Malayalam News | മലയാളം ന്യൂസ്
114 subscribers
7.87K photos
53.5K links
മലയാളത്തിലെ പ്രമുഖ വാർത്ത ചാനലുകളുടെ വാർത്തകൾ ഉടനടി ഇവിടെ ലഭിക്കും.

@MalayalamNewss
Download Telegram
എം ശിവശങ്കറിന് ചികിത്സാ ചെലവ് ഇനത്തിൽ 2,35,967 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് ചികിത്സാ ചെലവ് ഇനത്തിൽ 2,35,967 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ലൈഫ് മിഷൻ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടശേഷം ജാമ്യത്തിലിറങ്ങിയ പിന്നാലെ നടത്തിയ ചികിത്സയ്ക്കാണ് തുക. നിലവിൽ ശിവശങ്കർ സുപ്രീം കോടതിയുടെ ജാമ്യത്തിലാണ്.2023 ആഗസ?...
വയര്‍ലസ് റിപ്പോര്‍ട്ടിങ്ങിനിടെ ഉത്തരം നൽകിയില്ല; വനിതാ എസ്‌ഐയ്ക്ക് ഇമ്പോസിഷന്‍
ചോദ്യം ചോദിച്ചപ്പോൾ ഉത്തരം നല്‍കാത്തതില്‍ വനിതാ എസ്‌ഐയ്ക്ക് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട എസ്പി. പതിവായുള്ള വയര്‍ലസ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു എസ്പിയുടെ ചോദ്യം. ഭാരതീയ ന്യായ സംഹിതയിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു വനിതാ പൊലീസി?...
ആമയിഴഞ്ചാൻ ; മാലിന്യ പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു
തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ അവസാനം മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. തോടിന്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് യോഗം വിളിച്ചിരിക?...
റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് വിടാൻ തയ്യാറെടുക്കുന്നു
ഐ പി എൽ 2025ലെ ​ ലേലത്തിന് മുമ്പായി റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് വിടുമെന്ന് റിപ്പോർട്ട്. വൻ ടീമായ ചെന്നൈ സൂപ്പർ കിം​ഗ്സിൽ ധോണിക്ക് പകരക്കാരനായി ഇന്ത്യയുടെ ഈ യുവവിക്കറ്റ് കീപ്പർ എത്തുമെന്നാണ് റിപ്പോർട്ടുകൾ.ഗുരുതരമായി പരിക്കേറ്റ വാഹനാപകടത്തിന് ശേഷം ക്രിക്കറ്റിലേക്കുള്ള പന്തിന്റെ തിരിച്ചുവരവ് കഴിഞ്ഞ ...
പാലസ്തീൻ അഭയാർഥികൾക്കായി ഇന്ത്യ 2.5 മില്യൺ ഡോളറിൻ്റെ ആദ്യ ഗഡു അയച്ചു
2024-25 വർഷത്തേക്കുള്ള വാർഷിക സംഭാവനയായ 5 മില്യൺ ഡോളറിൻ്റെ ഭാഗമായി ഇന്ത്യൻ ഗവൺമെൻ്റ് 2.5 മില്യൺ യുഎസ് ഡോളറിൻ്റെ ആദ്യ ഗഡു യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ നിയർ ഈസ്റ്റിലെ പാലസ്തീൻ അഭയാർത്ഥികൾക്ക് (യുഎൻആർഡബ്ല്യുഎ) അനുവദിച്ചു.1950 മുതൽ രജിസ്റ്റർ ചെയ്ത ഫലസ്തീൻ അഭയാർത്ഥികൾക്കായി നേരിട്ടുള്ള ദുരിതാശ?...
ആലുവ ശിവ ക്ഷേത്രം മുങ്ങി; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ ഇനിവരുന്ന അഞ്ച് ദിവസം ശക്തമായ മഴ പെയ്യാൻ സാധ്യത. ഇന്ന് പന്ത്രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.പത്തനംതിട്ട, കോട്ടയം , ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്?...
