DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 147

The Eyes of My Mother (2016)

IMDb ⭐️ 6.2 /10
ഭാഷ : ഇംഗ്ലീഷ്, Portuguese
സംവിധാനം : Nicolas Pesce

പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Horror #Drama


ഫ്രാൻസിസ്ക അച്ഛൻ്റെയും അമ്മയുടെയും ഒപ്പം ഒരു ഫാം ഹൗസിലാണ് താമസിക്കുന്നത്. പരിശീലനം ലഭിച്ച ഒരു നേത്ര ശസ്ത്രക്രിയ വിദഗ്ധയായ അമ്മ ഒഴിവ് സമയങ്ങളിൽ അവളെ നേത്രശസ്ത്രക്രിയയെ പറ്റി പറഞ്ഞ് കൊടുക്കയും അത് കന്നുകാലികളിൽ ചെയ്ത് കാണിച്ച് കൊടുക്കാറുമൊക്കെയുണ്ട്. അങ്ങനെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന അവരുടെ ജീവിതത്തിലേക്ക് വീടുകൾ തോറും സാധനങ്ങൾ വിറ്റു നടക്കുന്ന ചാർളി എന്ന വ്യക്തി കടന്ന് വരുന്നു. മനുഷ്യരെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ചാർളി ഫ്രാൻസിസ്കയുടെ അമ്മയെ കൊല്ലുന്നു. തുടർന്ന് ചാർളിയോടൊത്തുള്ള ഫ്രാൻസിസ്കയുടെ ജീവിതം അവൾ ചിന്തിക്കാത്ത തലത്തിലേക്ക് മാറുകയും അത് ഒരു കൊലപാതക പരമ്പര തന്നെ തുടങ്ങാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പൂർണ്ണമായും ബ്ലാക്ക് ആൻ്റ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ നിരവധി ഫിലിം ഫെസ്റ്റുകളിൽ പ്രദർശിപ്പിക്കുകയും നിരൂപകരിൽ നിന്ന് നല്ല പ്രതികരണവും ലഭിച്ചിട്ടുള്ള ഒന്നാണ്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 144

Dark Hole ( 2021 )

IMDb ⭐️ 8.1/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 4-6 (OnGoing )
സംവിധാനം: Kim Bong-joo

പരിഭാഷ : ദിവീഷ് എ. എൻ, നിതിൻ വി ജി, നിധീഷ് കുമാർ പി. വി

പോസ്റ്റർ : തലസെർ
ജോണർ : #Fantasy #Thriller #Mystery

ഒരു സിങ്ക് ഹോളിൽ നിന്നും വരുന്ന പുക ആളുകളെ അക്രമസക്തരായ സോമ്പികളാക്കി മാറ്റുന്നു സോമ്പികൾ ആയ അവർ മറ്റു മനുഷ്യരെ ആക്രമിക്കുന്നു കടിയേറ്റ അവരും സോമ്പികൾ ആകുന്നു അതോടെ ആളുകൾ സ്വന്തം ജീവൻ രക്ഷിക്കാൻ പരക്കം പായുന്നു മുജി ഹോസ്പിറ്റലിൽ ഒരു താത്കാലിക അഭയകേന്ദ്രത്തെ പറ്റി ആളുകൾക്ക് ഒരു മുന്നറിയിപ്പ് കേൾക്കുന്നു അതോടെ ആളുകൾ അങ്ങോട്ട് പലയാനം ചെയ്യുന്നു സീയോളിൽ ഉള്ള ഒരു ഡിക്ടറ്റീവ് ആണ് ലീ ഹ്വ സൺ അവർ ഒരു സീരിയൽ കില്ലറേ അന്വേഷിച്ചു മുജിഷിയിൽ വന്നതാണ് കൂടെ തന്റെ കൂട്ടുകാരി അവളുടെ മകളെ സംരക്ഷിക്കാനുള്ള ചുമതല മരിക്കുന്നതിനു മുൻപ് ലീ ഹ്വ സൺ ഏല്പിക്കുന്നു പക്ഷെ അപ്രതീക്ഷിതമായി ഒരു സോമ്പി അക്രമത്തിനിടയിൽ കുട്ടിയെ കാണാതാകുന്നു,സോമ്പികളിൽ നിന്ന് ലീ ഹ്വ സൺ സ്വന്തം ജീവൻ സംരക്ഷിക്കണ്ട അവസ്ഥ ആണ്, കൂടെ കൊലയാളിയെ കണ്ടെത്തുകയും വേണം.കൂടെ കൂട്ടുകാരിയുടെ മകളെയും കണ്ടെത്തണം. ലീ ഹ്വ സൺ കൊലയാളിയെ കണ്ടെത്താൻ സാധിക്കുമോ? കുട്ടിക്ക് ഒന്നും പറ്റാതെ രക്ഷിക്കാൻ പറ്റുമോ? ആളുകൾ സോമ്പികൾ ആകാൻ കാരണം എന്താണ്?ജനങ്ങൾക്ക് അതിജീവിക്കാൻ പറ്റുമോ? ഓരോ സീനും സസ്പെൻസ് നിലനിർത്തികൊണ്ടാണ് സീരിസ് മുന്നോട്ട് പോകുന്നത് ഒട്ടും ലാഗില്ലാത്ത തിരകഥ കിടിലൻ സംവിധാനം ധൈര്യമായി കാണാൻ പറ്റുന്ന ഒരു സീരിസ് ആണ് ഡാർക്ക്‌ ഹോൾ


👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക

👉🏻 എപ്പിസോഡ്: 1 - 3
👍4
This media is not supported in your browser
VIEW IN TELEGRAM
1👍1
DD മലയാളം റീലിസ് - 148

Check (2021)

IMDb ⭐️ 6.8 /10
ഭാഷ : തെലുങ്ക്
സംവിധാനം : Chandra Sekhar Yeleti

പരിഭാഷ : ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Drama #Thriller

"കൈയടിച്ചവർതന്നെ മരണം കൊതിച്ച നിമിഷം. അത് മരണത്തേക്കാൾ വേദയുള്ളതായി തോന്നി"

ബോംബ് സ്ഫോടനത്തിൽ വധശിക്ഷക്ക് വിധിച്ച അഞ്ചുപേരിൽ ഒരാളായിരുന്നു ആദിത്യ. മരണം കാത്തുകിടക്കുന്ന അവന് ജയിലിൽ കൂട്ടായത് ചെസ്സ് കളിയിൽ പ്രാന്തായ ഒരു കിളവനായിരുന്നു. തൂക്കുകയറിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുന്ന ആദിത്യക്ക് പ്രോചതനമായിരുന്നു ആ കിളവൻ. തനിക്ക് രക്ഷപ്പെടാനുള്ള ഏക പോംവഴി ചെസ്സാണെന്ന് മനസ്സിലാക്കിയ ആദിത്യ തന്റെ വക്കീലിനെയും കൂട്ടുപിടിച്ച് ഓരോ വഴികളും മുട്ടികൊണ്ടിരുന്നു. പിന്നീട് ചെസ്സിനോടുള്ള പ്രണയമായിരുന്നു. ജയിൽ മോചനം എന്ന ചിന്ത മാത്രമേ ആദിത്യയുടെ മനസ്സിലുള്ളൂ.
എന്നാലും, എത്രകാലം കഴിഞ്ഞാലും തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ടവൻ എന്നും തീവ്രവാദിയാണ്. നായകൻ തോറ്റുപോയി എന്നു കരുതിയ നിമിഷം, അതായിരുന്നു എല്ലാവരെയും ത്രില്ലടിപ്പിച്ച ക്ലൈമാക്സ് ചെക്ക്.

ആദിത്യയുടെ ബാല്യകാലത്ത് നിന്ന് തുടങ്ങിയ കഥ സൗഹൃദം, പ്രണയം, ശിക്ഷ, ദേഷ്യം, പക, അതിജീവനം തുടങ്ങിയ മേഖലയിലൂടെയെല്ലാം സഞ്ചരിക്കുന്നുണ്ട്. നിതിൻ, പ്രിയാ പ്രകാശ് വാര്യർ, രകുൽപ്രീത് സിംഗ് തുടങ്ങിയവർ കേന്ദ്രകഥാപാത്രമായി ഈ വർഷം തെലുങ്ക് ഭാഷയിൽ ഇറങ്ങിയ സൂപ്പർഹിറ്റ് മൂവിയാണ് 'ചെക്ക്'

"ഏകാന്തത അനുഭവിച്ചവരെല്ലാം ലോകത്ത് ഉഴർന്നിട്ടേ ഉള്ളൂ"

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
പ്രിയ ഡി ഡി മലയാളത്തിന്റെ പ്രേക്ഷകരെ,
നിങ്ങൾ ഇതുവരെ തന്ന ഈ സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും വളരെയധികം നന്ദി അറിയിക്കുന്നു💖. 4K മെമ്പേഴ്സിന്റെ നിറവിലും 150 സബ്‌ടൈറ്റിലുകൾ എന്ന നാഴിക കല്ലിലേക്കും നീങ്ങി കൊണ്ടിരിക്കുന്ന DD മലയാളം ഈ ലോക്‌ഡോൺ കാലം കൂടുതൽ ആഹ്ലാദകരമാക്കാൻ സിനിമകൾക്കൊപ്പം ഒരു ഓൺലൈൻ ക്രിക്കറ്റ്‌ കൂടെ സംഘടിപ്പിക്കുകയാണ്. ഈ ഓൺലൈൻ ക്രിക്കറ്റിലേക്ക് DD മലയാളത്തിന്റെ പ്രിയ പ്രേക്ഷകരെ സ്നേഹം നിറഞ്ഞ് സ്വാഗതം ചെയ്യുകയാണ്.

