IB Computing
1.69K subscribers
144 photos
12 videos
1 file
530 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
ടെലിഗ്രാം വീഡിയോ കോൺഫറൻസ് അപ്ഡേറ്റ് എത്തി. update mobile and desktop clients.
മ്മടെ പ്രധാന പണിസാധനമായ വൺപ്ലസിന്റെ ചാര്‍ജിംഗ് സ്ലോട്ട് അടിച്ചുപോയതുകൊണ്ട് ആശാൻ ഒഫീഷ്യൽ സര്‍വീസ് സെന്ററിൽ പാര്‍ട്ട്സ് വരുന്നതും കാത്തിരിപ്പാണ്. രണ്ടാഴ്ചയിൽ കൂടുതലെടുക്കും എന്നാണവർ പറഞ്ഞത്. ഞാനാ സമയത്ത് പണ്ട് കേടുവന്ന മോട്ടോ ജി ഒന്ന് നന്നാക്കി എടുത്തു. ഇന്നലെ മുന്നൂറ്റമ്പത് മുടക്കിയ സാധനം ഇന്ന് വീണ്ടും പണിമുടക്കി. ഇപ്പോ റൂംമേറ്റിന്റെ വൈഫൈ കൊണ്ട് ലാപില് നെറ്റുള്ളോണ്ട് ജീവിച്ചുപോകുന്നു. ഒരു സുഹൃത്ത് ജിയോഫൈ അയച്ചുതരാന്ന് പറഞ്ഞിട്ടുണ്ട്. അപ്പോ നെറ്റ് കണക്ടിവിറ്റി സീനുണ്ടാവില്ല. ഒരു സെക്കൻസ് ഫീച്ചര്‍ഫോൺ പോയി വാങ്ങി സിമ്മിടണം. അപ്പോ ഇനി ഫോൺ കിട്ടുന്നതുവരെ വീഡിയോ ഉണ്ടാവാൻ സാധ്യതയില്ല. സ്ക്രീൻ റെക്കോര്‍ഡഡ് വീഡിയോകളിടാൻ ശ്രമിക്കാം....
സുഹൃത്തുക്കളേ.. മ്മടെ ചാനലിന് ഡൊണേഷൻ എനേബിളായിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പേമെന്റ് നടക്കുമോ എന്ന് അറിയില്ല. ആര്‍ക്കേലും എന്തേലും സംഭാവനകള്‍ തന്ന് പരിപാടി ഗംഭീരമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെയുള്ള മെസേജ് വഴി അത് ചെയ്ത് നോക്കാവുന്നതാണ്.
Forwarded from Msone Official
ആകാശവാണി കൊച്ചി 102.3 ൽ ജൂൺ 5 2021 ൽ നടന്ന എംസോണിനെക്കുറിച്ചുള്ള പരിപാടി. അവതാരകനോടൊപ്പം എംസോൺ പ്രതിനിധി മുജീബ് എംസോണിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.
https://youtu.be/o-9nbaioqK8
ഐബി കമ്പ്യൂട്ടിംഗിനൊരു ക്യാമറ വാങ്ങാൻ രണ്ടു സുഹൃത്തുക്കൾ 2000 രൂപവീതം അക്കൗണ്ടിൽ തന്നിട്ടുണ്ട്. കഴിഞ്ഞ വീഡിയോയിൽ സൂചിപ്പിച്ചത് കണ്ടാണ് ഒരു സുഹൃത്ത് തന്നത്. മറ്റൊരു സുഹൃത്ത് വളരെ മുമ്പേ തന്നിരുന്നു. യൂടൂബിൽനിന്നും ചെലവഴിക്കുന്ന സമയത്തിനുള്ള ഒന്നും ഇതുവരെ ലഭിക്കാത്തതുകൊണ്ട് ഇല്ലാത്ത പൈസയുണ്ടാക്കി ക്യാമറവാങ്ങാൻ എന്തായാലും നിവൃത്തിയില്ല. നിങ്ങൾ സാധ്യമായ ഒരു തുക ഡൊണേറ്റ് ചെയ്താൽ നമുക്കൊരു ക്യാമറ വാങ്ങാമായിരുന്നു. ഇതൊരു ഇരക്കൽ ആയി തോന്നിയെങ്കിൽ ക്ഷമിക്കുക. മറ്റുമാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണ്.
