▪️ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിനായി കേന്ദ്ര സർക്കാർ ഉപഭോക്തൃ സംരക്ഷണ (ഇ-കോമേഴ്‌സ്) ഭേദഗതി ചട്ടങ്ങൾ 2026 പ്രഖ്യാപിച്ചു. പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും..
▪️ദിലീപ് ട്രോഫി 2026 ജേതാക്കൾ :-ഈസ്റ്റ് സോൺ(ക്യാപ്റ്റൻ-ഇഷാൻ കിഷൻ) ▪️ടൂർണമെന്റിന്റെ താരം: സൗത്ത് സോൺ ക്യാപ്റ്റനായ തിലക് വർമ ▪️ഇഷാൻ കിഷൻ ആണ് ഫൈനലിലെ താരം (Player of the Match) ▪️ദുലീപ് ട്രോഫിയുടെ 63-ാം പതിപ്പാണ് നടന്നത്
▪️ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സ്വയം ഭരണ അവകാശമുള്ള പ്രത്യേക പദവി നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ▪️ 371 വകുപ്പ് ഭേദഗതി ചെയ്യും (ആർട്ടിക്കിൾ 371K കൂട്ടിച്ചേർക്കാനുള്ള നീക്കങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്)
▪️ഇന്ത്യയുടെ UPI മാതൃകയിൽ ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ പ്രാദേശിക കറൻസികളിൽ വ്യാപാരവും സാമ്പത്തിക ഇടപാടുകളും സുഗമമാക്കുന്നതിനായി വികസിപ്പിച്ചെടുത്ത ക്രോസ്-ബോർഡർ പേയ്‌മെൻ്റ് സംവിധാനം :-ബ്രിക്‌സ് പേ