Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Dovlatov / ദോവ്ലതോവ് (2018)

എം-സോണ്‍ റിലീസ് – 1056
Best of IFFK 2018
പോസ്റ്റർ : ഷൈജു എസ്
ഭാഷ : റഷ്യന്‍
സംവിധാനം : Aleksey German Jr.
പരിഭാഷ : വെള്ളെഴുത്ത്
ജോണർ : ഡ്രാമ, ബയോഗ്രഫി
6.4/10
കുട്ടിക്കാലംമുതൽ എഴുത്തുകാരനാവാൻ ആഗ്രഹിക്കുകയും കുറ്റവാളികൾക്കുള്ള അതീവ സുരക്ഷാ ക്യാമ്പിൽ പാറാവുകാരനായി എത്തിപ്പെടുകയും ചെയ്ത സെർജി ദോവ്ലതോവിന്റെ ജീവിതത്തിലെ കുറച്ചു ദിവസങ്ങൾ അവതരിപ്പിക്കുന്ന സിനിമയാണ് ദോവ്ലതോവ്. 1971 -ലെ ലെനിൻഗ്രാഡാണ് ചലച്ചിത്രത്തിന്റെ പശ്ചാത്തലം. അയാളുടെ മാതാവ് അർമീനിയക്കാരിയും പിതാവ് നാടകസംവിധായകനായ ജൂതവംശജനുമായിരുന്നു. ഫാക്ടറി തൊഴിലാളികൾക്കു വേണ്ടിയുള്ള മാഗസീനിൽ കുറച്ചു കാലം പത്രപ്രവർത്തകനായി ചെറിയ വേതനത്തിൽ അദ്ദേഹം ജോലി നോക്കിയിരുന്നു. നോവലിസ്റ്റായിത്തീരുക എന്ന ദോവ്ലതോവിന്റെ സ്വപ്നം സോവ്യറ്റ് യൂണിയനിലെ രാഷ്ട്രീയ പരിതഃസ്ഥിതിയിൽ സാധ്യമായിരുന്നില്ല. വ്യക്തിഗതമായ പ്രതിഭയ്ക്കു പകരം സമൂഹത്തിന്റെ ശുഭാപ്തിവിശ്വാസം ഊട്ടി ഉറപ്പിക്കുക, തൊഴിലാളികൾക്ക് ആത്മധൈര്യം പകരുക, പൗരാണിക വീരന്മാരുടെ അപദാനങ്ങൾ വിവരിക്കുക തുടങ്ങിയ പദ്ധതിയധിഷ്ഠിത രചനകളോടാണ് ഉദ്യോഗസ്ഥർക്ക് താത്പര്യമുണ്ടായിരുന്നത് . റൈറ്റേഴ്സ് യൂണിയനിൽ അംഗത്വമുണ്ടെങ്കിൽ മാത്രമേ ഒരാൾ എഴുത്തുകാരനായി അവിടെ അംഗീകരിക്കപ്പെടുകയുള്ളൂ. മറ്റു പ്രസിദ്ധീകരണകൾ രചനകൾ പരിഗണിക്കണമെങ്കിലും അംഗത്വം നിർബന്ധമാണ്. അവിടെ തന്റെ രചനകൾ പ്രസിദ്ധീകരിക്കാൻ സാധ്യമല്ലാതെ വന്നപ്പോൾ വിദേശപ്രസിദ്ധീകരണങ്ങളിൽ ഡോ‌വ്‌ലറ്റോവ് തന്റെ രചനകൾ പ്രസിദ്ധപ്പെടുത്തിയെന്നും അത് അദ്ദേഹത്തെ രാജ്യത്തുനിന്നു പുറത്താക്കുന്നതിലേക്കു നയിച്ചുവെന്നും കരുതുന്നു. 1976- ൽ ദോവ്ലതോവ് റഷ്യ വിട്ടു ന്യൂയോർക്കിലേക്ക് കുടിയേറി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ജനകീയനായ റഷ്യൻ എഴുത്തുകാരൻ എന്ന നിലയിലേക്ക് ഉയരാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1990 -ൽ ഹൃദയാഘാതത്തെ തുടർന്നാണ് ദോവ്ലതോവ് മരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍16❤3😁1😱1
👍13🎉2
The Next Three Days / ദി നെക്സ്റ്റ് ത്രീ ഡെയ്സ് (2010)

എം-സോണ്‍ റിലീസ് – 1058
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലിഷ്
സംവിധാനം : Paul Haggis
പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
7.4/10
നിയമത്തിന്റെയും മറ്റുള്ളവരുടെയും കണ്ണിൽ തെറ്റെന്നു തോന്നുന്ന പലതും ചിലപ്പോൾ നമുക്ക് ചെയ്യേണ്ടി വരും. സംരക്ഷിക്കേണ്ട നിയമം തെളിവുകളുടെ പിൻബലത്തിൽ ഒരു നിരപരാധിയെ ജീവപര്യന്തം ജയിലിൽ അടച്ചാലോ? സന്തോഷകരമായ ജീവിതം നയിച്ചു കൊണ്ടിരുന്ന ജോൺ ബ്രെണ്ണന് തന്റെ ഭാര്യയെ ചെയ്യാത്ത കൊലപാതകത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചപ്പോൾ, നഷ്ടപെട്ട ജീവിതം തിരിച്ചെടുക്കാൻ തന്റെ മകന് നഷ്ടപെട്ട അമ്മയെ തിരിച്ചു കൊടുക്കാൻ കുറച്ചു അപകടം പിടിച്ച വഴി തേടേണ്ടി വരുന്നു