DDs Online Cricket Rules👇👇

🔆5 over & 5 Wickets
🔆വാട്സ്ആപ്പിലായിരിക്കും മത്സരം.
🔆ഒരു ടീമിൽ 5️⃣-9️⃣ Players എങ്കിലും ഉണ്ടായിരിക്കണം.
🔆ഒരു ബൗളർക്ക് 2 ഓവർ എറിയാം.
🔆സബ് ഉണ്ടായിരിക്കുന്നതല്ല.
🔆🎾 അമ്പയർക്ക് പേർസണൽ ആയും 🏏 മാച്ച് നടക്കുന്ന ഗ്രൂപ്പിലും ആണ് ചെയ്യേണ്ടത്.
🔆0️⃣-6️⃣ വരെ ഉള്ള നമ്പറുകൾ ഉപയോഗിക്കാം.
🔆ബൗളർക്ക് ഒരു നമ്പർ 3 തവണ വരെ ഉപയോഗിക്കാം.
Eg:- 4️⃣5️⃣6️⃣6️⃣6️⃣5️⃣
6️⃣6️⃣6️⃣6️⃣6️⃣6️⃣
🔆ബാറ്റ്സ്മാന് ഒരു നമ്പർ എത്ര വേണമെങ്കിലും ഉപയോഗിക്കാം.
Eg:- 0️⃣1️⃣2️⃣3️⃣4️⃣5️⃣
6️⃣6️⃣6️⃣6️⃣6️⃣6️⃣
🔆🏏ചെയ്യുവാനും 🎾 ചെയ്യുവാനും 2 min ടൈം ഉണ്ടായിരിക്കുന്നതാണ്.
🔆നിർദ്ദേശിച്ച സമയത്ത് 🎾 ചെയ്തില്ലെങ്കിൽ ബാറ്റിംഗ് ടീമിന് എക്സ്ട്രാ 6 റൺസ് ലഭിക്കുന്നതാണ്. ആ ഓവർ Complete ചെയ്യേണ്ടതുമാണ്.
🔆നിർദ്ദേശിച്ച സമയത്ത് 🏏 ചെയ്തില്ലെങ്കിൽ ആ ബാറ്റ്സ്മാൻ Out.
🔆Bowler ഹാട്ട്രിക്ക് ചാൻസിൽ ആണെങ്കിൽ പുതുതായി വരുന്ന ബാറ്റ്സ്മാൻ ആദ്യ ബോൾ 0️⃣ ഉപയോഗിക്കുവാൻ പാടില്ല.
🔆അമ്പയറിന്റെയും മാനേജ്മെന്റിന്റെയും തീരുമാനം അന്തിമമായിരിക്കും.

ടൂർണമെന്റിൽ രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹം ഉള്ള ടീമുകളും ടൂർണമെന്റിനെ കുറിച്ച് കൂടുതൽ അറിയുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
https://wa.me/+919562888024

ഓൺലൈൻ ക്രിക്കറ്റ്നെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/HgQSmzqHy5s
👍42
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 149

The Ring Two (2005)

IMDb ⭐️ 5.4 /10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Hideo Nakata
പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Thriller #Horror


റിങ് തുടർച്ച ഒരു വീഡിയോ ടേപ്പ് അത് കാണുന്നവർ 7 ദിവസത്തിനുള്ളിൽ മരിക്കുന്നു, ജേക് എന്ന യുവാവ് വീഡിയോ കണ്ടു 7 ദിവസം തന്റെ സുഹൃത്ത് ആയ എമിലിയെ നിർബന്ധിച്ചു വീഡിയോ കാണാൻ ആവശ്യപ്പെടുന്നു അവൾ വീഡിയോ കാസറ്റ് ഇട്ടെങ്കിലും കാണുന്നില്ല അങ്ങനെ വീഡിയോ കാസറ്റിലെ പ്രേതം ജെകിനെ കൊല്ലുന്നു ഇതേ സമയം ഡെയിലി അസ്റ്റോറിയൻ എന്ന പത്രത്തിൽ ജോലി ചെയ്യുന്ന റെയിച്ചൽ കെല്ലർ ജേക് ശവശരീരം കാണാൻ ഇടയാകുന്നു അതോടെ അവൾക്കു മനസിലാകുന്നു തന്റെ കൈയിൽ ഉണ്ടായിരുന്ന വീഡിയോ കാസറ്റിന്റെ കോപ്പി എല്ലായിടത്തും എത്തി എന്ന് അതോടെ സമാര എന്ന പെൺകുട്ടി തന്റെ മകനെ കൊല്ലാൻ വരുമെന്ന് മനസിലാക്കിയ റെയിച്ചൽ തന്റെ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നു. ഹൊറർ സിനിമകൾ ഇഷ്ടമുള്ളവർക്ക് ഒരിക്കലും നിരാശപ്പെടുത്തിയില്ല.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM