അഗസ്ത്യ ഹൃദയം – മധുസൂദനന്‍ നായര്‍
രാമ, രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്‍പേ കനല്‍ക്കാടു താണ്ടാം
നോവിന്റെ ശൂലമുന മുകളിൽ കരേറാം
നാരായബിന്ദുവിൽ അഗസ്ത്യനെ കാണാം..
https://malayalamkavithakal.com/agasthyahrudhayam-vmadhusoodanannair/
രാമ, രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്‍പേ കനല്‍ക്കാടു താണ്ടാം
നോവിന്റെ ശൂലമുന മുകളിൽ കരേറാം
നാരായബിന്ദുവിൽ അഗസ്ത്യനെ കാണാം..
https://malayalamkavithakal.com/agasthyahrudhayam-vmadhusoodanannair/
മലയാളം കവിതകള്‍
അഗസ്ത്യ ഹൃദയം - മധുസൂദനന്‍ നായര്‍
രാമ, രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്‍പേ കനല്‍ക്കാടു താണ്ടാം നോവിന്റെ ശൂലമുന മുകളിൽ കരേറാം നാരായബിന്ദുവിൽ അഗസ്ത്യനെ കാണാം.
കവികൾക്ക് ലോകമെമ്പാടും
ഒരു ഭാഷയേയുള്ളൂ;
ഇലകൾക്കും തത്തകൾക്കും
ഗൗളികൾക്കുമെന്നപോലെ
- സച്ചിദാനന്ദൻ
ഒരു ഭാഷയേയുള്ളൂ;
ഇലകൾക്കും തത്തകൾക്കും
ഗൗളികൾക്കുമെന്നപോലെ
- സച്ചിദാനന്ദൻ
എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍
#കുഞ്ഞുണ്ണികവിതകൾ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍
#കുഞ്ഞുണ്ണികവിതകൾ
ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്
കൈതപ്പൊത്തില്‍ വച്ചിട്ടുണ്ട്
അപ്പം തന്നാല്‍ ഇപ്പം പാടാം
ചക്കര തന്നാല്‍ പിന്നേം പാടാം..!
#കുഞ്ഞുണ്ണികവിതകൾ
കൈതപ്പൊത്തില്‍ വച്ചിട്ടുണ്ട്
അപ്പം തന്നാല്‍ ഇപ്പം പാടാം
ചക്കര തന്നാല്‍ പിന്നേം പാടാം..!
#കുഞ്ഞുണ്ണികവിതകൾ
ഞാനുണര്‍ന്നപ്പോളെന്നെക്കണ്ടില്ല, ഭാഗ്യം ഭാഗ്യം.
#കുഞ്ഞുണ്ണികവിതകൾ
#കുഞ്ഞുണ്ണികവിതകൾ
ആശ്വാസം - കൽപ്പറ്റ നാരായണൻ
അമ്മ മരിച്ചപ്പോൾ
ആശ്വാസമായി
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈര്യം കെടുത്തില്ല.
ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവർത്തണ്ട
ആരും ഇഴ വിടർത്തി നോക്കില്ല.
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണർത്തില്ല.
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാൻ ടോർച്ചെടുക്കണ്ട .
വിഷം തീണ്ടി
രോമത്തുളയിലൂടെ ഊർന്ന്
ചോരവാർന്നു ചത്ത
അയൽക്കാരനെയോർത്ത്
ഉറക്കത്തിൽ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി.
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാൻ എത്തിയാൽ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു.
തന്റെ കുറ്റമാണ് ഞാൻ അനുഭവിക്കുന്നതത്രയും എന്ന
ഗർഭകാലത്തോന്നലിൽ നിന്ന്
അമ്മ ഇന്നലെ മുക്തയായി.
ഒടുവില്‍ അമ്മയെന്നെ പെറ്റുതീർന്നു.
ഭൂമിയിൽ ശരീരവേദന കൊണ്ടല്ലാതെ
ദുഃഖം കൊണ്ട് ഇനിയാരും കരയുകയില്ല.
അമ്മ മരിച്ചപ്പോൾ
ആശ്വാസമായി
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈര്യം കെടുത്തില്ല.
ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവർത്തണ്ട
ആരും ഇഴ വിടർത്തി നോക്കില്ല.
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണർത്തില്ല.