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍17❤6😢1
👍6❤3
Battleship Potemkin / ബാറ്റില്‍ഷിപ്പ് പോടെംകിന്‍ (1925)

എം-സോണ്‍ റിലീസ് – 1059
പോസ്റ്റർ : ഷൈജു എസ്
ഭാഷ : റഷ്യന്‍
സംവിധാനം : Sergei Eisenstein
പരിഭാഷ : വെന്നൂര്‍ ശശിധരന്‍
ജോണർ : ഡ്രാമ, ഹിസ്റ്ററി
8.0/10
റഷ്യയിലെ സർ ചക്രവർത്തിയുടെ ദുർഭരണത്തിനെതിരെ 1905 ൽ പൊട്ടിപ്പുറപ്പെടുകയും പരാജയത്തിൽ കലാശിക്കുകയും ചെയ്ത വിപ്ലവശ്രമവും 1917 ന് റഷ്യയിലെ തന്നെ സഹോദയിൽ നടന്ന വെടിവപ്പിനേയും ഇഴചേർത്താണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. സർ ചകവർത്തിയുടെ നാവിക സേനയുടെ ഭാഗമായിരുന്ന പോടെംകിൻ എന്ന പടക്കപ്പലിലെ അടിമ സമാനജീവിതം നയിച്ചിരുന്ന പടയളികൾ ഒരു സുപ്രഭാതത്തിൽ തങ്ങൾക്കുള്ളിൽ അടക്കി വച്ചിരുന്ന പ്രതിഷേധം മേലാധികാരികൾക്കു മുൻപിൽ തുറന്നു പ്രകടിപ്പിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്.
തങ്ങൾക്കായി പാകം ചെയ്യാൻ സൂക്ഷിച്ചിരുന്ന മാംസം ചീഞ്ഞ് പുഴുവരിക്കുന്നത് അവരുടെ ശ്രദ്ധയിൽ പെടുന്നതേടെ ഭക്ഷണ ബഹിഷ്ക്കരണമുൾപ്പെടെയുള്ള പ്രതിഷേധ സമരങ്ങൾക്ക് അവർ ഇറങ്ങി പുറപ്പെടുന്നു. നേതൃസ്ഥാനത്ത് വാക്കുലിൻചക്ക് എന്ന യുവ സൈനികനാണ്. ചീഞ്ഞ മാംസം ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച സൈനികരെ സൈനിക മേധാവി തിരഞ്ഞ് നിർത്തി വെടിവെച്ച് കൊല്ലാൻ ഉത്തരവിടുന്നതോടെ പോടെംകിൻ കലാപഭൂമിയായി പരിണമിക്കുന്നു. സൈനിക മേധാവികളെ ആജ്ഞാനുവർത്തികളും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘർത്തിനിടയ്ക്ക് വിപ്ലവത്തിന്റെ നേതൃസ്ഥാനത്തുള്ള വാക്കുലിൻചക്ക് വെടിയേറ്റ് മരിക്കുന്നു.
വാർത്ത ഒഡേസ തുറമുഖത്ത് പരക്കുന്നതോടെ തീരത്തെ ജനങ്ങൾ വിമതരായ പടയാളികളോട് ഐക്യഭാർഢ്യം പ്രഖ്യാപിക്കുന്നു. വാക്കുലിൻ ചക്കിന്റെ ജഢവുമായി കപ്പൽ ഒഡേസാ തീരത്തടുക്കുന്നതോടെ ജനങ്ങളുടെ പ്രതിഷേധം അനിയന്ത്രിതമാവുന്നു. അവർക്കു നേരെ സർ ചക്രവർത്തിയുടെ കരസേനാ ഭടന്മാർ വെടിവെപ്പുൾപ്പെടെ കിരാതമായ മർദ്ദനമുറകൾ അഴിച്ചുവിടുന്നു. നിരവധി ആളുകൾ കൊല്ലപ്പെടുന്നു. ഒഡേസ പടവുകൾ ജഡങ്ങളാൽ നിറയുന്നു. നാവിക സേനയിലെ വിപ്ലവകാരികളായ സൈനികർ ജനങ്ങളെ കൊന്നൊടുക്കുന്ന സർ ചക്രവർത്തിയുടെ പ ട്ടാളക്കാർക്ക് എതിരെ തിരിയുന്നതോടെ കലാപത്തിന് പുതിയൊരു മാനം കൈവരുന്നു. വിപ്ലവത്തേക്കുറിച്ചുള്ള പുതിയ സമവാക്യങ്ങളിലേയ്ക്കുള്ള സൂചനകൾ നൽകി ചിത്രം മറ്റൊരു തലത്തിലേയ്ക്ക് പുരോഗമിക്കുന്നു.
