Reviews Enthusiast channel
2.06K subscribers
6.82K photos
984 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
James Gunn has revealed his most favourite comic book movies of all time.

-Oldboy
- A History of Violence
- Deadpool
-Superman
- Spider-Man: Into the Spider-Verse
#####Kerala Women's Commission

As a quasi-judicial body, the Women’s Commission can intervene in all matters relating to women. Complaints can be directly submitted to the Women's Commission or via online. The Commission's headquarters is near the PMG junction in Thiruvananthapuram.
Phone: 0471 230 2590, 2300509, 9188380783
E-mail: keralawomenscommission@yahoo.co.in
#####Aparajitha

‘Aparajitha is Online’ is a platform to report and resolve complaints related to cyber-crimes against women. Now, complaints of domestic abuse, including dowry-related harassment, can be submitted on the Aparajitha Online.
Email - aparajitha.pol@kerala.gov.in or call 9497996992.
######Nodal officer's number: 9497999955
Phone numbers of the DGP's 24-hour control room at the police headquarters: 9497900999 and 9497900286.

#####Snehitha

A Kudumbashree initiative to help women and children, who are victims of abuse. Snehitha offers counselling, legal assistance and rehabilitation.
Phone: 0481 2792555, Toll Free No:1800425 2049

#####Kathorthu

An initiative of the Department of Women and Child Development. The women will receive legal assistance online. They can register on the portal kathorthu.wcd.kerala.gov.in and report complaints.
Phone: 9446938500.

#####District women protection officer
The services of the women protection officer are available in all districts. Report complaints directly. Legal assistance and counselling will be provided.

######Women helpline: 1091

#####Sakhi

Sakhi one-stop centre provides assistance to children and women, who are facing physical and mental harassment. Phone: 0481 2300955

#####National Commission for Women

Complaints can be reported via WhatsApp also.

WhatsApp number: 7217735372

[link](https://www.onmanorama.com/lifestyle/women/2021/06/26/women-initiatives-protection-safety.html)
Which is the best gangster movie you've ever seen?
Priyanka Chopra, Anne Hathaway and Zendaya at the Bulgari event in Venice.
Kidilan padam .. feelgood ennokke paranjaal ithaanu ❤️
കണ്ടു കൊതിച്ചിട്ടു കാര്യമില്ല. കഴിക്കാനും വേണമൊരു യോഗം🤣🤣
Scorsese's Taxi Driver
Eraserhead
ഇരുപത്തി രണ്ടാമത്തെ വയസ്സിൽ വിവാഹം കഴിച്ച ആളാണ് ഞാൻ. ഞങ്ങൾ രണ്ടുപേരും ഒരേ കോളേജിൽ പഠിച്ചതാണ്... രണ്ടു കൂട്ടരുടെയും വീട്ടിൽ സമ്മതിക്കില്ല എന്ന് 100% ഉറപ്പുള്ളതുകൊണ്ട്, ഒളിച്ചോടി പോവുകയായിരുന്നു. നാടിനോടും വീടിനോടുമുള്ള ബന്ധത്തിന്റെ തായ് വേര് മുറിച്ചു കൊണ്ടാണ് അന്ന് അങ്ങനെ ചെയ്തത്. പ്രണയം വെറും കവി വർണന അല്ല എന്ന തിരിച്ചറിവുണ്ടായത് പിന്നീട് വന്ന വർഷങ്ങളിലാണ്....

"വേറെ ഒന്നുമില്ലെങ്കിലും, ആകാശവും ഭൂമിയും അപ്രത്യക്ഷം ആയാലും, ചുറ്റും തളം കെട്ടിനിന്ന വായു ഒന്നാകെ നിലച്ചു പോയാലും..... ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ അവൾ ഒറ്റൊരുത്തി ഒപ്പമുണ്ടായാൽ മതി എന്ന്... അല്പം പൈങ്കിളി കലർത്തി ഞാൻ എന്റെ ഡയറിയിൽ, ആ കാലത്ത് എപ്പോഴോ എഴുതിയിട്ടിരുന്നു..."

