Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
❤2
Love 911 / ലൗ 911 (2012)

എം-സോണ്‍ റിലീസ് – 851
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : കൊറിയൻ
സംവിധാനം : Gi-hoon Jeong
പരിഭാഷ : ഫഹദ് അബ്ദുൾ മജീദ്
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
6.8/10
മീസൂ ഡോക്ടറാകാൻ പഠിക്കുന്നതിന്റെ അവസാന ഘട്ടം ആയിരുന്നു. തന്റെ ആദ്യ ഓപ്പറേഷനായുള്ള തയ്യാറെടുപ്പിനിടയിൽ മുൻശുണ്ഠിയും എടുത്തു ചാട്ടവും മൂലം സീനിയർ ഡോക്റ്റർ നോക്കേണ്ട ഒരു പോഷ്യന്റിനെ അറ്റന്റ് ചെയ്യുകയും തെറ്റായ രോഗ നിർണയം നടത്തുന്നക മൂലം രോഗി മരണാവസ്ഥയിലാകുകയു ചെയ്യുന്നു. അതോടു കൂടി തന്റെ ഡോക്റ്റർ പട്ടം തെറിക്കുകയോ മൂന്നു വർഷം വിലക്കുകയോ ചെയ്യുമെന്നറിയുന്നു. ഒരു സ്റ്റുഡന്റായി താൻ മൂന്നുവർഷം വിലക്കു നേരിട്ടാൽ അതു തന്റെ കരിയറിനേ ബാധിക്കും എന്നു മനസ്സിലാക്കിയ മീസു അതിനേ നേരിടാനായി കുറുക്കു വഴി അന്വേഷിക്കുന്നു. കാങ്ങ് എന്ന ഫയർ ഫോഴ്സിൽ ജോലി ചെയ്യുന്ന ദേഷ്യക്കാരനും ആരു പറഞ്ഞാലും കേൾക്കാത്തവനും ആയ കാങ്ങിന്റെ സഹായത്തോടെ തന്റെ ഡിസ്മിസൽ ഒഴിവാക്കാൻ കഴിയും എന്നു അവൾ അറിയുന്നു. അതിനായി കാങ്ങ്നേ സമീപിച്ച മീസുവിനേ കാങ്ങ് മടക്കി അയക്കുന്നു. എങ്ങനെയും കാങ്ങിനെ വലയിലാക്കി തന്റെ ഡോക്ടർ പട്ടം നിലനിർത്താനായി മീസു തീരുമാനിക്കുന്നു. രംഭ ആയോ മേനകയായോ കാങ്ങിന്റെ തപസ്സിളക്കാൻ തീരുമാനിച്ചു കാങ്ങിന്റെ പുറകേ കൂടിയെങ്കിലും തന്റെ ഉള്ളിലുള്ള ശൂർപ്പണക ചില സമയം പുറത്ത് വന്ന് എല്ലാം കുളമാക്കുന്നു. മീസു കാങ്ങിനേ പ്രണയിത്തിൽ വീഴ്ത്തി തന്റെ ഡോക്ടർ പട്ടം നിലനിർത്തുമോ അതോ കാങ്ങ് അവളേ പുറകാലു മടക്കി തൊഴിക്കുമോ എന്നുള്ളതെല്ലാമാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്. മികച്ച ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് നല്ല ഒന്നാന്തരം പ്രണയം ചിത്രം. ചിരിക്കാനും ഒപ്പം പ്രണയത്തിന്റെ രുചി നുകരാനും വേണ്ടതെല്ലാം ഈ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤15👍9
❤4
The Syrian Bride / ദ സിറിയൻ ബ്രൈഡ് (2004)

എം-സോണ്‍ റിലീസ് – 990
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : അറബിക്
സംവിധാനം : Eran Riklis
പരിഭാഷ : അബ്ദുൽ മജീദ്
ജോണർ : കോമഡി, ഡ്രാമ
7.4/10
പാരമ്പര്യവും, രാഷ്ട്രീയവും, മുൻ വിധികളും ,ഉയർത്തിയ വെല്ലുവിളികൾക്കു മുൻപിൽ ചിതറിയ ഒരു മദ്ധ്യേഷ്യൻ കുടുംബത്തിന്റെ കഥ. പുലർച്ചെ അഞ്ചു മണിക്കു തുടങ്ങി വൈകുന്നതു വരെ നീളുന്ന മോനയുടെ കല്ല്യാണ ചടങ്ങുകളാണ് സിനിമയിൽ. കർക്കശമായ രാഷ്ട്രീയ നിലപാടുകളുള്ള മോനയുടെ അച്ഛൻ, വിരുദ്ധ സ്വഭാവക്കാരായ സഹോദരന്മാർ, പാരമ്പര്യത്തിനും, ആധുനികതക്കുമിടയിൽ വീപ്പുമുട്ടുന്ന സഹോദരി അമൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍3