1925 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. റഷ്യയിലെ സർ ചക്രവർത്തിക്കെതിരെയുള്ള 1905 ലെ ആദ്യ വിപ്ലശ്രമത്തിന്റെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്റ്റാലിന്റെ നിർദ്ദേശാനുസരണം നിർമ്മിച്ച ചിത്രം ക്ലാസ്സിക്കൽ ദുരന്തനാടകത്തിന്റെ ശൈലിയിൽ അഞ്ച് ഖണ്ഡങ്ങളായാണ് ആഖ്യാനം ചെയ്യപ്പെടുന്നത്. എന്നാൽ ഈ അഞ്ച് ഖണ്ഡങ്ങളേയും വിപ്ലവമെന്ന പൊതു പ്രമേയത്തിൽ കോർത്ത് നിർത്തിയിട്ടുണ്ട്. അധീശത്വത്തിനെതിരെയുള്ള വിപ്ലവ പ്രത്യയശാസ്ത്രത്തിന്റെ വിജയത്തെ ഉത്ഘോഷിക്കുന്ന ചിത്രം പുറത്തിറങ്ങിയ കാലത്ത് പ്രചരണപരമെന്ന് വ്യാഖ്യാനം ചെയ്യപ്പെടുകയും പല കമ്മ്യൂണിസ്റ്റ് വിരുദ്ധ രാജ്യങ്ങളിലും നിരോധിക്കുകയുമുണ്ടായി. (ചിത്രം പുറത്തിറങ്ങി 30 വർഷക്കൾക്കു ശേഷമാണ് എഡിറ്റ് ചെയ്യപ്പെട്ട പതിപ്പ് ജർമ്മനിയിൽ റിലീസ് ചെയുന്നത്. പ്രചരണ മാധ്യമമെന്ന നിലയ്ക്കു സിനിമയുടെ ശക്തി ഹിറ്റ്ലർ മന്ത്രിസഭയിലെ പ്രചാരണ വിഭാഗം മന്ത്രിയായ ജോസഫ് ഗീബൽസ് തിരിച്ചറിയുകയും, അചരേണ ഹിറ്റ്ലറെ മഹത്വവൽക്കരിക്കാൻ ലെനി റീഫൻ സ്റ്റാളിനേക്കൊണ്ട് പ്രൊപ്പഗാൻഡ ജനുസ്സിൽപ്പെടുന്ന ചിത്രങ്ങൾ ( ട്രൈംഫ് ഓഫ് ദ വിൽ പരമ്പര ) സംവിധാനം ചെയ്യിപ്പിക്കുകയും ചെയ്തു. പ്രസ്തുത ചിത്രങ്ങൾക്ക് പ്രത്യക്ഷമായ പ്രചാരണ സ്വഭാവമുണ്ടെങ്കിലും അവ ലോക ക്ലാസ്സിക്കുകളായി തന്നെയാണ് പരിഗണിച്ചു വരുന്നത്.) പ്രതിരോധ സമരങ്ങളെ ജ്വലിപ്പിച്ചു നിർത്താനുള്ള ഊർജ്ജം പ്രേക്ഷകരിലേയ്ക്ക് പകർന്നു നൽകുന്നുണ്ട് എന്ന നിലയ്ക്ക് ഈ ചിത്രം പ്രസക്തമാണ്. എന്നാൽ കൂടുതൽ പ്രസക്തമാവുന്നത് മൊണ്ടാഷ് എന്ന ചിത്രസംയോജന സങ്കേതം സൗന്ദര്യ ശാസ്ത്രപരമായും ഒരാഖ്യാനതന്ത്രമെന്ന നിലയ്ക്കും പ്രഥമമായി തികവോടെ സിനിമയിൽ പ്രയോഗിച്ചിരിക്കുന്നു എന്ന നിലയ്ക്കാണ്.
സിനിമ എന്ന മാധ്യമത്തെ ഇഷ്ടപ്പെടുന്ന എല്ലാതരം പ്രേക്ഷകനും സിനിമയുടെ ചരിത്രവഴിയിലെ അതിപ്രധാനമായ നാഴികകല്ലായ ഈ ചിത്രം ഒരു വട്ടമെങ്കിലും കണ്ടിരിക്കേണ്ടതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍20
👍5❤2
Dynasties: Episode I Chimpanzee / ഡിനസ്റ്റീസ്: എപ്പിസോഡ് I ചിമ്പാൻസി (2018)

എം-സോണ്‍ റിലീസ് – 1001
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
അവതരണം : David Attenborough
പരിഭാഷ : പ്രവീൺ അടൂർ
ജോണർ : ഡോക്യുമെന്ററി
9.3/10
ബി ബി സി യുടെ നിർമാണത്തിൽ 2018 ലിറങ്ങിയ ഡോക്യുമെന്ററിയാണ് ഡിനസ്റ്റീസ്. പ്ലാനറ്റ് എർത്ത് പോലെ തന്നെ ദൃശ്യപരമായ മേൻമയാലും ഡേവിഡ് ആറ്റൻബറോയുടെ അവതരണത്താലും ലോകം ശ്രദ്ധിച്ച 5 എപ്പിസോഡുള്ള ദൃശ്യ പരമ്പരയാണിത്. ഭൂമിയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന അപൂർവ്വമായ ചില ജീവി വർഗങ്ങളെ മുൻപത്തേതിനേക്കാൾ വ്യക്തമായും കൃത്യമായും ദൈർഘ്യമേറിയതുമായ ചിത്രീകരണം കൊണ്ട് നമ്മള അമ്പരപ്പിക്കുന്നു.
