IB Computing
1.69K subscribers
145 photos
12 videos
1 file
530 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
2017 oct 10 നാണ് മലയാളം ടൈപ്പിംഗും ഇൻഡിസൈൻ ഫോട്ടോഷോപ്പ് ടൂടോറിയലുമൊക്കെ ആയി ഒരു ചാനല് തുടങ്ങാന്ന് കരുതുന്നത്. അങ്ങനെ ആരംഭിച്ച ചാനലിന് പിന്നാലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വെബ് ഡെവലപ്മെന്റ് കമ്പനിയും ആരംഭിച്ചു. പിന്നീട് ജനറൽ ടെക്നോളജി ടേമുകള്‍ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചും ലിനക്സ് വീഡിയോകള്‍ ചെയ്തും ചാനൽ മുന്നേറി. ഇന്ന് ഇരുപത്തിമൂവായിരത്തിലധികം സബ്സ്ക്രൈബേഴ്സ് ആയി കാഴ്ച അല്പം കുറവാണെങ്കിലും ചീത്തപ്പേര് കേള്‍പ്പിക്കാതെ മുന്നോട്ടുപോകാനാകുന്നു. ഒരു സബ്സ്ക്രൈബര്‍ 12k വിലയുള്ള ഒരു കണ്ടൻസര്‍ മൈക്രോഫോൺ വാങ്ങിത്തന്നു. അതിന്റെ സൗണ്ട് കാര്‍ഡ് മറ്റൊരു സബ്സ്ക്രൈബറും. അത് ഓണ്‍ ദി വേ ആണ്. വന്ന് കഴിഞ്ഞാൽ അതെപ്പറ്റി വീഡിയോ ചെയ്യാം. ആ സന്തോഷവും ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗിന്റെ മൂന്നാം വാര്‍ഷിക സന്തോഷവും അറിയിക്കുന്നു. ക്വാളിറ്റിയുള്ള സബ്സ്ക്രൈബേഴ്സിനെ മാത്രം പ്രതീക്ഷിച്ചുകൊണ്ട് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്.‍
Podcast episode 04

ഇന്ത്യയിലെ ആദ്യ വനിതാ ഡെബിയൻ ഡെവലപ്പറായ ശ്രുതിചന്ദ്രനുമായി നടത്തിയ‌ അഭിമുഖം
https://anchor.fm/mujeebcpy/episodes/talk-with-Sruthi-chandran--first-indian-women-debian-developer-el58hs
Podcast Episode 05
നിയമസഭ ഫ്രീസോഫ്റ്റ്‍വെയര്‍ വത്കരണത്തിൽ പ്രധാന പങ്കുവഹിച്ച സൂരജ് കേനോത്തുമായി കേരളത്തിലെ ഫ്രീസോഫ്റ്റ്‍വെയര്‍ മൂവ്മെന്റുകളുമായി ബന്ധപ്പെട്ട് അഭിമുഖം.
https://anchor.fm/mujeebcpy/episodes/Talk-With-Sooraj-Kenoth-el7ltc
വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ വെബ്സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് ഒരു പോപ്പ് അപ്പ് വരാറില്ലേ ? എന്താണ് ഈ കുക്കി, എന്താണ് അതിന്റെ ധര്‍മം ? പരിശോധിക്കാം ഈ എപ്പിസോഡിൽ.
https://youtu.be/rn5XPXyPBgk
https://youtu.be/cNxtjcf5Vxw

വീഡിയോ എഡിറ്റിംഗ് പര്‍പസിനായി ഒരു പിസി ബില്‍ഡ് ചെയ്തപ്പോള്‍
i9 10th gen processor
Gigabyte Z490 UD
4x16GB RAM
500GB NVMe
1 TB NVMe
2 x 2 TB HDD
Gigabyte RX 5700XT
850 watt gold PSU
Matrexx 70 RGB cabinet
https://youtu.be/owL-LRRZA6k

കേരള സര്‍ക്കാര്‍ ഐടിമിഷനുമായി ചേര്‍ന്ന് നടത്തുന്ന സൈബര്‍ സുരക്ഷാ ക്ലാസുകളിൽ ആര്‍ക്കും പങ്കെടുക്കാം.
https://lms.kerala.gov.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് എടുത്ത് പത്ത് വീഡിയോകള്‍ കണ്ട് ചെറിയൊരു ടെസ്റ്റ് എഴുതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാം. പത്ത് വീഷയങ്ങളിൽ പത്ത് വീഡിയോകളാണ് പാഠ്യപദ്ധതിയിലുള്ളത്. അതേക്കുറിച്ച് വിശദമായി അറിയാം.