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാൻ ടോർച്ചെടുക്കണ്ട .
വിഷം തീണ്ടി
രോമത്തുളയിലൂടെ ഊർന്ന്
ചോരവാർന്നു ചത്ത
അയൽക്കാരനെയോർത്ത്
ഉറക്കത്തിൽ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി.
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാൻ എത്തിയാൽ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു.
തന്റെ കുറ്റമാണ് ഞാൻ അനുഭവിക്കുന്നതത്രയും എന്ന
ഗർഭകാലത്തോന്നലിൽ നിന്ന്
അമ്മ ഇന്നലെ മുക്തയായി.
ഒടുവില്‍ അമ്മയെന്നെ പെറ്റുതീർന്നു.
ഭൂമിയിൽ ശരീരവേദന കൊണ്ടല്ലാതെ
ദുഃഖം കൊണ്ട് ഇനിയാരും കരയുകയില്ല.
സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു
- കുമാരനാശാൻ
സ്നേഹത്താൽ വൃദ്ധി തേടുന്നു
- കുമാരനാശാൻ
ആരു ഞാനാകണം എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം!
ഉച്ചയ്ക്ക് തീവെയിൽ കൊള്ളുന്ന പൂവിനെ
തൊട്ടുതലോടും തണുപ്പാവുക…
ഇറ്റുവെള്ളത്തിനായ് കേഴുന്ന ജീവന്‍റെ
ചുണ്ടിലേക്കിറ്റുന്ന നീരാവുക…
ആപത്തിലൊറ്റയ്ക്കു നിൽക്കുന്നൊരുത്തന്‍റെ
കൂടെക്കരുത്തിന്റെ കൂട്ടാവുക…
വറ്റിവരണ്ടു വായ് കീറിയ മണ്ണിന്‍റെ
യുള്ളം നിറയ്ക്കുന്ന മഴയാവുക…
വെയിലേറ്റു വാടിത്തളർന്നോരു പാന്ഥന്നു
പായ് വിരിയ്ക്കും തണൽ മരമാവുക..
മഴയത്തു പുസ്തകം നനയാതെ കാക്കുവാൻ
വലയുന്ന കുഞ്ഞിന്നു കുടയാവുക…
വഴിതെറ്റിയുൾക്കടലിലിരുളിൽക്കിതയ്ക്കുന്ന
തോണിയ്ക്കു ദിശതൻ വിളക്കാവുക…
ഉറ്റവരെയാൾക്കൂട്ടമൊന്നിലായ് തിരയുന്ന,
കരയും കുരുന്നിന്നു തായാവുക…
ആഴക്കയത്തിലേയ്ക്കാഴ്‌ന്നു താഴും ജീവ-
നൊന്നിന്നുയിർപ്പിന്റെ വരമാവുക…
വയറെരിഞ്ഞാകേ വലഞ്ഞോനൊരുത്തന്‍റെ
പശിമാറ്റുമുരിയരിച്ചോറാവുക…
അന്തിയ്ക്ക് കൂടണഞ്ഞീടുവാൻ മണ്ടുന്ന
പെണ്ണിന്റെ കൂടപ്പിറപ്പാവുക…
ആകെത്തണുത്തു വിറയ്ക്കുന്ന വൃദ്ധന്നു
ചൂടിന്റെ രോമപ്പുതപ്പാവുക…
അറിവിന്റെ പാഠങ്ങളൊക്കേയുമരുളുന്ന
ഗുരു സമക്ഷം കൂപ്പുകയ്യാവുക…
നിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെ-
ത്താങ്ങുന്നൊരലിവിന്റെ നിഴലാവുക…
അച്ഛന്നുമമ്മയ്ക്കുമെപ്പോഴുമുണ്ണി നീ
വളരാതെയൊരുനല്ല മകനാവുക!
ആരുഞാനാകണം എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം!
ലാരാകിലും നല്ലതെന്നുത്തരം!
