Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
Channel created
Channel photo updated
എംസോൺ ഒഫീഷ്യൽ ടെലഗ്രാം ചാനൽ തുടങ്ങുന്നു.
https://telegram.me/msone
നിലവിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂടൂബ്, ക്ലബ്ഹൗസ് എന്നിവയിൽ എംസോൺ സാനിധ്യമുണ്ട്. അപ്പോൾ പിന്നെ ടെലിഗ്രാമായി മാറ്റിനിര്‍ത്തേണ്ടതില്ലെന്ന് തോന്നി. ഈ ചാനലിൽ ഫേസ്ബുക്ക് പേജിലിടുന്ന പോസ്റ്റുകള്‍ യഥാസമയം ഓട്ടോമാറ്റിക്കലി ലഭിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. എംസോൺ റിലീസ് അറിയിപ്പുകളും ഫെസ്റ്റ് വിവരങ്ങളും മറ്റ് പബ്ലിക് അറിയിപ്പുകളും മാത്രമേ ഈ ചാനൽ വഴി ലഭിക്കൂ.
സബ്ടൈറ്റിൽ ഫയലോ സിനിമഫയലോ ഷെയർ ചെയ്യാനുള്ളതല്ല ഈ ചാനൽ.
അതുപോലെ ക്ലബ് ഹൗസിൽ എംസോണിന് കീഴിൽ നടക്കുന്ന ചര്‍ച്ചകളും ഈ ചാനൽ വഴി തത്സമയം കേൾക്കാനുള്ള സൗകര്യം ഒരുക്കും.
അപ്പോൾ സിനിമഫയലുകൾ തേടിവരാത്തവർക്ക് ഇതിലേ വരാം. ഇനിമുതൽ ഇതാണ് ഇത് മാത്രമാണ് എംസോൺ ടെലിഗ്രാം ചാനൽ.
https://telegram.me/msone
[From Msone Fb Page]
👍23❤7👏2
Live stream started
Live stream finished (2 hours)
👍18❤4
The Witness / ദ വിറ്റ്നസ് (2018)

എം-സോണ്‍ റിലീസ് – 1052
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : കൊറിയന്‍
സംവിധാനം : Kyu-Jang Cho
പരിഭാഷ : അരുണ്‍ അശോകന്‍
ജോണർ : ത്രില്ലർ
6.1/10
ഭയം എന്ന വികാരം മനുഷ്യനെ കിഴടക്കുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കും എന്നത് പ്രവചനാതീതമാണ്. ചിലപ്പോൾ അവൻ ഓടി ഒളിക്കും,ചിലപ്പോൾ തിരിച്ചടിക്കും.ഇതാണ് ഈ ചിത്രത്തിൽ പറയുന്നത്എന്നു വേണമെങ്കിൽ പറയാൻ സാധിക്കും
ഹാൻ സങ്-ഹ്യൂൺ അന്ന് വളരെ ലേറ്റ് ആയിട്ടാണ് തന്റെ പുതിയ അപ്പാർട്മെന്റിൽ എത്തിയത്. പതിവില്ലാതെ ചില ശബ്ദം കേട്ട ഹാൻ പുറത്തേക്കു നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ഒരു കൊലപാതകമായിരുന്നു. ഭയം കാരണം ഹാൻ പോലീസിൽ അറിയിക്കാൻ സാധിച്ചില്ല. കൊലപാതകി തന്നെ കണ്ടോ എന്ന സംശയവും ഹാനുണ്ട്. പിറ്റേന്ന് പോലീസ് അന്യേഷണത്തിനു എത്തിയപ്പോൾഴും ഹാൻ മൗനം പാലിച്ചു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമായാണ് കഥ മുന്നോട്ട് പോകുന്നത്. മികച്ചൊരു ത്രില്ലർ അനുഭവം തന്നെ ഈ സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍16❤4😱1
👍6❤2
Signal - Episode 9-16 / സിഗ്നൽ എപ്പിസോഡ് 9-16 (2016)

എം-സോണ്‍ റിലീസ് – 1053
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : കൊറിയൻ
സംവിധാനം : Kim Won-seok
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ക്രൈം, ഡ്രാമ, ഫാന്റസി
8.8/10
ഭൂതകാലത്തെ ഓർമ്മകൾ പലപ്പോഴും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അവ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിലോ എന്ന് നമ്മൾ ആഗ്രഹിക്കും. വിലപ്പെട്ട പലതും നഷ്ടമായതോർത്ത് വിലപിക്കും. ആ സമയത്ത് അവയൊക്കെ മാറ്റാൻ ഒരവസരം ലഭിച്ചാലോ..?? ഈ സീരീസിൽ ശ്രദ്ധയിച്ച മറ്റൊരു കാര്യമാണ് ഭൂതകാലത്തിന്റെ വേട്ടയാടൽ. എത്രയൊക്കെ മാറ്റം വരുത്തിയാലും നമ്മൾ ആഗ്രഹിക്കുന്നത് പോലെയാവില്ല നമ്മുടെ ജീവിതം. നല്ല മാറ്റമാണെങ്കിൽ കൂടി അതിന്റേതായ പരിണിതഫലം നമുക്ക് ഭാവിയിൽ അനുഭവിക്കേണ്ടി വരിക തന്നെ ചെയ്യും. പല സന്ദർഭങ്ങളും അവ വരച്ച് കാട്ടുന്നുണ്ട്. സ്പോയിലർ ആവുമെന്നതിനാൽ അവ പരാമർശിക്കുന്നില്ല. പലരും പറയുന്നത് പോലെ ഇതിൽ ടൈം ട്രാവൽ എന്നൊന്നില്ല. ഭൂതകാലത്തിലേയും വർത്തമാന കാലത്തിലേയും രണ്ട് ആളുകൾ തമ്മിൽ നടത്തുന്ന ആശയ വിനിമയം കാരണം..ഭൂതകാലത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും അതുകൊണ്ട് വർത്തമാനകാലത്തിലും മാറ്റം വരുകയും ചെയ്യുന്നു. ഒരേ സമയം ഇപ്പോൾ നടക്കുന്ന കേസ് എന്താകുമെന്നും പണ്ട് എന്താണ് സംഭവിച്ചത് എന്നും ഉള്ള ചോദ്യം നില നിർത്തിക്കൊണ്ടാണ് സിഗ്നൽ ഇരട്ട സസ്പെൻസോടെയാണ് മുന്നോട്ട് പോകുന്നത്.
പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒരു പിടി കേസുകളും സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട 3 കഥാ പാത്രങ്ങളായ ലീ ജേ ഹാൻ, ച്ച സൂ ഹ്യുൻ, പാർക്ക് ഹേ യോങ് എന്നിവരെ കേന്ദ്ര ബിന്ദുവാക്കി വരുന്ന മൂന്ന് കേസുകളും അടക്കം ആകെ 11 കേസുകൾ ആണ് 16 എപ്പിസോഡുകളിലായി പറഞ്ഞു പോകുന്നത്. അതിൽ അവസാനത്തെ എട്ട് എപ്പിസോഡുകൾ ഇതാ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍11❤6😁1
👍7❤2
Roma / റോമ (2018)

