DDs മലയാളം പരിഭാഷകൾ
23.8K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റിലീസ് - 59

The Call (2020)
IMDb ⭐️ 7.1/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Chung Hyun
പരിഭാഷ : ഷജീഫ് സലാം,
ദ്രുതഗർഷ്യവ കേശവ്

പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : Fantasy,Thriller

തന്റെ അമ്മയ്ക്ക് ക്യാൻസർ ബാധിച്ചതുമൂലം പഴയ വീട്ടിലേക്ക് പോയതാണ് നായിക.
അപ്പോഴാണ് ആ വീട്ടിൽ എത്തിയപ്പോൾ തന്നെ ലാൻഡ്ഫോണിൽ ഒരു കാൾ വരുന്നു നമ്പർമാറി വിളിച്ചതാണ് എന്നാണ് നായിക ആദ്യം വിചാരിച്ചത്.പക്ഷെ പിന്നീടാണ് മനസിലാക്കുന്നത് .അവർക്കിടയിൽ വർഷങ്ങളുടെ അകലമുണ്ട്. അതും ഒരു സീരിയൽ കില്ലർ.. കൂടുതൽ പറഞ്ഞാൽ
സിനിമ ആസ്വാദനത്തെ ബാധിക്കും അതുകൊണ്ട് ബാക്കി കണ്ടറിയുക.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍5
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം,സിനിമ റിവ്യൂ ഇടാം.
DD മലയാളം റിലീസ് - 60

Howling (2012)
IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Ha Yoo
പരിഭാഷ : അജ്മൽ പട്ടാമ്പി
പോസ്റ്റർ : ദാനിഷ്
ജോണർ : Action, Thriller


ഒരു രാത്രിയിൽ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ഒരാൾ തീപിടുത്തത്തിൽ കൊല്ലപ്പെടുന്നു. ഇത് സ്വാഭാവികമായി സംഭവിച്ചതാവാം എന്നായിരുന്നു ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള സാങ് ജിലിനും ഇയുൺ യോങ്ങും കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ഒരു നായയുടെ ആക്രമണം റിപ്പോർട്ട്‌ ചെയ്തതോടെ അവർ ഇത് ഒരു കൊലപാതകമാണെന്ന നിഗമനത്തിൽ എത്തി. അന്വേഷണത്തിൽ ഇയാൾ ഒരു സ്ത്രീലംബടൻ ആയിരുന്നെന്നും ലഹരിക്കടിമയായിരുന്നെന്നും കണ്ടെത്തി. ഇതേ സമയം നഗരത്തിൽ സീരിയൽ കില്ലിംഗ് പോലെ നായയുടെ ആക്രമണങ്ങൾ കൊണ്ട് ആളുകൾ കൊല്ലപ്പെടുന്നതായി കാണപ്പെടുന്നു. വളരെ ത്രില്ലിംഗ് ആയ രീതിയിൽ ആണ് കഥ മുന്നോട്ട് പോകുന്നത്. നായകന്റെയും നായികയുടെയും മികച്ച പ്രകടനവും ഈ സിനിമയുടെ പോസിറ്റീവാണ്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് 2012ൽ ഇറങ്ങിയ ഈ കൊറിയൻ ചിത്രം.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍64
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 40

Tale of the Nine Tailed
IMDb ⭐️ 9/10
ഭാഷ : കൊറിയൻ
സംവിധാനം : Kang Shin Hyo
പരിഭാഷ : ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Thriller
എപ്പിസോഡ് - 11-12


Kang Shin Hyo സംവിധാനം നിർവഹിച്ച് Lee Dong-wook,Jo Bo-ah,Kim Bum,Kim Yong-ji തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി, 2020-ൽ സംപ്രേഷണം ആരംഭിച്ച സൗത്ത് കൊറിയൻ fantesy ത്രില്ലർ സീരീസ് ആണ് Tale of the Nine Tailed.

Baekdudaegan എന്ന മലനിരകളിലെ പർവ്വത ദേവനായിരുന്നു Lee Yeon.അദ്ദേഹം തന്റെ ജീവിതം ഒരു പർവ്വത ദേവനായി ത്യജിച്ചിരിക്കുന്നത് തന്റെ കാമുകിയുമായുള്ള പുനർജന്മസംഗമത്തിനായാണ്.

