Fact Sheets
86 subscribers
93 photos
50 links
Official broadcast group of Fact Sheets

Visit Our Website www.factsheets.in
Download Telegram
to view and join the conversation
​​വലിയ രീതിയിലുള്ള സാമ്പത്തിക സ്രോതസ്സുകളെ ഉപയോഗിച്ച് സമരക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാരംഭിച്ച ഈ വ്യാജപ്രചരണ കാമ്പയിന്‍ മറുവശത്ത് നടന്ന ജനാധിപത്യപരമായ സമരങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സമരാനുകൂല കാമ്പയിനുകള്‍ക്കും മുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്. ഒരു ജനാധിപത്യപരമായ സമരത്തെ പരാജയപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കും മറ്റു സമരവിരുദ്ധ ശക്തികള്‍ക്കും എങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ഈ കാമ്പയിന്‍.

Read More | factsheets.in/bjp-tried-manipulate-public-opinion-social-media-favour-caa
സമൂഹത്തില്‍ ഭിന്നിപ്പും വിള്ളലുമുണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് നിലവിലെ ലവ് ജിഹാദ് ആരോപണങ്ങളെന്നും ഇവയൊന്നും തന്നെ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും എന്ന സത്യം ലവ് ജിഹാദ് കേസുകളുമായി ബന്ധപ്പെട്ട കോടതി വിധികളുടെയും ജഡ്ജുമാരുടെ പരാമര്‍ശങ്ങളും വിധികളും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

Read More | factsheets.in/courts-rule-out-love-jihad
​​ക്രിസ്ത്യാനികളിലടക്കമുള്ള മുന്നാക്കക്കാര്‍ക്ക് മുന്നാക്ക വികസന കോര്‍പ്പറേഷന്റെ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹതയുള്ളതിനാല്‍ ക്രിസ്ത്യാനികളിലെ ന്യൂനപക്ഷമായ ലത്തീന്‍-പരിവര്‍ത്തിത ക്രൈസ്തവര്‍ മാത്രമാണ് ഈ 20 ശതമാനത്തില്‍ വരുന്നത്. 80:20 അനുപാതം തുല്ല്യ നീതിയാണ്.
​​മുസ്‌ലിം കേന്ദ്രീകൃത ജില്ലാ പദ്ധതി എന്ന പേരില്‍ നടപ്പാക്കേണ്ട പദ്ധതി ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയായപ്പോള്‍ മലപ്പുറത്തെ ഒഴിവാക്കി ക്രിസ്തു മതവിശ്വാസികള്‍ ധാരാളമായുള്ള വയനാട് തെരഞ്ഞെടുക്കപ്പെട്ടത് ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ വിവേചനമില്ലാത്തുകൊണ്ടാണ്.
​​സംവരണ പട്ടികയിലുള്ള ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രൈസ്തവര്‍ തുടങ്ങിയവര്‍ ന്യൂനപക്ഷ വകുപ്പിന്റെ സാമൂഹ്യ ക്ഷേപദ്ധതികള്‍ക്കും അര്‍ഹരാണ്. ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ ഏകപക്ഷീയമായി കൈക്കലാക്കുന്നു എന്ന വാദം തീര്‍ത്തും വസ്തുതാവിരുദ്ധമാണ്.
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് ക്രിസ്തീയ സമുദായം വര്‍ഷങ്ങളായി അവഗണന നേരിടുന്നുവെന്നും നിലവിലെ ക്ഷേമപദ്ധതികളുടെ വിതരണം സമുദായ അനുപാതം പാലിച്ചുകൊണ്ടല്ല തുടര്‍ന്നുപോരുന്നതെന്നും ഉയര്‍ത്തിക്കാണിച്ച പ്രസ്താവനകള്‍, മുസ്‌ലിം സമുദായം അനര്‍ഹമായി സംവരണവും അതിനെതുടര്‍ന്നുള്ള ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട് എന്നുമുള്ള വാദങ്ങളും നിരവധി ഉയർന്നുവന്നു.

