DDs മലയാളം പരിഭാഷകൾ
23.8K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 169

Bad Guys Always Die (2015)

IMDb ⭐️ 5.8 /10
ഭാഷ : കൊറിയൻ
സംവിധാനം : Hao Sun

പരിഭാഷ: അർജുൻ ശ്രീകുമാർ, ഡെന്നി ഡൊമിനിക്, മൂസാ കലീം
പോസ്റ്റർ : തലസെർ
ജോണർ : #Comedy #Action

Son Ye Jin കേന്ദ്ര കഥാപാത്രമായി കൊറിയനിലും ചൈനീസിലും ഒരുപോലെ ഒരുക്കി 2015 -ൽ റിലീസ് ചെയ്ത സിനിമയാണ് “ബാഡ് ഗയ്‌സ് ഓൾവേസ് ഡൈ".

നായകൻ കൊറിയയിലെ ഒരു സ്കൂളിൽ ചൈനീസ് ടീച്ചറാണ്. ഒരു ദിവസം തന്റെ അനിയനും, പിന്നെ സ്കൂളിൽ ഒന്നിച്ച് പഠിച്ച രണ്ട് ചങ്ങായിമാരും ജെജു ദ്വീപിലേക്ക് കറങ്ങാൻ വരുകയാണ്. നായകൻ സ്കൂളിൽ അവധി എടുത്ത് അവരോടൊപ്പം കറങ്ങാൻ വേണ്ടി ഒരു കാറും വാടകയ്ക്ക് ഇറങ്ങിത്തിരിക്കുകയാണ്. അവരുമായി കറങ്ങുമ്പോൾ അപ്രതീക്ഷിതമായി ഒരു അതിഥി അവർക്കിടയിൽ വരുകയും അതിൽ തുടർന്നുള്ള സംഭവ വികാസങ്ങളാണ് ഈ ചിത്രം പറയുന്നത്.
ആക്ഷൻ, കോമഡി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഈ ചിത്രം നിരാശയാകില്ല.


👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
👍31
DD മലയാളം റീലിസ് - 170

Dilwale (2015)

IMDb ⭐️ 5.1 /10
ഭാഷ : ഹിന്ദി
സംവിധാനം : Rohit Shetty

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance

"പ്രണയിച്ചവരാരും അവരുടെ ആദ്യ പ്രണയം മറക്കില്ല"

ഗോവയിലെ കാർ മോഡിഫൈ ഗാരേജിന്റെ ഉടമകളാണ് രാജും അനിയൻ വീറും. ഡെലിവറി ചെയ്യാനുള്ള കാർ വീർ ടെസ്റ്റ് ഡ്രൈവിന് വേണ്ടി പുറത്തുകൊണ്ടുപോയ സമയത്ത് ഇഷിത എന്ന പെൺകുട്ടി അവനോട് ലിഫ്റ്റ് ചോദിക്കുന്നു. ഗോവയിൽ ഒരു റെസ്റ്റോറന്റ് തുടങ്ങാൻ വേണ്ടി ബാഗ്ലൂരിൽ നിന്ന് വന്നതായിരുന്നു ഇഷിത. അവരുടെ പരിചയം പിന്നീട് പല കണ്ടുമുട്ടലുകളിലൂടെയും ഒരു സൗഹൃദമായി മാറി. ആ സൗഹൃദം ഒടുക്കം പ്രണയത്തിലുമെത്തി.

അങ്ങനെ വീറിന്റെ ജീവിതത്തിലൂടെ തുടങ്ങിയ കഥ പെട്ടന്ന് തന്നെ ചേട്ടൻ രാജിന്റെ കഥയിലേക്ക് നീങ്ങുന്നു. ഗോവയിലെ കാർ മോഡിഫൈർ ആയ രാജ് 15 വർഷങ്ങൾക്ക് മുമ്പ് ആരായിരുന്നു, അവന്റെ ജീവിതം എങ്ങനെയായിരുന്നു എന്നെല്ലാം കാണിച്ച് ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റോട് കൂടിയാണ് ഒന്നാം പകുതി അവസാനിക്കുന്നത്. പിന്നീട് കഥയിൽ വരുന്ന മാറ്റം അത് കണ്ടുതന്നെ അറിയണം.

ഷാറൂഖാൻ - കോജോൾ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ ഇത് ഷാറൂഖാന്റെ കരിയറിലെ ഏറ്റവും കൂടുതൽ പണംവാരിയ മൂവികളിൽ ഒന്നാം സ്ഥാനത്തെത്തി (400 cr ). വീർ ആയി വരുൺ ധവാനും ഇഷിതയായി ക്രിട്ടി സനോനും പ്രധാന വേശത്തിൽ എത്തി.

