ്.
അമീർ നദേരിയും ഇവിടെ ബാലനെപ്പോലെ ദീർഘദർശിയാവുകയാണ്. വരാനിരിക്കുന്ന നൂറ്റാണ്ട് കടുത്ത ജലക്ഷാമത്തിന്റേതാകുമെന്നും, മാനവരാശി ഇറാനിയൻ ബാലനെപ്പോലെ ഒറ്റപ്പെട്ട് നിസ്സഹായനായിപ്പോകുമെന്നും നദേരി മുന്നറിയിപ്പ് നൽകുന്നു.
സിനിമ ഒരു ദൃശ്യകലാരൂപമാണെന്നും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തേക്കാൾ ആഴവും സങ്കീർണവുമാർന്നതായി മറ്റൊന്നുമില്ലെന്നും ഈ സിനിമ നമ്മെ ഓർമിപ്പിക്കുന്നു. ഡയലോഗുകളുടെ കാര്യത്തിലും മിതത്വം പാലിച്ചിട്ടുണ്ട്. കിണറുകൾ കുഴിച്ചു കുഴിച്ചു തളർന്ന ബാലനിൽ പ്രതീക്ഷയായി വളരുന്ന പ്രളയം ഒടുവിൽ മനുഷ്യരാശിക്കുതന്നെ അന്തിമാശ്രയമാകുമോ എന്ന ചോദ്യമുയർത്തിക്കൊണ്ട് ചിത്രം അവസാനിക്കുന്നു. മണൽക്കാറ്റുകളുടെ ശീൽക്കാരം അവസാനം വരെ ചിത്രത്തിന് പശ്ചാത്തലസംഗീതമാകുന്നു. തികച്ചും വ്യത്യസ്തവും ഏറെക്കുറെ ഡോക്യൂമെന്ററി രീതിയിലുമെടുത്ത ഈ സിനിമ ഇറാനിയൻ സിനിമയിലെ വേറിട്ടൊരു ഏടാണ്. പ്രകൃതിയുടെ നൊമ്പരവും മനുഷ്യരാശിയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും അതിന്റെ വക്കിൽ പറ്റിപ്പിടിച്ചിരുപ്പുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍17❤3
👍6❤1
Easy A / ഈസി എ (2010)

എം-സോണ്‍ റിലീസ് – 1005
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Will Gluck
പരിഭാഷ : അഹമ്മദ് ഫാരിസ്
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
7.1/10
17 വയസ്സുള്ള ഒലീവ്‌ എന്ന നായിക, ഒരു വീക്കെൻഡ് കൂട്ടുകാരിയുടെയും ഫാമിലിയുടെയും കൂടെ ചിലവഴിക്കാൻ താൽപര്യം ഇല്ലാത്തതിനാൽ തനിക്ക്‌ ഒരു ഡേറ്റ് ഉണ്ടെന്നു കൂട്ടുകാരിയോട്‌ കള്ളം പറയുന്നു. ഒരു കള്ളം സത്യം ആക്കാൻ പിന്നീട്‌ പറയുന്ന കള്ളങ്ങളിൽ ഒന്ന് അറിയാതെ മറ്റുള്ളവർ കേൾക്കുകയും അതവളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതുമായ കഥ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍18😁2❤1
👍7❤5
The Bank Job / ദ ബാങ്ക് ജോബ് (2008)

എം-സോണ്‍ റിലീസ് – 1006
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Roger Donaldson
പരിഭാഷ : അമൽ സി
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
7.2/10
മുൻപ് ഒരു പെറ്റി ക്രിമിനലായിരുന്ന ടെറി ലെതർ (ജേസൺ സ്റ്റഥം), ഇന്നു സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കാർ ഡീലർ ആണ്. ഭാര്യയും കുട്ടികളുമായ് ഒരു സാധാരണ ലണ്ടൻ ജീവിതം നയിക്കുന്ന ടെറിയുടെ അടുക്കലേക്ക് മുൻ കാമുകി മാർട്ടീൻ ലവ് വളരെ ലാഭകരമായ ഒരു ബാങ്ക് മോഷണത്തെ കുറിച്ച് സൂചിപ്പിക്കുന്നു. തുടർന്ന് തന്റെ സംഘത്തോടൊപ്പം മോഷണം ആരംഭിക്കുന്ന ടെറി, ബാങ്കിന്റെ ലോക്കറിൽ എത്തുന്നതോടെ മോഷണതിനു പിന്നിൽ പ്രവർത്തിച്ച രഹസ്യ അജൻഡകളെ കുറിച്ചും, ശക്തരായ കളിക്കാരെ കുറിച്ചും അറിയുന്നു. തുടർന്നുണ്ടാകുന്ന സങ്കീർണതകളിൽ നിന്ന് ടെറി മറികടക്കുന്നതാണ് ചിത്രം പറയുന്നത്.
