DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റിലീസ് - 48

The Hot Chick (2002)
IMDb ⭐️ 5.5/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Tom Brady
പരിഭാഷ : ശബീബ് സാജ്
പോസ്റ്റർ : സിജോൺ ക്രിസ്റ്റൽ
ജോണർ : Fantasy, comedy




ഹൈസ്കൂളിലെ ഏറ്റവും ഫേമസ് വിദ്യാർത്ഥിയാണ് ജെസീക്ക സ്പെൻസർ. ജെസീക്ക, അവളുടെ ഉറ്റസുഹൃത്ത് ഏപ്രിൽ, മറ്റ് രണ്ട് കുട്ടുകാരികളായ  ലുലു, കീസിയ എന്നിവരുമായി ഒരു മാളിൽ പോയി കുറച്ച് ഷോപ്പിംഗ് നടത്തുന്നു. അവിടെ അവർ ഒരു പുരാതന സാധനങ്ങൾ വിൽക്കുന്ന  ഒരു കടയിൽ കയറുന്നു.  അവിടെ ഒരു ജോഡി കമ്മലുകൾ ജെസീക്കയുടെ ശ്രദ്ധയിൽ പെടുന്നു.  ബി.സി 50 ൽ  അബിസീനിയയിൽ ജീവിച്ചിരുന്ന നവ എന്ന് പേരുള്ള രാജകുമാരിക്ക് അവരുടെ ഇഷ്ട്ടമില്ലാത്ത കല്യാണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി ഒരു മന്ത്രവാദി ഉണ്ടാക്കിയ കമ്മലുകൾ ആയിരുന്നു അവ.
കടയുടമ അത് വിൽക്കാൻ ഉള്ളതല്ലെന്ന് പറയുന്നു,  എന്നാൽ ജെസ്സിക്ക അവിടെ നിന്നും കമ്മലുകൾ  മോഷ്ടിക്കുന്നു. എന്നാൽ പിന്നീട് അതിലൊരെണ്ണം അബദ്ധവശാൽ മോഷണവും,പിടിച്ചു പറിയും നടത്തുന്ന ക്ലൈവ് എന്ന കുറ്റവാളിയുടെ കയ്യിൽ കിട്ടുന്നതും, അതുമൂലം പരസപരം അവർ പോലുമറിയാതെ അവരുടെ ശരീരങ്ങൾ തമ്മിൽ മാറിപോവുന്നതും അവർക്ക് അത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥ. 
ഫാന്റസി കോമഡി ഇഷ്ട്ടമുള്ളവർക്ക് കണ്ടിരിക്കാൻ പറ്റുന്ന ഒരു സൂപ്പർ ഫാന്റസി മൂവി... ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ മലയാളത്തിൽ " ഇതിഹാസ " എന്ന പേരിൽ ഒരു സിനിമ ഇറക്കിയിട്ടുണ്ട്.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍3
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റിലീസ് - 49

Sheep Without a Shepherd (2019)
IMDb ⭐️ 6.8/10
ഭാഷ : Mandarin, Thai
സംവിധാനം : Sam Quah
പരിഭാഷ &പോസ്റ്റർ : അർജുൻ ശ്രീകുമാർ
ജോണർ : Crime, Drama, Thriller

ചെറുകിട ബിസ്സ്നസ്മാനായ വെയ്‌ജിയുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയയാണ് ചിത്രത്തിൽ പറയുന്നത്. വെയ്‌ജി വീട്ടിൽ ഇല്ലാത്ത സമയത്തു വീട്ടിൽ അതിക്രമിച്ചു കയറിയ ഒരു പയ്യനെ വെയ്‌ജിയുടെ ഭാര്യയും മകളും അബദ്ധവശാൽ കൊല്ലുന്നു. ആ കൊലപാതകം ഒളിപ്പിക്കാനുള്ള ആ കുടുംബത്തിന്റെ ശ്രെമങ്ങളാണ് സിനിമയിൽ കാണിക്കുന്നത്.