Eat Drink Man Woman / ഈറ്റ് ഡ്രിങ്ക് മാൻ വുമൺ (1994)

എം-സോണ്‍ റിലീസ് – 991
MSONE GOLD RELEASE
പോസ്റ്റർ : ശ്രീധർ
ഭാഷ : മാൻഡരിൻ
സംവിധാനം : Ang Lee
പരിഭാഷ : രാജൻ കെ. കെ
ജോണർ : കോമഡി, ഡ്രാമ, റൊമാൻസ്
7.8/10
ലൈഫ് ഓഫ് പൈ, ബ്രോക്ക്ബാക്ക് മൗണ്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച സംവിധായകന്‍ ആങ്ങ് ലീ ഹോളിവുഡിലേക്ക് ചേക്കേറുന്നതിനും ഏറെ മുന്‍പ് സൃഷ്‌ടിച്ച മികച്ചൊരു തായ്‌വാനീസ് ചലച്ചിത്രാനുഭവമാണ് ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍. ആങ്ങ് ലീയുടെ 'Father knows best' എന്ന് വിളിക്കപ്പെടുന്ന ചലച്ചിത്ര ത്രയത്തിലെ വെഡ്ഡിങ്ങ് ബാന്‍ക്വറ്റ്, പുഷിങ്ങ് ഹാന്‍ഡ്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷമുള്ള മൂന്നാമത്തെ ചിത്രമാണ് ഇത്.മൂന്നുചിത്രങ്ങളും കഥാപരമായി ബന്ധമൊന്നും ഇല്ലെങ്കിലും അച്ഛനും മക്കളും തമ്മിലുള്ള ബന്ധങ്ങള്‍ ചര്‍ച്ചചെയ്യുന്ന കാര്യത്തില്‍ സമാനത പാലിക്കുന്നതിനാലാണ് ഈ ചിത്രങ്ങളെ ഒരു ത്രയമായി കണക്കാക്കുന്നത്. Sihung Lung, Yu-wen Wang, Chien-lien Wu, Kuei-mei Yang തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. Ang Lee, James Schamus, Hui-Ling Wang എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം ഏറെ അന്താരാഷ്‌ട്രനിരൂപക ശ്രദ്ധയും മികച്ച ബോക്സ്ഓഫീസ് വിജയവും കരസ്ഥമാക്കിയിരുന്നു.
ചൈനീസ് വിഭവങ്ങളുടെ പാചകകലയില്‍ അഗ്രഗണ്യനായ ചു എന്ന മധ്യവയസ്കന്റെയും അദ്ദേഹത്തിന്‍റെ മൂന്നു പെണ്മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മൂന്നാമത്തെ മകള്‍ക്ക് നാലുവയസ്സുള്ളപ്പോള്‍ ഭാര്യയെ നഷ്ടപ്പെട്ട ചു പിന്നീട് ഒറ്റയ്ക്കാണ് തന്റെ മക്കളെ വളര്‍ത്തി വലുതാക്കിയത്. ഇവരുടെ ജീവിതങ്ങളിലൂടെ മുന്നോട്ടുപോവുന്ന ചിത്രം മനുഷ്യമനസ്സുകളുടെ പ്രാഥമികാവശ്യങ്ങളെയും ചോദനകളെയും വിഷയമാക്കുന്നുണ്ട്‌ പലപ്പോഴും. ജീവിതം വളരെ ലളിതമായ ഒന്നാണ്, ഉള്ളകാലത്ത് പരസ്പരം സ്നേഹിച്ചും നല്ല ഭക്ഷണം കഴിച്ചും ജീവിതം ആസ്വദിക്കുക എന്ന ഏറെ ആഴമേറിയ സന്ദേശവും ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്. അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റക്കുറച്ചിലുകളും മറ്റും രസകരമായിത്തന്നെ ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്, വളരെയേറെ അപ്രതീക്ഷിതമായ, പ്രേക്ഷകനെ ഏറെ രസിപ്പിക്കുന്ന ഒരു ക്ലൈമാക്സും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത് എന്നതിനാല്‍ രണ്ടോമൂന്നോ വാക്യങ്ങളില്‍ ചുരുക്കിപ്പറയാവുന്ന ഒരു കഥ ഈ ചിത്രത്തിനുണ്ടോ എന്നത് സംശയമാണ്. എന്നിരുന്നാലും വളരെ മികച്ചൊരു ദൃശ്യാനുഭവമാണ് ഈ ചിത്രം.