1971ൽ നടന്ന ബേക്കർ സ്ട്രീറ്റ് ബാങ്ക് കവർച്ചയുടെ കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ ഈ കവർച്ചയിൽ ഉൾപ്പെട്ടിരുന്നവർ പലരും സാധാരണക്കാർ ആയിരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍18❤8🔥1🤩1
👍8❤1
Krasue: Inhuman Kiss / ക്രാസു: ഇൻഹ്യൂമൻ കിസ്സ് (2019)

എം-സോണ്‍ റിലീസ് – 1341
പോസ്റ്റർ : ഷൈജു എസ്
ഭാഷ : തായ്
സംവിധാനം : Sitisiri Mongkolsiri
പരിഭാഷ : അഖിൽ കോശി
ജോണർ : ഡ്രാമ, ഹൊറർ , റൊമാൻസ്
6.6/10
ക്രാസു എന്ന തായ് നാടോടി കഥയെ ആസ്പദമാക്കി Sittisiri Mongkolsiri 2019-ല്‍ സംവിധാനം ചെയ്ത ഒരു ഫാന്‍റസി, ഹൊറര്‍ ചിത്രമാണ് ക്രാസു: ഇൻഹ്യൂമന്‍ കിസ്സ്‌.
വളരെ പണ്ട് തായ്ലാന്റിലെ ഒരു ഗ്രാമത്തില്‍, സായി എന്ന് പേരുള്ള ഒരു പാവം പെണ്‍കുട്ടി ജീവിച്ചിരുന്നു. പിന്നീട് ക്രാസു അവളില്‍ ബാധിക്കുകയും, രാത്രി സമയങ്ങളില്‍ അവളുടെ ശരീരത്തില്‍ നിന്ന് തല വേര്‍പെട്ട് കന്നുകാലികളുടെയും മറ്റും മാംസത്തിനും, രക്തത്തിനുമായി അലഞ്ഞ് നടക്കുകയും ചെയ്തിരുന്നു. പേടിച്ചരണ്ട നാട്ടുകാരെ സഹായിക്കാന്‍ ഒരു പറ്റം ക്രാസു വേട്ടക്കാർ വരുന്നു. അവിചാരിതമാം വണ്ണം അവരുടെ ഒപ്പം കൂടുന്ന സായിയുടെ സുഹൃത്ത് ജെര്‍ഡ്, സായിക്കൊപ്പം നിൽക്കാന്‍ തീരുമാനിച്ച നോയി എന്ന മറ്റൊരു സുഹൃത്ത്, തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ സിനിമയെ അങ്ങേയറ്റം ആകാംക്ഷയില്‍ എത്തിക്കുന്നു.