https://factsheets.in/kerala-state-minority-welfare-fund-and-muslim-community
കേരളത്തില്‍ ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ കേന്ദ്ര അഭ്യന്തര മന്ത്രാലയമടക്കം നിഷേധിച്ചിട്ടും വിവിധ ക്രൈസ്തവ സഭകളും സഭാ നേതാക്കളും പ്രസിദ്ധീകരണങ്ങളും ലവ് ജിഹാദ് വിഷയത്തില്‍ വിവിധങ്ങളായ കുപ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ ഇതേ ക്രൈസ്തവ സഭാ നേതൃത്വങ്ങളില്‍ നിന്നും മറ്റു പുരോഹിതവൃന്ദങ്ങളില്‍ നിന്നും വന്ന വിമര്‍ശനങ്ങളും പ്രതികരണങ്ങളും.

https://factsheets.in/love-jihad-responses-and-opinions
​​ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന മതപരിവര്‍ത്തനങ്ങളില്‍ 47 ശതമാനവും നടന്നത് ഹിന്ദു മതത്തിലേക്കെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മതപരിവര്‍ത്തനം ചെയ്യുന്നതായി സർക്കാറിൽ രജിസ്റ്റര്‍ ചെയ്‌ത 506 പേരില്‍ 241 പേരും ക്രൈസ്‌തവ മതത്തില്‍ നിന്നോ ഇസ്‌ലാമില്‍ നിന്നോ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തവരാണ്.

Read more | factsheets.in/religious-conversion-in-kerala
​​പട്ടിക വർഗക്കാർ ഉൾപ്പെടെ എല്ലാ സമുദായത്തിലെയും ഉദ്യോഗാർഥികൾക്കും അവസരമൊരുക്കുന്നതാണ് മൈനോറിറ്റി കോച്ചിങ് സെന്ററുകളെന്ന് കണക്കുകൾ. 80:20 അനുപാതം മാനദണ്ഡമാക്കാതെ, പ്രവേശന പരീക്ഷ എഴുതിയ ഭൂരിഭാഗം ക്രിസ്ത്യൻ ഉദ്യോഗാർഥികൾക്കും അവസരം നൽകി.

Read More | factsheets.in/minority-coaching-centre-admission-allegations
​​കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയും, രാജ്യം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവുമുയര്‍ന്ന കോവിഡ് ബാധിതരുടെ എണ്ണം രേഖപ്പെടുത്തപ്പെടുകയും ചെയ്‌ത, ഏറെ ഭീതിജനകമായ സാഹചര്യത്തിലാണ് യാതൊരു സര്‍ക്കാര്‍ തല നിയന്ത്രണങ്ങളും നടപടികളുമില്ലാതെ കുംഭമേള നടക്കുന്നത്. ഇതേസമയം കേന്ദ്രസര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങളോ ലോക്ഡൗണോ, മറ്റു പ്രോട്ടോക്കോളുകളോ ഇല്ലാത്ത സമയത്ത് നടന്ന തബ്‌ലീഗ് സമ്മേളനത്തെ സര്‍വ മാര്‍ഗങ്ങളുമുപയോഗിച്ച് വേട്ടയാടിയതിന് പിന്നില്‍ വംശീയ വിദ്വേഷം മാത്രമാണെന്ന യാഥാര്‍ഥ്യം കൂടുതല്‍ വ്യക്തമാവുകയാണ്.

Read More | factsheets.in/covid19-kumbh-mela-and-tableegh-jamath
​​അറബിയിലുള്ള കെ.എസ്‌.ഇ.ബി ബോർഡ്

സംഘപരിവാർ പ്രചാരകൻ പ്രതീഷ് വിശ്വനാഥിന്റേത് വ്യാജപ്രചരണം

https://bit.ly/3atbR4K
​​കോവിഡിന്റെ രണ്ടാം തരംഗം ലോകമാകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കെ, മക്കയിലെ ഹറം മസ്‌ജിദ്‌ കോവിഡ് പ്രതിരോധത്തിന് മാതൃകയായി ലോകശ്രദ്ധ പിടിച്ചുപറ്റി.

Read More | factsheets.in/makkah-masjid-al-haram-covid-protocol
​​ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം 4.9 ശതമാനം മാത്രമാണ്. ഇരുസഭകളിലും മുസ്‌ലിം പ്രാതിനിധ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

Read More | factsheets.in/parliament-muslim-representation-lok-sabha