സാമ്പത്തിക ബാധ്യത ശ്വാസംമുട്ടിച്ച കാലമാണത്. അക്കാലത്ത് ഞാൻ അന്വേഷിക്കാത്ത ജോലികൾ ഇല്ല... ചെയ്യാത്ത പണികൾ ഇല്ല...!
ഒരിക്കൽപോലും എന്നോട് ഒരു പരിഭവമോ പരാതിയോ പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല... നല്ല രീതിയിൽ അവളും അധ്വാനിച്ചിരുന്നു. വീടുകളിൽ ജോലിക്ക് പോകുന്നത് തൊട്ട്... പൊതുവേ ആണുങ്ങൾ ചെയ്യുന്ന പുറം പണിക്ക് വരെ, അവളും പോയിരുന്നു.

പഠനം പാതിവഴിക്ക് നിർത്തിയാണ് ഞങ്ങൾ രണ്ടുപേരും പോന്നത്...90% ത്തിൽ കുറവ് മാർക്ക് ഒരിക്കൽ പോലും മേടിച്ചിട്ടില്ലാത്ത, ഈ ചെറിയ പ്രായത്തിൽ തന്നെ നിരവധി സ്കോളർഷിപ്പ്കൾക്ക് യോഗ്യത നേടിയിട്ടുള്ള ഒരു പെണ്ണിനെ വിളിച്ചുകൊണ്ടുവന്ന് കൂലിപ്പണിക്ക് വിടുന്നതിന്റെ കുറ്റബോധം... ഒരു സെക്കൻഡ് പോലും വ്യത്യാസമില്ലാതെ എന്റെ കരണത്ത് മാറിമാറി അടിച്ചു കൊണ്ടിരുന്നു.അതുകൊണ്ടുതന്നെ എന്തൊക്കെ സംഭവിച്ചാലും അവളുടെ പഠനം തുടരണമെന്ന് ഞാൻ തീരുമാനിച്ചു. ആ കാലത്ത് ഉണ്ടാക്കിയ ചെറിയൊരു സേവിങ്സ് വെച്ച് ബാംഗ്ലൂർ ഒരു എൻജിനീയറിങ് കോളേജിൽ അഡ്മിഷൻ എടുത്തു.

എന്റെ ദാമ്പത്യ ജീവിതത്തിന്റെ ആയുസ്സ് നാലു വർഷമായിരുന്നു. കോളേജിലെത്തി മൂന്നു മാസങ്ങൾക്കുശേഷം അവൾ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു. ഫോൺ വിളിക്കുമ്പോഴൊക്കെ എന്തോ ചെറിയൊരു മനോവിഷമം ഉണ്ട് എന്ന് തോന്നിയിരുന്നെങ്കിലും.... ജീവിതാവസാനിപ്പിക്കാൻ മാത്രം എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ലായിരുന്നു. സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിന്റെ ഫലമാണ് എന്ന്... അന്നത്തെ പത്രങ്ങളിലൊക്കെ വാർത്തകൾ വന്നിരുന്നു.

അവളുടെ മരണവാർത്ത ഞാൻ അറിയുന്നത് വൈകുന്നേരം 5:33 ന് ആണ്. 5 :34 തൊട്ട് എന്റെ കണ്ണിൽ ഇരുട്ട് മൂടി.... സ്വയം പരിഹസിച്ച് ഉറക്കെ ചിരിക്കണം എന്ന് തോന്നി.., അതേസമയം തന്നെ തറയിൽ തല തല്ലി കരയണമെന്ന് തോന്നി..., വായിൽ ഉമ്മിനീര് കുന്നുകൂടി.... പക്ഷേ തുപ്പിക്കളയാൻ ആയില്ല...കൺപോളകൾ ചിമ്മി അടയുന്നതുപോലും വളരെ കഷ്ടപ്പെട്ടാണ് എന്ന് തോന്നി...

ജീവിതത്തിന്റെ സുബോധ അവസ്ഥയിലേക്ക് തിരിച്ചു വരാൻ... പത്തുവർഷങ്ങൾ പിന്നെയും എടുത്തു...അതിനിടയ്ക്ക് വിവാഹാലോചനകൾ വേറെയും വന്നിരുന്നു. പക്ഷേ അപ്പോഴേക്കും മറ്റൊരാളോടൊപ്പം തുടർന്ന് ഇനിയും ജീവിക്കാൻ കഴിയില്ലാ.. എന്ന തിരിച്ചറിവിൽ ഞാൻ എത്തിയിരുന്നു.

