DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 122

Uppena (2021)

IMDb ⭐️ 6.7 /10
ഭാഷ : തെലുഗ്
സംവിധാനം : Buchi Babu Sana

പരിഭാഷ: സാൻ പി സാൻ, ഫസീഹ് അബൂബക്കർ, ജിസ് റോയ്,മൂസ കലിം, ഷജീഫ് സലാം

പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Romance #Drama

2021 ൽ മികച്ച നിരൂപക പ്രശംസയും Boxoffice വിജയവും നേടിയ ഒരു തെലുഗു സിനിമയാണ് ഉപ്പേന.

മുക്കുവനായ ആസിയുമായി ആ നാട്ടിലെ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിയായ രായണത്തിന്റെ മകൾ ബേബമ്മ(സംഗീത) പ്രണയത്തിലാവുന്നു. ഉന്നത ജാതിയിൽ പെട്ട ബേബമ്മ താഴ്ന്ന ജാതിയിൽ പെട്ട ആസിയുമായി പ്രണയത്തിൽ ആവുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ ആണ് ചിത്രം കാണിച്ചു തരുന്നത്. രായണം ആയി മക്കൾ സെൽവൻ വിജയ് സേതുപതിയുടെ മികച്ച പെർഫോമൻസ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. ബേബമ്മ ആയി കൃതി ഷെട്ടിയും ആസി ആയി വൈഷ്ണവ് തേജും അവരുടെ കഥാപാത്രങ്ങൾ ബംഗിയാക്കി. എല്ലാ തരം പ്രേക്ഷകർക്കും ധൈര്യമായി കാണാൻ കഴിയുന്ന ഒരു മികച്ച സിനിമയാണ് ഉപ്പേന.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
👍3🔥1
DD മലയാളം റീലിസ് - 123

Buffalo Rider (2015)

IMDb ⭐️ 7.5/10
ഭാഷ : തായ്
സംവിധാനം : Joel Soisson

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Adventure #Drama

തായ്ലൻഡിലെ ഒരു ചെറിയ ഗ്രാമത്തിൽ നടക്കുന്ന ഒരു കൊച്ചു കഥയാണ് ഈ സിനിമ.
വർഷങ്ങൾക്ക് ശേഷം കാലിഫോർണിയയിൽ നിന്നും രണ്ടാനച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് ജെന്നി തൻ്റെ ജന്മനാടായ തായ്ലൻഡിൽ തൻ്റെ മുത്തശ്ശിയുടെ അടുത്തേക്ക് വരുന്നത്. എന്നാൽ വൻ നഗരത്തിൽ വളർന്ന ജെന്നിക്ക് ആ നാട്ടുമ്പുറത്തെ ജീവിതത്തോട് ഒട്ടും പൊരുത്തപ്പെട്ട് പോകാനാകുന്നില്ല.
അങ്ങനെയിരിക്കെയാണ് ജെന്നി സ്കൂളിൽ വെച്ച് ബൂൺറോഡ് എന്ന കുട്ടിയെ പരിചയപ്പെടുന്നത് കൊടിയ ദാരിദ്രത്തിൽ വളരുന്ന, ഒരു ജോഡി മുഷിഞ്ഞ യൂണിഫോമും ധരിച്ച് ക്ലാസ്സിൽ താമസിച്ച് എത്താറുള്ള ബൂൺറോഡ് എപ്പോഴും ടീച്ചർക്ക് മുന്നിലും തൻ്റെ സഹപാഠികൾക്കു മുന്നിലും അപമാനിതനാകാറുണ്ട്. അവനാകെയുള്ളത് അവൻ വളർത്തുന്ന സാംലി എന്ന പോത്താണ് അവനെപ്പോഴും അതിൻ്റെ പുറത്ത് കയറിയാണ് നടത്തം. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പ്രത്യേക സാഹചര്യത്തിൽ ജെന്നിക്ക് ബൂൺറോഡിനെ സഹായിക്കേണ്ടി വരുകയും അതവർ തമ്മിൽ വളരെ ശക്തതമായ ഒരു സുഹൃത്ത് ബന്ധം ഉടലെടുക്കാൻ കാരണമാവുകയും ചെയ്യുന്നു. തുടർന്ന് ബൂൺറോഡിൻ്റെ ജീവിതത്തിൽ ഒരു പ്രതിസന്ധി ഘട്ടം ഉണ്ടാവുമ്പോൾ അതവൻ എങ്ങനെ നേരിടും എന്നൊക്കെയാണ് ചിത്രം കാണിച്ചു തരുന്നത്.
മനോഹരമായ പ്രകൃതി ഭംഗിയും ഗ്രാമജീവിതവും കാട്ടിത്തരുന്ന സിനിമയിൽ പോത്തിൻ്റെ പുറത്തേറിയുള്ള കുട്ടികളുടെ റേസിംഗ് മത്സരവുമെല്ലാം വളരെ മനോഹരമായാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 124

