Malayalam Kavithakal മലയാളം കവിതകൾ
1.97K subscribers
53 photos
2 videos
1 file
111 links
'അനർഗളമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കവിത.' 'Poetry is the spontaneous overflow of powerful emotions.' - William Wordsworth
Download Telegram
Lyrics :: ഏറ്റവും ദുഃഖഭരിതമായ വരികൾ- ബാലചന്ദ്രന്‍ ചുള്ളിക്കാട്

https://malayalamkavithakal.com/ettavum-dukhabharithamaya-varikal-balachandran-chullikkad/
ഒരു പാട്ടു പിന്നെയും- സുഗതകുമാരി

ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-
ടിയാ ചിറകു ചെറുതിളക്കി
നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു
ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ
ഇണയില്ല കൂട്ടിനു കിളികളില്ല

AUDIO DOWNLOAD, LYRICS:
http://malayalamkavithakal.com/oru-pattu-pinneyum-sugathakumari/
അതിരു കാക്കും മലയൊന്നു തുടുത്തേ – കാവാലം നാരായണപ്പണിക്കർ

അതിരു കാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക ത
അങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്‍റെ ഈറ്റില്ല തറയില്‍
പേറ്റ് നോവിന്‍ പേ രാട്ടുറവ ഉരുകി ഒലിച്ചേ തക തക ത

ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചേ തക തക ത

Complete Lyrics : https://malayalamkavithakal.com/athiru-kaakkum-malayonnu-thuduthe/
അമ്മേ മലയാളമേ- ശ്രീകുമാരന്‍ തമ്പി

അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ..
കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ… ധ്യാന ധന്യകാവ്യാലയമേ…
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ…

Audio Download, Lyrics : https://malayalamkavithakal.com/amme-malayalame-sreekumaran-thampi/
അമ്മ മലയാളം-കുരീപ്പുഴ ശ്രീകുമാർ

കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ…

ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ…

Lyrics: https://malayalamkavithakal.com/amma-malayalam-kureepuzha-sreekumar/
പ്രൊക്രൂസ്റ്റസ് – വയലാർ രാമവർമ്മ

സമകാലീന രാഷ്ട്രീയത്തിനെ ഓർമിപ്പിക്കുന്ന കവിത. എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, കൊള്ളുമ്പോൾ ശരവർഷം എന്നപോലെ വയലാറിന്റെ മൂർച്ചയുള്ള വരികൾ.
......
അന്നേഥന്‍സിലെ ഗുഹയില്‍ വീണോരാവന്‍റെ അസ്ഥികള്‍ പൂത്തൂ,
അസ്ഥികള്‍ പൂത്തൂ ശവംനാറിപ്പൂ മൊട്ടുകള്‍ നീളെ വിരിഞ്ഞൂ,
ഓരോ പൂവിലുമോരോപൂവിലുമോരോ ശക്തി വിടര്‍ന്നൂ,
പ്രോക്രൂസ്റ്റ്സ്സുകളൊന്നല്ലനവധി പ്രോക്രൂസ്റ്റ്സ്സുകള്‍ വന്നൂ…

പ്രത്യയശാസ്ത്രശതങ്ങളുരുക്കീ പ്രകടനപത്രിക നീട്ടി,
ഇരുണ്ടഗുഹകളിലിവിടെ ഒരായിരമിരുമ്പ് കട്ടില്കൂട്ടീ,
പ്രോക്രൂസ്റ്റ്സ്സുകള്‍, രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍….
പച്ചമനുഷ്യനെ വിളിച്ചിരുത്തീ പ്രശ്നശതങ്ങള്‍ നിരത്തീ,
പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇട്ടവരട്ടഹസിപ്പൂ നാട്ടില്‍..
https://malayalamkavithakal.com/procrustes-vayalar-ramavarma/
AUDIO: Procrustes – Vayalar Ramavarma – പ്രൊക്രൂസ്റ്റസ് – വയലാർ രാമവർമ്മ
https://malayalamkavithakal.com/wp-content/uploads/2018/08/thrupostha.mp3
വിട – അയ്യപ്പ പണിക്കര്‍

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?

ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.

വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം

എന്താണു പറയേണ്ട വാക്കുകള്‍?
........Read More..
https://malayalamkavithakal.com/vida-ayyappa-panikkar/
അക്ഷേത്രിയുടെ ആത്മഗീതം (പൂക്കാത്ത മുല്ലയ്ക്ക് ) – അനില്‍ പനച്ചൂരാന്‍

പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി
പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയി

പാമരം പൊട്ടിയ വഞ്ചിയില്‍ ആശകള്‍
എങ്ങോട്ടെന്നില്ലാതെ യാത്രപോകെ
പേക്കാറ്റു വീശുമ്പോള്‍ തുന്ജത്തിരിക്കുവാന്‍
ആരോരും ഇല്ലാത്തോരേകാകി ഞാന്‍
Read Full Lyrics : https://malayalamkavithakal.com/pookathamullaku-anil-panachooran/
ഏവർക്കും വിഷു ആശംസകൾ🥰
വേഗമുറങ്ങു – സച്ചിദാനന്ദൻ

വേഗമുറങ്ങു മകളേ, വെയിൽ
ചായുന്നു കൊന്നപ്പൂപോലെ
അമ്പിളി പൊൻതിടമ്പേന്തും കരിം
കൊമ്പനായ രാത്രി വരുന്നു.

മാനും മുയലും ഉറങ്ങി, കാടും
ആറും കടലുമടങ്ങി
പായലിൽ മീൻ മിഴി പൂട്ടീ, നീല-
ക്കായലിൻ സ്വപ്നമായ് സൂര്യൻ
പക്ഷിയും പാട്ടും മടങ്ങി കൂട്ടിൽ,
അക്ഷരം ഏട്ടിൽ മയങ്ങി.
Read More..
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ

മലിനമായ ജലാശയം അതി
മലിനമായൊരു ഭൂമിയും

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
ഇവിടെ വാസം സാധ്യമോ..

തണലു കിട്ടാന്‍
തപസ്സിലാണിന്നിവിടെയെല്ലാ
മലകളും..
ദാഹനീരിനു നാവു നീട്ടി
വരണ്ട് പുഴകള്‍ സര്‍വ്വവും
കാറ്റുപോലും വീര്‍പ്പടക്കി
കാത്തു നില്‍ക്കും നാളുകള്‍..

- ഇനി വരുന്നൊരു തലമുറയ്ക്ക് – ഇഞ്ചക്കാട് ബാലചന്ദ്രൻ
Media is too big
VIEW IN TELEGRAM
അക്ഷേത്രിയുടെ ആത്മഗീതം (പൂക്കാത്ത മുല്ലയ്ക്ക് ) – അനില്‍ പനച്ചൂരാന്‍
വായിച്ചാല്‍ വളരും
വായിച്ചില്ലേലും വളരും
വായിച്ചുവളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും..!