DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 127

An occurrence at owl creek bridge (1962)

IMDb ⭐️ 8.1/10
ഭാഷ : ഫ്രഞ്ച് , ഇംഗ്ലീഷ്
സംവിധാനം : Robert enrico

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Short, #Adventure, #Drama


അമേരിക്കൻ ആഭ്യന്തരയുദ്ധ സൈനികനും, എഴുത്ത് കാരനുമായ ആംബ്രോസ് ബിയേഴ്സിൻ്റെ ചെറുകഥയെ അടിസ്ഥാനമാക്കി റോബർട്ട് എൻറിക്കോ സംവിധാനം ചെയ്ത് പുറത്ത് വന്ന ഷോർട്ട് ഫിലിമാണ് "ആൻ ഒക്കറൻസ് അറ്റ് ഔൾ ക്രീക്ക് ബ്രിഡ്ജ് "
ഒരാളെ തൂക്കി കൊല്ലാനായി ഒരു പാലത്തിലേക്ക് കൊണ്ട് വരുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കഴുത്തിൽ കൊലക്കയറുമിട്ട് മരണം കാത്ത് നിൽക്കുന്ന ആ മനുഷ്യൻ്റെ മനോവിചാരങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മരണത്തെ മുഖാമുഖം കാണുന്നൊരാളുടെ മനസ്സിലുടെ എന്തെല്ലാം കാര്യങ്ങളാവും കടന്ന് പോവുക, അതുപോലെ അയാളുടെ മനസ്സികാവസ്ഥ, ജീവിക്കാനുള്ള ആഗ്രഹം തുടങ്ങിയ കാര്യങ്ങളും ഈ ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്നു.
കാൻ ഫിലിം ഫെസ്റ്റിവെലിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡും, മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള അക്കാഡമി അവാർഡും നേടിയ ഈ ഷോർട്ട് ഫിലിം ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒന്നു തന്നെയാണ്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌.
👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 128

A Aa (2016)

IMDb ⭐️ 6.6 /10
ഭാഷ : തെലുഗ്
സംവിധാനം : Trivikram Srinivas

പരിഭാഷ: ദ്രുതഗർഷ്യവ കേശവ്, ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Drama #Comedy

ധനികയും കർക്കശ സ്വഭാവക്കാരിയുമായ അമ്മയുടെ ഏക മകളാണ് അനസൂയ രാമലിംഗം. അമ്മയുടെ ഈ കർക്കശ സ്വഭാവത്തിൽ നിന്നും ശാന്തമായി കുറച്ചു ദിവസം അടിച്ചു പൊളിക്കാൻ അച്ഛന്‍ രാമലിംഗം അവളെ അമ്മയില്ലാത്ത സമയം തന്റെ സഹോദരിയുടെ നാടായ കവലപുടിയിലേക്ക് അയക്കുന്നു.
അവിടുത്തെ ജീവിതം അവൾക്ക് താൻ ഇതുവരെ അനുഭവിക്കാത്ത സന്തോഷം കിട്ടുന്നതായി തോന്നുന്നു. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം. നിഥിൻ - സാമന്ത കേന്ദ്ര കഥാ പത്രങ്ങളായി വന്ന ഈ ചിത്രം മികച്ച ഒരു ഫീൽഗുഡ് ചിത്രം കൂടിയാണ്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.


മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 129

His Last Gift (2008)

Last Present (also known as)