സിംബാവെയുടെ താഴ്വരകൾ മുതൽ ഇന്ത്യൻ മഴക്കാടുകൾ വരെയും, സഹാറാ മരുഭൂമിയുടെ മണലാരണ്യങ്ങളിൽ നിന്നും അന്റാർട്ടിക്കയുടെ തണുത്തുറഞ്ഞ മഞ്ഞുപാളികൾ വരെയും അവരുടെ ജീവിതത്തിന്റെ ഏറ്റവും നിർണായകമായ ഒരുഘട്ടത്തിൽ, പ്രതിബന്ധങ്ങൾക്കെതിരെ പോരാടുമ്പോൾ ജീവിത സാഹചര്യങ്ങൾക്കെതിരെയും ശത്രുക്കൾക്കെതിരെയും പടപൊരുതുമ്പോൾ നമ്മുടെ ആധുനിക ലോകത്ത് അടുത്ത തലമുറയുടെ അതിജീവനം എന്നത് കൂടുതല് ദുഷ്കരമാകുകയാണെന്ന് തിരിച്ചറിയപ്പെടാൻ ഈ പരമ്പര കാരണമാകുന്നു. ആദ്യ ഭാഗമായ ചിമ്പാൻസികളുടെ കഥ ചിത്രീകരിച്ചിരിക്കുന്നത് പടിഞ്ഞാറെ ആഫ്രിക്കയിലെ സെനഗലിലാണ്. രണ്ടു വർഷത്തോളം തുടർച്ചയായി ആ വനമേഖലയിൽ ചിത്രീകരണം നടത്തിയിട്ടുണ്ട്.
മനുഷ്യന്റെ കൈകടത്തലുകൾ കാരണം അന്യംനിന്നു പോകുന്ന ചിമ്പാൻസി വർഗത്തിന്റെ ദൈനംദിന ജീവിതത്തിലേക്ക് കടന്നു ചെല്ലുന്ന ഈ ഭാഗം ഒരു സിനിമാക്കഥ പോലെ ഇദ്വേഗജനകമാണ്.
❤6👍5
👍6❤3
Dynasties: Episode II Penguin / ഡിനസ്റ്റീസ്: എപ്പിസോഡ് II പെൻഗ്വിൻ (2018)

എം-സോണ്‍ റിലീസ് – 1002
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
അവതരണം : David Attenborough
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ഡോക്യുമെന്ററി
9.2/10
ബി ബി സി യുടെ നിർമാണത്തിൽ 2018 ലിറങ്ങിയ ഡോക്യുമെന്ററിയാണ് ഡിനസ്റ്റീസ്. പ്ലാനറ്റ് എർത്ത് പോലെ തന്നെ ദൃശ്യപരമായ മേൻമയാലും ഡേവിഡ് ആറ്റൻബ്രോ യുടെ അവതരണത്താലും ലോകം ശ്രദ്ധിച്ച 5 എപ്പിസോഡുള്ള ദൃശ്യ പരമ്പരയാണിത്. ഭൂമിയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന അപൂർവ്വമായ ചില ജീവി വർഗങ്ങളെ മുൻപത്തേതിനേക്കാൾ വ്യക്തമായും കൃത്യമായും ദൈർഘ്യമേറിയതുമായ ചിത്രീകരണം കൊണ്ട് നമ്മള അമ്പരപ്പിക്കുന്നു. സിംബാവെയുടെ താഴ്വരകൾ മുതൽ ഇന്ത്യൻ മഴക്കാടുകൾ വരെയും, സഹാറാ മരുഭൂമിയുടെ മണലാരണ്യങ്ങളിൽ നിന്നും അന്റാർട്ടിക്കയുടെ തണുത്തുറഞ്ഞ മഞ്ഞുപാളികൾ വരെയും അവരുടെ ജീവിതത്തിന്റെ ഏറ്റവും നിർണായകമായ ഒരു ഘട്ടത്തിൽ, പ്രതിബന്ധങ്ങൾക്കെതിരെ പോരാടുമ്പോൾ ജീവിത സാഹചര്യങ്ങൾക്കെതിരെയും ശത്രുക്കൾക്കെതിരെയും പടപൊരുതുമ്പോൾ നമ്മുടെ ആധുനിക ലോകത്ത് അടുത്ത തലമുറയുടെ അതിജീവനം എന്നത് കൂടുതല് ദുഷ്കരമാകുകയാണെന്ന് തിരിച്ചറിയപ്പെടാൻ ഈ പരമ്പര കാരണമാകുന്നു.
