IB Computing
1.72K subscribers
142 photos
12 videos
1 file
527 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
How to clone a dual boot ssd into new ssd

https://youtu.be/TtObq_Faz78
4🍌1
Oscar winning movie Flow was made using open source software blender 🥰
🔥17👍4👏2🍌1
Please open Telegram to view this post
VIEW IN TELEGRAM
ഈയിടെയായി കുറച്ചധികം സുഹൃത്തുക്കളുടെ ടെലിഗ്രാം അക്കൗണ്ട് ഹാക്ക് ആവുന്നത് കണ്ടു.
ബാങ്ക് തട്ടിപ്പിൽ ഓടിപി ചോദിച്ച് നടക്കുന്ന തട്ടിപ്പിന് സമാനമാണ് ഇവിടെയും നടക്കുന്നത്. നമ്മുടെ ഭാഗത്തെ മിസ്റ്റേക്ക് കൊണ്ട് മാത്രമാണ് ഈ അക്കൗണ്ടുകളെല്ലാം ഹാക്ക് ചെയ്യപ്പെടുന്നത്. ചെറുതായൊന്ന് ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാം.
നിലവിൽ നടക്കുന്ന ഹാക്കിങിൽ നിങ്ങളുടെ അക്കൗണ്ട് എടുത്ത് അതിലെ നമ്പർ മാറ്റി മറ്റുള്ളവർക്കും ഹാക്ക് ചെയ്യാനുള്ള മെസേജ് അയക്കുകയാണ്.

നിങ്ങളുടെ ഫോട്ടോസ് ഞാനൊരു സൈറ്റിൽ കണ്ടു എന്ന് പറഞ്ഞ് നമുക്ക് അടുത്ത് പരിചയമുള്ള ആളിൽ നിന്ന് മെസേജ് വരുമ്പോൾ വേറൊന്നും നോക്കാതെ ആ ലിങ്ക് തുറക്കുകയും അതിൽ ടെലഗ്രാം ലോഗിൻ കാണുമ്പോൾ ഹാക്കറുടെ സൈറ്റിലേക്ക് ടെലിഗ്രാം ക്രെഡൻഷ്യൽ വെച്ച് ലോഗിൻ ചെയ്യുകയും ചെയ്യുന്നതോടെ ഹാക്കിങ് പൂർത്തിയായി.
ഇതല്ലാതെ വേറൊരു രീതി കൂടെ കണ്ടിട്ടുണ്ട്. അതിൽ ഹാക്കാകുന്നവരോട് പിന്നെ സഹതാപം തോന്നിട്ടില്ല. പോൺ എന്നും പറഞ്ഞ് ഒരു ബോട്ട് ലിങ്ക് വരും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ 18 വയസായോ എന്ന് കൺഫം ചെയ്യാൻ നമ്പർ അടിക്കാൻ പറയും. ടെലിഗ്രാമിലേക്ക് വരുന്ന ഓടിപി ഇവിടെ അടിച്ച് കൊടുക്കുന്നതോടെ ഹാക്ക് ചെയ്യപ്പെടും.

ചുരുക്കി പറഞ്ഞാൽ നമ്മളങ്ങോട്ട് താക്കോല് കൊടുത്തിട്ട് വീട്ടി കേറിക്കോ എന്ന് പറയുന്ന ടൈപ്പ് ഹാക്കിങ്ങേ ഇവിടെ നടക്കുന്നുള്ളൂ. അതുകൊണ്ട് എത്ര അറിയാവുന്ന ആളുടെയ ആയാലും ഇത്തരം മെസേജ് കണ്ട് അതിൽ ടെലിഗ്രാം ലോഗിൻ ചോദിക്കുന്നുണ്ടെങ്കിൽ ചെയ്യാതിരിക്കുക. ടെലഗ്രാമിൽ തന്നെ വരുന്ന ഓടിപി വേറെ എവിടെയും കൊടുക്കാതിരിക്കുക. 2 factor authentication ഓണാക്കിയിടുക ഇത്രൊക്കെ ചെയ്താൽ അക്കൗണ്ട് സുരക്ഷിതമായി കൊണ്ട് നടക്കാം.

ഇനി ഹാക്കായാൽ ഉടൻ തന്നെ settings->privacy and securiy->device ൽ പോയി termiante all other sessions കൊടുക്കുക.
ചിലർ പാനിക് ആയി ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും എടുക്കും. അങ്ങനെ ചെയ്താൽ മറ്റ് സെഷൻ ടെർമിനേറ്റ് ചെയ്യാൻ കുറച്ച് ദിവസം കഴിഞ്ഞേ സാധിക്കൂ. അതുകൊണ്ട് കാര്യങ്ങൾ കൂടുതൽ കൈവിട്ട് പോവുകയേ ഉള്ളൂ.
ഇങ്ങനെ ഹാക്കാവുന്നവ വേറെ നമ്പറിലേക്ക് മാറ്റുന്നതും കാണുന്നുണ്ട്. അത് പിന്നെ telegram.org/support ൽ മെസേജ് അയക്കുകയേ വഴി കാണുന്നുള്ളൂ. അതും എത്രത്തോളം ആ അക്കൗണ്ട് പോയേക്കാം എന്നത് ഉറപ്പൊന്നുമില്ല. prevention is better then cure എന്നാണല്ലോ.

പഴയഗ്രൂപ്പ് വാങ്ങുന്ന മാഫിയ ആണ് ഇതിന് പിന്നിലെന്ന് തോന്നുന്നു. ക്രിപ്റ്റോ സ്കാം ഗ്രൂപ്പൊക്കെ തുടങ്ങാൻ ഇത്തരക്കാർ വർഷങ്ങൾക്ക് മുമ്പുണ്ടാക്കിയ ഗ്രൂപ്പുകൾ സ്വന്തമാക്കുന്നുണ്ട്. പഴയ ഗ്രൂപ്പുകൾ പെട്ടെന്ന് ബാൻ ആകില്ല എന്നതാണ് ഇതിന് കാരണം. 200 രൂപക്ക് ഗ്രൂപ്പുകൾ തരാമോ എന്ന് ചോദിച്ച് പലരും എന്റെയടുത്ത് വന്നിട്ടുണ്ട്. ആ സ്ട്രാറ്റജി മാറ്റി ഹാക്ക് ചെയ്ത് ഗ്രൂപ്പ് അടിച്ച് മാറ്റുന്നതിലേക്ക് മാറിയെന്ന് തോന്നുന്നു.
13👍4🔥2🕊2💩1