The Closet (2020)

IMDb ⭐️ 5.7/10
ഭാഷ : കൊറിയൻ
സംവിധാനം : Kwang-bin കിം

പരിഭാഷ: ഡെന്നി ഡൊമിനിക്
പോസ്റ്റർ : തലസെർ
ജോണർ : #Horror #mystery


ആർക്കിറ്റെക്ക്ട് ആയ നായകൻ തന്റെ ഭാര്യയുടെ അപകടമരണത്തിനു ശേഷം മകളുമായി നഗരത്തിൽ നിന്നും മാറിയുള്ള ഒരു പുതിയ വീട്ടിൽ താമസമാക്കുന്നു. അമ്മയുടെ വിനിയോഗം മനസ്സിൽ ഉണ്ടാക്കിയ മുറിവുകൾ കാരണം മകൾ അച്ഛനോട് അധികം സംസാരിക്കുന്നില്ല.

പുതിയ വീട്ടിലെ ക്ലോസറ്റിൽ എന്തോ അനക്കവും ശബ്ദവും ഒക്കെ കേൾക്കുന്നുണ്ട്. തുടർന്ന് ആ കുട്ടിയെ കാണാതെ ആകുന്നു. ആ സ്ഥലത്ത് ഇതിനു മുന്പും ധാരാളം കുട്ടികളെ ഇതുപോലെ കാണാതെ ആയിട്ടുണ്ട് എന്നും അറിയുന്നു. സ്വന്തം മകളെ കണ്ടെത്താനുള്ള അച്ഛന്റെ ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്.
അത്യാവശ്യം കണ്ടിരിക്കാൻ പറ്റിയ നല്ലയൊരു ഹോറർ സിനിമയാണ്

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍21
This media is not supported in your browser
VIEW IN TELEGRAM
1👍1
DD മലയാളം റീലിസ് - 125

Nobody (2021)

IMDb ⭐️ 7.5 /10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ilya Viktorovich

പരിഭാഷ: ദിവീഷ് എ. എൻ, അജ്മൽ പട്ടാമ്പി
പോസ്റ്റർ : തലസെർ
ജോണർ : #Action #Thriller

ജോൺ വിക്ക് സിനിമകളുടെ രചയിതാവായ 'ടെറെക്ക് കോൾസ്റ്റാഡ്ന്റെ ' തിരക്കഥയിൽ 2021ൽ പുറത്തിറങ്ങിയ ആക്ഷൻ സിനിമയാണ് നോബഡി. തന്റെ ഭൂതകാലം വിട്ട് കുടുംബനാഥനായി കഴിയുന്ന നായകന് തന്റെ ഇപ്പോളുള്ള ജീവിതം അത്ര സന്തോഷം നൽകുന്നതല്ലായിരുന്നു. തന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളന്മാരെ വിട്ടയക്കുന്നതോടു കൂടി ഭാര്യക്കും മകനും അയാളോട് വെറുപ്പ് ഉണ്ടാകുന്നു. എന്നാൽ തന്റെ വീട്ടിൽ നിന്ന് ആ കള്ളന്മാർ കൊണ്ടു പോയ ഒരു മുതൽ തിരിച്ചെടുക്കുന്നതിനു വേണ്ടി അയാൾ വീണ്ടും തന്റെ പഴയ കുപ്പായം എടുത്തിടുന്നു. കണ്ടു പഴകിയ കഥ ആണെങ്കിലും ആക്ഷൻ രംഗങ്ങൾ കൊണ്ടും background music കൊണ്ടും ഏതൊരു ആക്ഷൻ നിനിമാ പ്രേമികളെയും നിരാശപ്പെടുത്തില്ല ഈ ചിത്രം.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 126

Dilan 1990 (2018)

IMDb ⭐️ 7.2 /10
ഭാഷ : ഇൻഡോനേഷ്യൻ
സംവിധാനം : Pidi Baiq, Fajar Bustomi

പരിഭാഷ: ലിജോ എം.ജെ
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Romance #Drama