അങ്ങനെ എന്റെ 36മത്തെ വയസ്സിലാണ്.. വിജി എന്ന 40 കാരിയെ പരിചയപ്പെടുന്നത്.സ്ഥിരമായി പോകാറുള്ള ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയായിരുന്നു.അവരുടെതും സമാനമായ അവസ്ഥയായിരുന്നു... വർഷങ്ങൾക്കു മുമ്പ് ഭർത്താവിനെ കാണാതെയായി. നല്ല വിദ്യാഭ്യാസമുള്ള സ്ത്രീയായിരുന്നു...പക്ഷേ ആ വിദ്യാഭ്യാസം വെച്ച് 14 വയസ്സുള്ള മകൾക്ക് എങ്ങനെ ഭക്ഷണം കൊടുക്കണമെന്ന് അവൾക്കറിയില്ലായിരുന്നു.
2018 വെള്ളപ്പൊക്ക സമയത്ത്... ഒള്ള കിടപ്പാടം കൂടി പോയി അവര് പെരുവഴിയിൽ ആയ കാലത്താണ്...തൽക്കാലത്തേക്ക് വേണമെങ്കിൽ എന്റെ വീട്ടിലേക്ക് താമസം മാറാമെന്ന് ഞാൻ പറഞ്ഞത്.... ആദ്യമൊക്കെ വിസമ്മതിച്ചെങ്കിലും, വേറെ വഴിയില്ലാത്തതുകൊണ്ടാവാം മകളെയും കൂട്ടി അവര് വീട്ടിലെത്തി. കുറച്ചു ദിവസങ്ങൾക്കുശേഷം ഏതെങ്കിലും വാടകവീട് എടുത്ത് അങ്ങോട്ടേക്ക് മാറുന്നവരെ എന്നതായിരുന്നു ധാരണ... പക്ഷേ പോകപ്പോകെ അവരോ ഞാനോ അതിനെക്കുറിച്ച് പിന്നീട് പരസ്പരം ഓർമ്മിപ്പിച്ചില്ല.... എന്തായാലും വീട്ടിൽ മൂന്നു മുറികൾ ഉണ്ട്.. രണ്ടു മുറി അവരു ഉപയോഗിച്ചോട്ടെ എന്നതായിരുന്നു എന്റെ മനസ്സിൽ.... നാട്ടുകാർ എന്തുപറയും എന്നൊന്നും എന്തായാലും എനിക്ക് നോക്കേണ്ടതില്ല... അതുകൊണ്ടുതന്നെ രണ്ട് മനുഷ്യര് മഴയും വെയിലും കൊള്ളാതെ ജീവിച്ചു പോകുന്നെങ്കിൽ പോകട്ടെ എന്ന് ഉദ്ദേശമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.

അങ്ങനെയിരിക്കെ ഒരു ദിവസം അപ്രതീക്ഷിതമായി വിജി എന്നോട് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചു...? നാട്ടുകാരുടെ പള്ളു പറച്ചിൽപ്രശ്നമല്ലാതിരുന്നത് എനിക്ക് മാത്രമായിരുന്നു. വളർന്നുവരുന്ന പെൺകുട്ടിയുള്ള ഒരു അമ്മയ്ക്ക് അത് വലിയ പ്രശ്നമായി തോന്നി. ഭാര്യ ഭർത്താക്കന്മാരായി ജീവിക്കാൻ വേണ്ടിയല്ല... ആളുകളുടെ വായടപ്പിക്കാൻ പേരിനൊരു വിവാഹം... അതായിരുന്നു അവരുടെ ആവശ്യം.
സൽപേര്, ലക്ഷ്യം, ആഗ്രഹം... അങ്ങനെയുള്ള ഒന്നിനും, എന്റെ ജീവിതത്തിൽ പട്ടി വിലയുണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ എന്റെ ജീവിതം ഇനി എങ്ങനെയായാലും,അത്എനിക്കൊരു പ്രശ്നമായിരുന്നില്ല....