അഭിനയം കൊണ്ടും, പശ്ചാത്തല സംഗീതം കൊണ്ടും, ദ്രിശ്യ വിസ്മയം കൊണ്ടും ഒരു പടി മുന്നില്‍ നില്‍ക്കുന്ന ഈ ചിത്രം 92-മത് (2019) ഓസ്കാറിലേക്ക് മികച്ച വിദേശഭാഷാ ചിത്രം വിഭാഗത്തിലേക്ക് തായ്‌ലാന്റിൽ നിന്ന് തിരഞ്ഞെടുത്തെങ്കിലും നോമിനേഷൻ നേടാൻ സാധിച്ചില്ല.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍17❤6
❤4👍2😁1
Le Havre / ലെ ഹാവ്ര് (2011)

എം-സോണ്‍ റിലീസ് – 1007
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഫ്രഞ്ച്
സംവിധാനം : Aki Kaurismäki
പരിഭാഷ : അബ്ദുൽ മജീദ്
ജോണർ : കോമഡി, ഡ്രാമ
7.2/10
അക്കി കൗറിസ്മാക്കിയുടെ ലാ ഹാവ്‌റ, ഷൂസ് പോളിഷ് ചെയ്തു ജീവിക്കുന്ന മാർസെൽ മാക്‌സും Marcel Marx (André Wilms) അദ്ദേഹത്തിന്റെ ഭാര്യയും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും വന്ന അഭയാർത്ഥി കുട്ടി ഇദ്രിസ്സയുമാണ് പ്രധാന കഥാപാത്രങ്ങൾ Idrissa (Blondin Miguel) തെരുവിൽ ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന മാർക്സ് വളരെ കഷ്ടപ്പെട്ടു ജീവിതം തള്ളിനീക്കുകയാണ്. ദാരിദ്ര്യത്തിൽ നിന്നും കൂടുതൽ ദാരിദ്ര്യത്തിലേക്ക് വഴുതി വീഴുന്ന രാഷ്ട്രീയ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ കടുത്ത ദാരിദ്ര്യം തന്നിൽ ദുരിതം വിതക്കുമ്പോഴും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഗാബോണിൽ നിന്നും കണ്ടൈനറിൽ ഒളിച്ചുവന്ന അഭയാർത്ഥി കൂട്ടത്തിൽ നിന്നും പോലീസിന്റെ കണ്ണു വെട്ടിച്ചു രക്ഷപെട്ട ഇദ്രിസ എന്ന ബാലനെ രക്ഷിക്കാൻ ശ്രമിക്കുന്നു. തന്റെ സമ്പാദ്യം മുഴുവൻ നൽകി അവനെ ആരും അറിയാതെ കപ്പലിൽ കയറ്റി വിടാൻ ഒരുങ്ങുന്നു. ഏതൊരു സാധാരണക്കാരനിലും കരുണയും ദയയും സഹജീവികളോടുള്ള സ്നേഹവും അവന്റെ മനസിന്റെ അടിത്തട്ടിൽ ഉണ്ടാവും, അത് അവശ്യസമയത്ത് പ്രയോജനപ്പെടുത്തുന്നതാണ് മനുഷ്യത്വം. അപ്പോൾ നിയമത്തിന്റെ കാർക്കശ്യവും തടസവും ഒന്നും അവിടെ വിലപ്പോവില്ല. വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു അറിഞ്ഞിട്ടു തന്നെയാണ് മാർക്സ് എന്ന വൃദ്ധൻ ഇദ്രിസ് എന്ന നീഗ്രോ ബാലനെ സംരക്ഷിക്കുന്നത്.
മാർക്സിന്റെ ഭാര്യ അസുഖം ബാധിച്ചു ഹോസ്പിറ്റലിൽ ആയതോടെ മാർക്സ് ഒറ്റക്കാവുന്നു. വീട്ടിൽ ഇദ്രിസ് ഉണ്ടെന്ന് അയൽവാസി പോലീസിനെ വിളിച്ചു ഒറ്റുന്നതോടെ നിരന്തരം നിരീക്ഷണത്തിൽ ആകുന്നു പലതവണ വീട്ടിൽ കയറി പോലീസ് പരിശോധിക്കുന്നു. കഷ്ടിച്ചു രക്ഷപ്പെടുന്നു. താൻ കഷ്ടപ്പെട്ട് ഒരുക്കൂട്ടിയ സമ്പാദ്യം മുഴുവൻ നൽകി ഒരു കപ്പലിൽ ഇദ്രിസിനെ കടത്താൻ ശ്രമിക്കുന്നു.ആത്യന്തികമായ നന്മയാണ് ലക്ഷ്യമിട്ടതെന്നു ആ നിയമപാലകന് മനസിലാകുന്ന അതൊരു സാമൂഹിക നിരീക്ഷണത്തിന്റെ ഭാഗമാണ്, നന്മയുടെയും.
