DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 178

Crazy Beautiful You (2015)

IMDb ⭐️ 7.2 /10
ഭാഷ : Philippine
സംവിധാനം : Mae Czarina Cruz-Alviar

പരിഭാഷ: അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
ജോണർ : #Romance #Drama

2015 ഇൽ പുറത്തിറങ്ങിയ ഒരു ഫിലിപ്പിൻ ചിത്രം. പേര് പോലെ തന്നെ ഒരു സാധാരണ മനോഹര ചിത്രം.

ജാക്കി ഒരു പ്രത്യേക പ്രകൃതക്കാരിയാണ്.
ഒന്നിനെയും ഒരു കൂസലില്ല, പേടിയില്ല, അവൾക്ക് എല്ലാം അവളുടെ ലോകമാണ്. പടം തുടങ്ങി ഒരു 10 മിനിറ്റ് ആവുമ്പോഴേക്കും ജാക്കിയുടെ സ്വഭാവം ഏകദേശം കാണുന്നവർക്ക് പിടി കിട്ടും. പോരാത്തതിന് ജാക്കി അതി സുന്ദരിയാണ്. അവളുടെ ആഗ്രഹം എന്താണെന്നാൽ വിദേശത്ത്‌ പോയി പഠിക്കുക എന്നാണ്. പക്ഷെ അവളുടെ മാതാപിതാക്കൾ അതിന് സമ്മതിക്കുന്നില്ല.
ഒരു അവസ്ഥയിൽ എത്തുമ്പോൾ അവൾക്ക് മുൻപിലേക്ക് ഒരു ഡീൽ എത്തുകയാണ്. ആ ഡീൽ അവൾ അതിജീവിച്ചാൽ വിദേശത്ത്‌ പഠിക്കാനുള്ള കാശും, ചിലവും, ഭക്ഷണവും എല്ലാം ശരിയാകും.
ജാക്കിക്ക് അതിജീവിക്കണ്ടത് ഏതോ ഒരു കുഗ്രാമത്തിൽ അവളുടെ അമ്മ നടത്തുന്ന 1 മാസത്തെ മെഡിക്കൽ ക്യാമ്പ്.1 മാസത്തേക്ക് ഫോൺ സിഗ്നൽ ഇല്ല, കറന്റ്‌ ഇല്ല, പൈപ്പ് കണക്ഷൻ ഇല്ല.
ജാക്കി ആ ടാസ്ക് ഏറ്റെടുക്കുന്നു.തുടർന്നുള്ള അവളുടെ കഥ നിങ്ങൾ കണ്ടറിയുക.

പ്രണയത്തിനൊപ്പം കുടുംബ ബന്ധങ്ങളുടെയും, സഹോദര സ്നേഹത്തിന്റെയും കഥ പറഞ്ഞു പോകുന്ന ഒരു ചിത്രം
"CRAZY BEAUTIFUL YOU"

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
❤1👍1
DD മലയാളം റീലിസ് - 179

Detective K: Secret of the Lost Island (2015)

IMDb ⭐️ 6.3 /10
ഭാഷ : കൊറിയൻ
സംവിധാനം : Kim Seok-Yoon, Kim Seokyoon

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #comedy #Adventure

ഡിറ്റക്ടീവ് കിം മിന്നും അസിസ്റ്റന്റ് സിയോ-പിലും രണ്ടാമതും അവതരിച്ചപ്പോൾ രാജ കാലഘട്ടത്തിൽ ഡിറ്റക്ടീവ് കഥ പറഞ്ഞ മൂവികളിൽ ഒന്നാമെതെത്താൻ 'ഡിറ്റക്ടീവ് കേ'ന് കഴിഞ്ഞു.

രാജ്യത്തുടനീളം വ്യാജ വെള്ളിയുടെ ഉപയോഗം വ്യാപിച്ചുകൊണ്ടിരുന്നു. രാജ്യത്തുനിന്ന് ഒരു ചെറിയ ദ്വീപിലേക്ക് നാടുകടത്തപ്പെട്ട കിം മിൻ കാണാതായ ഒരു കുട്ടിയെ അന്വേഷിച്ച് ആ ദ്വീപിൽനിന്ന് രക്ഷപെട്ട് ജോസോണിലെത്തുന്നു. തുടർന്ന് വ്യാജ വെള്ളി കേസ് രഹസ്യമായി അന്വേഷിച്ച് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നു. തൊടുന്നതെല്ലാം പൊന്നാകുന്നതുപോലെ ചെല്ലുന്നിടത്തെല്ലാം ശത്രുക്കൾ ഉണ്ടാകുന്നതാണ് കിം നേരിട്ട ഒരു പ്രധാന വെല്ലുവിളി. അവരെയെല്ലാം മറികടന്ന് തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ കിമ്മിന്റെ വ്യത്യസ്ഥ പ്രവർത്തനങ്ങളാണ് കഥയെ ഭംഗിയാക്കുന്നത്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍4❤2
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
❤1
DD മലയാളം റീലിസ് - 180

Sming ( 2014 )

