IB Computing
1.7K subscribers
142 photos
12 videos
1 file
528 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
ആവശ്യങ്ങൾക്കായി താഴെക്കാണുന്ന ഫോം പൂരിപ്പിക്കുക. പ്രവർത്തനക്ഷമമായ ഒരു ഫോൺ നമ്പർ നിർബന്ധമായി നൽകുക. ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്.

https://unitekerala.com/add-needs/

RESOURCES

നിങ്ങളുടെ അടുത്ത് ലഭ്യമായ സംഗതികളുടെ വിവരം ചേർക്കുക. പ്രവർത്തനക്ഷമമായ ഒരു ഫോൺ നമ്പർ നിർബന്ധമായി നൽകുക. ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്.

https://unitekerala.com/add-resources/
ജനയുഗം ഓണപ്പതിപ്പ് ഗ്നുലിനക്സ് ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് സ്വതന്ത്രസോഫ്റ്റ്‍വെയറായ സ്ക്രൈബസില്‍ പുറത്തിറങ്ങിയിരിക്കുന്നു. തനതുലിപിയായ രചനയിലാണ് ഈ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. 2000 ത്തില്‍ കാലഹരണപ്പെട്ടുപോയ പേജ്മേക്കറിലാണ് ഇന്ന് പ്രമുഖ സ്ഥാപനങ്ങളടക്കം പുസ്തകങ്ങള്‍ തയ്യാറാക്കുന്നത്. ഇതില്‍ ഉപയോഗിക്കുന്ന ആസ്കി ക്യാരക്ടറുകള്‍ വെബില്‍ ഉപയോഗിക്കാനോ ഇ- ബുക്ക് തയ്യാറാക്കാനോ ഉപയോഗിക്കാനാവില്ല. യുണിക്കോഡിന്റെ സാധ്യതകളുപയോഗപ്പെടുത്തി ലേയൗട്ട് ചെയ്യാവുന്ന സോഫ്റ്റ്‍വെയര്‍ ഇൻഡിസൈൻ cc ആയിരുന്നു. എന്നാല്‍ അതിന്റെ സബ്സ്ക്രിപ്ഷൻ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതുമല്ല. എന്നാല്‍ ലിനക്സിലിത്തരം ഒരു പാക്കേജ് ഇല്ല എന്ന പരിമിതിയെ ഇപ്പോള്‍ സ്ക്രൈബസ് മറികടന്നിരിക്കുന്നു. ഒമാൻ സര്‍ക്കാര്‍ ആണ് അറബിക് ഇൻഡിക് ഭാഷകള്‍ക്കുള്ള പിന്തുണ സ്ക്രൈബസില്‍ ഒരുക്കിയത്.
ജനയുഗം പേജ്മേക്കറില്‍ നിന്ന് മാറാനുള്ള ആലോചനവന്നപ്പോള്‍ സ്വാഭാവികമായും ഇൻഡിസൈൻ ആയിരുന്നു തെരഞ്ഞെടുത്തത്. എന്നാല്‍ അത് ലൈസൻസ്ഡ് വെര്‍ഷൻ വാങ്ങുന്നത് സാധ്യമല്ലാതെ വന്നപ്പോഴാണ് Hussain Kh Rachana മാഷ് സ്ക്രൈബസ് സജസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടന്ന ചര്‍ച്ചകളടെയും ജനയുഗം ഓഫീസില്‍ പോയുള്ള പല ട്രയലുകളിലൂടെയും ലിനക്സിലേക്കും സ്ക്രൈബസിലേക്കും മാറാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി സണ്‍ഡേ പതിപ്പ്, സഹപാഠി തുടങ്ങിയവ സ്ക്രൈബസ് ഉപയോഗിച്ച് പുറത്തിറക്കി. ഈ ശ്രേണിയില്‍ അവസാനമാണ് മൂന്ന് പതിപ്പുകളുള്ള ഓണപ്പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
ഞാനും Ranjith Siji യും ഭാഗമായ ആല്‍ഫഫോര്‍ക്ക് ടെക്നോളജീസ് ഇപ്പോള്‍ സ്ക്രൈബസ്, ലിനക്സ് ട്രൈനിംഗായി തിരുവനന്തപുരത്താണ്. ജനയുഗത്തിലെ എല്ലാ സ്റ്റാഫിനും മൂന്ന് ഘട്ടങ്ങളായി ട്രൈനിംഗ് പൂര്‍ത്തിയാക്കുന്നതോടെ കേരളത്തില്‍ ആദ്യമായി സ്വതന്ത്രസോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് പുറത്തിറങ്ങുന്ന പത്രമായി ജനയുഗം മാറും. ഡിടിപി മേഖലയിലെ ചരിത്രപരമായ ഈ ഘട്ടത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷം... ❤️
Happy Onam !

MaveliTux made by @AkshayTG with GIMP
ജനയുഗം വര്‍ക്ക് + ട്രൈനിംഗ് തിരക്കുകള്‍ കൊണ്ടാണ്‌ പുതിയ വീഡിയോകൾ വരാത്തത്. ഒക്ടോബർ 2ന് ശേഷം വീണ്ടും സജീവമാകും. അതിനിടയിൽ പറ്റിയാല്‍ സ്ക്രൈബസുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യും
ജനയുഗം സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക് മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ ഒന്നിന് ശ്രീ പിണറായി വിജയൻ നിര്‍വഹിക്കുന്നു.