വിവാഹത്തിന് ഒരു തീയതി ഉറപ്പിച്ചു... ചെറിയ രീതിയിൽ അതിന്റെ ഒരുക്കങ്ങൾ ഒക്കെ നടന്നുവന്നു. അന്ന് വിജിക്ക് ഒരു 2008 മോഡൽ ആക്ടീവ ഉണ്ടായിരുന്നു. അന്ന് ആ സമയത്ത് അതു കൂടുതലും ഉപയോഗിച്ചിരുന്നത് ഞാനായിരുന്നു.ഒരു ദിവസം എറണാകുളം പനങ്ങാട് വെച്ച് സ്കൂട്ടർ പോയിക്കൊണ്ടിരുന്ന എന്നെ അവിടെ ഉണ്ടായിരുന്ന കുറേതെരുവ് പട്ടികൾ ചേർന്ന് ഓടിക്കുകയും ഞാൻ മറിഞ്ഞുവീഴുകയും ചെയ്തു... പട്ടികള് ശരീരത്തിന്റെ പല ഭാഗത്തായി കടിക്കുകയും ചെയ്തു.

അടുത്ത രണ്ടുമാസം ബെഡ് റസ്റ്റ് ആയിരുന്നു.ആ ദിവസങ്ങളിൽ എന്റെ കാര്യങ്ങളൊക്കെ നോക്കിയത് വിജിയാണ്.അങ്ങനെയിരിക്കെ ഒരു ദിവസം ടിവിയിൽ ഒരു വാർത്ത കണ്ടു...എറണാകുളത്തെ ഒരു ഹോട്ടൽ ഉടമയുടെ തിരോധാനവുമായി ബന്ധപ്പെട്ട 6 വർഷങ്ങൾക്കുമുമ്പ് ഒരു കേസ് ഉണ്ടായിരുന്നു.... തെളിയിക്കാനാവാതെ ആവാതെ മുടി പോയ ഒരു കേസ്... ആ കേസിൽ നിലവിൽ ക്രൈംബ്രാഞ്ച് എന്തോ ഒരു പുരോഗതി കണ്ടെത്തിയിട്ടുണ്ട് എന്ന തരത്തിലായിരുന്നു വാർത്ത.

ആ വാർത്തയുടെ volume മുഴുവനായും കൂട്ടിവെച്ച് അത് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്ന വിജിയെ അന്ന് വൈകുന്നേരം തൊട്ട് കാണാതെയായി... കുറേ ദിവസം ഞാൻ പലയിടങ്ങളിലും അന്വേഷിച്ചു നടന്നു... പോലീസിൽ പരാതിപ്പെട്ടു.ദിവസം കഴിയുന്തോറും എനിക്ക് എന്തോ പന്തികേട് തോന്നി തുടങ്ങി... വെറുതെ വിജിയുടെ ഹിസ്റ്ററി അന്വേഷിച്ചപ്പോൾ, അന്ന് വാർത്തയിൽ കണ്ട ഹോട്ടൽ ഉടമയുടെ സ്ഥാപനത്തിൽ ഒരു receptionist ആയി വിജി ആറുമാസം ജോലി ചെയ്തിട്ടുണ്ട് എന്ന് മനസ്സിലായി...

അന്ന് വൈകിട്ട് തന്നെ, കാണാതായ ആളുടെതെന്ന് സംശയിക്കുന്ന ശരീര അവശിഷ്ടങ്ങൾ പനങ്ങാട് ഒരു ചതിപ്പിന് അരികെ ചാക്കിൽ കെട്ടിയ അവസ്ഥയിൽ പോലീസ് കണ്ടെത്തി.... ടിവി സ്ക്രീനിൽ അത് കണ്ടുകൊണ്ടിരുന്ന എനിക്ക് ആ സ്ഥലം അപരിചിതമായി തോന്നിയില്ല... രണ്ടു മാസങ്ങൾക്കു മുമ്പ് എനിക്ക് ആക്സിഡന്റ് പറ്റിയത് അതേ സ്ഥലത്താണ്. അതിനുമുമ്പ് ഞാൻ ആ വഴി ടൂവീലറിൽ ഉൾപ്പെടെ പല വാഹനങ്ങളിൽ പോയിട്ടുണ്ട്... ആ പ്രദേശത്ത് അപ്പോഴൊക്കെ പട്ടികളുമുണ്ടായിരുന്നു... അന്നൊന്നും ഇല്ലാത്തതുപോലെ... വിജിയുടെ സ്കൂട്ടറുമായി പോയപ്പോൾ പട്ടികളെന്നെ ആക്രമിച്ചതിന്റെ കാരണം ഒരു നിമിഷം എന്റെ തലച്ചോറിനെ മരവിപ്പിച്ചു.