IMDb ⭐️ 4.6 /10
ഭാഷ : തായ്
സംവിധാനം : Narin Visitsak

പരിഭാഷ: ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ,
തുഷാർ വിറകൊടിയൻ

ജോണർ : #Drama #Action

വനത്തിനോട് വളരെ അടുത്ത ഒരു ഗ്രാമത്തിലെ
ആളുകളെ മനുഷ്യരുടെ രൂപം സ്വീകരിച്ച് കൊന്നു തിന്നുന്ന കടുവയാണ് സ്മിംങ്.
സ്മിംങ് എന്ന കടുവയെ കൊല്ലാൻ അതിന്റെ ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ട പ്രാൻ ബൂൺ എന്ന വേട്ടകാരനും സഹായികളും ഇറങ്ങി തിരിക്കുമ്പോള്‍,
തലമുറകള്‍ പഴക്കമുള്ള ഈ കൊലപാതകങ്ങളുടെയും സ്മിംങ് എന്ന കടുവയുടെയും രഹസ്യങ്ങൾ തേടി ചാർട്ട് എന്ന വനപാലകനും എത്തുന്നു.
എങ്ങനെ അവര്‍ക്ക് മനുഷ്യ രൂപം സ്വീകരിച്ച് മനുഷ്യരെ കൊല്ലുന്ന സ്മിംങ് എന്ന കടുവയെ കൊല്ലാൻ കഴിയും? എന്താണ് ഇതിന് പിന്നിലെ രഹസ്യം? ആക്ഷനും കുറച്ച് ഹോറർ എലമെന്റ്സും ചേർന്ന ഈ ചിത്രം തായ് സിനിമാ പ്രേമികൾക്ക് ഒരു ദ്യശ്യ വിരുന്നാണ്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍6
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 181

Waiting for Rain ( 2021 )

IMDb ⭐️ 7.1/10
ഭാഷ : കൊറിയൻ
സംവിധാനം : Jin-mo Jo

പരിഭാഷ: മൂസാ കലീം,
ഫസീഹ് അബൂബക്കർ
പോസ്റ്റർ : തലസെർ
ജോണർ : #Drama

'വെയ്റ്റിങ് ഫോർ റെയ്ൻ' പേര് പോലെ തന്നെ ഇതൊരു കാത്തിരിപ്പിന്റെ കഥയാണ്‌. യംഗ്-ഹോയും സോ-ഹീ പരസ്പരം കാണാതെ കത്തിലൂടെ മാത്രമുള്ള പ്രണയമാണ്. ഹോസ്പിറ്റലിൽ മരണം കാത്തു കിടക്കുന്ന സോ-ഹീയുടെ ചേച്ചിയുടെ പേരിൽ വരുന്ന കത്തിലൂടെയാണ് ഇരുവരുടെയും പ്രണയം മുന്നോട്ട് പോകുന്നത്. കൊറിയൻ പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന ഒരു റൊമാൻറിക് മൂവിയാണ് വെയ്റ്റിങ് ഫോർ റെയ്ൻ.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 182

10,000 BC ( 2008 )

IMDb ⭐️ 5.1/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Roland Emmerich

പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Action #Adventure

ആനകളെ വേട്ടയാടി ജീവിക്കുന്ന ഒരു ഗോത്ര വിഭാഗത്തെപ്പറ്റിയാണ് 10000 ബി സി പറയുന്നത്, ഒരു സമയത്തു ആനകൾ ഇവരുടെ താഴ്‌വാരയിലേക്ക് വരാതാകുന്നു, അതോടെ യഗാൽ ഗോത്രം പട്ടിണിയിലാകുന്നു,ഇവരുടെ കൂട്ടത്തിൽ പ്രായമായ ഒരമ്മ ഉണ്ടായിരുന്നു അവർക്ക് ഭാവി പ്രവചിക്കാനുള്ള കഴിവുണ്ടായിരുന്നു അവരൊരിക്കൽ പറയുന്നു, നിങ്ങൾ ഇനി ഒരിക്കൽ കൂടി വേട്ടക്ക് പോകും അന്ന് മലനിരകൾകാപ്പുറത്തു നിന്നും പിശാചുക്കൾ വരുമെന്നും അവർ നമ്മുടെ കുലം നശിപ്പിക്കുമെന്നും പറയുന്നു, പക്ഷെ ആ സമയത്തു യഗാൽ കൂട്ടത്തിൽ നിന്നും ഒരു യോദ്ധാവ് ഉണ്ടാകുമെന്നും അവനും (യഗാൽ കൂട്ടത്തിന് മലകളിൽ നിന്ന് കിട്ടിയ ഒരു പെൺകുട്ടി അവൾക്ക് യഗാൽ കൂട്ടം ഇവോലെറ്റ് എന്ന് പേരിടുന്നു) ഇവർ രണ്ട് പേരും യഗാൽ കൂട്ടത്തെ പട്ടിണിയിൽ നിന്ന് രക്ഷിക്കുമെന്ന് പറയുന്നു ആ അമ്മ പറഞ്ഞതുപോലെ മലകൾക്ക് അപ്പുറത്തുനിന്നും പിശാചുക്കൾ വരുന്നു അവർ ഇവോലേറ്റിനെയും വല്യമ്മയെയും മറ്റു കുറച്ചു പേരെയും തട്ടിക്കൊണ്ടുപോകുന്നു അവരെ രക്ഷിക്കാൻ ഡിലെ എന്ന ചെറുപ്പക്കാരനും കൂടെ രണ്ട് പേരും പോകുന്നു.....
മനോഹരമായ ഒരു ചിത്രം അതാണ് 10000 ബിസി ധൈര്യമായി നിങ്ങൾക്ക് കാണാം.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3❤2