IMDb ⭐️ 7 /10
ഭാഷ : കൊറിയൻ
സംവിധാനം : Kim Myungjun

പരിഭാഷ : നിധിൻ ജോൺസൺ
പോസ്റ്റർ : തലസെർ
ജോണർ : #Drama #Melodrama

കാങ് തേ-ജു കൊലപാതക കുറ്റത്തിന് ജയിലിൽ കഴിയുന്ന ഒരു കുറ്റവാളിയാണ്.
ചൊ യങ്-വു എന്ന പോലീസ് ഉദ്യോഗസ്ഥൻ തന്റെ മകളായ സി-യായുടെ ശസ്ത്രക്രിയയ്ക്ക് കരൾ ദാനം ചെയ്യാൻ കാങ് തേ-ജുവിനെ ജയിലിൽ നിന്ന് ഇറക്കുന്നു...
തുടക്കത്തിൽ ഒരുപാട് തവണ കാങ് തേ-ജു ഇവരിൽ നിന്ന് രക്ഷപ്പെട്ടു പോകാൻ ശ്രമിച്ചിട്ടും അവരുടെ കയ്യിൽ തന്നെ വന്ന് പെടുകയാണ് ചെയ്യുന്നത്.
കരൾ രോഗത്തെ തുടർന്ന് കരൾ ദാനം കിട്ടാത്ത പക്ഷം ഉറപ്പായും സി-യാ എന്ന പെൺകുട്ടി മരിക്കും.
മരുന്നുകൾ കൊണ്ടൊന്നും ഫലമില്ലാതെ വന്നപ്പോൾ ജീവൻ രക്ഷിക്കാനുള്ള ആകെ ഒരു മാർഗം കരൾ മാറ്റി വയ്ക്കുക എന്നതാണ്.
ഇതറിയാവുന്ന കാങ് തേ-ജു ആ കുട്ടിക്ക് തന്റെ കരൾ ദാനം ചെയ്യാൻ തയ്യാറാകുമോ എന്നതും അതിനെ തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയിൽ.

ബാലതാരമായി വന്ന കുട്ടി പ്രകടനത്തിൽ ഏറെ വിസ്മയിപ്പിക്കുന്നുണ്ട്.

കൊറിയൻ ഫീൽ ഗുഡ് ചിത്രങ്ങൾക്കൊപ്പം ചേർത്ത് വെയ്ക്കാൻ കഴിയുന്നതും, ഒരു ചെറു പുഞ്ചിരിയോടും അൽപം കണ്ണീരോടും കൂടി കണ്ടു തീർക്കാൻ കഴിയുന്ന ചിത്രവും കൂടിയാണിത്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍21
This media is not supported in your browser
VIEW IN TELEGRAM
കൊറോണ എന്ന മഹാമാരി ഒരിക്കൽ കൂടി ശക്തിയാർജിച്ച് നമ്മളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്.
ഈയൊരവസരത്തിൽ നമ്മുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മൾ തന്നെയാണ്...

പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും രാത്രികളെ പകലുകളാക്കി നമുക്ക് വേണ്ടി സുരക്ഷാ കവചം തീർക്കുമ്പോൾ, കഴിവതും യാത്രകൾ ഒഴിവാക്കി സാമൂഹ്യ അകലം പാലിച്ച് വീടുകളിൽ തന്നെ നിൽക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്.

ഇത്തരം സാഹചര്യങ്ങളിൽ
മാനസിക സമ്മർദ്ദം ഒഴിവാക്കി വീട്ടുകരോടൊപ്പം കുറച്ച് സമയം ഒരുമിച്ച് ചിലവഴിക്കാൻ പലരും കണ്ടെത്തുന്ന ഒരു ആശ്വാസം സിനിമ തന്നെയാണ്.

ഡിഡി മലയാളത്തിൻ്റെ പ്രിയ പ്രേക്ഷകർക്കായി
ക്വാറന്റൈൻ ഫെസ്റ്റ് എന്ന ഈ ഫെസ്റ്റ് പത്ത് ദിവസത്തേക്ക് ഞങ്ങൾ സമർപ്പിക്കുന്നു. എല്ലാവരുടെ സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

10 ദിവസം 10 സിനിമകൾ

നാളെ മുതൽ നമ്മുടെ dd മലയാളത്തിൽ മാത്രം
👍61
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 130

ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 1

Robert (2021)

IMDb ⭐️ 6.2 /10
ഭാഷ : കന്നഡ
സംവിധാനം : Tharun Kishore Sudhir

പരിഭാഷ: ദ്രുതഗർഷ്യവ കേശവ്, ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Romance #Action #Thriller


രാഘവ ഒരു പാചകക്കാരനാണ്. അയാള്‍ തന്റെ മകനായ അർജ്ജുനോടൊപ്പം സമാധാന ജീവിതം നയിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ മകന് ഒരു സംഭവത്തിന് സാക്ഷിയാവുകയും ഗുണ്ടകൾ അവനെ കൊല്ലാൻ വരുമ്പോൾ അതുവരെ ശാന്തനായിരുന്ന രാഘവ സംഹാരതാണ്ഡവമാടുകയാണ്. ആരായിരുന്നു രാഘവ? എന്താണ് അവന്റെ ലക്ഷ്യം. അക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഈ കന്നട ബിഗ് ബജറ്റ് ചിത്രം അക്ഷൻ സിനിമാ പ്രേമികൾക്ക് ഒരു ദ്യശ്യ വിരുന്നാണ്

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
ഗസ്സ് ദി ജെനർ പോസ്റ്റ്‌ 1 വിജയികൾ.

സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി
👍1