DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍1
👍1🔥1
DD മലയാളം റീലിസ് - 191

Fist Of Fury (1972)

IMDb ⭐️ 7.3 /10
ഭാഷ : Cantonese, Mandarin
സംവിധാനം : Lo Wei

പരിഭാഷ & പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Action #Adventure

പ്രതിശ്രുതവധുവിനെ വിവാഹം കഴിക്കാൻ മടങ്ങി എത്തുന്ന ചെൻ അറിയുന്നത് തന്റെ മാസ്റ്ററുടെ മരണമാണ്.എന്നാൽ തന്റെ മാസ്റ്ററുടെ മരണം ഒരു സ്വാഭാവിക മരണമല്ലെന്നും ആരോ തന്റെ മാസ്റ്ററെ കൊന്നതാണെന്നും ചെന്നിന് തോന്നുകയാണ്.ഇതിന് പിന്നിൽ ജാപ്പനീസ് ഡോജോയുടെ ഗ്രാൻഡ് മാസ്റ്ററായ ഹിരോഷി സുസുക്കിയുടെ (സിനിമയിലെ വില്ലൻ) വിവർത്തകനും ഉപദേശകനുമായ വു എൻ ആണെന്ന് ചെൻ മനസിലാക്കുന്നു.എന്നാൽ അയ്യാൾ ഹിരോഷി സുസുക്കിയുടെ വെറും ഒരു ആജ്ഞകൾ കേൾക്കുന്ന ഒരു ജോലിക്കാരനാണെന്നും താൻ തന്റെ യജമാനനായ ഹിരോഷി സുസുക്കിയുടെ ആജ്ഞ പ്രകാരമാണ് തന്റെ മാസ്റ്ററെ കൊല്ലാൻ ആളെ വിട്ടെതെന്നും ചെൻ അറിയുന്നു.ചെന്ന് , വു എന്നിനെ കൊല്ലുന്നതോടെ പ്രകോപിതനായ സുസുക്കി, ജാപ്പനീസ് കോൺസുലേറ്റിലേക്ക് പോയി ചെന്നിനെ മൂന്ന് ദിവസത്തിനുള്ളിൽ തങ്ങളുടെ മുന്നിൽ കീഴടങ്ങണമെന്ന് റിപ്പോർട്ട് ചെയ്യുകയാണ്, തുടർന്ന് സുസുക്കി തന്റെ സഹോദരന്റെ ഉപദേശപ്രകാരം ചെന്നിന്റെ ജിംഗ്‌വു സ്‌കൂളിലേക്ക് (ആയോധന കല പഠിപ്പിക്കുന്ന വിദ്യാലയം )എല്ലാവരെയും കൊല്ലാൻ  ആളുകളെ അയയ്ക്കുകയാണ്. അതേ രാത്രി തന്നെ, സുസുക്കിയോട് പ്രതികാരം ചെയ്യാൻ ചെൻ ഡോജോയിലേക്ക് പോകുന്നു...


സിനിമ റിലീസ് ചെയ്തപ്പോൾ,അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും ഈ ചിത്രം ബോക്സോഫിസ് കളക്ഷനിൽ ഒന്നാമതെത്തി.ജാപ്പനീസ് വില്ലന്മാരെ ചിത്രീകരിച്ചിട്ടും ജപ്പാനിൽ റിലീസ് ചെയ്തപ്പോൾ ഈ ചിത്രം വമ്പൻ വിജയമായിരുന്നു ജപ്പാനിലും കാഴ്ചവെച്ചത്.അന്ന് ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഏഴാമത്തെ ചിത്രമായി മാറുകയും ചെയ്തു.ഫ്രാൻസിൽ, 1974 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പന്ത്രണ്ടാമത്തെ ചിത്രമായും സിനിമ മാറി.ചൈനയിൽ ഇൻഡസ്ട്രി ഹിറ്റ്‌ കൂടിയായിരുന്നു സിനിമ. ചുരുക്കി പറഞ്ഞാൽ ബഡ്ജറ്റിന്റെ 1000 മടങ്ങ് ലാഭമാണ് ബ്രൂസ്സ് ലീ യുടെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ഫിസ്റ്റ് ഓഫ് ഫ്യൂറി എന്ന ഈ മാർഷ്യൽ ആർട്സ് മൂവി നേടിയെടുത്തത്.

ബ്രൂസ് ലീ എന്ന നടൻ നമ്മേ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 48 വർഷം തികഞ്ഞിരിക്കുക്കയാണ്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ആദരപൂർവ്വം ഡി ഡി മലയാളം ഈ സിനിമ നിങ്ങൾക്കായി സമർപ്പിക്കുകയാണ്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍7
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 192

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 05

Sprout (2013)

IMDb ⭐ 7.9/10
സംവിധാനം : Yoon Ga-eun
ഭാഷ : കൊറിയൻ

പരിഭാഷ : നിധിൻ ജോൺസൺ
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Short #Drama 🎭


നമ്മുടെ ചെറുപ്പത്തിലെ ഒറ്റയ്ക്ക് വഴിയൊന്നും അറിയാതെ ആദ്യമായി ദൂരെ കടകളിലേക്കൊക്കെ പോകുമ്പോൾ ആ യാത്ര എങ്ങനെയുള്ളതായിരിക്കും..?