മാനുഷികബന്ധങ്ങള്‍ തിരശ്ശീലയില്‍ വരച്ചുകാട്ടുന്നതില്‍ ആങ്ങ് ലീ എന്ന സംവിധായകന്‍ ഇത്രയേറെ കഴിവുള്ള ആളാണെന്ന് ഈ ചിത്രം തെളിയിക്കുന്നു. കഥാപാത്രങ്ങളുടെ ഓരോ സൂക്ഷ്മവികാരങ്ങളും പ്രേക്ഷകന് തന്റേതാണെന്ന് തോന്നിപ്പിക്കും വിധം ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഓരോ ഫ്രെയിമുകളും ഏറെ മനോഹരമായിരുന്നു.ഭക്ഷണത്തിന്റെ ആഘോഷമാണ് ഈ ചിത്രം.ഭക്ഷണം ആശയവിനിമയത്തിന്റെയും ബന്ധങ്ങളുടെയും പര്യായമായി മാറുന്ന കാഴ്ചയാണ് ഈ ചിത്രം.
എപ്പോഴുമൊന്നും ലഭിക്കാത്ത ഒരു മികവുറ്റ ചലച്ചിത്രാനുഭവം തന്നെയാണ് ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍. ജീവിതത്തെ കൂടുതല്‍ സ്നേഹിക്കാനും, ഓരോ നിമിഷവും ആസ്വദിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്ന ഒന്ന്. ഓരോ സിനിമാസ്നേഹിയും കണ്ണും മനസ്സും നിറഞ്ഞ് അനുഭവിച്ചറിയേണ്ട ഒരു സുഖാനുഭൂതിയാണ് ഈ ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7
❤2👍1
Siccin 2 / സിജ്ജിൻ 2 (2015)

എം-സോണ്‍ റിലീസ് – 992
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ടർക്കിഷ്
സംവിധാനം : Alper Mestçi
പരിഭാഷ : നിഹാൽ ഇരിങ്ങത്ത്
ജോണർ : ഹൊറർ, ത്രില്ലർ
6.6/10
സിജ്ജിൻ മൂവീ സീരീസിലെ രണ്ടാമത്തെ ചിത്രമാണ് സിജ്ജിൻ 2. സാധാരണ ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ Turkish Horror thriller സിനിമയാണിത്. മകന്റെ മരണത്തിനു പിന്നിലെ നിഗൂഢതകൾ അന്വേഷിച്ചു പോകുന്ന നായിക കണ്ടെത്തുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ. ഹൊറർ മിസ്റ്ററ്റി ത്രില്ലർ - സിനിമാ പ്രേമികൾ കണ്ടിരിക്കേണ്ട ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8😁3❤1
❤1
Carpool / കാർപൂൾ (1996)

എം-സോണ്‍ റിലീസ് – 993
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Arthur Hiller
പരിഭാഷ : ജയദേവ് എ എ കെ
ജോണർ : കോമഡി
5/10
ഒരു നാൾ ഭാര്യക്കു സുഖവുമില്ലാത്തതിനാൽ, ഭർത്താവിന് പ്രധാനപ്പെട്ട ബിസിനസ് മീറ്റിങ്ങിനു പോകും മുമ്പ് കുട്ടികളെ കാർപൂൾ (മറ്റുള്ളവരുടെ കുട്ടികളുമായി ഷെയർ ചെയ്ത്) ആയി സ്കൂളിലേക്ക് കൊണ്ടുപോകേണ്ടി വരുന്നു. വഴിയിൽ മാന്യനെന്നു തോന്നുന്ന ഒരപരിചിതനെ കൂടെക്കൂട്ടേണ്ടി വരുന്നു. എന്നാൽ ബാങ്കു കൊള്ളക്കാരനായ അയാൾ എല്ലാവരെയും ബന്ദികളാക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤3👍3
❤3
The Runner / ദ റണ്ണർ (1984)

എം-സോണ്‍ റിലീസ് – 994
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : പേർഷ്യൻ
സംവിധാനം : Amir Naderi
പരിഭാഷ : ആകാശ് ആർ. എസ്
ജോണർ : ഡ്രാമ
7.8/10
യുദ്ധം മൂലം കുടുംബം നഷ്ട്ടപ്പെട്ട് അനാഥനായ അമീറോ എന്ന ബാലന്റെ ജീവിതത്തിലൂടെയാണ് "ദ റണ്ണർ" മുന്നോട്ട് പോവുന്നത്. അല്ലറ ചില്ലറ ജോലികൾ ചെയ്ത് ചെറിയ ചെറിയ സംഘർഷങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും കടന്ന് പോവുന്ന അമീറൊയുടെ ജീവിതത്തിലെ ഹൃദയ സ്പർശിയായ രംഗങ്ങൾ ആർക്കുമങ്ങനെ പെട്ടന്ന് മറവിയുടെ ചവറ്റുകുട്ടയിലിടാനാവില്ല. ഇഛാശക്തി മാത്രം കൈമുതലാക്കിയുള്ള അമീറൊയുടെ ജീവിതം പുതിയൊരു വഴിത്തിരിവിലെത്തുന്നത് അവൻ അക്ഷരങ്ങളെ സ്വപ്നം കാണുന്നതോടെയാണ്.
