DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
Channel name was changed to «DDs Malayalam Sub»
#DD മലയാളം റിലീസ് 23

#365_Repeat_The_Year

ഭാഷ : കൊറിയൻ
എപ്പിസോഡ് : 1-6
സംവിധാനം :Kim Kyung-hee
പരിഭാഷ - ദ്രുതഗർഷ്യവ കേശവ്, അർജുൻ ശ്രീകുമാർ & ഫസീഹ് അബൂബക്കർ
പോസ്റ്റർ : തലസെർ



ഈ വർഷം കൊറിയയിൽ പുറത്തിറങ്ങിയ ഒരു ത്രില്ലെർ മിസ്ട്രറി സീരീസ്.സംഭവിച്ചു കഴിഞ്ഞ വിധിക്കെതിരെ പോരാടാൻ ലഭിക്കുന്ന ഒരു വർഷം. വളരെയധികം ത്രില്ലിംഗ് ആയൊരു പ്ലോട്ടിൽ ടൈം ട്രാവലിംഗും ഇൻവെസ്റ്റിഗേഷനും ഒരു പോലെ പ്രാധാന്യം നൽകിയാണ് കഥ മുന്നോട്ട് പോകുന്നത്. 30 മിനിറ്റ് ദൈർഖ്യമുള്ള 24 എപ്പിസോഡുകൾ. ഓരോ എപ്പിസോഡും വളരെ ഇന്ററസ്റ്റോടെയാണ് അവസാനിക്കുന്നത്. കഥയെപ്പറ്റി കൂടുതൽ പറഞ്ഞാൽ അതു നിങ്ങളുടെ ആസ്വാധനത്തെ ബാധിക്കും.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍3
This media is not supported in your browser
VIEW IN TELEGRAM
#DD മലയാളം റിലീസ് 24

#Delhi_Crime

ഭാഷ : ഹിന്ദി
സംവിധാനം : Richie Mehta
പരിഭാഷ - ആഷിക് & ഡെന്നി ഡൊമിനിക്
പോസ്റ്റർ : തലസെർ

ഡൽഹി ക്രൈം(2019)_ 2012 ഡിസംബർ 16 _ന് ആണ് ഇന്ത്യയെ നടുക്കിയ അതി ദാരുണമായ കൂട്ട ബലാൽസംഘം ഡൽഹിയിൽ സംഭവിച്ചത്.

ഡൽഹിയിലെ മുണിർക എന്ന സ്ഥലത്ത് നിന്നും 23 വയസ്സുള്ള ഒരു പെൺകുട്ടി തന്റെ ആൺ സുഹൃത്തിനോടൊപ്പം ഒരു ബസ്സിൽ കയറുന്നു. എന്നാൽ ആ ബസ്സിൽ ഉണ്ടായിരുന്ന 6 സാമൂഹ്യ വിരുദ്ധർ അവരെ ആക്രമിക്കുകയും പെൺകുട്ടിയെ അതി ദാരുണമായും പൈശാശികമായും മാനഭംഗപെടുത്തിയ ശേഷം ഇരുവരെയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു...

പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും 11 ദിവസത്തിന് ശേഷം വിദഗ്ദ ചികിത്സക്കായി സിംഗപ്പൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ 2 ദിവസം കഴിഞ്ഞ് പെൺകുട്ടി മരണത്തിന് കീഴടങ്ങുന്നു...

പൂർണ്ണമായും ഡെൽഹി പോലീസിന്റെ എഫ്‌. ഐ. ആര്‍ ഉപയോഗിച്ച് തന്നെയാണ് ഈ വെബ്സീരി സിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

കൃത്യം നടന്നതിനു ശേഷം ഊണും ഉറക്കവും ഉപേക്ഷിച്ച് പോലീസ് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ പോലും, സമൂഹവും മാധ്യമവും അവർക്കെതിരെ ആക്രമണങ്ങൾ അഴിച്ചു വിട്ട് പോലീസുകാരെ മാനസിക സംഘർഷങ്ങ ളിൽ പെടുത്തിയത്തും വളരെ വ്യക്തമായി തന്നെ ഡയറക്ടർ അവതരിപ്പിച്ചിട്ടുണ്ട്...

Shefali Shah, Rasika Dugal, Adil Hussain and Rajesh Tailang, തുടങ്ങിയവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിൽ DCP ആയെത്തിയ Shefali sha അത്യുഗ്രൻ പെർഫോമൻസ് ആണ് കാഴ്ചവെച്ചത്.വൈകാരികമായ രംഗങ്ങൾ അതിഗംഭീരമായി തന്നെ അവർ അഭിനയിച്ച് നമ്മുടെ മനസ്സിലേക്ക് എത്തിച്ചിട്ടുണ്ട്.

ഏകദേശം 50 മിനിറ്റ് ദൈർഘ്യമുള്ള 7 എപിസോടുകളുള്ള ഈ സീരിസിന്റെ ആദ്യ 4 എപിസോടുകൾ ആണ് ഡിഡി മലയാളത്തിന്റെ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

ഒരു വെബ്‌ സീരീസ് എന്നതിലുപരി നമ്മുടെ രാജ്യത്ത് നടന്ന ഒരു രാക്ഷസ പ്രവർത്തിയുടെ പിന്നിലെ കഥകളാണ് ഡെൽഹി ക്രൈം നമുക്ക് മുന്നിൽ പറയാൻ ശ്രമിക്കുന്നത്..അതിനോടൊപ്പം മാറേണ്ട നിയമ വ്യവസ്ഥയോടുള്ള ഒരു പ്രതിഷേധവും ആണിത്.

എല്ലാവരും തീർച്ചയായും കണ്ട് നോക്കുക.നമ്മൾ അറിയാത്ത പല കാര്യങ്ങളും ഇതിൽ ഉണ്ട്.അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍3
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
#DD മലയാളം റിലീസ് 26

#Mr.Majnu

ഭാഷ : തെലുഗു
സംവിധാനം :Venky Atluri
പരിഭാഷ : ആദിഷ് ജയരാജ്‌ ടി
പോസ്റ്റർ : ദാനിഷ്

Venky Atluri സംവിധാനം നിർവഹിച്ച് Akhil Akkineni, Nidhhi Agerwal,V.Jayaprakash തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2019-ൽ റീലീസ് ചെയ്ത മിസ്റ്റർ മജ്നു എന്ന സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഒരു മാസത്തിൽ കൂടുതൽ ഒരു പെൺകുട്ടിയേയും പ്രണയിക്കാത്ത വിക്കി എന്ന കഥാ നായകൻ സീരിയസ് ആയി ഒരു പെൺകുട്ടിയെ പ്രണയിക്കുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ കഥാ പശ്ചാത്തലം.

അഖിലിന്റെയും നിധി അഗർവാളിന്റെയും സ്ക്രീൻ പ്രസൻസ് വളരെ ഭംഗി ആയിട്ടു തന്നെ സിനിമയിലുടനീളം കാണാൻ സാധിക്കുന്നുണ്ട്.

ആക്ഷൻ രംഗങ്ങളും റൊമാൻസ് സീനുകളും കണ്ടിരിക്കുന്ന പ്രേക്ഷകന് നല്ലൊരു സിനിമ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.



കോമഡി നിറഞ്ഞ റൊമാൻസ് സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക.അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

ഡിഡി മലയാളത്തിന്റെ ടെലിഗ്രാം ചാനെലിൽ ലഭ്യമായ പ്രിന്റി ലിൽ മാത്രമെ സിനിമയുടെ പരിഭാഷ സിങ്ക് ചെയ്യുകയുള്ളൂ.
👍4