എം-സോണ്‍ റിലീസ് – 1054
Best of IFFK 2018 - 6
പോസ്റ്റർ : ഷൈജു എസ്
ഭാഷ : സ്പാനിഷ്
സംവിധാനം : Alfonso Cuarón
പരിഭാഷ : Krishnaprasad MV
ജോണർ : ഡ്രാമ
7.8/10
2013 മികച്ച സംവിധായകനും, എഡിറ്റര്‍ക്കുമുള്ള ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ ഗ്രാവിറ്റി എന്ന ചിത്രത്തിനുശേഷം മെക്സിക്കന്‍ സംവിധായകന്‍ അല്‍ഫോന്‍സോ കുവറോണ്‍, 5 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തന്‍റെ മടങ്ങിവരവ് ആഘോഷമാക്കിയ തികച്ചും വ്യത്യസ്തമായ സിനിമാനുഭാവമാണ് റോമ.
കുവറോണ്‍ തന്‍റെ തന്നെ കുട്ടിക്കാലത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള ഒരു സെമി ബയോഗ്രഫിക്കല്‍ ഡ്രാമയാണ് റോമ. മെക്സിക്കോയിലെ ഒരു ചെറിയ പ്രദേശമായ റോമയില്‍ 1970 കാലഘട്ടത്തിലെ കഥയാണ് ഈ സിനിമ പറയുന്നത്. ഒരു സമ്പന്ന കുടുംബത്തിൽ വീട്ടുജോലികൾ ചെയ്തു ജീവിക്കുന്ന ക്ലിയോ എന്ന യുവതിയിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ആ കുടുംബത്തിലെ കുട്ടികൾ അടക്കം എല്ലാവർക്കും പ്രിയ്യപ്പെട്ടവളാണ് ക്ലിയോ. ക്ലിയോയുടെ ജീവിതവും, അവൾ ജോലി ചെയ്യുന്ന കുടുംബത്തിലെ പ്രശ്നങ്ങളും കുടുബനാഥയായ സോഫിയയുടെ കഥാതന്തുവും കൂട്ടിച്ചേര്‍ത്ത് പറഞ്ഞു പോകുന്നു റോമ.70's ലെ മെക്സിക്കന്‍ സാമൂഹ്യവ്യവസ്ഥിതി, രാഷ്ട്രീയം, സംസ്കാരം എന്നിങ്ങനെ പലതും സിനിമയിൽ വിഷയമാകുന്നുണ്ട്. ക്ലിയോ എന്ന കേന്ദ്രകഥാപാത്രത്തെ യാലിറ്റ്സ അപാരിറ്റ്സിയോ മാര്‍ട്ടിനെസ് എന്ന പുതുമുഖ നടിയും, സോഫിയയെ മരീന ഡി ടാവിരയും അവതരിപ്പിച്ചിരിക്കുന്നു.
സംവിധാനം, എഡിറ്റിംഗ് എന്നിവക്കു പുറമേ മികച്ച ഒരു ഛായാഗ്രാഹകന്‍ കൂടിയാണ് താനെന്ന് കുവറോണ്‍ തെളിയിച്ചിരിക്കുന്നു. മികച്ച ചിത്രത്തിനടക്കം അനവധി അക്കാഡമി നോമിനേഷനുകളും സിനിമ നേടി.
വളർന്ന കാലഘട്ടവും, ചുറ്റു പാടുകളും , രാഷ്ട്രീയ സാഹചര്യങ്ങളും, ക്ലിയോയെയും, സോഫിയയെയും പോലുള്ള സ്ത്രീ കഥാപാത്രങ്ങളെയും, അവരുടെ ജീവിതവും എല്ലാം കോർത്തിണക്കി തന്‍റെ കുട്ടിക്കാലം തന്നെയാണ് കുവറോണ്‍ പ്രേക്ഷകന് മുൻപിൽ തുറന്നു കാണിക്കുന്നത്. പകരം വെക്കാനാകാത്ത ദൃശ്യാനുഭവമാണ് റോമ.
ഒരേസമയം മനോഹരവും വേദനാജനകവുമായ ഒരുത്തമകലാസൃഷ്ടി!
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤3🔥1