എല്ലാവർക്കും സുപരിചിതമായ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ ചൈനീസ് പതിപ്പാണ് ഈ ചിത്രം. ഏത് ചെറിയ കഥ കിട്ടിയാലും അത് വളരെ മികവോടെ ഇടുക്കുന്ന ഒരു ഇൻഡസ്ട്രിയിൽ ദൃശ്യം പോലൊരു കഥ കിട്ടിയാൽ എന്തായിരിക്കും. വളരെയധികം ത്രില്ലിങ്ങോടെയാണ് ഈ ചിത്രം നീങ്ങുന്നത്. മലയാളത്തിൽ നിന്ന് അല്പം വ്യത്യാസത്തിൽ ആണ് ചിത്രം എടുത്തിരിക്കുന്നത്. ദൃശ്യം കണ്ടതാണെങ്കിലും വളരെയധികം ത്രില്ലോടെ ഈ ചിത്രം കണ്ടിരിക്കാൻ പറ്റും. ഒറിജിനലിനോട് നീധി പുലർത്തിയോ എന്ന് കണ്ടതിനു ശേഷം നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. ദൃശ്യം 2 വരാനിരിക്കവേ dd മലയാളത്തിന്റെ വക ചെറിയൊരു സമ്മാനം.
👍3
This media is not supported in your browser
VIEW IN TELEGRAM
👍1
❤️❤️❤️❤️TODAY
This media is not supported in your browser
VIEW IN TELEGRAM
👍42
DD മലയാളം റിലീസ് - 50

Vagabond (2019)
IMDb ⭐️ 8.3/10
ഭാഷ : കൊറിയൻ
സംവിധാനം : Yoo In-sik
എപ്പിസോഡ് :1-8

പരിഭാഷ : വാരിദ് സമാൻ, ഫസീഹ് അബുബക്കർ, നിതിൻ വി ജി, ഷാഹുൽ ഹമീദ് എം, ഷജീഫ് സലാം, മിഥുൻ സുരേന്ദ്രൻ, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്

പോസ്റ്റർ :തലസെർ
ജോണർ : Action , Mystery , Thriller

സാങ്കേതിക തകരാർ മൂലം ഉണ്ടായെന്ന് ആളുകൾ വിശ്വസിക്കുന്ന ഒരു വിമാന അപകടത്തിലൂടെയാണ് സീരിസ് ആരംഭിക്കുന്നത്. എന്നാൽ ഇത് ഒരു സാങ്കേതിക തകരാർ മൂലം ഉണ്ടായ അപകടമല്ല പകരം ഇത് ചിലർ കരുതികൂട്ടി ഉണ്ടാക്കിയ ഒരു അപകടമാണെന്ന് അതിൽ മരണപെട്ട ഒരു കുട്ടിയുടെ അമ്മാവനായ ചാ ഡാൽ-ഗോൺ മനസ്സിലാക്കുന്നു. തുടർന്ന് മരണപെട്ടവരെ ആദരിക്കാൻ മോറോക്കയിലേക്ക് പോകുന്ന നായകൻ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നു. നാഷണൽ ഇന്റലിജൻസ് സർവീസ് ഏജന്റ് ആയ ഗോ ഹേ-റിയും ഒരു സന്ദർഭത്തിൽ നായകനെ സഹായിക്കാൻ എത്തുന്നതോട് കൂടി കൂടുതൽ രഹസ്യങ്ങൾ അറിയാൻ അവർ ഒരുമിച്ച് ഇറങ്ങുന്നതാണ് തുടർന്ന് നടക്കുന്ന കഥ.

ഓരോ എപ്പിസോഡും പിടിച്ചിരുത്തുന്ന ഈ സീരിസിൽ മികച്ച ട്വിസ്റ്റുകൾക്ക് ഒട്ടും കുറവില്ല. സീരിസിന്റെ മേക്കിങ് ക്വാളിറ്റിയും ആക്ഷൻ സീനുകൾ എടുത്തിരിക്കുന്ന വിധവുമെല്ലാം അടിപൊളിയാണ്. ഒറ്റ എപ്പിസോഡ് പോലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഈ സീരിസ് കൊറിയൻ ഡ്രാമ ആരാധകർക്ക് ഒരു മസ്റ്റ് വാച്ച് ആയ ഐറ്റമാണ്.


സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍154👎3