ചാരക്കേസിൽ കൂടുതൽ ഗവേഷണം നടത്തിയാൽ കേരളത്തിൽ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകും: കെ മുരളീധരൻ
ഐ എസ് ആർ ഓ ചാരക്കേസിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരനെ പി വി നരസിംഹാവു ചതിച്ചതായി കെ മുരളീധരൻ.ചാരക്കേസ് പൊലീസ് കെട്ടിച്ചമച്ചതെന്ന സിബിഐ കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെയായിരുന്നു കെ മുരളീധരന്റെ പ്രതികരണം.ആ കാലഘട്ടത്തിലെ പാർട്ടിയിലെ ആ?...
‘മാരിടൈം ജോയിൻ്റ്-2024’; റഷ്യയും ചൈനയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു
റഷ്യയുടെയും ചൈനയുടെയും നാവിക സേനകൾ പസഫിക്കിൽ സംയുക്ത അഭ്യാസം ആരംഭിച്ചതായി ബെയ്ജിംഗിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തെ ‘മാരിടൈം ജോയിൻ്റ്-2024’ ഡ്രില്ലുകൾ ചൈനീസ് നഗരമായ ഴാൻജിയാങിന് സമീപമാണ് നടക്കുന്നത്.സുരക്ഷാ ഭീഷണികളെ നേരിടാനും അന്താരാഷ്ട്ര, പ്രാദേശിക സ്ഥിരത നിലനിർത്?...
ആദ്യ വാരം ഇന്ത്യൻ 2 ആഗോള തലത്തിൽ നേടിയത് 111 കോടി രൂപ
ശങ്കർ-കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുക്കിയ ‘ഇന്ത്യൻ’ സിനിമയുടെ സീക്വൽ ‘ഇന്ത്യൻ 2’ വിന് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂ സിനിമയെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന ബോക്സ് ഓഫീസ് കളക്ഷനിൽ നിന്ന് വ്യക്തമാകുന്നത്.സിനി ട്രാക്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആദ്യ വാരം ഇന്ത്യൻ 2 ആഗോള തലത്തിൽ 111 കോട...
പാലക്കാട് ബിജെപി നേതാവിന്‍റെ വീട് ആക്രമിച്ചത് ബിജെപിക്കാർ തന്നെ
പാലക്കാട് ബിജെപിയുടെ മുൻ കൗൺസിലർ കുന്നത്തൂർമേട്ടിലെ എസ്.പി. അച്യുതാനന്ദന്‍റെ വീടിനു നേരെ ആക്രമണം നടത്തിയത് ബിജെപിക്കാർ തന്നെ എന്ന് പൊലീസ്. സോഷ്യൽ മീഡിയയിൽ അച്യുതാനന്ദനിട്ട പോസ്റ്റിൽ പ്രകോപിതരായാണ് വീടിനു നേരെ ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു .സംഭവത്തിൽ യ...
ഓണ്‍ലൈനായി മദ്യ വിതരണം; കേരളം അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടക്കുന്നു
സ്വിഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് പോലെയുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ വഴി. ഇക്കാര്യത്തില്‍ ഈ കമ്പനികള്‍ കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കേരളത്തിന...
രമേശ്‌ നാരായണൻ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രം: ശ്രീകാന്ത് മുരളി
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ -ആസിഫ് അലി വിവാദത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റിന് മറുപടി എന്നോണം ആണ് ശ്രീകാന്ത് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസത്തെ സംഭവത്തിന് താൻ ദൃക്സാക്ഷി ആണെന്നും രമ?...
ആസിഫ് അലിയ്ക്ക് കൈ കൊടുത്ത് കൊണ്ട് ചേർത്തുനിർത്തിയ ദുര്‍ഗ; സോഷ്യൽ മീഡിയയിൽ വൈറൽ
നടന്‍ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്ത്. ആസിഫ് അലിയെ പിന്തുണച്ച് കൊണ്ടാണ് ഏവരും രംഗത്ത് എത്തുന്നത്. ഇതില്‍ സിനിമാ പ്രവര്‍ത്തകരും ആരാധകരും ഉണ്ട്. തനിക്കെതിരെ നടന്ന അനീതിയെ ചെറു പുഞ്ചിരിയോടെ നേരിട്ട...
