DDs മലയാളം പരിഭാഷകൾ
23.8K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് 41

Born To Fight
IMDb ⭐️ 6.2/10
ഭാഷ : Thai
സംവിധാനം : Panna Rittikrai
ജോണർ : Action,Thriller
പരിഭാഷ & പോസ്റ്റർ : വാരിദ് സമാൻ



മയക്കുമരുന്ന് പ്രഭു ജനറൽ യാങിനെ പിടികൂടാനും ചോൻബുരി പ്രവിശ്യയിലെ കാർട്ടൽ അടച്ചുപൂട്ടാനുമുള്ള ഒരു ഓപ്പറേഷനിൽ റോയൽ തായ് രഹസ്യ പോലീസുകാരായ നായകനും നായകന്റെ ബോസ്സും പങ്കെടുക്കുന്നു. വിനാശകരമായ ഒരു ട്രക്ക് പിന്തുടരലിനുശേഷം, അവർ ജനറൽ യാങിനെ പിടികൂടാൻ ശ്രമിക്കുന്നു, പക്ഷേ അയാൾ തന്റെ ട്രക്കുകളിലൊന്നിൽ സ്ഥാപിച്ച ബോംബ് പൊട്ടി നായകന്റെ ബോസ്സ് മരണപെടുന്നു.
അതിന് ശേഷം തന്റെ ദുഃഖത്തിൽ നിന്ന് കരകേറാൻ നായകൻ, തന്റെ സഹോദരിയുടെ കൂടെ സ്പോർട്സ് സംഘടനകൾ ഒരുമിച്ച് നടത്തുന്ന ഒരു സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമാവാൻ ഒരു ഗ്രാമത്തിലേക്ക് പോകുന്നു. എന്നാൽ അപ്രതീക്ഷിതമായി തീവ്രവാദികൾ വന്ന് ആ ഗ്രാമം പിടിച്ചടക്കി അവരെയല്ലാവരെയും ബന്ദികൾ ആക്കുന്നു. അങ്ങനെ ഒരു അവസരത്തിൽ അവർക്കെതിരെ പോരാടാൻ ആ ഗ്രാമം മുഴുവൻ തീരുമാനിക്കുന്നു.

ആക്ഷൻ സിനിമ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. വളരെ അപകടം നിറഞ്ഞ ആക്ഷൻ സീനുകൾ സിനിമയിൽ അനവധിയുണ്ട്. ഒരുപക്ഷെ ഈ സിനിമയിലെ പല രംഗങ്ങളുടെയും മേക്കിങ് ക്വാളിറ്റി കണ്ടാൽ നിങ്ങൾ ഒന്ന് ചിന്തിച്ചു പോകും, ഇത് 2004ൽ പുറത്തിറങ്ങിയ ഒരു തായ് ചിത്രം തന്നെയാണോയെന്ന്.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 42

ALONE (2007)
IMDb ⭐️ 6.5/10
ഭാഷ : Thai
സംവിധാനം : Banjong Pisanthanakun
പരിഭാഷ : മിഥുൻ എസ് അമ്മഞ്ചേരി
പോസ്റ്റർ :സിജോൺ ക്രിസ്റ്റൽ
ജോണർ : Horror

ഷട്ടർ, പീ-മാക്, വൺഡേ തുടങ്ങിയ സിനിമകളുടെ സംവിധായകൻ "Banjong Pisanthanakun " ൻ്റെ സംവിധാനത്തിൽ 2007 ൽ പുറത്തു വന്ന ഹൊറർ, ത്രില്ലർ സിനിമയാണ് എലോൺ.

തൻ്റെ ഇരട്ട സഹോദരിയുടെ മരണശേഷം കൊറിയയിൽ താമസമാക്കിയ പിം തൻ്റെ അമ്മയ്ക്ക് സുഖമില്ല എന്നറിഞ്ഞ് തൻ്റെ കാമുകനോടൊപ്പം തിരിച്ച് തായ്ലൻ്റിലേക്ക് മടങ്ങിവരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം അവരുടെ പഴയ വീട്ടിൽ താമസമാക്കുന്ന പിമ്മിനെ മരിച്ചു പോയ തൻ്റെ ഇരട്ട സഹോദരിയുടെ ആത്മാവ് വേട്ടയാടാൻ ആരംഭിക്കുന്നു.