രണ്ടാം ഭാഗമായ പെൻഗ്വിനുകളുടെ കഥ ചിത്രീകരിച്ചിരിക്കുന്നത് അന്റാർട്ടിക്കയിലെ കൊടും തണുപ്പിലാണ്. രണ്ടു വർഷത്തോളം തുടർച്ചയായി ആ മഞ്ഞുപാളിയിൽ ചിത്രീകരണം നടത്തിയിട്ടുണ്ട്. അടുത്ത തലമുറയെ സംരക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കോളനികളുള്ള പെൻഗ്വിനുകളുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നു ചെല്ലുന്ന ഈ ഭാഗം ഒരു സിനിമാക്കഥ പോലെ ഉദ്വേഗജനകമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5🎉2❤1
👍14❤7🔥2🥰2
The Pirates / ദി പൈററ്റ്സ് (2014)

എം-സോണ്‍ റിലീസ് – 1340
പോസ്റ്റര്‍ : ഷൈജു എസ്
ഭാഷ : കൊറിയൻ
സംവിധാനം : Lee Seok-hoon
പരിഭാഷ : അൻസിൽ ആർ
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, കോമഡി
6.5/10
പുതിയതായി സ്ഥാപിതമായ കൊറിയന്‍ രാജ്യത്തിനു വേണ്ടി ചൈനയിലെ ചക്രവര്‍ത്തി ഒരു രാജമുദ്രയും രാജനാമവും മറ്റും ഒരു കപ്പലില്‍ കൊടുത്തയക്കുന്നു. യാത്രാമധ്യേ ഒരപകടത്തില്‍ കപ്പല്‍ തകര്‍ന്ന് സമ്പത്തും രാജമുദ്രയും നഷ്ടമാകുന്നു. അതന്വേഷിച്ച് രാജഭടന്മാരും ഒരു കൂട്ടം കടല്‍ക്കൊള്ളക്കാരും പിന്നെ കടലുപോലും ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത കുറേ കാട്ടുകള്ളന്മാരും നടത്തുന്ന ശ്രമങ്ങള്‍ തമാശയും ആക്ഷന്‍ രംഗങ്ങളും എല്ലാം നിറഞ്ഞ ഒരു ചിത്രമാണ് ദി പൈറേറ്റ്സ്. 2014ൽ പുറത്തിറങ്ങിയ ഈ കൊറിയൻ ചിത്രം വലിയ നിലയിൽ നിരൂപക പ്രശംസയും സാമ്പത്തിക വിജയവും നേടുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍15❤8👏3
❤5👍1
Fantastic Beasts: The Crimes of Grindelwald /ഫന്‍റാസ്റ്റിക് ബീസ്റ്റ്സ്: ദി ക്രൈംസ് ഓഫ് ഗ്രിന്‍റല്‍വാള്‍ഡ് (2018)

എം-സോണ്‍ റിലീസ് – 1100
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : David Yates
പരിഭാഷ : ആകാശ്
ജോണർ : അഡ്വെഞ്ചർ, ഫാന്റസി, ഫാമിലി
6.6/10
ഹാരിപോട്ടർ പരമ്പരക്കുശേഷം ജെ കെ റൗളിങ് എഴുതിയ ഫാന്‍റസി ത്രില്ലർ ആണ് 2016 മുതലാരംഭിച്ച ''ഫന്‍റാസ്റ്റിക് ബീസ്റ്റ്സ് സീരീസ്". ഈ ശ്രേണിയിലെ രണ്ടാമത്തെ ചിത്രമാണ് 2018ൽ പുറത്തിറങ്ങിയ "ഫന്‍റാസ്റ്റിക് ബീസ്റ്റ്സ്: ദ ക്രൈംസ് ഓഫ് ഗ്രിന്‍റൽവാൾഡ്". ആദ്യ ഹാരിപോട്ടർ കഥയിലെ സംഭവങ്ങൾ നടക്കുന്നതിന് ഏതാണ്ട് 65 വർഷങ്ങൾക്കു മുമ്പാണ് ഈ സിനിമയിലെ കാലഘട്ടം (1920കളുടെ അവസാനം). ഈ കാലഘട്ടത്തിലെ ശക്തനായ ദുർമന്ത്രവാദിയായ ഗ്രിന്‍റൽവാൾഡും ഹോഗ്വാർഡ് സ്കൂളിലെ അധ്യാപകനായ പ്രൊഫസർ ഡംബിൾഡോറും അദേഹത്തിന്‍റെ ശിഷ്യനും മാന്ത്രിക ജന്തുശാസ്ത്ര വിദഗ്ദ്ധനുമായ ബ്രിട്ടീഷ് മാന്ത്രികൻ ന്യൂട്ട് സ്‌കമാന്‍ററുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.