ഗാസയിലെ സ്‌കൂൾ – പെട്രോൾ സ്റ്റേഷനുകളിൽ ഇസ്രായേൽ ആക്രമണം; 22 പേർ കൊല്ലപ്പെട്ടു
ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ഒരു പെട്രോൾ സ്റ്റേഷനിലും യുദ്ധബാധിത പ്രദേശത്തെ ഒരു സ്‌കൂളിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 22 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയവും മെഡിക്‌സും ചൊവ്വാഴ്ച അറിയിച്ചു.തെക്കൻ ഗാസയിലെ അൽ-മവാസിയിലെ ഒരു ഇന്ധന സ്റ്റേഷനിൽ ഇസ്രായേൽ നടത്ത?...
ചെന്നൈ സൂപ്പർ കിംഗ്‌സ് സിഡ്‌നിയിൽ അന്താരാഷ്ട്ര സൂപ്പർ കിംഗ്‌സ് അക്കാദമി സ്ഥാപിക്കുന്നു
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ഓസ്‌ട്രേലിയയുമായുള്ള സുസ്ഥിരമായ ബന്ധം തുടരുന്നു . ഇതിന്റെ ഭാഗമായി , സിഡ്‌നിയിൽ തങ്ങളുടെ മൂന്നാമത്തെ അന്താരാഷ്ട്ര സൂപ്പർ കിംഗ്‌സ് അക്കാദമി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിൻ്റെ മറ്റ് അന്താരാഷ്ട്?...
ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല: രമേശ് നാരായൺ
എംടിയുടെ രചനയിലെ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെ നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ചുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍. എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥക?...
പൂജ ഖേദ്കറെ പരിശീലനത്തിൽ നിന്ന് മാറ്റി നിർത്തി മഹാരാഷ്ട്ര സര്‍ക്കാര്‍
വിവാദ ഐഎഎസ് പ്രൊബേഷനറിയായ് പൂജ ഖേദ്കറെ ജില്ലാ പരിശീലന പരിപാടിയില്‍ നിന്ന് മാറ്റി നിർത്തി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കി . സംസ്ഥാനത്തിന്റെ അഡിഷണല്‍ ചീഫ് സെക്രട്ടറി നിതിന്‍ ഗാദ്രെയാണ് ഈ കാര്യത്തെ അറിയിച്ചത്.മസൂറിയിൽ പ്രവര്‍ത്തിക്കുന്ന ബഹദൂര്‍ ശാസ്ത്രി അക്കാദമി ഓഫ?...
കര്‍ണാടകയില്‍ കോൺഗ്രസ് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്തു മുസ്ലിങ്ങള്‍ക്ക് നല്‍കി; ഹരിയാനയില്‍ അനുവദിക്കില്ല: അമിത് ഷാ
ഉടൻതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാനയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്നാക്ക വിഭാഗങ്ങള്‍(ഒബിസി)ക്ക് നല്‍കുന്ന സം?...
ബിഎസ്എന്‍എല്ലിന് കരുത്തു പകരാന്‍ ടാറ്റ ഗ്രൂപ്പ്; ടെലികോം വിപണിയിൽ ഇനി കാണാനിരിക്കുന്നത് കിടമത്സരം
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനികളുമായുള്ള പോർട്ടത്തിൽ പൊതുമേഖലാ സ്ഥാനമായ ബിഎസ്എന്‍എല്ലിന് കരുത്തു പകരാന്‍ വിപണിയിലേക്ക് ടാറ്റ ഗ്രൂപ്പ് എത്തുന്നു . എയര്‍ടെലും ജിയോയും അടുത്തടുത്ത ദിവസങ്ങളിൽ റീചാര്‍ജ് പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്?...
മഴ തീവ്രം; നാളെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കേരളത്തിൽ വ്യാപകമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ജില്ലകളിലെ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്?...