മാർക്‌സായി വേഷം ചെയ്ത ആന്ദ്രേ വില്മസ് അഭനയിക്കുകയായിരുന്നില്ല ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു. ഇദ്രിസ്സായി വന്ന ബാലൻ Blondin Miguel തന്റെ വേഷം വളരെ നന്നായി കൈകാര്യം ചെയ്‌തു. സിനിമ ലളിതവും ഏറെ രാഷ്ട്രീയ പ്രാധാന്യത്തെ ഉള്ളതുമാണ്. അക്കി കൗറിസ്മാക്കി ഫിൻലാൻഡ് സംവിധായകൻ തന്റെ പ്രതിഭയുടെ തിളക്കം ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍21❤1
👍17❤4
T-34 / ടി-34 (2018)

എം-സോണ്‍ റിലീസ് – 1339
പോസ്റ്റർ : ഷൈജു എസ്
ഭാഷ : റഷ്യൻ
സംവിധാനം : Aleksey Sidorov
പരിഭാഷ : അക്ഷയ് ഗോകുലം
ജോണർ : ആക്ഷൻ, വാര്‍
6.4/10
അലക്സി സിഡോറോവ് സംവിധാനം ചെയ്ത 2019 ലെ റഷ്യൻ യുദ്ധ ചിത്രമാണ് ടി -34. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ സോവിയറ്റ് മീഡിയം ടാങ്കായ ടി -34 സോവിയറ്റ് യൂണിയൻ ആക്രമണത്തിനായി ഉപയോഗിച്ചിരുന്നു. നാസികൾ പിടികൂടുന്ന ടാങ്ക് കമാൻഡറായ നിക്കോളായ് ഇവുഷ്കിന്റെ ജീവിതമാണ് ചിത്രം വിവരിക്കുന്നത്. മൂന്നു വർഷത്തിനുശേഷം, പുതുതായി റിക്രൂട്ട് ചെയ്ത ടാങ്ക് ക്രൂവിനൊപ്പം അദ്ദേഹം നാസി ക്യാമ്പിൽ നിന്നും രക്ഷപ്പെടാൻ ആസൂത്രണം ചെയ്യുന്നതാണ് കഥ.ചിത്രം പൊതുവെ നല്ല അഭിപ്രയം നേടുകയും. വിഷ്വൽഎഫക്ടിലും, ചിത്രീകരണ മികവിലും നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍19❤2😱2
👍6
Atomic Blonde / അറ്റോമിക് ബ്ലോണ്ട് (2017)

എം-സോണ്‍ റിലീസ് – 1338
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : David Leitch
പരിഭാഷ : വിമൽ കെ. കൃഷ്ണൻകുട്ടി
ജോണർ : ആക്ഷൻ, മിസ്റ്ററി, ത്രില്ലർ
6.7/10
2012ലിറങ്ങിയ ഗ്രാഫിക് നോവൽ കോൾഡസ്റ്റ് സിറ്റിയെ (Coldest City) അടിസ്ഥാനമാക്കി നിർമ്മിച്ച അമേരിക്കൻ ആക്ഷൻ ത്രില്ലർ സ്പൈ ഫിലിമാണ് അറ്റോമിക് ബ്ലോണ്ട് (Atomic Blonde, 2017).
1989 നവംബറിൽ, ബെർലിൻ മതിൽ ഇടിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ബ്രിട്ടീഷ് ചാരസംഘടനയായ MI6ലെ ഏജന്‍റ് ജെയിംസ് ഗാസ്‌കോയിനെ (James Gascoigne) റഷ്യൻ ചാരസംഘടനയായ കെ‌ജി‌ബിയിലെ ഏജന്‍റ് യൂറി ബാക്റ്റിൻ (Yuri Bakhtin) വെടിവച്ച് കൊന്ന് ഒരു വാച്ച് മോഷ്ടിച്ചു. ആ വാച്ചിൽ ഒളിപ്പിച്ചിരുന്ന മൈക്രോഫിലിമിൽ ബെർലിനിലുള്ള ഇരുരാജ്യത്തെയും എല്ലാ രഹസ്യാന്വേഷണ ഏജന്‍റുമാരുടെയും പേരുകൾ എഴുതിയിട്ടുണ്ട്. അത് പുറത്തായാൽ ഒറ്റദിവസംകൊണ്ട് ബെർലിൻ ചാരന്മാരുടെ ശവംകൊണ്ട് നിറയും.അതൊഴിവാക്കാൻ MI6ലെ വലിയ പൊസിഷനിലുള്ള ചാര ലൊറൈൻ ബ്രോട്ടണെ (Lorraine Broughton) MI6 എക്സിക്യൂട്ടീവ് എറിക് ഗ്രേയും (Eric Gray) സി‌ഐ‌എ ഏജന്‍റ് എമ്മെറ്റ് കുർസ്‌ഫെൽഡും (Emmett Kurzfeld) ബെർലിനിലേക്ക് അയച്ചു. പത്ത് ദിവസത്തിന് ശേഷം, ദൗത്യം പൂർത്തിയാക്കി തിരികെ എത്തിയ ലൊറൈനെ ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ കൊണ്ടുവരുന്നു.