തന്റെ മുത്തച്ഛന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ച് കുടുംബത്തിലെ എല്ലാവരും ഭക്ഷണമൊക്കെ തയ്യാറാക്കുന്നതിനിടെ പയർ മുളപ്പിച്ചത് മേടിക്കാൻ മറന്നുപോയതും തന്നിഷ്ടത്താൽ മാർക്കറ്റിലേക്ക് പോയി മേടിക്കാമെന്നും ഏൽക്കുകയാണ് എട്ടും പൊട്ടും തിരിച്ചറിവില്ലാത്ത ബോറി എന്ന കൊച്ചു പെൺകുട്ടി.
തുടർന്ന് വഴിയേ നടക്കുന്ന കാര്യങ്ങളും മറ്റും ഈ ഒരു 20 മിനിറ്റ് കൊണ്ട് നമ്മുടെ മനസ്സ് നിറയ്ക്കുന്നു.

"ട്രെയിൻ ടു ബുസാൻ" എന്ന സിനിമയിലൂടെ നമ്മുടെ മനസ്സ് കീഴടക്കിയ 'കിം സു ആൻ' ആണ് ഈ കൊച്ചു ചിത്രത്തിൽ ബോറി എന്ന കുരുന്നായിട്ട് വന്നിട്ടുള്ളത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
👍2❤1
DD മലയാളം റീലിസ് - 193

Arishadvarga (2019)

IMDb ⭐️ 6.7 /10
ഭാഷ : കന്നഡ
സംവിധാനം : Arvind Kamath

പരിഭാഷ :അനന്തു മാർത്തൻ
പോസ്റ്റർ : ദാനീഷ്

ജോണർ : #Mystery #crime


അരവിന്ദ് കമ്മത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.ഒരു കൊലപാതകം നടന്ന ബംഗ്ലാവിൽ നിന്നും ഇറങ്ങി ഓടുന്ന കള്ളനിൽ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. പിന്നീടാണ് ബംഗ്ലാവിൽ മറ്റു ചിലരുടെ സാന്നിധ്യമുണ്ടെന്നും മനസ്സിലാകുന്നത്. കൊലപാതകി തങ്ങളല്ല ഞങ്ങളെ ആരോ ട്രാപ്പിലാക്കിയതാണേന്ന് പോലീസ് കസ്റ്റടിയിലേടുത്തവർ പറഞ്ഞു. ഈ കേസ്സിന്റെ ചുരുളഴിക്കാൻ ഇറങ്ങി തിരിക്കുന്ന അശോക് എന്ന അനേഷണ ഉദ്യോഗസ്ഥനും മറ്റു കഥാപാത്രങ്ങളും, അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളുമാണ് ഈ സിനിമ.വളരെ പതിയെ കഥ പറഞ്ഞ് പോകുന്ന ഈ ക്രൈം മിസ്റ്ററി വളരെ റിയലിസ്റ്റിക് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പോലീസ് വേഷം ചെയ്ത നന്ദ ഗോപാൽ ഫിലിം എഡിറ്റർ വേഷം ചെയ്ത അഞ്ചു നായിക് എന്നിവർ നല്ല പ്രകടനമാണ് നടത്തിയത്. മനുഷ്യന്റെ ആവശ്യമുള്ളതും ഇല്ലാത്തതുമായ പൊതു സ്വാഭാവങ്ങളെ തുറന്നു കാട്ടുന്നുണ്ട്. ഒരു ക്രൈം മിസ്റ്ററി പറയുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും മറ്റും കോർത്തിണക്കി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ചെയ്തിട്ടുണ്ട്. സിനിമ കണ്ടു കഴിഞ്ഞും പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു വ്യത്യസ്ഥ അനുഭവം തരുന്ന ഒരു സിനിമ.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍9❤1
This media is not supported in your browser
VIEW IN TELEGRAM
👍2❤1
DD മലയാളം റീലിസ് - 194

At Cafe 6 (2016)

IMDb ⭐️ 6.2 /10
ഭാഷ : തായ്
സംവിധാനം : Neal Wu

പരിഭാഷ :ഡെന്നി ഡൊമിനിക്
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romantic #comedy

ഒരു മഴയുള്ള രാത്രിയിൽ ജോലി കഴിഞ്ഞ് മിസ്. ലിയാങ്ങിന്റെ കാർ കേടാവുകയും. അതേസമയം ആ വഴി വന്ന കോഫി ഷോപ്പ് ഉടമ അവളെ സഹായിക്കുകയും, തന്റെ കോഫി കടയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. മിസ്. ലിയാങ് വിദേശത്തുള്ള തന്റെ കാമുകനുമായി പിണക്കത്തിലാണെന്ന് അറിയുന്ന കോഫി ഷോപ്പ് ഉടമ തന്റെ പ്രണയത്തെ പറ്റിയും അവളോട് പങ്കുവെക്കുകയും ചെയ്യുന്നു.

നായകനും നായികയും തമ്മിലുള്ള സ്കൂൾ പ്രണയമാണ് ചിത്രം പറഞ്ഞു പോകുന്നത്. പിന്നീടങ്ങോട്ട് അത് ലോങ്ങ് - ഡിസ്റ്റൻസ് റിലേഷൻഷിപ് ആയി മാറുകയും ചെയ്യുന്നു. അവരെ തമ്മിലുള്ള മനസ്സിന്റെ അന്തരവും ഈ ചിത്രത്തിലൂടെ കാണിക്കുന്നുണ്ട്. കൂടാതെ സുഹൃത്ത് ബന്ധത്തെ പറ്റിയും കുടുംബ ബന്ധത്തെ പറ്റിയും പറയുന്ന റൊമാന്റിക് - കോമഡി ഡ്രാമ ചിത്രം പ്രേക്ഷകർക്ക് ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3
This media is not supported in your browser
VIEW IN TELEGRAM