ന്യൂട്ട് സ്കമാന്‍ററിന്‍റെ സഹായത്തോടെ ന്യൂയോർക്കിൽ തടങ്കലിലാക്കപ്പെട്ടിരുന്ന ഗ്രിന്‍റൽവാൾഡ് തന്‍റെ അസാധ്യമായ മാന്ത്രിക ശക്തിയുടെ പിൻബലത്തോടെ അതിസാഹസികമായി രക്ഷപ്പെടുന്നിടത്തു നിന്നാണ് കഥയാരംഭിക്കുന്നത്. പിന്നീട്, സാധാരണക്കാരായ മഗ്ഗിൾസിനുമേൽ മന്ത്രികർ തങ്ങളുടെ ആധിപത്യം സ്ഥാപിക്കണമെന്ന തന്‍റെ ആശയം നടപ്പിലാക്കാൻ വേണ്ടി ഗ്രിന്‍റൽവാൾഡ് നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളാൽ സമൃദ്ധമാണ് സിനിമ. ബിഗ് സ്ക്രീനിൽ ഒരിക്കൽ കൂടിയെത്തുന്ന ഹോഗ്വാർഡ് സ്കൂളും മാന്ത്രിക ലോകവും ഹാരിപോട്ടർ പരമ്പരകളെ വെല്ലുന്ന മാന്ത്രിക രംഗങ്ങളൊരുക്കുന്ന ഗ്രാഫിക്സ് വിരുന്നും പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെയും ആവേശത്തിലാക്കുന്നുണ്ട്.
ന്യൂട്ട് സ്കമാന്‍ററായി വേഷമിടുന്നത് പ്രശസ്ത ഇംഗ്ലീഷ് നടൻ എഡ്ഡി റെഡ്മെയ്ൻ ആണ്. അദ്ദേഹത്തിന്‍റെ തനത് ശൈലിയിലുള്ള അഭിനയം ന്യൂട്ട് സ്കമാന്‍ററെ വേറിട്ട് നിർത്തുന്നു. കാതറിൻ വാട്ടർസ്റ്റോൺ, ഡാൻ ഫോഗ്ളർ,കല്ലം ടർണർ,സൗ ക്രാവിറ്റ്സ്, അലിസൺ സുഡോൾ, എസ്റാ മില്ലർ, എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഡംബ്ൾഡോറായെത്തുന്നത് ജൂഡ് ലോ യും പ്രധാന വില്ലനും അതിശക്തനായ ദുർമന്ത്രവാദിയുമായ ഗ്രിന്‍റൽവാൾട്ടായെത്തുന്നത് സാക്ഷാൽ ജോണി ഡെപ്പുമാണ് (ക്യാപ്റ്റൻ ജാക്ക് സ്പാരോ). അദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വില്ലൻ വേഷമാണ് ഗ്രിന്‍റൽവാൾഡിന്‍റെത്. അങ്ങനെ ഹാരീപോട്ടർ ആരാധകരേയും ജോണി ഡെപ്പ് ആരാധകരെയും ഒരു പോലെ ആവേശത്തിലാക്കാൻ ഈ സിനിമക്കാവുന്നുണ്ട്.അവസാന നാല് ഹാരി പോട്ടർ സിനിമകളും ദ ലെജന്‍റ് ഓഫ് ടാർനും സംവിധാനം ചെയ്യ്ത പ്രശസ്തനായ ബ്രിട്ടീഷ് സംവിധായകൻ ഡേവിഡ് യാറ്റ്സ് തന്നെയാണ് ഫന്‍റാസ്റ്റിക് ബീസ്റ്റ്സ് സീരീസും സംവിധാനം ചെയ്യുന്നത്.ഈ ശ്രേണിയിലെ അടുത്ത ചിത്രമെത്തുന്നത് 2021ലാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍16❤5
❤7👍2
Unbreakable / അൺബ്രേക്കബിൾ (2000)

എം-സോണ്‍ റിലീസ് – 1343
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : M. Night Shyamalan
പരിഭാഷ : സൂരജ് എസ് ചിറക്കര
ജോണർ : ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
7.3/10
മനോജ് നൈറ്റ് ശ്യാമളൻ രചനയും സംവിധാനവും നിർവഹിച്ച് 2000ത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം, കൾട്ട് സൂപ്പർഹീറോ ചിത്രങ്ങളുടെ ഗണത്തിൽ പെടുന്നു. VFXഓ അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങളോ ഇല്ലാത്ത, സൂക്ഷ്മവും ശാന്തവുമായ ആഖ്യാന രീതിയിലൂടെ വ്യത്യസ്തത പുലർത്തിയ ഒരു സൂപ്പർഹീറോ ചിത്രമായിരുന്നു ഇത്.എല്ലുകൾ വളരെ എളുപ്പം ഒടിയുന്ന രോഗവുമായി ജനിക്കുന്ന എലൈജ പ്രൈസ് എന്ന വ്യക്തിയുടെ ജനനത്തിലൂടെ ആരംഭിക്കുന്ന കഥ, ഗുരുതരമായ ഒരു ട്രെയിൻ അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെടുന്ന ഡേവിഡ് ഡൺ എന്ന വ്യക്തിയെ കേന്ദീകരിച്ചാണ് വികസിക്കുന്നത്. ഇരുവരും എങ്ങനെയാണ് തങ്ങളുടെ നിഗൂഢതകളെ കണ്ടെത്തുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രമേയം. കോമിക്ക് ബുക്കുകളെ വളരെയധികം പ്രതിപാദിക്കുന്ന ഈ ചിത്രം ഊന്നൽ നൽകുന്നത് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾക്കാണ്. ഈ ചിത്രത്തിന്റെ തുടർച്ചയായി സ്പ്ലിറ്റ് (2016), ഗ്ലാസ്സ് (2019) എന്നീ രണ്ട് ചിത്രങ്ങൾ കൂടി സംവിധായകൻ പുറത്തിറക്കി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍19❤8😁1
