DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 162

My Boss, My Hero (2001)

IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Yoon Je-kyoon

പരിഭാഷ : മൂസാ കലിം
പോസ്റ്റർ : ദാനീഷ്
ജോണർ : #Comedy #Crime

ഗ്യാംഗ്സ്റ്റർ ലീഡറാണ് ഡു ഷിക്ക്, അവൻ എല്ലാത്തിലും വിജയം കൈവരിച്ച് സിയോളിലെ മിയോങ്ഡോങ് ജില്ല ഒറ്റക്ക് നോക്കാനുള്ള നിലയിലെത്തിയപ്പോൾ അവന്റെ ബോസിന്റെശിങ്കിടികൾ അതിനെ എതിർക്കുന്നു. ഈ കാലത്ത് എല്ലാ ഗുണ്ടാ നേതാക്കന്മാരും ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയവരാണ്, പക്ഷേ ഡു ഷിക്ക് ബിരുദം നേടാത്തത് കൊണ്ട് മിയോങ്ഡോങ് ജില്ല അവനെ ഏൽപ്പിക്കരുതെന്ന്. പിന്നെ അവരുടെ വാക്കുകളിൽ സത്യമുണ്ടെന്ന് മനസ്സിലാക്കി ബോസ് ഡു ഷിക്കിനെ ബിരുദം നേടാനായി സ്കൂളിലേക്ക് അയക്കുന്നു. സ്കൂളിൽ ചേരാൻ വേണ്ടി ഡു ഷിക്കിന്റെ ആളുകൾ അവന് പ്രായം കുറച്ച് കള്ള സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്നു. അത് വെച്ച് ഡു ഷിക്ക് സ്കൂളിൽ ചേരുന്നു. ഡു ഷിക്കിന് സ്കൂളിൽ നിന്ന് ബിരുദം നേടാനാകുമോ? അവൻ ഗുണ്ടാ നേതാവാണെന്നുള്ള സത്യം വെളിവാക്കേണ്ടി വരുമോ? ഇതൊക്കെ ആണ് സിനിമ പറഞ്ഞു പോകുന്നത്. കോമഡിയും പിന്നെ സ്കൂളുകളിലെ അഴിമതികളെയും ഈ സിനിമയിൽ തുറന്നു കാണിക്കുന്നു. കൊറിയൻ പ്രേമികൾക്ക് ഒന്നര മണിക്കൂർ പൊട്ടിച്ചിരിക്കാനുള്ള ഒരു വിരുന്ന് തന്നെയാണ് ഈ സിനിമ, ആരും നിരാശരാകില്ല.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍31
This media is not supported in your browser
VIEW IN TELEGRAM
👍2
DD മലയാളം റീലിസ് - 163

Demon Slayer: Kimetsu no Yaiba ( 2019 )

IMDb ⭐️ 8.7/10
ഭാഷ: ജപ്പാനീസ്
എപ്പിസോഡ് : 1- 26
സംവിധാനം: Haruo Sotozaki

പരിഭാഷ : ദിവീഷ് എ. എൻ, നിധീഷ് കുമാർ പി. വി, ദ്രുതഗർഷ്യവ കേശവ്, ഷജീഫ് സലാം, ഡെന്നി ഡൊമിനിക്, മിഥുൻ എസ് അമ്മൻചേരി, അർജുൻ ശ്രീകുമാർ, ശബീബ് സാജ്, മൂസാ കലിം, അജ്മൽ പട്ടാമ്പി, നിധിൻ ജോൺസൺ

പോസ്റ്റർ : തലസെർ
ജോണർ : #Action #Adventure

Demon slayer ഇതേ പേരിലുള്ള മങ്ക സീരിസിനെ ആസ്പദമാക്കി പുറത്തിറങ്ങിയ അനിമേഷൻ സീരീസ്.

താൻജിറോ ആണ് അവന്റെ കുടുംബത്തിന്റെ അത്താണി. അവന് ഒരു കുടുംബമുണ്ട്. വരുന്ന പുതുവർഷം കുടുംബത്തോടൊപ്പം നന്നായി ആസ്വദിക്കണം എന്ന വിചാരിച്ചു കൊണ്ട്,നന്നായി മഞ്ഞ് പെയ്തു കൊണ്ടിരുന്ന ആ ദിവസവും കരി വിൽക്കാൻ അവൻ ചന്തയിൽ പോയി. അവൻ അതെല്ലാം വിറ്റു. പക്ഷെ അന്നവന് വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നില്ല.പിറ്റേന്ന് തിരിച്ച് വീട്ടിൽ എത്തുമ്പോഴേക്കും അവന് അവന്റെ കുടുംബത്തെ നഷ്ടപ്പെട്ടിരുന്നു. ആകെ ബാക്കിയുള്ളത് അവന്റെ സഹോദരി മാത്രം.അവളെ തിരിച്ചു സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാനുള്ള കഷ്ടപ്പാടും പോരാട്ടാവുമാണ് കഥയിൽ പറഞ്ഞു പോകുന്നത്.

ആ യാത്രയിൽ അവൻ കണ്ട് മുട്ടുന്ന ആളുകൾ, നേരിടുന്ന പ്രശ്നങ്ങൾ, കാഴ്ചകൾ, അവന്റെ നീക്കങ്ങൾ എല്ലാം നമ്മളെ പിടിച്ചിരുത്തും.
സ്വന്തം സഹോദരിയേ രക്ഷിക്കാൻ ശപഥമെടുത്ത ഒരു മനസ്സാണ് അവന്റെ. അവനെ തോൽപ്പിക്കാൻ പറ്റുമോ എന്ന് കണ്ട് തന്നെ അറിയണം.

#GOOSEBUMPS GUARANTEED

👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെക്കുക.
2👍2