രണ്ടു മാസങ്ങൾക്കു ശേഷം ഒരു ദിവസം രാത്രി വിജി തിരികെ എന്റെ വീട്ടിലെത്തി.. അകത്തുനിന്ന് പൂട്ടിയിടുന്ന കതക് എങ്ങനെയാണ് അവൾ തുറന്നത് എന്ന് പോലും എനിക്കറിയില്ല... ചോദിക്കാൻ ഒറ്റൊരു ചോദ്യമേ അവശേഷിച്ചിരുന്നുള്ളൂ... അയാളുടെ കൊലപാതകത്തിൽ അവൾക്ക് പങ്കില്ലേ.. എന്ന്. അവളുടെ മൗനം തന്നെ ഉത്തരമായിരുന്നു...!

പോലീസിനെ വിളിക്കാൻ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്യവേ... അവൾ എന്റെ തോളിന്റെ മുകളിൽ...കുറച്ച് ഫോട്ടോഗ്രാഫ്സ് വെച്ചു തന്നു. അതിൽ നാലാളുകളുടെ ഫോട്ടോ ഉണ്ടായിരുന്നു.. അവർ നാലു പേരെയും എനിക്ക് അറിയാമായിരുന്നു. വർഷങ്ങൾക്കു മുമ്പ് എന്റെ ഭാര്യ മരണപ്പെട്ടെതിനെ തുടർന്ന് കോളേജ് പുറത്താക്കിയ നാല് സീനിയർ വിദ്യാർത്ഥികളുടെ ഫോട്ടോഗ്രാഫുകൾ. "

" ഈ നാലു പേരെ കാണാതെ ആയിട്ട്... 14 വർഷമായില്ലേ?.....നീ പറയുന്ന ആളെ കാണാതെ ആയിട്ട് ആറു വർഷമല്ലേ ആയുള്ളൂ...?
ഇത് നാലു പേരില്ലേ....? മറ്റേത് ഒരാളല്ലേ ഉള്ളൂ...?
ഞാൻ ഒറ്റ അടിക്കല്ലേ തീർത്തത്...? ഈ നാല് പേരുടെ കാര്യത്തിൽ ഉണ്ടായ മുറിവിനോ, ഒടിഞ്ഞ എല്ലിനോ.. നിന്റെ കയ്യിൽ കണക്കുണ്ടോ..?
എന്താ ജെറിൻ.... ഞാനൊരു കൊലപാതകിയും.., നീയൊരു സാധുവാമാണ് എന്നാണോ പറയുന്നത്?

എന്നെ വേദനിപ്പിച്ചവനെ ഞാനും, നിന്നെ വേദനിപ്പിച്ചവരെ നീയും....!

അവൾ അത്രയും പറഞ്ഞു നിർത്തിയപ്പോൾ.... ആ സമയം വരെ അവളെ പ്രതി എന്റെ കണ്ണിലുണ്ടായിരുന്ന ഭയം... എന്നെ പ്രതി പതുക്കെ അവളുടെ കണ്ണിലും നിറഞ് ഉയരുന്നത് ഞാൻ കണ്ടു....

ഞങ്ങൾ വിവാഹം കഴിച്ചു...., 15 വർഷത്തിലധികമായി ഒരുമിച്ചു ജീവിക്കുന്നു..., പരസ്പരം സ്നേഹിക്കുന്നുണ്ട്, പരസ്പരം സന്തോഷിപ്പിക്കുന്നുണ്ട്, പരസ്പരം സഹായിക്കുന്നുണ്ട്..... പക്ഷേ ഞങ്ങൾ രണ്ടുപേരും മൂർച്ചയുള്ളത് എന്തെങ്കിലും, എവിടെയെങ്കിലും ഒക്കെ സദാസമയം കരുതാറുണ്ട്... ഒരാൾ വിളമ്പി തരുന്ന ഭക്ഷണം കഴിക്കുമ്പോൾ മറ്റയാൾ ആ ഭക്ഷണത്തിന്റെ ഗന്ധം അറിയാൻ ശ്രമിക്കാറുണ്ട്... ഒരാൾ കയ്യോ കാലോ അനക്കുന്നതിന്റെ വേഗത അല്പം കൂടിപ്പോയാൽ മറ്റൊരാൾ ഒഴിഞ്ഞുമാറാറുണ്ട്...!

🖋️ Jerin Panachikapallyl Joseph ❤️