എന്തുകൊണ്ടാണ് തൻ്റെ സഹോദരിയുടെ ആത്മാവ് പിമ്മിനെ വേട്ടയാടുന്നത്?
അവരുടെ കുടുംബത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യമെന്ത്?

തുടങ്ങിയ സംശയങ്ങൾക്കുള്ള ഉത്തരമാണ് ഈ തായ്ലൻ്റ് മൂവി .



അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍1
This media is not supported in your browser
VIEW IN TELEGRAM
#DD മലയാളം റിലീസ് 30

#Zombie_Detective

ഭാഷ : കൊറിയൻ
എപ്പിസോഡ് : 17-20
സംവിധാനം :Shim Jae-Hyun
പരിഭാഷ - ദ്രുതഗർഷ്യവ കേശവ്, നിതിൻ വി. ജി,ജിസ് റോയ് , വാരിദ് സമാൻ
പോസ്റ്റർ : വാരിദ് സമാൻ

ഒരു ദിവസം ഒരു മാലിന്യകൂമ്പാരാത്തിൽ നിന്ന് ഓർമ പൊലുമില്ലാതെ എഴുന്നേൽക്കുന്ന ഒരാൾ മനസ്സിലാക്കുന്നു താൻ ഇപ്പോൾ ഒരു മനുഷ്യനല്ല മറിച്ച് മനുഷ്യനെ കഴിക്കുന്ന ഒരു സോമ്പിയാണെന്ന്. എന്നാൽ അങ്ങനെ ഒരു സോമ്പി ആയി ജീവിക്കുന്നതിനു പകരം തിരിച്ചു ഒരു മനുഷ്യനാകാൻ അയാൾ ശ്രമിക്കുന്നു. അതിന്റെ ഇടയിൽ അപ്രതീക്ഷിതമായി അയാൾക്ക് ഒരു ഡിറ്റക്റ്റീവ് പട്ടവും ലഭിക്കുന്നു. പിന്നീട് അയാൾ നായികയെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് സോമ്പി ഡീറ്റെക്റ്റിവിന്റെ കഥയാണ്. ടണൽ സീരിസിലെ നായകനായ Choi Jin-hyuk മികച്ച പ്രകടനം തന്നെയാണ് ഇതിലും കാഴ്ച്ച വെച്ചിരിക്കുന്നത്. ഉഗ്രൻ കോമഡി രംഗങ്ങളാൽ നിറഞ്ഞ നല്ലൊരു സീരിയസ് ആണ്

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
Zombie detective #Malayalam_Sub 👇
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് 43

Psychokinesis (2018)
സൈക്കോകൈനിസ് (2018)


സിനിമയുടെ വിശദാംശങ്ങൾ

ഭാഷ : കൊറിയൻ
സംവിധാനം : Yeon Sang-Ho
പരിഭാഷ : നിതിൻ V.G
പോസ്റ്റർ : ദാനിഷ്

IMDb ⭐️ 5.9/10

ജോണർ : #ഫാന്റസി#ആക്ഷൻ.

ഒരു സാധാരണക്കാരന് പെട്ടെന്നൊരു ദിവസം സൂപ്പർ പവർ ലഭിച്ചാൽ എന്തൊക്കെ സംഭവിക്കാം എന്നാണ് റിയു സിയൂങ്-റയോംഗ് നായകനായി ട്രെയിൻ ടു ബുസാന്റെ ഡയറക്ടർ യെൻ സാങ്-ഹോ അണിയിച്ചൊരുക്കിയ ഈ ചിത്രം പറയുന്നത്.
സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന നായകൻ, ഉൽക്കാവർഷം ബാധിച്ച ഒരു പർവത നീരുറവയിൽ നിന്ന് വെള്ളം കുടിക്കുന്നത് കൂടിയാണ് സൂപ്പർ പവർ ലഭിക്കുന്നത്, മുൻ ഭാര്യയുടെ പെട്ടെന്നുള്ള മരണത്തോട് കൂടി ഒറ്റക്കായ മകളെ സംരക്ഷിക്കാനും മകളുമായി കോർപ്പറേറ്റ് കമ്പനിക്കുള്ള പ്രശ്നങ്ങളിൽ നിന്ന്, മകളെ രക്ഷിക്കാനും സൂപ്പർ പവറുമായി പോരാടുന്ന അച്ഛന്റെ കഥയാണ് ഈ ചലച്ചിത്രം പറയുന്നത്.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍51