DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 149

The Ring Two (2005)

IMDb ⭐️ 5.4 /10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Hideo Nakata
പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Thriller #Horror


റിങ് തുടർച്ച ഒരു വീഡിയോ ടേപ്പ് അത് കാണുന്നവർ 7 ദിവസത്തിനുള്ളിൽ മരിക്കുന്നു, ജേക് എന്ന യുവാവ് വീഡിയോ കണ്ടു 7 ദിവസം തന്റെ സുഹൃത്ത് ആയ എമിലിയെ നിർബന്ധിച്ചു വീഡിയോ കാണാൻ ആവശ്യപ്പെടുന്നു അവൾ വീഡിയോ കാസറ്റ് ഇട്ടെങ്കിലും കാണുന്നില്ല അങ്ങനെ വീഡിയോ കാസറ്റിലെ പ്രേതം ജെകിനെ കൊല്ലുന്നു ഇതേ സമയം ഡെയിലി അസ്റ്റോറിയൻ എന്ന പത്രത്തിൽ ജോലി ചെയ്യുന്ന റെയിച്ചൽ കെല്ലർ ജേക് ശവശരീരം കാണാൻ ഇടയാകുന്നു അതോടെ അവൾക്കു മനസിലാകുന്നു തന്റെ കൈയിൽ ഉണ്ടായിരുന്ന വീഡിയോ കാസറ്റിന്റെ കോപ്പി എല്ലായിടത്തും എത്തി എന്ന് അതോടെ സമാര എന്ന പെൺകുട്ടി തന്റെ മകനെ കൊല്ലാൻ വരുമെന്ന് മനസിലാക്കിയ റെയിച്ചൽ തന്റെ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നു. ഹൊറർ സിനിമകൾ ഇഷ്ടമുള്ളവർക്ക് ഒരിക്കലും നിരാശപ്പെടുത്തിയില്ല.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 150

Doom at Your Service ( 2021)

IMDb ⭐️ 8.8/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 1-3 ( Ongoing Series )
സംവിധാനം: Kwon Young-il
പരിഭാഷ : അഖിൽ ഷാജി, മനു സുധീന്ദ്രൻ.

പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance

2021 ൽ പുറത്തിറങ്ങിയ on-going ഡ്രാമയാണ് "ഡൂം അറ്റ് യുവർ സർവ്വീസ് "

നായികയായ ടാക് ഡോങ് - ക്യുങ് ഒരു വെബ്ബ് നോവൽ എഡിറ്ററാണ്. ഒരു ദിവസം തനിക്ക് ക്യാൻസർ ആണെന്നുള്ള വിവരം അവൾ അറിയുന്നു. ചികിത്സിച്ചാൽ 1 വർഷവും ഇല്ലെങ്കിൽ 3 മാസം മാത്രമേ താൻ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ അവളോട് പറയുന്നു. അന്ന് രാത്രി കുടിച്ച് തനിക്ക് മാത്രം എന്താണ് എപ്പോഴും മോശം കാര്യങ്ങൾ മാത്രം സംഭവിക്കുന്നതെന്ന വിഷമത്തിൽ അവൾ ഈ ലോകം മൊത്തം നശിച്ച് പോവണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഉറക്കെ വിളിച്ച് പറയുന്നു.

കഥയിലെ നായകൻ മ്യുൽ-മംഗ് ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലുള്ള ഒരു മെസ്സഞ്ചറാണ്. ഈ ലോകം നശിക്കണം എന്ന് തന്നെയാണ് അവന്റേയും ആഗ്രഹം. പക്ഷെ അവനത് ഒറ്റക്ക് ചെയ്യാൻ കഴിയില്ല.

നായികയുടെ ഈ ആഗ്രഹം മ്യുൽ-മംഗ് കേൾക്കുകയും, അത് നടത്തി കൊടുക്കാൻ അവൻ അവളുടെ അടുത്തേക്ക് വരുകയും അവർ തമ്മിൽ 100 ദിവസത്തെ ഒരു കരാർ ഉണ്ടാക്കുകയും ചെയ്യുന്നു. കരാർ ലംഘിച്ചാൽ അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുനന്ന ഒരു വ്യക്തി മരണപ്പെടും എന്നും പറയുന്നു.
ഈ 100 ദിവസത്തിൽ നായികയുടെ കൂട്ട് പിടിച്ച് അവന് ഈ ലോകത്തെ നശിപ്പിക്കാൻ പറ്റുമോയെന്ന് കണ്ടറിയുക.

