DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് 43

Psychokinesis (2018)
സൈക്കോകൈനിസ് (2018)


സിനിമയുടെ വിശദാംശങ്ങൾ

ഭാഷ : കൊറിയൻ
സംവിധാനം : Yeon Sang-Ho
പരിഭാഷ : നിതിൻ V.G
പോസ്റ്റർ : ദാനിഷ്

IMDb ⭐️ 5.9/10

ജോണർ : #ഫാന്റസി#ആക്ഷൻ.

ഒരു സാധാരണക്കാരന് പെട്ടെന്നൊരു ദിവസം സൂപ്പർ പവർ ലഭിച്ചാൽ എന്തൊക്കെ സംഭവിക്കാം എന്നാണ് റിയു സിയൂങ്-റയോംഗ് നായകനായി ട്രെയിൻ ടു ബുസാന്റെ ഡയറക്ടർ യെൻ സാങ്-ഹോ അണിയിച്ചൊരുക്കിയ ഈ ചിത്രം പറയുന്നത്.
സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന നായകൻ, ഉൽക്കാവർഷം ബാധിച്ച ഒരു പർവത നീരുറവയിൽ നിന്ന് വെള്ളം കുടിക്കുന്നത് കൂടിയാണ് സൂപ്പർ പവർ ലഭിക്കുന്നത്, മുൻ ഭാര്യയുടെ പെട്ടെന്നുള്ള മരണത്തോട് കൂടി ഒറ്റക്കായ മകളെ സംരക്ഷിക്കാനും മകളുമായി കോർപ്പറേറ്റ് കമ്പനിക്കുള്ള പ്രശ്നങ്ങളിൽ നിന്ന്, മകളെ രക്ഷിക്കാനും സൂപ്പർ പവറുമായി പോരാടുന്ന അച്ഛന്റെ കഥയാണ് ഈ ചലച്ചിത്രം പറയുന്നത്.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍51
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റിലീസ് - 40

Tale of the Nine Tailed
IMDb ⭐️ 9/10
ഭാഷ : കൊറിയൻ
സംവിധാനം : Kang Shin Hyo
പരിഭാഷ : ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Thriller
എപ്പിസോഡ് - 3-4


Kang Shin Hyo സംവിധാനം നിർവഹിച്ച് Lee Dong-wook,Jo Bo-ah,Kim Bum,Kim Yong-ji തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി, 2020-ൽ സംപ്രേഷണം ആരംഭിച്ച സൗത്ത് കൊറിയൻ fantesy ത്രില്ലർ സീരീസ് ആണ് Tale of the Nine Tailed.

Baekdudaegan എന്ന മലനിരകളിലെ പർവ്വത ദേവനായിരുന്നു Lee Yeon.അദ്ദേഹം തന്റെ ജീവിതം ഒരു പർവ്വത ദേവനായി ത്യജിച്ചിരിക്കുന്നത് തന്റെ കാമുകിയുമായുള്ള പുനർജന്മസംഗമത്തിനായാണ്.

കഴിഞ്ഞ 100 വർഷങ്ങൾ ആയി അദ്ദേഹം ജീവിക്കുന്നത് ഒൻപത് വാലുള്ള , മനുഷ്യ രൂപത്തിലുള്ള ഒരു കുറുക്കനായാണ്.

അതേ സമയം Nam Ji-A ,PDC സ്റ്റേഷന്‌ വേണ്ടി അമാനുഷികമായ വിഷയങ്ങളിൽ ഡോക്യുമെന്ററികൾ ചെയ്യുന്ന വ്യക്തിയാണ്.

അവളുടെ കുട്ടിക്കാലത്ത് അച്ഛനമ്മമാരും ആയി സഞ്ചരിച്ചപ്പോൾ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് അവളെ രക്ഷിച്ച വ്യക്തിയെ ഇപ്പോളും അവൾ ഓർക്കുന്നുണ്ട്. എന്നാൽ ഒരു വിവാഹ വേളയിൽ വെച്ച് കാണാതായ വധുവിനെ അന്വേഷിക്കുന്നതിനായി സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ആണ് അവൾ ആ സത്യം മനസ്സിലാക്കുന്നത്.കുട്ടിക്കാലത്ത് തന്നെ രക്ഷിച്ച അതെ വ്യക്തി തന്നെയാണ് ഒരു ചുവപ്പ് കുടയും ചൂടി നടക്കുന്നതായി സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കാണാൻ സാധിക്കുന്നത്.