ഒന്നുകിൽ mujeebcpy@upi എന്ന upi id യിലേക്കോ അല്ലെങ്കിൽ ടെലഗ്രാം വഴി ഡൊണേറ്റ് ബോട്ടിലേക്കോ അയക്കാം. പക്ഷേ ഡൊണേറ്റ് ബോട്ടിൽ 100 euro ആയാലേ പിൻവലിക്കാൻ സാധിക്കൂ. മിനിമം നൂറുപേരെങ്കിലും ഒരു യൂറോ വെച്ച് തരണം. അത് സാധ്യമാണോ എന്നെനിക്കറിയില്ല. എന്തായാലും ഈ ചാനലിനെക്കൊണ്ട് ഉപകാരമുണ്ടെന്ന് തോന്നുന്നവർക്കും ഒരു പത്തുരൂപയെങ്കിലും തരാനുള്ളവര്‍ക്കും ഈ സംരംഭത്തിൽ സഹായിക്കാം. നന്ദി
https://youtu.be/TQE5hZB7Gf0

വളരെ ബേസിക്കായ കാര്യമാണ്. ഇതറിയാത്ത പലരുടെയും ചോദ്യം നേരിടേണ്ടി വന്നതുകൊണ്ട് മാത്രം ഉണ്ടാക്കിയ വീഡിയോ
ഫീച്ചർ റിച്ചായ ഒരു ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് ടെലിഗ്രാം. ഓൺലൈൻ ക്ലാസിന് സഹായപ്രദമാകുന്ന ഫീച്ചറുകള്‍ പറഞ്ഞപ്പോൾ തന്നെ വീഡിയോ 16 മിനിറ്റ് കടന്നു. ഓരോ ടോപ്പിക്കും ചാപ്റ്ററുകളായി വിഭജിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇഷ്ടമുള്ള ചാപ്റ്റർ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്. ഓൺലൈൻ ക്ലാസ് ഉപയോഗപ്പെടുത്തുന്ന അധ്യാപകർക്കും വിദ്യാര്‍ത്ഥികൾക്കും ഈ വീഡിയോ പങ്കുവെക്കുക.

https://youtu.be/A_Xp6YEiPn8
👍1
IB Computing
ഫീച്ചർ റിച്ചായ ഒരു ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് ടെലിഗ്രാം. ഓൺലൈൻ ക്ലാസിന് സഹായപ്രദമാകുന്ന ഫീച്ചറുകള്‍ പറഞ്ഞപ്പോൾ തന്നെ വീഡിയോ 16 മിനിറ്റ് കടന്നു. ഓരോ ടോപ്പിക്കും ചാപ്റ്ററുകളായി വിഭജിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇഷ്ടമുള്ള ചാപ്റ്റർ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.…
00:00 Intro
00:30 Google Meet ന്റെ പോരായ്മകൾ
01:27 WhatsApp ന്റെ പോരായ്മകൾ
02:41 WhatsApp നേക്കാൾ Telegram ന്റെ പ്ലസ് പോയിന്റുകൾ
04:27 വോയ്സ് കോൺഫറൻസ് റെക്കോർഡ് ചെയ്യാം
04:55 വോയ്സ്/വീഡിയോ ചാറ്റ് ഷെഡ്യൂൾ ചെയ്യാം
05:22 മെസേജുകൾ ഷെഡ്യൂൾ ചെയ്യാം
05:50 സ്പാം നിയന്ത്രണവും സ്ലോ മോഡും
07:01 കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ ശബ്ദലെവൽ നിയന്ത്രിക്കാം
07:28 മുമ്പ് അയച്ച ഫയലുകള്‍ എളുപ്പം കണ്ടെത്താം
08:00 വിവിധ ഫിൽറ്ററുപയോഗിച്ച് (അയച്ച ആളെ വെച്ചും ഡേറ്റ് വെച്ചും) തിരയൽ എളുപ്പമാക്കാം
08:34 ക്ലൌഡ് സ്റ്റോറേജും ടെലിഗ്രാം സ്റ്റോറേജ് മാനേജറും (Media files download ചെയ്ത് വെച്ചത് ക്ലിയർ ആക്കാൻ)
09:26 ഹാഷ്ടാഗിന്റെ ഉപയോഗം
10:00 ടെലിഗ്രാം ചാനലുകൾ
10:26 പിന്ന്ഡ് മെസേജ്
10:53 മെസേജ് ത്രെഡ്
11:23 ചെറു വീഡിയോകൾക്ക് വീഡിയോമെസേജ്
12:15 വീഡിയോ/ഓഡിയോ വേഗത നിയന്ത്രിക്കാം
12:26 YouTube വീഡിയോകൾ PIP modeൽ കാണാം
12:40 ക്വിസ് / പോൾ
13:51 അറ്റന്റൻസ് എടുക്കാൻ ബോട്ട് (https://t.me/GroupAttendanceBot)
14:09 തങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ബോട്ടുകൾ നിർമിക്കാം
14:37 ടെലിഗ്രാം സംശയങ്ങൾ ദുരീകരിക്കാൻ ടെലിഗ്രാമം | Keralagram എന്ന ഗ്രൂപ്പ് (https://t.me/Keralagram)
15:36 പ്രധാന പോയിന്റുകൾ
15:54 Winding up
👍1