കഴിഞ്ഞ 100 വർഷങ്ങൾ ആയി അദ്ദേഹം ജീവിക്കുന്നത് ഒൻപത് വാലുള്ള , മനുഷ്യ രൂപത്തിലുള്ള ഒരു കുറുക്കനായാണ്.

അതേ സമയം Nam Ji-A ,PDC സ്റ്റേഷന്‌ വേണ്ടി അമാനുഷികമായ വിഷയങ്ങളിൽ ഡോക്യുമെന്ററികൾ ചെയ്യുന്ന വ്യക്തിയാണ്.

അവളുടെ കുട്ടിക്കാലത്ത് അച്ഛനമ്മമാരും ആയി സഞ്ചരിച്ചപ്പോൾ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് അവളെ രക്ഷിച്ച വ്യക്തിയെ ഇപ്പോളും അവൾ ഓർക്കുന്നുണ്ട്. എന്നാൽ ഒരു വിവാഹ വേളയിൽ വെച്ച് കാണാതായ വധുവിനെ അന്വേഷിക്കുന്നതിനായി സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ആണ് അവൾ ആ സത്യം മനസ്സിലാക്കുന്നത്.കുട്ടിക്കാലത്ത് തന്നെ രക്ഷിച്ച അതെ വ്യക്തി തന്നെയാണ് ഒരു ചുവപ്പ് കുടയും ചൂടി നടക്കുന്നതായി സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കാണാൻ സാധിക്കുന്നത്.

കിടിലൻ ട്വിസ്റ്റ് കളുമായി മുന്നേറുന്ന ഈ സീരിസിന്റെ ഓരോ എപിസോടുകളും ഏകദേശം 1hour 10 മിനിറ്റ് ദൈർഘ്യമുള്ളതാണ്.

VFX രംഗങ്ങൾ ഒരു രക്ഷയുമില്ലാത്ത രീതിയിൽ അതി ഗംഭീരമായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ചില സീനുകൾ കാണുമ്പോൾ തന്നെ VFX രംഗങ്ങളുടെ മികവ് നമ്മളെ പിടിച്ചിരുത്തുന്നതായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

Fantasy ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വരെ സംബന്ധിച്ചോളം ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും അടങ്ങിയ കിടിലൻ ആക്ഷൻ ഡ്രാമ തന്നെയാണ് ഈ സീരീസ് എന്നതിൽ സംശയമില്ല.


സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

.
👍4
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 62

IMDb ⭐️ 6.5/10



PARADOX (2017)
പാരഡോക്സ്
ഭാഷ: കാൻ്റോണീസ്, തായ്
Director : Wilson Yip
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : കാർത്തിക് ടി അനിൽകുമാർ
ജോണർ : ആക്ഷൻ, ക്രൈം

അച്ഛനുമായി പിണങ്ങിയാണ് ലീ വുങ്-ചി പട്ടായയിലുള്ള തൻ്റെ കൂട്ടുകാരി ജെന്നിയുടെ അടുത്തേക്ക് വരുന്നത്. എന്നാൽ പട്ടായയിൽ വന്ന അവളെ ആരോ തട്ടിക്കൊണ്ട് പോകുന്നു . തുടർന്ന് തൻ്റെ മകളെ അന്വോഷിച്ച് പട്ടായയിലേക്ക് വരുന്ന ഇൻസ്പെക്ടർ ലീ ഒരു അവയവ കടത്ത് സംഘമാണ് തൻ്റെ മകളെ കടത്തികൊണ്ട് പോയിരിക്കുന്നതെന്ന് മനസ്സിലാക്കി അവർക്കെതിരെ പോരാടാൻ തീരുമാനിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവബഹുലമായ സന്ദർഭങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ആക്ഷൻ ആരാധകരുടെ പ്രിയതാരം ടോണി ജാ അതിഥിതാരമായി എത്തുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
ആക്ഷൻ സിനിമ പ്രേമികൾ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത സിനിമ.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍1
This media is not supported in your browser
VIEW IN TELEGRAM
1