DDs മലയാളം പരിഭാഷകൾ
23.8K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 56

Monstrum (2018)
IMDb ⭐️ 6/10
ഭാഷ : കൊറിയൻ
സംവിധാനം : Jong-ho Huh
പരിഭാഷ : അനന്തു മാർത്തൻ
പോസ്റ്റർ : കാർത്തിക് ടി അനിൽകുമാർ
ജോണർ : ACTION, FANTASY, HORROR


രാജ്യം ഒട്ടാകെ ഒരു മാറാരോഗം പടരുന്നു. ശരീരം മുഴുവൻ മുഴകൾ രൂപപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ആളുകൾ മരണപ്പെടുന്നു. ഈ അസുഖത്തിന് പിന്നിൽ ഒരു ഭീകരരൂപിയായ ജീവിയാണേന്ന് ചിലർ വിശ്വസിക്കുന്നു. ഭീകരജീവി എന്നത് വെറും കിംവദന്തി ആണെന്ന് മറ്റു ചിലരും. ഇതിനു പിന്നിലെ സത്യം അറിയാൻ രാജാവ് തന്റെ വിശ്വസ്തനായ പരിചാരകനെ നിയോഗിക്കുന്നു. ആ യാത്രയിൽ അപ്രതീക്ഷിതമായി പലതും സംഭവിക്കുന്നു.

മോൺസ്റ്റർ സിനിമ ഇഷ്ടമുള്ളവർക്ക് ഒന്നര മണിക്കൂർ നല്ലൊരു എന്റർടൈന്മെന്റ്റ് ആണ് ഈ സിനിമ. മോൺസ്റ്റർ സിനിമകളിൽ നമ്മൾ പലപ്പോഴായി കണ്ട കഥ തന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്. പുതുമ എന്തെന്നാൽ പുരാതന കൊറിയൻ കഥാ പശ്ചാത്തലമാണ്. ഗ്രാഫിക്സ് ഒക്കെ തരക്കേടില്ലായിരുന്നു. മൊത്തത്തിൽ നല്ലൊരു എന്റർടൈനർ


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 40

Tale of the Nine Tailed
IMDb ⭐️ 9/10
ഭാഷ : കൊറിയൻ
സംവിധാനം : Kang Shin Hyo
പരിഭാഷ : ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Thriller
എപ്പിസോഡ് - 9-10


Kang Shin Hyo സംവിധാനം നിർവഹിച്ച് Lee Dong-wook,Jo Bo-ah,Kim Bum,Kim Yong-ji തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി, 2020-ൽ സംപ്രേഷണം ആരംഭിച്ച സൗത്ത് കൊറിയൻ fantesy ത്രില്ലർ സീരീസ് ആണ് Tale of the Nine Tailed.

Baekdudaegan എന്ന മലനിരകളിലെ പർവ്വത ദേവനായിരുന്നു Lee Yeon.അദ്ദേഹം തന്റെ ജീവിതം ഒരു പർവ്വത ദേവനായി ത്യജിച്ചിരിക്കുന്നത് തന്റെ കാമുകിയുമായുള്ള പുനർജന്മസംഗമത്തിനായാണ്.

കഴിഞ്ഞ 100 വർഷങ്ങൾ ആയി അദ്ദേഹം ജീവിക്കുന്നത് ഒൻപത് വാലുള്ള , മനുഷ്യ രൂപത്തിലുള്ള ഒരു കുറുക്കനായാണ്.

അതേ സമയം Nam Ji-A ,PDC സ്റ്റേഷന്‌ വേണ്ടി അമാനുഷികമായ വിഷയങ്ങളിൽ ഡോക്യുമെന്ററികൾ ചെയ്യുന്ന വ്യക്തിയാണ്.

അവളുടെ കുട്ടിക്കാലത്ത് അച്ഛനമ്മമാരും ആയി സഞ്ചരിച്ചപ്പോൾ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് അവളെ രക്ഷിച്ച വ്യക്തിയെ ഇപ്പോളും അവൾ ഓർക്കുന്നുണ്ട്. എന്നാൽ ഒരു വിവാഹ വേളയിൽ വെച്ച് കാണാതായ വധുവിനെ അന്വേഷിക്കുന്നതിനായി സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ആണ് അവൾ ആ സത്യം മനസ്സിലാക്കുന്നത്.കുട്ടിക്കാലത്ത് തന്നെ രക്ഷിച്ച അതെ വ്യക്തി തന്നെയാണ് ഒരു ചുവപ്പ് കുടയും ചൂടി നടക്കുന്നതായി സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കാണാൻ സാധിക്കുന്നത്.

കിടിലൻ ട്വിസ്റ്റ് കളുമായി മുന്നേറുന്ന ഈ സീരിസിന്റെ ഓരോ എപിസോടുകളും ഏകദേശം 1hour 10 മിനിറ്റ് ദൈർഘ്യമുള്ളതാണ്.

VFX രംഗങ്ങൾ ഒരു രക്ഷയുമില്ലാത്ത രീതിയിൽ അതി ഗംഭീരമായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ചില സീനുകൾ കാണുമ്പോൾ തന്നെ VFX രംഗങ്ങളുടെ മികവ് നമ്മളെ പിടിച്ചിരുത്തുന്നതായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

Fantasy ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വരെ സംബന്ധിച്ചോളം ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും അടങ്ങിയ കിടിലൻ ആക്ഷൻ ഡ്രാമ തന്നെയാണ് ഈ സീരീസ് എന്നതിൽ സംശയമില്ല.


സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

.
👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.


മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID ബന്ധപ്പെടാം

@CHAINRULER
DD മലയാളം റിലീസ് - 57

Tagaru (2018)
IMDb ⭐️ 7.9/10
ഭാഷ : കന്നഡ
സംവിധാനം : Soori
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : Action, Crime


ശിവരാജ്  കുമാറിനെ നായകനാക്കി കന്നഡ സംവിധായകൻ  ദുനിയ സൂരി സംവിദാനം ചെയ്‌ത ചിത്രമാണിത്.ടഗരു  ശിവ(ശിവരാജ് കുമാർ ) എന്ന പോലീസുകാരൻ ഡോളി(ദുനിയാ സൂരി) എന്ന ഗുണ്ടയുമായുള്ള പോരാട്ടമാണ് ഈ സിനിമ.ഡോളിയുടെ ആളുകളെയെല്ലാം ടഗരുശിവ എൻകൗണ്ടറിൽ കൊല്ലുമ്പോൾ ഡോളിയും പ്രതികാരം തുടങ്ങുന്നു. ഡോളിയുടെ ക്രിമിനലിസം ശിവ എങ്ങനെ തടയും,
ഒരു ക്യാറ്റ് ആൻഡ് മൗസ് എന്ന് വിശേഷിപ്പിക്കാം ഇവരുടെ പോരാട്ടം.
 ശിവരാജ് കുമാറിന്റെ റേഞ്ച് കാണിച്ചു തന്ന സിനിമയാണ് ടഗരു. പതിവു മസാലപ്പടങ്ങളിൽ നിന്നും മാറി ഒരു കച്ചവട ചേരുവയുള്ള റിയലസ്റ്റിക് മേക്കിങ് ആണ് ഇതിൽ സംവിധായകൻ ചെയ്തിരിക്കുന്നത്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതയും. ഈ ഒരൊറ്റ സിനിമ മതിയാകും ശിവരാജ് കുമാറിന്റെയോ ദുനിയാ സൂരിയുടെയോ വേറെ ഏതെങ്കിലും സിനിമകളൾ ഉണ്ടോ എന്ന് അനേഷിക്കാൻ. ഈ സിനിമയിലെ ശിവരാജ് കുമാറിന്റെ സ്റ്റൈലും സ്ക്രീൻ പ്രെസൻസും അഭിനയവുമെല്ലാം അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് മാറി ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു, കൂടെ പോലീസ് മുറകളിലെ ചില പുതിയ നമ്പറുകളും,ശിവരാജ് കുമാറിനൊപ്പം മലയാളികളുടെ പ്രിയതാരം ഭാവനയും പ്രധാന വേഷത്തിലെത്തിയ 2018 ൽ പുറത്തിറങ്ങിയ ഈ സിനിമ അവിടെ ഒരു വൻ വിജയമായിരുന്നു. കന്നട മാസ്സ് മസാല ത്രില്ലറുകൾ ഇഷ്ട്ടപ്പെടുന്നവർ തീർച്ചയായും കാണുക....


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍91
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റിലീസ് - 58

Mea Culpa (2014)
IMDb ⭐️ 6.1/10
ഭാഷ : FRENCH
സംവിധാനം : Fred Cavaye
പരിഭാഷ & പോസ്റ്റർ : വാരിദ് സമാൻ
ജോണർ : Action, Crime, Thriller



ഒരു സംഭവത്തിന് ശേഷം പോലിസ് ജോലി നഷ്ടപ്പെടുകയും ജയിലിൽ ആകുകയും ചെയ്യുന്ന സൈമൺ ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം തന്റെ ഭാര്യയിൽ നിന്നും കുട്ടിയിൽ നിന്നും മാറി താമസിക്കുകയാണ്. സൈമണിന്റെ ഉറ്റ സുഹൃത്തും മുൻസഹപ്രവർത്തകനുമായിരുന്ന ഫ്രാങ്ക് എപ്പോഴും സൈമണിന്റെ കൂടെ എല്ലാ കാര്യത്തിനുമുണ്ട്. ഒരു സാഹചര്യത്തിൽ സൈമണിന്റെ മകൻ ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകുന്നു. ഒരു വശത്ത് ആ സംഘം കുട്ടിയെ കൊല്ലാൻ ശ്രമിക്കുന്നു, മറുവശത്ത് സൈമണും ഫ്രാങ്കും കുട്ടിയെ രക്ഷിക്കാനും ശ്രമിക്കുന്നു. ബാക്കി കണ്ടറിയൂ.
പതിയെ തുടങ്ങി പിന്നെ ട്രാക്കിലേക്ക് കേറി തീരുന്നതവരെ കാണിയെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ അനുവാദിക്കാത്ത തരത്തിലുള്ള ഒരു അവതരണമാണ് ചിത്രത്തിന്റേത്. അവസാനം ചിത്രത്തിന്റെ പേരിന്റെ അർത്ഥം പൂർണമാക്കുന്ന ഒരു മികച്ച ക്ലൈമാക്സും. നെഗറ്റീവ്സ് ഒന്നും പറയാനില്ലാത്ത തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച ആക്ഷൻ ത്രില്ലെർ ചിത്രമാണിത്.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍4
[DD] Mea.Culpa _ 2014_DVDrip ddmlsub ml.srt
54.7 KB
#Malayalam_Sub

@ddmlsub

(സബ്ടൈറ്റിൽ സിങ്കോർണയ്സേഷൻ -0.7)
🔥5
This media is not supported in your browser
VIEW IN TELEGRAM
👍2