DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 66

Yamada: The Samurai of Ayothaya (2010)
യമഡ: ദി സാമുറായ് ഓഫ് അയോധയ
IMDb ⭐️ 6.0/10
ഭാഷ: ജാപ്പനീസ്, തായ്
സംവിധാനം: Nopporn Watin
പരിഭാഷ: അജ്മൽ പട്ടാമ്പി
പോസ്റ്റർ: തലസെർ

അയോധയ കാലഘട്ടത്തിൽ തായ്‌ലൻഡിൽ ഗണ്യമായ സ്വാധീനം നേടുകയും തെക്കൻ തായ്‌ലൻഡിലെ നഖോൺ സി തമ്മരത്ത് പ്രവിശ്യയുടെ ഗവർണറാവുകയും ചെയ്ത ജാപ്പനീസ് സാഹസികനായ യമദ നാഗമാസയുടെ ജീവിതത്തെ ആസ്പദമാക്കി നൊപ്പോൺ വാത്തിൻ സംവിധാനം നിർവ്വഹിച്ച് 2010 ൽ പുറത്തിറങ്ങിയ ഒരു ചരിത്ര സിനിമയാണ്
"യമഡ ദി സാമുറായ് ഓഫ് അയോധയ."

ജാപ്പനീസ് സന്നദ്ധസേനയിലെ ഒരു പടയാളിയായ യമഡയെ അധികാര മോഹത്തിൻ്റെ പേരിൽ തൻ്റെ സഹപ്രവർത്തകർ തന്നെ കൊല്ലാൻ ശ്രമിക്കുന്നതും തുടർന്ന് അയോധയയിലെ ഒരു കൂട്ടം നല്ല മനുഷ്യരുടെ കനിവിനാൽ ജീവൻ തിരിച്ചു കിട്ടുകയും ചെയുന്നു. അതുകൊണ്ട് തന്നെ അയോധയയ്ക്കും അയോധയയുടെ രാജാവിനും വേണ്ടി പോരാടുകയും അയോധയ ജനങ്ങൾക്കിടയിൽ ഗണ്യമായ സ്വാധീനം നേടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

ജാപ്പനീസ് തായ് ഭാഷകൾ സംസാരിക്കുന്ന സിനിമ ചടുലമായ ആക്ഷൻ രംഗങ്ങളാലും മനോഹരമായ പ്രകൃതിഭംഗികൊണ്ടും മനംമയക്കുന്ന ബിജിഎമ്മിനാലും സമ്പന്നമാണ്.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍7
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 40

Tale of the Nine Tailed
IMDb ⭐️ 9/10
ഭാഷ : കൊറിയൻ
സംവിധാനം : Kang Shin Hyo
പരിഭാഷ : ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Thriller
എപ്പിസോഡ് - 13-16


Kang Shin Hyo സംവിധാനം നിർവഹിച്ച് Lee Dong-wook,Jo Bo-ah,Kim Bum,Kim Yong-ji തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി, 2020-ൽ സംപ്രേഷണം ആരംഭിച്ച സൗത്ത് കൊറിയൻ fantesy ത്രില്ലർ സീരീസ് ആണ് Tale of the Nine Tailed.

Baekdudaegan എന്ന മലനിരകളിലെ പർവ്വത ദേവനായിരുന്നു Lee Yeon.അദ്ദേഹം തന്റെ ജീവിതം ഒരു പർവ്വത ദേവനായി ത്യജിച്ചിരിക്കുന്നത് തന്റെ കാമുകിയുമായുള്ള പുനർജന്മസംഗമത്തിനായാണ്.

കഴിഞ്ഞ 100 വർഷങ്ങൾ ആയി അദ്ദേഹം ജീവിക്കുന്നത് ഒൻപത് വാലുള്ള , മനുഷ്യ രൂപത്തിലുള്ള ഒരു കുറുക്കനായാണ്.