ഉച്ചയ്ക്ക് തീവെയിൽ കൊള്ളുന്ന പൂവിനെ
തൊട്ടുതലോടും തണുപ്പാവുക…
ഇറ്റുവെള്ളത്തിനായ് കേഴുന്ന ജീവന്‍റെ
ചുണ്ടിലേക്കിറ്റുന്ന നീരാവുക…
ആപത്തിലൊറ്റയ്ക്കു നിൽക്കുന്നൊരുത്തന്‍റെ
കൂടെക്കരുത്തിന്റെ കൂട്ടാവുക…
വറ്റിവരണ്ടു വായ് കീറിയ മണ്ണിന്‍റെ
യുള്ളം നിറയ്ക്കുന്ന മഴയാവുക…
വെയിലേറ്റു വാടിത്തളർന്നോരു പാന്ഥന്നു
പായ് വിരിയ്ക്കും തണൽ മരമാവുക..
മഴയത്തു പുസ്തകം നനയാതെ കാക്കുവാൻ
വലയുന്ന കുഞ്ഞിന്നു കുടയാവുക…
വഴിതെറ്റിയുൾക്കടലിലിരുളിൽക്കിതയ്ക്കുന്ന
തോണിയ്ക്കു ദിശതൻ വിളക്കാവുക…
ഉറ്റവരെയാൾക്കൂട്ടമൊന്നിലായ് തിരയുന്ന,
കരയും കുരുന്നിന്നു തായാവുക…
ആഴക്കയത്തിലേയ്ക്കാഴ്‌ന്നു താഴും ജീവ-
നൊന്നിന്നുയിർപ്പിന്റെ വരമാവുക…
വയറെരിഞ്ഞാകേ വലഞ്ഞോനൊരുത്തന്‍റെ
പശിമാറ്റുമുരിയരിച്ചോറാവുക…
അന്തിയ്ക്ക് കൂടണഞ്ഞീടുവാൻ മണ്ടുന്ന
പെണ്ണിന്റെ കൂടപ്പിറപ്പാവുക…
ആകെത്തണുത്തു വിറയ്ക്കുന്ന വൃദ്ധന്നു
ചൂടിന്റെ രോമപ്പുതപ്പാവുക…
അറിവിന്റെ പാഠങ്ങളൊക്കേയുമരുളുന്ന
ഗുരു സമക്ഷം കൂപ്പുകയ്യാവുക…
നിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെ-
ത്താങ്ങുന്നൊരലിവിന്റെ നിഴലാവുക…
അച്ഛന്നുമമ്മയ്ക്കുമെപ്പോഴുമുണ്ണി നീ
വളരാതെയൊരുനല്ല മകനാവുക!
ആരുഞാനാകണം എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം!
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ…
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ..
കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ… ധ്യാന ധന്യകാവ്യാലയമേ…
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ…
- അമ്മേ മലയാളമേ- ശ്രീകുമാരന്‍ തമ്പി
https://malayalamkavithakal.com/amme-malayalame-sreekumaran-thampi/
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ..
കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ… ധ്യാന ധന്യകാവ്യാലയമേ…
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ…
- അമ്മേ മലയാളമേ- ശ്രീകുമാരന്‍ തമ്പി
https://malayalamkavithakal.com/amme-malayalame-sreekumaran-thampi/
മലയാളം കവിതകള്‍
Amme Malayalame Sreekumaran Thampi അമ്മേ മലയാളമേ
Amme Malayalame Sreekumaran Thampi അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ… അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ.. കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച Lyrics
004
004
കയറു പിരിക്കും തൊഴിലാളിക്കൊരു
കഥയുണ്ടുജ്ജ്വല സമരകഥ
അതുപറയുമ്പോള്‍ എന്നുടെ
നാടിന്നഭിമാനിക്കാന്‍ വകയുണ്ട്
- സംസ്കാരത്തിന്റെ നാളങ്ങൾ - വയലാർ രാമവർമ്മ
കഥയുണ്ടുജ്ജ്വല സമരകഥ
അതുപറയുമ്പോള്‍ എന്നുടെ
നാടിന്നഭിമാനിക്കാന്‍ വകയുണ്ട്
- സംസ്കാരത്തിന്റെ നാളങ്ങൾ - വയലാർ രാമവർമ്മ
001
001
സ്നേഹിക്കയില്ല ഞാൻ
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും
മാനിഷാദ - വയലാർ രാമവർമ്മ
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും
മാനിഷാദ - വയലാർ രാമവർമ്മ
നിങ്ങൾക്കിഷ്ടപ്പെട്ട കവിതകൾ ഡൌൺലോഡ് ചെയ്യാൻ - https://malayalamkavithakal.com/audio-collections/
മലയാളം കവിതകള്‍
Malayalam Kavithakal - Audio Collections Download
Download the mp3 collections of famous Malayalam kavithakal Vayalar, Madhusoodhanan nair, Murukan Kattakkada, Vyloppill Saphalamee yaathra, ONV Kurup Poems. Kavitha Mp3
എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത് – വയലാര്‍
—————————————————————————————————-
ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായിരുന്നത്
മൗനമായ് മാറാനല്ല
മൗനത്തെ മഹാശബ്ദമാക്കുവാൻ
നിശ്ചഞ്ചല ധ്യാനത്തെ
ചലനമായ് ശക്തിയായുണർത്തുവാൻ
അന്തരന്ദ്രിയ നാഭീ പത്മത്തിനുള്ളിൽ
പ്രാണസ്ഫന്ദങ്ങൾ സ്വരൂപിച്ച്
വിശ്വരൂപങ്ങൾ തീർക്കാൻ
അവയും ഞാനും തമ്മിലൊന്നാവാൻ
യുഗചക്രഭ്രമണ പഥങ്ങളിൽ
ഉഷസ്സായ് നൃത്തം വെയ്ക്കാൻ
ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായ് ഇരുന്നു പോയ്
മനസ്സിൻ സർഗ്ഗധ്യാനം
ഉടവാളുരുക്കി ഞാൻ വീണ തീർത്തത്
നാട്ടിലുറക്കു പാട്ടും പാടി സഞ്ചരിയ്ക്കുവാനല്ല
കാറ്റടിച്ചിളക്കുന്ന കാലത്തിൻ ധീരസ്വരം
മാറ്റത്തിൻ രാഗം താനം പല്ലവിയാക്കാനല്ലോ
മനുഷ്യ മസ്തിഷ്ക്കത്തോടല്ല,
മാംസത്തോടല്ല,
മനസ്സിനോടേ കാവ്യ ഹൃദയം സംസാരിയ്ക്കൂ.............
......
Lyrics: https://malayalamkavithakal.com/ente-danthagopurathilekku-oru-kshanakathu-vayalar-ramavarma/
—————————————————————————————————-
ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായിരുന്നത്
മൗനമായ് മാറാനല്ല
മൗനത്തെ മഹാശബ്ദമാക്കുവാൻ
നിശ്ചഞ്ചല ധ്യാനത്തെ
ചലനമായ് ശക്തിയായുണർത്തുവാൻ
അന്തരന്ദ്രിയ നാഭീ പത്മത്തിനുള്ളിൽ
പ്രാണസ്ഫന്ദങ്ങൾ സ്വരൂപിച്ച്
വിശ്വരൂപങ്ങൾ തീർക്കാൻ
അവയും ഞാനും തമ്മിലൊന്നാവാൻ
യുഗചക്രഭ്രമണ പഥങ്ങളിൽ
ഉഷസ്സായ് നൃത്തം വെയ്ക്കാൻ
ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായ് ഇരുന്നു പോയ്
മനസ്സിൻ സർഗ്ഗധ്യാനം
ഉടവാളുരുക്കി ഞാൻ വീണ തീർത്തത്
നാട്ടിലുറക്കു പാട്ടും പാടി സഞ്ചരിയ്ക്കുവാനല്ല
കാറ്റടിച്ചിളക്കുന്ന കാലത്തിൻ ധീരസ്വരം
മാറ്റത്തിൻ രാഗം താനം പല്ലവിയാക്കാനല്ലോ
മനുഷ്യ മസ്തിഷ്ക്കത്തോടല്ല,
മാംസത്തോടല്ല,
മനസ്സിനോടേ കാവ്യ ഹൃദയം സംസാരിയ്ക്കൂ.............
......
Lyrics: https://malayalamkavithakal.com/ente-danthagopurathilekku-oru-kshanakathu-vayalar-ramavarma/
മലയാളം കവിതകള്‍
Ente Danthagopurathilekku Oru Kshanakathu - Vayalar Ramavarma
Ente Danthagopurathilekku Oru Kshanakathu വയലാര്‍ ഞാനെന്റെ വാത്മീകത്തിൽ ഇത്തിരിനേരം ധ്യാനലീനനായിരുന്നത് മൗനമായ് മാറാനല്ല Njan Ente Vaalmeekathil