ചോദ്യം ചെയ്യൽ റൂമിനും ഫ്ലാഷ്ബാക്കുകൾക്കുമിടയിൽ ബെർലിനിൽ നടന്ന കാര്യങ്ങൾ പ്രേക്ഷകരുടെ മുന്നിൽ ചുരുളഴിയുന്നു.ഡെഡ് പൂൾ, ഡെഡ് പൂൾ 2, ജോൺ വിക്ക്, ഹോബ്ബ്സ് & ഷാ എന്നീ സിനിമകൾ സംവിധാനം ചെയ്ത ഡേവിഡ് ലീച്ചാണ് (David Leitch) ഈ സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്. ലോകമെമ്പാടുനിന്നുമായി 100 മില്ല്യൺ ഡോളർ നേടിയ ഈ സിനിമ ജോൺ വിക്ക് സീരീസിനോട് കിടപിടിക്കുന്ന ആക്ഷൻ രംഗങ്ങൾ, ഷാർളീസ് തെറൺ (Charlize Theron), ജെയിംസ് മക്കവോയ് (James McAvoy) എന്നിവരുടെ അഭിനയം, പശ്ചാത്തലസംഗീതം എന്നിവകൊണ്ട് നിരൂപക പ്രശംസയും പിടിച്ചുപറ്റി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍21❤5
👍6❤3
Aladdin / അലാദ്ദിൻ (2019)

എം-സോണ്‍ റിലീസ് – 1337
പോസ്റ്റര്‍ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Guy Ritchie
പരിഭാഷ : അജിത് ടോം
ജോണർ : അഡ്വെഞ്ചർ,ഫാമിലി, ഫാന്റസി
7.1/10
ആയിരത്തൊന്ന് രാവുകളിലെ അലാവുദീനിന്റെയും അത്ഭുത വിളക്കിന്റെയും കഥ ലോകത്തിലെ വമ്പൻ നിർമാതാക്കളായ വാൾട്ട് ഡിസ്നിയുടെ അവതരണത്തിൽ പ്രശസ്ത നടനും നടിയുമായ വിൽ സ്മിത്തും നവോമി സ്കോട്ടും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം അസാധാരണ ഗ്രാഫിക് ഇഫക്ടോട് കൂടിയതാണ്. രാജകുമാരിയെ സ്നേഹിക്കുന്ന ഒരു തെരുവ് യുവാവും സുൽത്താനാകാൻ ആഗ്രഹിക്കുന്ന രാജ്യസഭയിലെ ഒരംഗവും, ഏതാഗ്രഹവും സാധിച്ചു തരാൻ കഴിവുള്ള ഒരു അത്ഭുത വിളക്ക് കൈക്കലാക്കാൻ ശ്രമിക്കുകയും അതിനിടയിൽ നടക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤3
❤8👍4
Mucize aka The Miracle / മുജിസെ aka ദ മിറക്കിൾ (2015)

എം-സോണ്‍ റിലീസ് – 1336
പോസ്റ്റർ :  നിഷാദ് ജെ എൻ
ഭാഷ : ടർക്കിഷ്
സംവിധാനം : Mahsun Kırmızıgül
പരിഭാഷ : അൻസാർ.കെ.യൂനസ്
ജോണർ : ഡ്രാമ
7.6/10
ചില സിനിമകളുടെ സൗന്ദര്യം അവയുടെ ലാളിത്യമാണ്. ചില സിനിമകൾ ചില പ്രദേശങ്ങൾക്ക് മാത്രം പറയാനുള്ളവയുമാണ്. കാരണം, സിനിമയുടെ ഓരോ നിശ്വാസവും ആ മണ്ണിനോട് കലർന്നിരിക്കുന്നതായി തോന്നും. തുർക്കിയുടെ പ്രാന്തമായ മലനിരകളിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച അതിമനോഹര ചിത്രമായ MUCIZE / ദ മിറക്കിൾ ഇത്തരമൊരു അനുഭവമാണ് ബാക്കിയാക്കുന്നത്.