ഫാന്റസിയും റൊമാൻസും വളരെ മികച്ച രീതിയിൽ തന്നെ ഡ്രാമ കൈകാര്യം ചെയ്യുന്നുണ്ട്. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു മികച്ച ഡ്രാമയാണ് "ഡൂം അറ്റ് യുവർ സർവ്വീസ് "

👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക
1👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 151

The House of Us (2019)

IMDb ⭐️ 7.2 /10
ഭാഷ : കൊറിയൻ
സംവിധാനം : Yoon Ga-eun

പരിഭാഷ & പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Family #Drama

അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഹനയുടെ വലിയ സ്വപ്നമാണ് കടൽ കാണാൻ ഒരു ടൂർ പോവുക എന്നത്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് ഹനയുടേത്.എന്നാൽ തിരക്ക് പിടിച്ച ജോലിക്കിടയിൽ ഇങ്ങനെ ഒരു ആഗ്രഹം അമ്മയും അച്ഛനും നിരസിക്കുകയാണ്.വീട്ടിലെ അമ്മയും അച്ഛനും തമ്മിലുള്ള വഴക്കിനെ ഓർത്ത് അവൾക്ക് വല്ലാത്ത വേവലാതിയാണ്...
ഒരു ദിവസം ഹന, യുമിയേയും അവളുടെ അനിയത്തി യുജിനേയും കണ്ടുമുട്ടുകയാണ്. അവർക്കിടയിൽ ഒരു ചങ്ങാത്തം ഉടലെടുക്കുകയാണ്. യുമിയുടെയും യുജിയുടെയും മാതാപിതാക്കൾ ജോലി ആവശ്യത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോയിരിക്കുന്നതിനാൽ അവര് അമ്മാവന്റെ കൂടെയാണ് താമസം.
വീട് മാറാതിരിക്കാൻ വേണ്ടി ഇവർ മൂന്നുപേരും ചെയ്യുന്ന പൊടി വിദ്യകളും,ഹനയുടെ അച്ഛന്റെ ഫോണിലേക്ക് വിളിക്കുന്ന ജോലിക്കാരിയേയും ഇവർ കൈകാര്യം ചെയ്യുന്നതെല്ലാം വളരെ നർമ്മത്തോടെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ റിയലിസ്റ്റിക് അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

മാതാപിതാക്കളുടെ ജോലി തിരക്കുകൾ കുട്ടികളെ അത് എത്രത്തോളം ബാധിക്കുന്നുണ്ടെന്നും അവരുടെ പരിചരണവും സാന്നിധ്യം അവർ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്നും സിനിമയിൽ നിന്നും വ്യക്തമായി കാണാൻ കഴിയും. എല്ലാവർക്കും ഒരു പോലെ കണ്ട് ആസ്വാധിക്കാവുന്ന മനോഹരമായ ഒരു കൊച്ചു ഫീൽഗുഡ് മൂവിയാണ് ' ദി ഹൗസ് ഓഫ് അസ് '.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 152

Cinema Bandi (2021)

IMDb ⭐️ 8.2 /10
ഭാഷ : തെലുങ്ക്
സംവിധാനം : Praveen Kandregula

പരിഭാഷ : ദ്രാവിഡ്‌ സന്തോഷ്‌, ഡെന്നി ഡൊമിനിക്

പോസ്റ്റർ : ദാനീഷ്
ജോണർ : #Drama #Comedy

നവാഗതനായ പ്രവീണിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് സിനിമ ബണ്ടി..സിനിമ റിലീസ് ചെയ്തിരിക്കുന്നത് Netflix ആണ്...

ജീവിതത്തിൽ വളരെയികം കഷ്ടപ്പെട്ട് മുന്നോട്ട് പോകുന്ന ഓട്ടോ ഡ്രൈവർ ആണ് കഥാ നായകൻ.അദ്ദേഹത്തിന് വളരെ അവിചാരിതമായി തൻ്റെ ഓട്ടോയിൽ വെച്ച് വില കൂടിയ ഒരു ക്യാമറ ലഭിക്കുന്നു..തുടർന്നുള്ള സംഭവ വികാസങ്ങൾ ആണ് സിനിമയുടെ കഥാ പ്രമേയം.

സിനിമ എന്നത് കാഴ്ച്ച യിലൂടെ മാത്രം പരിചയമുള്ള കുറച്ച് ആൾക്കാരും ഒരു ഗ്രാമവും സിനിമ നിർമിക്കുന്നത് എങ്ങനെയെന്ന് വളരെ രസകരമായി തന്നെ നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്.

അതുപോലെ അവരുടെ ഗ്രാമത്തിൻ്റേയും ആൾക്കരുടെയും ജീവിത രീതികളും സ്വഭവും എല്ലാം വളരെ വ്യക്തമായി തന്നെ സിനിമയുടെ കഥാ പശ്ചാത്തലം പ്രേക്ഷകനിലേക്ക് അടയാളപെടുത്തുന്നുണ്ട്.

കോമഡി ഡ്രാമ എന്ന വിഭാഗത്തിൽ നിന്നുള്ള ചിത്രമാണെങ്കിൽ പോലും ചിന്തിക്കാൻ കൂടി ഉള്ള ഒരുപാട് മുഹൂർത്തങ്ങൾ സിനിമ സമ്മാനിക്കുന്നുണ്ട്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
This media is not supported in your browser
VIEW IN TELEGRAM