ഇറാനിയൻ വിപ്ലവത്തിന് ശേഷം വന്ന ചലച്ചിത്രങ്ങളിൽ വെച്ച് ആദ്യമായി ലോകശ്രദ്ധ നേടിയ ഒന്നായിരുന്നു പ്രശസ്ത പേർഷ്യൻ സംവിധായകനായ അമിർ നദേരിയുടെ "ദ റണ്ണർ". കുട്ടികളുടെ കാഴ്ചപ്പാടിൽ ഉള്ള ലോകം, നിഷ്കളങ്കത,ശാന്തത, ദാരിദ്ര്യ ചുറ്റുപാട്, സാമ്പത്തിക വ്യത്യാസം, പുതുമുഖപരിഗണന തുടങ്ങിയവ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയിൽ വളരെ മനോഹരമായിത്തന്നെ അദ്ദേഹം "ദ റണ്ണർ'' ൽ ചർച്ച ചെയ്യുന്നുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9🔥1
❤4🔥2
The Sixth Sense / ദി സിക്സ്ത്ത് സെൻസ് (1999)

എം-സോണ്‍ റിലീസ് – 997
പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : M. Night Shyamalan
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ഡ്രാമ, മിസ്റ്ററി, ത്രില്ലർ
8.1/10
കോൾ ‍സിയർ എന്ന ബാലനെ അലട്ടുന്ന ഒരു രഹസ്യമുണ്ട് : അവനെ പ്രേതങ്ങൾ സന്ദർശിക്കാനെത്തുന്നു. സ്വന്തം അമ്മയോടു പോലും പറയാത്ത ഈ രഹസ്യം കോൾ കുട്ടികളുടെ മനശാസ്ത്രജ്ഞനായ ഡോക്ടർ മാൽക്കം ക്രോവിനോട് വെളിപ്പെടുത്തുന്നു. കോളിന്റെ ദുരൂഹതകളിലേക്ക് വെളിച്ചം വീശാനുള്ള ഡോക്ടറുടെ അന്വേഷണങ്ങൾ ഇരുവരുടെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നു. ഇന്ത്യന്‍ വംശജനായ മനോജ്‌ നൈറ്റ് ശ്യാമളന്റെ കന്നി സംവിധാനസംരംഭമായ ദി സിക്സ്ത്ത് സെൻസ് 1999 ല് പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ്. ബ്രൂസ് വില്ലിസ്, ഹാലി ജോയല്‍ ഓസ്മെന്‍റ് , ടോണി കോളിറ്റ് എന്നിവര്‍ അഭിനയിച്ച സിക്സ്ത്ത് സെൻസ് ഏറെ നിരൂപകപ്രശംസ പിടിച്ചു പറ്റിയതും സാമ്പത്തികവിജയം നേടിയതുമായ ചിത്രമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤4🔥3
👍5❤1
The Wild Pear Tree / ദ വൈൽഡ് പെയർ ട്രീ (2018)

എം-സോണ്‍ റിലീസ് – 995
Best of IFFK2018 - 2
പോസ്റ്റർ :  ഷൈജു എസ്
ഭാഷ : ടർക്കിഷ്
സംവിധാനം : Nuri Bilge Ceylan
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ഡ്രാമ
8.1/10
ബിരുദപഠനം പൂര്‍ത്തിയാക്കി ഗ്രാമത്തിൽ തിരിച്ചെത്തുന്ന സിനാൻ എന്ന ചെറുപ്പക്കാരനും ചുറ്റുമുള്ള കഥാപത്രങ്ങളുമാണ് The Wild Pear Tree എന്ന ചലച്ചിത്രത്തിന്‍റെ ഇതിവൃത്തം. എഴുത്തുകാരനാവാനഗ്രഹിക്കുന്ന സിനാനെ അച്ഛന്‍റെ ചൂതുകളിപ്രാന്ത് വരുത്തിവെച്ച കടങ്ങൾ മൂലം കുടുംബത്തിനുണ്ടായ സാമ്പത്തിക ബാധ്യതകള്‍ തകർത്തുകളയുന്നു. തന്‍റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പണം കണ്ടെത്താന്‍ അയാള്‍ പ്രയാസപ്പെടുന്നു.