👍2
The Cup / ദ കപ്പ് (1999)

എം-സോണ്‍ റിലീസ് – 1003
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ടിബറ്റൻ
സംവിധാനം : Khyentse Norbu
പരിഭാഷ : അബ്ദുൽ മജീദ്
ജോണർ : കോമഡി, സ്‌പോർട്
6.9/10
1998 ലെ ഫ്രാൻസ് ലോകകപ്പ് സമയത്ത് ഫുട്ബാള്‍ മത്സരം കാണാന്‍ വേണ്ടി ധര്‍മശാലയിലെ അഭയാര്‍ത്ഥിയായ ഒരു തിബറ്റന്‍ ബുദ്ധസന്യാസിയായ ഒറിജീന്‍റെ 'പോരാട്ട'ത്തിന്‍റെ കഥ. നര്‍മ്മവും കാര്യങ്ങളും ലോക നന്മയും ഒരു കൊച്ചു കുട്ടിയിലൂടെ വരച്ചു കാണിക്കുന്ന ഇന്ത്യ ലൊക്കേഷനായ ഒരു മനോഹരമായ തിബറ്റന്‍ സിനിമ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6
❤7👍2
Mindhunter: Season 1 / മൈൻഡ്ഹണ്ടർ: സീസൺ 1 (2017)

എം-സോണ്‍ റിലീസ് – 1342
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Denver and Delilah Productions
പരിഭാഷ : രാഹുൽ രാജ്, ഷിഹാബ് എ ഹസ്സൻ
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
8.6/10
കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ മനശാസ്ത്രത്തിന്‍റെ സ്വധീനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1977 ല്‍ അമേരിക്കയില്‍ രണ്ട് എഫ്ബിഐ ഏജന്‍റുമാര്‍ തടവില്‍ കഴിയുന്ന കൊടും കുറ്റവാളികളുമായി അഭിമുഖങ്ങള്‍ നടത്തുന്നു. അതിനിടെ അവര്‍ക്ക് നേരിട്ട് കുറ്റകൃത്യങ്ങള്‍ തെളിയിക്കേണ്ടിയും വരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിലെ വിദഗ്ധയായ ഡോക്ടര്‍. കാറും അവര്‍ക്കൊപ്പം ചേരുന്നു. ഇതുവരെ കണ്ട കുറ്റാന്വേഷണ പരമ്പരകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് മൈന്‍ഡ്ഹണ്ടര്‍. ആദ്യസീസണിലെ നാല് എപ്പിസോഡുകള്‍ വിഖ്യാതസംവിധായകനായ ഡേവിഡ് ഫിഞ്ചറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നാം സീസണിലെ പത്ത് എപ്പിസോഡുകളാണ് ഈ റിലീസിലുള്ളത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍13❤8🥰1😍1
👍3
Water, Wind, Dust / വാട്ടർ, വിൻഡ്, ഡസ്റ്റ് (1989)

എം-സോണ്‍ റിലീസ് – 1004
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : പേർഷ്യൻ
സംവിധാനം : Amir Naderi
പരിഭാഷ : ആകാശ് ആർ. എസ്സ്
ജോണർ : ഡ്രാമ
6.7/10
ചലച്ചിത്രത്തിന്റെ ദൃശ്യഭാഷ പ്രയോഗിക്കുന്നതിൽ കൃതഹസ്തനായ ഇറാനിയൻ സംവിധായകനാണ് അമീർ നദേരി. അദ്ദേഹത്തിന്റെ 'വാട്ടർ, വിൻഡ്,ഡസ്റ്റ് 'എന്ന ചലച്ചിത്രം തികച്ചും വ്യത്യസ്തമായ ഒരനുഭവ പ്രപഞ്ചമാണ് ഒരുക്കുന്നത്. 1989ൽ നിർമിച്ച ഈ ചലച്ചിത്രം വരൾച്ചാപീഡിതമായ തെക്കൻ ഇറാനിന്റെ കഥയാണ് പറയുന്നത്. പറയുന്നത് എന്നല്ല കാണിക്കുന്നത് എന്നുതന്നെയാണ് എഴുതേണ്ടത്. ഭൂമിയും മനുഷ്യനും ഒരിറ്റുവെള്ളത്തിനായി പോരാടുന്നതിന്റെ ദൃശ്യവാഗ്മയ ചിത്രമാണ് ഈ ചലച്ചിത്രം.