അതേ സമയം Nam Ji-A ,PDC സ്റ്റേഷന്‌ വേണ്ടി അമാനുഷികമായ വിഷയങ്ങളിൽ ഡോക്യുമെന്ററികൾ ചെയ്യുന്ന വ്യക്തിയാണ്.

അവളുടെ കുട്ടിക്കാലത്ത് അച്ഛനമ്മമാരും ആയി സഞ്ചരിച്ചപ്പോൾ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് അവളെ രക്ഷിച്ച വ്യക്തിയെ ഇപ്പോളും അവൾ ഓർക്കുന്നുണ്ട്. എന്നാൽ ഒരു വിവാഹ വേളയിൽ വെച്ച് കാണാതായ വധുവിനെ അന്വേഷിക്കുന്നതിനായി സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ആണ് അവൾ ആ സത്യം മനസ്സിലാക്കുന്നത്.കുട്ടിക്കാലത്ത് തന്നെ രക്ഷിച്ച അതെ വ്യക്തി തന്നെയാണ് ഒരു ചുവപ്പ് കുടയും ചൂടി നടക്കുന്നതായി സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കാണാൻ സാധിക്കുന്നത്.

കിടിലൻ ട്വിസ്റ്റ് കളുമായി മുന്നേറുന്ന ഈ സീരിസിന്റെ ഓരോ എപിസോടുകളും ഏകദേശം 1hour 10 മിനിറ്റ് ദൈർഘ്യമുള്ളതാണ്.

VFX രംഗങ്ങൾ ഒരു രക്ഷയുമില്ലാത്ത രീതിയിൽ അതി ഗംഭീരമായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ചില സീനുകൾ കാണുമ്പോൾ തന്നെ VFX രംഗങ്ങളുടെ മികവ് നമ്മളെ പിടിച്ചിരുത്തുന്നതായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

Fantasy ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വരെ സംബന്ധിച്ചോളം ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും അടങ്ങിയ കിടിലൻ ആക്ഷൻ ഡ്രാമ തന്നെയാണ് ഈ സീരീസ് എന്നതിൽ സംശയമില്ല.


സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍61
This media is not supported in your browser
VIEW IN TELEGRAM
നമ്മുടെ ഗ്രൂപ്പിൽ റിക്വസ്റ്റുകൾ ഒത്തിരി കിട്ടുന്നുണ്ട്, അതനുസരിച്ച് സബ്കളും ചെയ്ത് പ്രേക്ഷകരുടെ അടുത്ത എത്തിക്കാനും സാധിച്ചിട്ടുണ്ട്. ഇനിയും ഇതുപോലെ തന്നെ മുന്നോട്ടുപോകണമെങ്കിൽ നിങ്ങളുടെ സപ്പോർട്ടും തീർച്ചയായും വേണം.
നിങ്ങളുടെ സപ്പോർട്ട് ആണ് പരിഭാഷകരെ യുടെ ഊർജ്ജം.❣️

സബ്-നെ കുറിച്ചുള്ള വിലയേറിയ അഭിപ്രായങ്ങൾ നമ്മുടെ fb ഗ്രൂപ്പിൽ
പങ്കുവെക്കുക

DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

#Support_Time

ഈ വർഷാവസാനം നിങ്ങൾക്ക് ഒത്തിരി സർപ്രൈസുകൾ ഡി ഡി മലയാളം നിങ്ങൾക്ക് മുമ്പിൽ എത്തിക്കുന്നതാണ്❣️
1👍1
DD മലയാളം റീലിസ് - 67

Devil (2010)
IMDb ⭐️ 6.2/10
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: John Erick Dowdle
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ

എം നൈറ്റ് ശ്യാമളൻ തിരക്കഥ എഴുതി ജോൺ എറിക് ഡൗൽ സംവിധാനം ചെയ്ത അമേരിക്കൻ ഹോറർ ചിത്രമാണിത്.
നഗരത്തിലെ വലിയ ഒരു ബിൽഡിംങ്ങിൽനിന്ന് ഒരാൾ താഴെക്ക് ചാടുകയും,ഡിറ്റക്റ്റീവ് ബോർഡൻ സംഭവം അന്വേഷിക്കാൻ 
വരുമ്പോൾ അഞ്ച് അപരിചിതരായ ആളുകൾ അടുത്ത ബിൽഡിങ്ങിലെ ലിഫ്റ്റിൽ കയറുകയും അതിൽ കുടുങ്ങുകയും 
ചെയ്യുന്നു .പിന്നീട് ലിഫിറ്റിലുള്ള ഓരോ ആളുകളും കൊല്ലപ്പെടാൻ തുടങ്ങുന്നു.ഡിറ്റക്റ്റീവും സംഘവും ഇതിനു പിന്നിലെ 
ദൂരൂഹതകൾ കണ്ടെത്തുമ്പോൾ പൈശാചികമായ പല സൂചനകളും കാണ്ടെത്തുന്നു.ഭീതിയോടെ ഓരോ നിമിഷവും മുന്നോട്ട് നീങ്ങുന്ന കഥാഗതി ജെണറിനോട് 100% നീതിപുലർത്തുന്ന മികച്ച ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. ഹോറർ മൂവി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും 
ഈ ചിത്രം ഇഷ്ടപ്പെടാതിരിക്കില്ല.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
🔥3👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 68

Alice In Borderland
IMDb ⭐️ 8.0/10
ഭാഷ : ജാപ്പനീസ്
സംവിധാനം : Shinsuke Sato
പരിഭാഷ : ഷജീഫ് സലാം, മിഥുൻ എസ് അമ്മൻചേരി, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Action, Mystery
എപ്പിസോഡ് - 1- 8


ജപ്പാനിലെ ധനികനായ മടിയനായ നായകൻ വീട്ടിൽ വേറൊന്നിനും പോവാതെ ഗെയിം ഉം കളിച്ചിരിക്കുന്നു.ഇതെല്ലാം കുറെ കാലം ആയി സഹിക്കുന്ന അച്ഛൻ മോനെ വീട്ടിൽ നിന്നും നൈസ് ആയി ഇറക്കിവിടുന്നു ആ സങ്കടത്തിൽ 2 എണ്ണം അടിക്കാൻ 2 ചങ്കുകളെയും കൂട്ടി പബ്ബിൽ പോകാൻ നിന്നിരുന്ന 3 പേരും പെട്ടെന്ന് ആ വലിയ നഗരത്തിൽ ഒറ്റപ്പെടുന്നു.ഒരൊറ്റ മനുഷ്യനും ഇല്ലാതെ വലിയൊരു നഗരം.ആദ്യം കുറച്ചൊന്നു പേടിച്ചെങ്കിലും ഇനി പണിക്കൊന്നും പോവേണ്ടല്ലോ ഉപദേശിക്കാനും ആരും ഇല്ലല്ലോ എന്നും പറഞ്ഞു ആശ്വസിച്ചിരുന്ന അവർക്കുള്ള ശരിക്കുള്ള പരീക്ഷണം ആരംഭിക്കാൻ പോകുന്നേ ഉണ്ടായിരുന്നുള്ളൂ.അവർ മൂന്നുപേരും ഒരു ഗെയിം ന്റെ അകത്തായിരിക്കുന്നു ജീവൻവരെ നഷ്ടപെടാവുന്ന ഒരു ഗെയിം.തുടർന്ന് നടക്കുന്ന ഓരോ ഗെയിം ലെവലുകളും അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ഈ സീരീസ്. ഓരോ എപ്പിസോഡും ഒരു തരി ലാഗ് ഇല്ലാതെ ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു.


സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.


https://www.facebook.com/groups/1123508311367396/?ref=share
👍4