രാഷ്ട്രീയം, സാഹിത്യം, പ്രണയം, വിശ്വാസം, മൂല്യബോധങ്ങൾ, കുടുംബം എന്നിങ്ങനെ ഈ ചിത്രം ചര്‍ച്ചചെയ്യാത്ത വിഷയങ്ങളില്ല. മഴയും, വേനലും, മഞ്ഞുമെല്ലാം ഇതില്‍ കഥാപാത്രങ്ങളായെത്തുന്നു. സമൂഹത്തെ ഉള്ളും പുറവും തുറന്ന വിശകലനത്തിലൂടെ ചിത്രം അടയാളപ്പെടുത്തുന്നു.
പ്രശസ്ത തുര്‍ക്കിഷ് സംവിധായനായ നൂറി ബില്‍ജെ സെയ്ലാനാണ് കാട്ടുപിയര്‍ മരത്തെ അണിയിച്ചോരുക്കിയിരിക്കുന്നത്. ഇതിനോടകം നിരവധി അന്താരാഷ്ട്രചലച്ചിത്രപ്രദര്‍ശനങ്ങളില്‍ പുരസ്കാരങ്ങളും പ്രേക്ഷകപ്രശംസയും ചിത്രം നേടിക്കഴിഞ്ഞു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤3
❤6👍4
Secret Superstar / സീക്രട്ട് സൂപ്പർസ്റ്റാർ (2017)

എം-സോണ്‍ റിലീസ് – 998
പോസ്റ്റർ :  ഷൈജു എസ്
ഭാഷ : ഹിന്ദി
സംവിധാനം : Advait Chandan
പരിഭാഷ : ജിജോ ജോളി
ജോണർ : ഡ്രാമ, മ്യൂസിക്
7.9/10
മികച്ച വിജയം നേടിയ ദംഗലിന് ശേഷം അമീർ ഖാൻ ബ്രാൻഡും സൈറാ വാസീമും ഒന്നിച്ച ചിത്രം. ക്ലിഷേകളും പ്രവചനാത്മക ശൈലിയും ചിത്രം പിന്തുടരുന്നുണ്ടെങ്കിലും തുടക്കക്കാരനെന്ന നിലയിൽ ഹൃദ്യമായ അനുഭവം ഒരുക്കിയിട്ടുണ്ട് സംവിധായകൻ അദ്വൈത് ചന്ദൻ. പേര് സൂചിപ്പിക്കും പോലെ സ്വപ്നങ്ങൾ തന്റെ പിതാവിൽ നിന്നും മറച്ചുവെക്കേണ്ടി വന്ന ഇൻസിയ എന്ന പെൺകുട്ടിയുടെ കഥയാണ്. ഇൻസിയയും ഉമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്. ഇതുപോലെയുള്ള സീക്രട്ട്‌ സൂപ്പർസ്റ്റാറുകളുടെ കഥയാണ്.