കടുത്ത വരൾച്ച മൂലം നാടുപേക്ഷിച്ച തന്റെ അച്ഛനമ്മമാരെ തേടി അലയുന്ന ബാലനാണ് വെള്ളം, കാറ്റ്, ഭൂമി എന്നിവയ്‌ക്കൊപ്പം സിനിമയിലെ മുഖ്യ കഥാപാത്രം.അലച്ചിലിനിടയിൽ അവൻ വരൾച്ച കൊണ്ട് പീഡിതരായി പലായനം ചെയ്യുന്ന പലരെയും കണ്ടുമുട്ടുന്നു. അവരുമായുള്ള ഇടപെഴകളിലൂടെ അവൻ ജീവിതത്തിന്റെ സങ്കീർണമായ പല മുഖങ്ങളും കാണുന്നു. അവരിലൊരാളാണ് വെള്ളത്തിനായി ആഴത്തിൽ കിണർ കുഴിച്ചിട്ടും ഒരു തുള്ളി വെള്ളംപോലും കിട്ടാത്ത വൃദ്ധൻ. തന്റെ കൈയ്യിലെ അവസാനതുള്ളി വെള്ളം പോലും ബാലന് കൊടുക്കാൻ എന്നിട്ടും അയാൾ സന്നദ്ധനാണ്. മരണം വരൾച്ചയുടെയും മണൽക്കാറ്റിന്റെയും രൂപത്തിൽ മുന്നിൽ വന്നു നിൽക്കുമ്പോൾ സ്വന്തം കുഞ്ഞിനെപ്പോലും ഉപേക്ഷിക്കുന്നവരും, ഒരു ബക്കറ്റ് വെള്ളത്തിന് മനുഷ്യത്വത്തെക്കാൾ വിലകല്പിക്കുന്ന പലായനക്കാരും ജീവിതത്തിന്റെ ഭാഗമാണ്.
ചെറുപ്രായത്തിലേ ഇതെല്ലാം കാണാനും അനുഭവിക്കാനും വിധിക്കപ്പെട്ടെങ്കിലും മാനുഷിക മൂല്യം കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ഇറാനിയൻ ബാലൻ സിനിമയുടെ ജീവനാണ്. പ്രകൃതിയോടും അതിന്റെ ഭാഗമായ മനുഷ്യനടക്കമുള്ള ജീവജാലങ്ങളോടുമുള്ള അവന്റെ സ്നേഹമാണ് സിനിമയുടെ അന്തർധാര. പ്രകൃതിയോട് പടവെട്ടി തന്റെയും, തനിക്കു ചുറ്റുമുള്ള ജന്തുജാലങ്ങളുടെയും ജീവൻ നിലനിർത്താൻ പെടാപ്പാടുപെടാൻ അവനെ പ്രാപ്തനാക്കുന്നതും അതേ ചേതോവികാരമാണ്. മനുഷ്യക്കുഞ്ഞിനേയും വെള്ളമില്ലാതെ പിടയുന്ന അലങ്കാര മത്സ്യങ്ങളേയുംയും അവന് ഒരേപോലെ സ്നേഹിക്കാൻ കഴിയുന്നു.
അലങ്കാര മത്സ്യങ്ങളെ വെള്ളമുള്ള കിണറ്റിലേക്കിട്ട് രക്ഷിക്കാനും, ഒരു ബക്കറ്റ് വെള്ളം അടുത്ത് വെച്ച് കളഞ്ഞു കിട്ടിയ കുഞ്ഞിന് രക്ഷിതാക്കളെ ഉണ്ടാക്കിക്കൊടുക്കാനും ഒരു വരണ്ട ഭാവി മുന്നിൽ കണ്ടുകൊണ്ടാണ്.
അമീർ നദേരിയും ഇവിടെ ബാലനെപ്പോലെ ദീർഘദർശിയാവുകയാണ്. വരാനിരിക്കുന്ന നൂറ്റാണ്ട് കടുത്ത ജലക്ഷാമത്തിന്റേതാകുമെന്നും, മാനവരാശി ഇറാനിയൻ ബാലനെപ്പോലെ ഒറ്റപ്പെട്ട് നിസ്സഹായനായിപ്പോകുമെന്നും നദേരി മുന്നറിയിപ്പ് നൽകുന്നു.
സിനിമ ഒരു ദൃശ്യകലാരൂപമാണെന്നും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തേക്കാൾ ആഴവും സങ്കീർണവുമാർന്നതായി മറ്റൊന്നുമില്ലെന്നും ഈ സിനിമ നമ്മെ ഓർമിപ്പിക്കുന്നു. ഡയലോഗുകളുടെ കാര്യത്തിലും മിതത്വം പാലിച്ചിട്ടുണ്ട്. കിണറുകൾ കുഴിച്ചു കുഴിച്ചു തളർന്ന ബാലനിൽ പ്രതീക്ഷയായി വളരുന്ന പ്രളയം ഒടുവിൽ മനുഷ്യരാശിക്കുതന്നെ അന്തിമാശ്രയമാകുമോ എന്ന ചോദ്യമുയർത്തിക്കൊണ്ട് ചിത്രം അവസാനിക്കുന്നു. മണൽക്കാറ്റുകളുടെ ശീൽക്കാരം അവസാനം വരെ ചിത്രത്തിന് പശ്ചാത്തലസംഗീതമാകുന്നു. തികച്ചും വ്യത്യസ്തവും ഏറെക്കുറെ ഡോക്യൂമെന്ററി രീതിയിലുമെടുത്ത ഈ സിനിമ ഇറാനിയൻ സിനിമയിലെ വേറിട്ടൊരു ഏടാണ്. പ്രകൃതിയുടെ നൊമ്പരവും മനുഷ്യരാശിയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും അതിന്റെ വക്കിൽ പറ്റിപ്പിടിച്ചിരുപ്പുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍17❤3