Reviews Enthusiast channel
2.05K subscribers
6.82K photos
984 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
Forwarded from Abhishek
#Ajagajantharam Streaming #SonyLIV From Feb : 25
Forwarded from Nemo
Film of the Year. Director of the Year. Actor of the Year. Supporting Actor of the Year.
London Critics’ Circle film awards
#ThePowerOfTheDog.
Ee anime kanunondo arelum 🙂
This media is not supported in your browser
VIEW IN TELEGRAM
*beautiful shots of kdrama❤️*


Kdrama fens assemble😍🥰😍
@reviewsenthusiast
Hehe don't eat dairy milk 😌 this month
10 Horror/ Supernatural movies You should watch.
Forrest Gump (1994)

ഒരു ബസ്സ് സ്റ്റോപ്പിലെ ബെഞ്ചിൽ തൻ്റെ അടുത്തിരിക്കുന്ന പല ആളുകളോടായി തൻ്റെ ജീവിതകഥ പറയുകയാണ് ഫോറസ്റ്റ് ഗമ്പ്. കഥ കേൾക്കുന്ന ആളുകൾ പലരാണ്. ഓരോ ബസ്സ് വന്നുപോകുമ്പോളും കഥ കേൾക്കുന്ന ആളുകളും മാറുന്നു. ഒരാൾ താൽപര്യമില്ലാതെ കേൾക്കുമ്പോൾ മറ്റ് രണ്ട് പേർ താല്പര്യത്തോടെ കേട്ടിരിക്കുന്നു. മറ്റൊരാൾ കേട്ടത് പാതി മാത്രം വിശ്വസിക്കുന്നു. പക്ഷേ ഗമ്പ് അതൊന്നും കാര്യമാക്കാതെ കഥ പറഞ്ഞുകൊണ്ടേ ഇരുന്നു.

IQ വളരെ കുറവായിരുന്നു ഫോറസ്റ്റ് ഗമ്പിന്. അതുകൊണ്ട് തന്നെ പബ്ലിക് സ്കൂളിൽ അഡ്മിഷൻ ലഭിക്കാൻ പാടായിരുന്നു. എങ്കിലും ഫോറസ്റ്റ് മറ്റ് കുട്ടികളിൽ നിന്ന് ഒട്ടും വ്യത്യസ്തനല്ല എന്ന് വിശ്വസിച്ചിരുന്ന തൻ്റെ അമ്മ മകന് പബ്ലിക് സ്കൂളിൽ അഡ്മിഷൻ നേടിയെടുക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഫോറസ്റ്റിനു ശരിയായി നടക്കാൻ സാധിച്ചിരുന്നില്ല. അത് കാരണം ഫോറസ്റ്റ് എന്നും ആളുകളുടെ മുൻപിൽ ഒരു പരിഹാസപാത്രമായിരുന്നു. അതിനിടയിൽ ഫോറസ്റ്റ് ജെന്നി എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നു. അവർ അടുത്ത കൂട്ടുകാരായി മാറുന്നു. ഇതിനിടയിൽ ഒരു അത്ഭുതം പോലെ ഫോറസ്റ്റിൻ്റെ കാലുകൾ ശരിയാവുന്നു. ഫോറസ്റ്റ് അതിവേഗത്തിൽ ഓടാൻ കഴിയുന്നയാളായി മാറി. ആ ഓട്ടം ഫോറസ്റ്റിനെ അലബാമ യൂണിവേഴ്സിറ്റി ഫൂട്ട്‌ബോൾ (Soccer അല്ല) ടീമിലേക്കും അവിടെ നിന്ന് പട്ടാളത്തിലേക്കും എത്തിക്കുന്നു. ഇതിനിടയിൽ പലപ്പോഴായി ഫോറസ്റ്റ് ജെന്നിയെ കണ്ടുമുട്ടുന്നുണ്ട്. പക്ഷേ ജെന്നി എപ്പോളും ഫോറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു. അവളോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം എന്നും ഫോറസ്റ്റിൻ്റെ മനസ്സിൽ ഉണ്ടായിരുന്നു.

ഇത് കഥയുടെ ഒരു ഭാഗം മാത്രമാണ്. ഫോറസ്റ്റിൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഇനിയും ഏറെയാണ്. അവ കണ്ട് തന്നെ അറിയേണ്ടതാണ്.

അമേരിക്കയുടെ ചില ചരിത്ര സംഭവങ്ങളുമായി ബന്ധപ്പടുത്തിയാണ് ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്. വിൻസ്റ്റൺ ഗ്രൂം രചിച്ച ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്.

ഫോറസ്റ്റ് ഗമ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ടോം ഹാങ്ക്സ് ആണ്. സത്യത്തിൽ ആ ഒരു ലേബലും IMDbയിലെ മികച്ച റേറ്റിങ്ങും മാത്രമായിരുന്നു ഞാൻ ഈ സിനിമ കാണാനുള്ള കാരണം. ടോം ഹാങ്ക്സിൻ്റെ മികച്ച പ്രകടനം തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള അക്കാഡമി അവാർഡ് ടോം ഹാങ്ക്സ് കരസ്ഥമാക്കി. അതോടൊപ്പം മികച്ച സിനിമ, മികച്ച സംവിധാനം, മികച്ച adapted screenplay, മികച്ച എഡിറ്റിംഗ്, മികച്ച വിഷ്വൽ എഫക്റ്റ്സ് എന്നിവയ്ക്കുള്ള അക്കാഡമി അവാർഡുകളും ഈ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഒരു മികച്ച ഫീൽ ഗുഡ് അനുഭവമാണ് ഈ സിനിമ. കഥയുടെ ഓരോ ഘട്ടത്തിലും അത് അനുഭവ്യമാണ്. സിനിമ അവസാനിക്കുമ്പോൾ മനസ്സ് നിറച്ച ഒരു അനുഭവം പ്രേക്ഷകന് തീർച്ചയായും ലഭിക്കും.

കാണാത്തവർ കാണുക, കണ്ടവർ അഭിപ്രായങ്ങൾ എഴുതുക.

Direction: Robert Zemeckis
Screenplay: Eric Roth
Starring: Tom Hanks, Robin Wright, Gary Sinise, Mykelti Williamson, Sally Field
Cinematography: Don Burgess

IMDb Rating: 8.8/10