പരുക്കൻ സ്വഭാവക്കാരനായ ബാപ്പയെ ഭയന്ന് കഴിവുകൾ മറച്ചുവെക്കാനേ ഇൻസിയയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ. ചെറിയ കാര്യങ്ങൾക്ക് പോലും ഉമ്മയെ ഉപദ്രവിക്കും. അങ്ങനെയിരിക്കെയാണ് ഉമ്മയുടെ ഐഡിയ പ്രകാരം ഇൻസിയ ബുർഖയുടെ മറവിൽ തന്റെ പാട്ടുകൾ യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യുന്നത്. ക്രമേണ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന പേരിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. തടസ്സങ്ങളെ അതിജീവിച്ച് സ്വപ്നം സാക്ഷാത്കരിക്കാൻ അവൾക്ക് സാധിക്കുമോ? ഫീൽ ഗുഡ് വിഭാഗത്തിൽ പെടുത്താവുന്ന ചിത്രത്തിൽ എടുത്തു പറയേണ്ടത് പ്രകടനങ്ങളാണ്. സൈറയും മെഹർ വിജും മകളും ഉമ്മയുമായി മനസ്സ് കീഴടക്കിയപ്പോൾ ഒന്ന് പൊട്ടിക്കാൻ തോന്നും വിധം കൈ തരിക്കും വിധത്തിലുള്ള പ്രകടനമായിരുന്നു ബാപ്പയുടേത്. കാമിയോ റോളിൽ അമീർ ഖാൻ രസിപ്പിച്ചു. ക്ലിഷേകൾക്കിടയിലും പിടിച്ചിരുത്തുന്നതിൽ ചിത്രം വിജയിച്ചു. ഇതുപോലുള്ള സീക്രട്ട് സൂപ്പർസ്റ്റാറുകൾക്കും അമ്മമാർക്കും സല്യൂട്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤2
👍6❤1
Pahuna / പഹൂണ (2017)

എം-സോണ്‍ റിലീസ് – 999
പോസ്റ്റർ :  ഷൈജു എസ്
ഭാഷ : നേപ്പാളി
സംവിധാനം : Paakhi A. Tyrewala
പരിഭാഷ : ശ്രീധർ
ജോണർ : ഡ്രാമ, മിസ്റ്ററി
7.6/10
ഇന്ത്യ നേപ്പാൾ അതിർത്തി കടക്കുന്നതിനിടയിൽ, നിർഭാഗ്യവശാൽ തങ്ങളുടെ മാതാപിതാക്കള്ളിൽ നിന്നും വിട്ടുപിരിയേണ്ടി വരുന്ന 3 നേപ്പാളി കുട്ടികളുടെ അതിജീവനത്തിന്റെ കഥയാണ് പഹൂണ.ബാക്കിയുള്ള ഗ്രാമവാസികളുടെ കൂടെ യാത്ര തുടരുന്ന അവർ, തങ്ങൾ ചെന്നെത്താൻ പോകുന്ന സ്ഥലത്തെ കുറിച്ച്, അവരുടെ കൂട്ടത്തിൽ ഉള്ള വിടുവായനായ ഒരു വൃദ്ധനിൽ നിന്നും ഭയപ്പെടുത്തുന്ന കഥകൾ കേൾക്കാനിടയായി. പരസ്പരം സംരക്ഷിക്കുമെന്ന് അവർ അമ്മക്ക് വാക്ക് കൊടുത്തിരുന്നു. ഗ്രാമവാസികളുടെ കൂടെ യാത്ര തുടർന്നാൽ ആപത്താണെന്നു മനസിലാക്കുന്ന അവർ, കൂട്ടത്തിൽ നിന്നും വിട്ടുപിരിഞ്ഞു സ്വയം യാത്ര തുടരുന്നു. നർമത്തിൽ പൊതിഞ്ഞ അവരുടെ സാഹസികതകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
ഒരേ സമയം ചിരിപ്പിക്കുകയും, അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്ന ഈ കൊച്ചു ചിത്രത്തിൽ ഓർത്തിരിക്കാവുന്ന ഒരുപിടി ഹൃദയസ്പർശിയായ രംഗങ്ങളുമുണ്ട്. കഥയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച Ishika Gurung(Amritha) & Anmol Limboo(Pranay) മികച്ച പ്രകടനം കാഴ്ചവെച്ചു. ചിത്രത്തിൽ എടുത്തു പറയേണ്ട ഒന്നാണ് ഛായാഗ്രഹണം. കണ്ണിനെ കുളിരണിയിപ്പിക്കുന്ന രംഗങ്ങളാൽ സമ്പുഷ്ടമായ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് Raghul Dharuman ആണ്. Priyanka Chopra നിർമിച്ച ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് Paakhi A. Tyrewala ആണ്. അവരുടെ സംവിധാനമികവ് ചിത്രത്തെ Torontto, Cannes തുടങ്ങിയ അന്താരാഷ്ട്ര വേദികൾ വരെ എത്തിച്ചു.
എല്ലാ പ്രായക്കാരെയും ഒരേ പോലെ രസിപ്പിക്കുന്ന ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.
കടപ്പാട് : Akhil Jith A
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍10❤3😁1
👍4