KSSP NEWS
897 subscribers
3.17K photos
37 videos
177 files
2.53K links
Official channel of Kerala Sasthra Sahithya Parishath State Committee
Download Telegram
to view and join the conversation
LUCA
ബഹിരാകാശ ടൂറിസവുമായി സ്പേസ് എക്സ്

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എന്ന കമ്പനിയാണ് ബഹിരാകാശ ടൂറിസത്തിന്റെ ഭാഗമായുള്ള ഈ യാത്ര സാധ്യമാക്കിയത്.
Source


@gskssp
LUCA
2021 ലെ ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപനം തത്സമയം കാണാം

ഭൗതികശാസ്ത്രം - ഒക്ടോബർ 5, ഇന്ത്യൻ സമയം 3.15 PM - തത്സമയം കാണാം
Source


@gskssp
LUCA
ആഗോളതാപനം വിശ്വസനീയമായി പ്രവചിക്കാനുള്ള പദ്ധതിക്ക് ഫിസിക്‌സ് നൊബേൽ പുരസ്കാരം.

ഈ വരുന്ന ഒക്ടോബർ 31 മുതൽ നവംബർ 12 വരെ യു.കെയിലെ ഗ്ലാസ്‌ഗോവിൽ കാലാവസ്ഥാവ്യതിയാന ഉച്ചകോടി (Climate change summit) നടക്കാൻ പോകുന്നത് ശാസ്‌ത്രലോകം ഉറ്റുനോക്കുന്ന വേളയിലാണ് "ആഗോളതാപനം അളക്കുവാനും, പ്രവചിക്കുവാനും കഴിയുന്ന ഫിസിക്കൽ മോഡൽ" വികസിപ്പിച്ചെടുത്തതിന് സ്യുകുരോ മനാബേ, ക്ളോസ് ഹസൽമാൻ എന്നിവർ ചേർന്ന് ഭൗതികശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിന്റെ ഒരുപകുതി കരസ്ഥമാക്കിയിരിക്കുന്നത്. മറുപകുതിയാവട്ടെ, ജോർജിയോ പാരിസി ആണ് നേടിയിരിക്കുന്നത്.
Source


@gskssp
LUCA
ചില ബഹിരാകാശ ചിന്തകൾ

ദീർഘകാലം ബഹിരാകാശ ഗവേഷണരംഗത്ത് പ്രവർത്തിച്ച പി ആർ മാധവപ്പണിക്കർ ഓർമ്മകൾ പങ്കിടുന്നു...
Source


@gskssp
LUCA
2021 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപനം

രസതന്ത്രം – ഒക്ടോബർ 6, ഇന്ത്യൻ സമയം 3.15 PM –  പ്രഖ്യാപനം കാണാം
Source


@gskssp
LUCA
സ്പർശത്തിന്റെ ശാസ്ത്രം: ജൂലിയസും പാറ്റപുട്യനും കണ്ടുപിടിച്ചതെന്ത്?

ഡേവിഡ് ജൂലിയസ് (David Julius), അർഡേം പാറ്റപുട്യൻ (Ardem Patapoutian) എന്നിവരാണ് ഈ വർഷത്തെ 2021-ലെ ജീവശാസ്ത്ര/ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം അവാർഡ് ജേതാക്കൾ.
Source


@gskssp
LUCA
കാലാവസ്ഥാ വ്യതിയാനം: സ്വീഡനിൽ നിന്ന് പഠിക്കാനുള്ള പാഠങ്ങൾ

2045 ഓടെ ലോകത്തിലെ ആദ്യത്തെ ഫോസിൽഇന്ധന രഹിത രാഷ്ട്രങ്ങളിൽ ഒന്നായി മാറുക എന്നതാണ് നെറ്റ് സീറോ എമിഷൻ എന്ന പുതിയ കാലാവസ്ഥാ ലക്ഷ്യത്തിലൂടെ സ്വീഡൻ ലക്ഷ്യമിടുന്നത്.
Source


@gskssp
LUCA
ഓര്‍ഗനോ കാറ്റലിസ്റ്റുകൾക്ക് രസതന്ത്ര നോബല്‍

പുതിയ വസ്തുക്കളെ നിര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുന്ന, മികവുറ്റതും, കൃത്യതയുള്ളതും, പ്രകൃതിക്ക് പരിക്കേല്‍പ്പിക്കാത്തതുമായ രാസത്വരകങ്ങള്‍ വികസിപ്പിച്ചതിനാണ് ഈ വര്‍ഷത്തെ രസതന്ത്ര നോബല്‍ പുരസ്‌കാരം ബെഞ്ചമിന്‍ ലിസ്റ്റ്, ഡേവിഡ് WC മക്മില്ലന്‍ എന്നിവര്‍ പങ്കിട്ടത്.
Source