വർഷങ്ങളായി അധികൃതർ വിസ്മരിച്ച ഗ്രാമത്തിലേയ്ക്ക് പുതുതായി വന്നെത്തിയ അധ്യാപകനാണ് മാഹിർ. സ്കൂൾ പോലുമില്ലാത്ത ആ നാട്ടിലെ നിവാസികളുടെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങിയ അയാൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ അവരുടെ ഹൃദയങ്ങളെ കീഴടക്കുന്നു. ഗ്രാമത്തിലെ തലവന്റെ മകനും, ഏവരുടെയും പരിഹാസങ്ങൾക്ക് ഇരയാകുന്ന വികലാംഗത്വം ഉൾപ്പെടെ നിരവധി പ്രശ്നങ്ങളുളള അസീസിനെയും അയാൾ വളരെയധികം പരിഗണിക്കുന്നു.
സിനിമ പകരുന്ന കാലഘട്ടത്തെ പട്ടാള അട്ടിമറി എന്ന രാഷ്ട്രീയ സൂചനയിലൂടെ വായിച്ചെടുക്കാൻ അവസരം ലഭിക്കുന്നു. മലനിരകളുടെ മാസ്മരിക സൗന്ദര്യം ഒപ്പിയെടുത്ത ഫ്രൈമുകളിൽ നിന്ന് പലപ്പോഴും കണ്ണെടുക്കാനാവില്ല. മഞ്ഞും, തടാകവും, പാറക്കെട്ടുകളും പ്രകൃതിയുടെ വിസ്മയക്കാഴ്ച്ചകളാകുന്നു. ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തുന്ന സാംസ്കാരിക അംശങ്ങളായി വിവാഹം, സാമൂഹിക ജീവിതം എന്നിവയെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നന്മ നിറഞ്ഞ ഗ്രാമീണ മനസ്സും, പെണ്ണുകാണൽ ചടങ്ങുകളും വൈവിധ്യമാർന്ന സംസ്കൃതികളെക്കുറിച്ചുള്ള ചിന്തകളായി മനസ്സിൽ തങ്ങി നിൽക്കുന്നു. അസീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
ചിലയാളുകൾ കണ്ണിനു പുറമേ ഹൃദയം കൊണ്ടും ലോകത്തെ വീക്ഷിക്കും എന്ന് കേട്ടിട്ടുണ്ട്, അതുപോലെ ചില സിനിമകൾ ഹൃദയം കൊണ്ടാണ് കാണേണ്ടതും.
കടപ്പാട് : Shaheer Cholassery
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍23❤9
👍8❤4
Oye! / ഓയ്! (2009)

എം-സോണ്‍ റിലീസ് – 1335
പോസ്റ്റർ : ഷൈജു എസ്
ഭാഷ : തെലുഗു
സംവിധാനം : Anand Ranga
പരിഭാഷ : സഫീർ അലി
ജോണർ : റൊമാൻസ്
6.7/10
പണക്കാരനും ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുന്നവനുമായ ഉദയ്ക്ക് ഒരു ന്യൂ ഇയർ പാർട്ടിക്കിടയിൽ പരിചയപ്പെടുന്ന സന്ധ്യ എന്ന ലളിത ജീവിതം ജീവിക്കുന്ന പെൺകുട്ടിയോട് പ്രണയം തോന്നുന്നു. അവളുടെ സ്നേഹം പിടിച്ചു പറ്റാനായി പിന്നീട് ഉദയ് അവളുടെ വീട്ടിൽ പേയിങ് ഗസ്റ്റ്‌ ആയി താമസിക്കുന്നു. പിന്നീട് ഇരുവരുടേയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 2009ൽ ആനന്ദ് രംഗയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ തെലുഗു റൊമാന്റിക് ഡ്രാമ സിനിമ പറയുന്നത്. സിദ്ധാർത്ഥും ശ്യാമിലിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ സിനിമ ഇറങ്ങിയ സമയത്ത് തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും 10 വർഷങ്ങൾക്കിപ്പുറം തെലുഗു സിനിമലോകത്തെ ഏറ്റവും മികച്ച പ്രണയ സിനിമകളിലൊന്നായാണ് അറിയപ്പെടുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14❤2