കിടിലൻ ട്വിസ്റ്റ് കളുമായി മുന്നേറുന്ന ഈ സീരിസിന്റെ ഓരോ എപിസോടുകളും ഏകദേശം 1hour 10 മിനിറ്റ് ദൈർഘ്യമുള്ളതാണ്.

VFX രംഗങ്ങൾ ഒരു രക്ഷയുമില്ലാത്ത രീതിയിൽ അതി ഗംഭീരമായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ചില സീനുകൾ കാണുമ്പോൾ തന്നെ VFX രംഗങ്ങളുടെ മികവ് നമ്മളെ പിടിച്ചിരുത്തുന്നതായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

Fantasy ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വരെ സംബന്ധിച്ചോളം ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും അടങ്ങിയ കിടിലൻ ആക്ഷൻ ഡ്രാമ തന്നെയാണ് ഈ സീരീസ് എന്നതിൽ സംശയമില്ല.


സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

.
👍6
Tale Of The Nine Tailed #Malayalam_Sub 👇
🔥2👍1
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റിലീസ് - 44

Haunters (2010)
IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Min-suk kim
പരിഭാഷ : ഷാഹുൽ ഹമീദ്. എം
പോസ്റ്റർ : കലേഷ് കമലാസനൻ
ജോണർ : Action, Thriller

കിം മിൻ-സിയോക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2010 ലെ ദക്ഷിണ കൊറിയൻ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ് ഹോണ്ടേഴ്‌സ്. കണ്ണ് ഉപയോഗിച്ച് ആളുകളെ നിയന്ത്രിക്കാൻ കഴിയുന്ന ചോ-ഇൻ എന്ന മനോരോഗിയും, തന്റെ മനസ്സാന്നിധ്യം കൊണ്ട് ആ അമാനുഷിക ശക്തിയിൽ നിന്ന് രക്ഷനേടുന്ന ക്യു-നാമും തമ്മിലുള്ള പോരാട്ടത്തിലൂടെയാണ് ഈ ചിത്രം കഥ പറയുന്നത്.
ചോ-ഇൻ ആയി എത്തുന്നത് ട്രെയിൻ ടു ബുസൻ പെനിൻസുല എന്ന ചിത്രത്തിലൂടെ സുപരിചിതനായ ഗാംഗ് ഡോംഗ്-വൺ ആണ്.
ക്യൂ-നമായി എത്തുന്നത് ലവ് 911എന്ന ചിത്രത്തിലൂടെ സുപരിചിതനായ ഗോ സൂവാണ്. രണ്ടുപേരുടെയും മികച്ച ഒരു പ്രകടനം തന്നെ ഈ സിനിമയിൽ കാണാം. ബാക്കി സ്ക്രീനിൽ കണ്ടറിയൂ.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
1
This media is not supported in your browser
VIEW IN TELEGRAM
👍31
DD മലയാളം റിലീസ് - 45

Door Lock (2018)
IMDb ⭐️ 6.3/10
ഭാഷ : കൊറിയൻ
സംവിധാനം : Kwon Lee
പരിഭാഷ & പോസ്റ്റർ : ഷജീഫ് സലാം
ജോണർ : Thriller


ലീ ഹാന്റെ സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ക്രൈം, ഡ്രാമ, ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഒരു സൗത്ത് കൊറിയൻ മൂവിയാണ് ഡോർ ലോക്ക്. ചോ ക്യൂങ്-മിൻ എന്ന യുവതി ഒരു ബാങ്കിൽ ജോലിചെയ്യുന്നു. കുറച്ച് നാളായി ചോയ്ക്ക് ഒരു സംശയം താനല്ലാതെ മറ്റാരെങ്കിലും തന്റെ മുറി ഉപയോഗിക്കുന്നുണ്ടോ ? പല തെളിവുകളും ചോയ്ക്ക് ലഭിക്കുന്നു എന്നാലത് തന്റെ മാത്രം സംശയമാണെന്ന് കരുതുന്ന ചോയ് ഒരിക്കല്‍ തന്റെ മുറിയില്‍ നടന്ന ഒരു കൊലപാതകത്തോടുകൂടി ആകെ ഞെട്ടലിലാകുന്നു. സത്യം അന്വേഷിച്ചുള്ള ചോയുടെ യാത്ര വളരെ ഭീകരമായിരുന്നു. പിന്നീട് നടക്കുന്ന ഉദ്വേഗഭരിതമായ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ക്രൈം, ഡ്രാമ, ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റിയ ചിത്രമാണ്

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍42
This media is not supported in your browser
VIEW IN TELEGRAM