👉🏻അതുപോല നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 171

Asih (2018)

IMDb ⭐️ 5.2 /10
ഭാഷ : Indonesian
സംവിധാനം : Awi Suryadi

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Horror #Drama

മനുഷ്യരും പ്രേതങ്ങളും തമ്മിലുള്ള സൗഹൃദത്തെ ആസ്പദമാക്കി "റിസ സരസ്വതി" എഴുതിയ നോവലിനെ ആസ്പദമാക്കി Awi Suryadi സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ഡാന്വർ എന്ന സിനിമയിലെ ഒരു പൈശാചിക കഥാപാത്രമായ അസിയെ കേന്ദ്രീകരിച്ച് Awi Suryadi തന്നെ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ സിനിമയാണ് അസി(2018).

ഡാന്വറിലെ സംഭവങ്ങൾ നടക്കുന്നതിനും 37 വർഷം മുമ്പ് നടക്കുന്ന കഥയാണിത്.
ഇന്തോനേഷ്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഇറ്റ- ആണ്ടി ദമ്പതികൾക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോവുകയാണ് അതിൻ്റെ സന്തോഷത്തിലാണ് അവർ. എന്നാൽ കുഞ്ഞിൻ്റെ ജനന ശേഷം വീട്ടിൽ അസ്വഭാവികമായ പല സംഭവങ്ങളും അരങ്ങേറുന്നു. പെട്ടെന്ന് ഒരു ദിവസം കുഞ്ഞിനെ വീട്ടിൽ നിന്നും കാണാതാവുന്നു തങ്ങളുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയിരിക്കുന്നത് ഒരു സ്ത്രീയുടെ ദുരാത്മാവാണെന്ന് മനസ്സിലാക്കുന്ന കുടുംബം കുഞ്ഞിനെ തിരിച്ച് കിട്ടാനുള്ള ശ്രമം ആരംഭിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ഇതിനൊപ്പം അസി എന്ന കഥാപാത്രം ആരാണെന്നും അവളെങ്ങനെ ഒരു ദുരാത്മാവായി മാറി എന്നതും സിനിമ പറഞ്ഞ് പോവുന്നുണ്ട്.
വ്യത്യസ്തമായ ഹൊറർ സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് കണ്ടു നോക്കാം.

ഈ സിനിമയ്ക്കൊരു രണ്ടാം ഭാഗം കൂടി റിലീസായിട്ടുണ്ട്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 172

Asih 2 (2020)

IMDb ⭐️ 6.3 /10
ഭാഷ : Indonesian
സംവിധാനം : Rizal Mantovani

പരിഭാഷ : നിധിൻ ജോൺസൺ
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Horror

ഭീതിയിലാഴ്ത്തിയ "അസി" എന്ന സിനിമയുടെ നിഗൂഢതകൾക്ക് വഴിത്തിരിവാകുന്ന രണ്ടാം ഭാഗമാണ് "അസി 2"

കാട്ടിലൂടെ ഓടവേ വണ്ടിയിടിച്ച് ബോധം പോയി ആശുപത്രിയിലേക്ക് ഒരു പെൺകുട്ടിയെ അഡ്മിറ്റാക്കുന്നു. ആ കുട്ടിയുടെ രക്ഷിതാക്കളെയോ, ബന്ധുക്കളെയോ കാണാത്ത പക്ഷം ആശുപത്രിയിലെ സിൽവിയ എന്നൊരു ഡോക്ടർ ആ പെൺകുട്ടിയെ കുറിച്ച് അന്വേഷിച്ചപ്പോൾ അവൾ ആരാണെന്നോ അവളുടെ മാതാപിതാക്കളെ കുറിച്ചോ ഒരു വിവരവും ലഭിച്ചിരുന്നില്ല. അവൾ ഒരു കാട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നുള്ള കാര്യം അവിടുത്തെ ഡോക്ടർമാർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
തുടർന്ന് ഡോക്ടർ സിൽവിയയും ഭർത്താവ് റസാനും, ആ കുട്ടിയെ ദത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവരുന്നു. കാട്ടിൽ താമസിച്ചിരുന്ന ഒരു പെൺകുട്ടി ആയതിനാൽ വീട്ടിൽ കാണുന്ന വസ്തുക്കളെയെല്ലാം അദ്ഭുതത്തോടെയാണ് അവൾ നോക്കി കണ്ടിരുന്നത്. പിന്നീട് ആ പെൺകുട്ടിയെ ചുറ്റിപ്പറ്റി ഏറെ നിഗൂഢതകൾ കാണുന്നു.

തുടർന്ന് നടക്കുന്ന ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങൾക്കും, അവയുടെ കാരണമെന്തെന്നും അറിയുവാൻ സിനിമ കണ്ടുതന്നെ മനസ്സിലാക്കുക.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