2018 പുറത്തിറങ്ങിയ ഒരു ഇൻഡോനേഷ്യൻ
ചിത്രമാണ് ഡിലൻ 1990. പിഡി ബെയ്ക്ക് എഴുതിയ Dilan: Dia adalah Dilanku Tahun 1990 (Dilan: He is My 1990 Dilan) അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥനായ പിതാവിന്റെ സ്ഥലം മാറ്റത്തിനോട് അനുബന്ധിച്ച് ജക്കാർത്തയിൽ
നിന്ന് ബന്ദുങിൽ എത്തിയതാണ് മിലേയ.
നിലവിലെ സാഹചര്യം മൂലം ജക്കാർത്തയിലെ സ്കൂളും തന്റെ കാമുകനെയും വിട്ട് ബന്ദുങിലെ പുതിയ സ്കൂളിൽ ചേരുകയാണ് അവൾ.
ആ സ്കൂളിൽ പഠിക്കുന്ന അച്ചടക്കമില്ലാത്തവനും അലസനുമായ വിദ്യാർത്ഥിയാണ് ഡിലൻ.
പെട്ടെന്ന് ഒരു ദിവസം മിലേയയുടെ ജീവിതത്തിലേക്ക് ഡിലൻ കടന്നുവരികയാണ്.
ഡിലൻ എന്ന വിദ്യാർത്ഥി അവളിൽ കൗതുകമുണർത്തുകയാണ്. ശേഷം അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും സംഭവങ്ങളുമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഒരു ഘട്ടം കഴിഞ്ഞ് അവർ ഇരുവരും തമ്മിലുള്ള ബന്ധം പ്രണയത്തിലേക്ക് വഴിമാറുമോ? എന്ന ചോദ്യത്തിന് ഉത്തരം നൽകിയാണ് ചിത്രം അവസാനിക്കുന്നത്.
പ്രേക്ഷകനിൽ യാതൊരു മടുപ്പും
ഉണ്ടാക്കാതെ ആദ്യാവസാനം വരെ കണ്ടിരിക്കാൻ ചിത്രം പ്രേരിപ്പിക്കും. വളരെ മനോഹരമായിട്ടാണ് ചിത്രം ഒരിക്കിട്ടുള്ളത്.
തുടർച്ചയായി മൂന്ന് ഭാഗങ്ങളായി ഇറക്കിയിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇന്ന് ഡിഡി നിങ്ങളെ പരിചയപ്പെടുത്തുന്നത്.


👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍52
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 127

An occurrence at owl creek bridge (1962)

IMDb ⭐️ 8.1/10
ഭാഷ : ഫ്രഞ്ച് , ഇംഗ്ലീഷ്
സംവിധാനം : Robert enrico

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Short, #Adventure, #Drama


അമേരിക്കൻ ആഭ്യന്തരയുദ്ധ സൈനികനും, എഴുത്ത് കാരനുമായ ആംബ്രോസ് ബിയേഴ്സിൻ്റെ ചെറുകഥയെ അടിസ്ഥാനമാക്കി റോബർട്ട് എൻറിക്കോ സംവിധാനം ചെയ്ത് പുറത്ത് വന്ന ഷോർട്ട് ഫിലിമാണ് "ആൻ ഒക്കറൻസ് അറ്റ് ഔൾ ക്രീക്ക് ബ്രിഡ്ജ് "
ഒരാളെ തൂക്കി കൊല്ലാനായി ഒരു പാലത്തിലേക്ക് കൊണ്ട് വരുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കഴുത്തിൽ കൊലക്കയറുമിട്ട് മരണം കാത്ത് നിൽക്കുന്ന ആ മനുഷ്യൻ്റെ മനോവിചാരങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മരണത്തെ മുഖാമുഖം കാണുന്നൊരാളുടെ മനസ്സിലുടെ എന്തെല്ലാം കാര്യങ്ങളാവും കടന്ന് പോവുക, അതുപോലെ അയാളുടെ മനസ്സികാവസ്ഥ, ജീവിക്കാനുള്ള ആഗ്രഹം തുടങ്ങിയ കാര്യങ്ങളും ഈ ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്നു.
കാൻ ഫിലിം ഫെസ്റ്റിവെലിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡും, മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള അക്കാഡമി അവാർഡും നേടിയ ഈ ഷോർട്ട് ഫിലിം ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒന്നു തന്നെയാണ്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌.
👍2