@gskssp
LUCA
LUCA NOBEL TALKS – ഇപ്പോൾ രജിസ്റ്റർ ചെയ്യാം

2021-ലെ ശാസ്ത്ര നോബേൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങളെക്കുറിച്ച് വിദഗ്ധർ സംസാരിക്കുന്ന LUCA NOBEL TALK ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.  2021 ഒക്ടോബർ 9-ന് 8PM - 9.30 PM വരെയാണ് പരിപാടി. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം.
Source


@gskssp
LUCA
എന്താണ് ഗണിതത്തിന്റെ പ്രയോജനം

വർഷങ്ങളായി ജനകീയ രീതിയുള്ള ഗണിതശാസ്ത്ര പുസ്തകങ്ങൾ എഴുതി പ്രസിദ്ധനായ ശാസ്ത്രജ്ഞനാണ് ഇയാൻ സ്റ്റുവാർട്ട് (Ian Stewart). Does God Play Dice, Do Dice play God, The Mathematics of Life, Maths Hysteria, 17 Equations That Changed the World, Why Beauty is Truth, Cabinet of Mathematical Curiosities ഇവയൊക്കെ ഇയാൻ സ്റ്റുവാർട്ടിന്റെ വളരെ പ്രസിദ്ധങ്ങളും ഇപ്പോഴും ബെസ്റ്റ് സെല്ലേസുമായി തുടർന്നുകൊണ്ടിരിക്കുന്ന പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് What's the Use: The Unreasonable Effectiveness of Mathematics.
Source


@gskssp
LUCA
ഹാപ്പി ബര്‍ത്ത് ഡേ – തക്കുടു 13

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പതിമൂന്നാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
Source


@gskssp
LUCA
പാർക്കിൻസൺ ഗവേഷണത്തിന് മിനി ബ്രെയിനുകൾ

ഈ കണ്ടുപിടിത്തം പാർക്കിൻസൺസ് രോഗത്തിനും ഡിമെൻഷ്യയ്ക്കുമുള്ള മരുന്ന് വികസിപ്പിച്ചെടുക്കുന്നതിന് സഹായകമായേക്കും.
Source


@gskssp
LUCA
പുപ്പു

പുപ്പു ഒരു പുസ്തകപ്പുഴുവാണ്. വായിക്കാതെ തന്നെ പുസ്തകത്തിലുള്ളതെല്ലാം അറിയുന്ന കക്ഷി
Source


@gskssp
LUCA
മാറുന്ന കാലാവസ്ഥയും ജീവജാലങ്ങളിലെ രൂപമാറ്റവും

കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്ന തരത്തിൽ വിവിധ ജീവജാലങ്ങളുടെ രൂപഘടനയിൽ വ്യത്യാസം വരുന്നതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.
Source


@gskssp
LUCA
SCIENCE TODAY – എതിരൻ കതിരവൻ

ശാസ്ത്രജ്ഞനും എഴുത്തുകാരനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളില്‍ അധ്യാപകനുമായ എതിരന്‍ കതിരവന്‍ അവതരിപ്പിക്കുന്ന പംക്തി SCIENCE TODAY - International Science News and Discoveries കാണാം.
Source


@gskssp
LUCA
2021ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം

2021ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം: ഡേവിഡ് കാർഡ്, ജോഷ്വാ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെൻസ് എന്നിവർക്ക്
Source


@gskssp
LUCA
2021 ഒക്ടോബറിലെ ആകാശം

തലയ്ക്കുമുകളിൽ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, പടിഞ്ഞാരൻ ചക്രവാളത്തിൽ പ്രഭചൊരിഞ്ഞു നില്ക്കുന്ന ശുക്രൻ, അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥ - ഇവയൊക്കെയാണ് 2021 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്. എൻ. സാനു എഴുതുന്നു.
Source


@gskssp
LUCA
വയർലെസ് ചാർജിംഗ് റൂം

വയർലെസ് ചാർജ് ട്രാൻസ്ഫർ വഴി സ്മാർട്ട് ഫോണുകളും ചെറിയ വീട്ടുപകരണങ്ങളും ചാർജ് ചെയ്യാനൊരു മുറി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ.
Source


@gskssp
LUCA
നല്ല ഫോട്ടോയെടുക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നമ്മൾ കാണുമ്പോൾ ഭംഗിയുണ്ടെന്ന് തോന്നുന്ന കാര്യങ്ങൾ ഫോട്ടോയിൽ പതിയുമ്പോൾ തൃപ്തി വരാത്തത് എന്തുകൊണ്ടാകും? ഫോട്ടോഗ്രഫിയും കാഴ്ചയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാൽ അതും മനസിലാവും. ഫോട്ടോയെടുക്കുമ്പോൾ, ചിത്രത്തിന് മേലെ കൺട്രോൾ ഉണ്ടാവാൻ അറിഞ്ഞിരിക്കേണ്ട ലളിതമായ ശാസ്ത്രതത്വങ്ങൾ. വൈശാഖൻ തമ്പി വിശദമാക്കുന്നു.
Source


@gskssp
LUCA
ഉണ്ണിയേട്ടനെ നമ്മള്‍ കണ്ടെത്തും | തക്കുടു 14

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി - പതിനാലാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
Source


@gskssp