DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 115

The Rebel ( 2007 )
IMDb ⭐️ 7 /10
ഭാഷ : Vietnamese
സംവിധാനം : Charlie Nguyen
പരിഭാഷ : അജ്മൽ പട്ടാമ്പി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Action #Romance

Charlie Nguyen സംവിധാനം ചെയ്ത് Jhony Tri Nguyen, Ngo Than van എന്നിവർ അഭിനയിച്ച വിയറ്നാം ചിത്രമാണ് റെബേൽ .1920 കളിലെ വിയറ്റ്നാം യുദ്ധകാലത്ത് ഫ്രാൻസിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു വിയറ്റ്നാംമീസ് ചാരൻ വിപ്ലവനേതാവിന്റ മകളെ കണ്ടുമുട്ടിയ ശേഷം അയാളുടെ ബോധത്തെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.വിയറ്നാം ഫിലിം ഫെസ്റ്റിവൽ അവാർഡ് ഫോർ ബെസ്റ്റ് ആക്ടറെസ്-ഫ്യൂചർ ഫിലിം എന്ന അവാർഡ് കിട്ടിയിട്ടുണ്ട്.എല്ലാ തരം പ്രേക്ഷകർക്കും മടുപ്പില്ലാതെ കണ്ടിരിക്കാൻ പറ്റിയ ഹിസ്റ്ററി,ആക്ഷൻ,റൊമാൻസ് വിഭാഗത്തിൽ പെടുന്നതാണ് ഈ ചിത്രം

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 116

DreadOut (2019)
IMDb ⭐️ 5.1/10
ഭാഷ : Indonesian
സംവിധാനം : Kimo Stamboel
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Thriller #Adventure

2019 ൽ "കിമോ സ്റ്റാംബോയലിൻ്റെ " സംവിധാനത്തിൽ പുറത്തു വന്ന ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് "ഡ്രെഡ്ഔട്ട് ".

സോഷ്യൽ മീഡിയയിൽ പോപ്പുലർ ആകാനും അതിസാഹസികത അനുഭവിക്കാനും വേണ്ടി പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു കെട്ടിടത്തിനുള്ളിലേക്ക് കയറുന്ന ആറ് സുഹൃത്തുക്കൾ. അവിടെ അവർ പ്രവേശനം നിഷേധിച്ചിരിക്കുന്ന ഒരു മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയും, കൂട്ടത്തിലുള്ള ലിൻഡ എന്ന പെൺകുട്ടി അവിടെ നിന്നും കണ്ടെത്തുന്ന ഒരു കുറിപ്പ് വായിക്കുന്നതോടുകൂടി, ആ മുറിയിൽ മറ്റൊരു ലോകത്തേക്കുള്ള ഒരു വാതിൽ തുറക്കപ്പെടുകയും ആ ലോകത്ത് നിന്നും ഒരു പൈശാചികശക്തി പുറത്ത് വരുകയും ചെയ്യുന്നു. തുടർന്ന് അവിടെ വെച്ച് അവർക്ക് നേരിടേണ്ടി വരുന്ന ഭീതിജനകമായ നിമിഷങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്.

മറ്റ് ഇന്തോനേഷ്യൻ ഹൊറർ സിനിമകളിലെ പോലെ തന്നെ പ്രേഷകന് വ്യത്യസ്തമായ ഒരു ഹൊറർ അനുഭവം സമ്മാനിക്കുന്ന ഒരു സിനിമയാണിത്.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 117

Battle of Memories (2017)

IMDb ⭐️ 6.5 /10
ഭാഷ : Mandarin
സംവിധാനം : Leste Chen
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Thriller #SCI-FI


പ്രശസ്ത എഴുത്തുകാരനായ 'ജിയാങ് ഫെങ്' ഭാര്യമായുള്ള പ്രശ്നങ്ങൾ മൂർച്ഛിച്ച് ഡിവോഴ്സിന്റെ വക്കിലെത്തി നിൽക്കുകയാണ്. അവളോട്‌ കൂടെയുള്ള ഒരുപാട് മനോഹരമായ ഓർമ്മകൾ അവളുമായി പിരിഞ്ഞതിന് ശേഷം തന്നെ മാനസികമായി തളർത്തരുതെന്ന് അയാൾക്ക് നിർബന്ധമുണ്ട്. അവളുടേതായി അയാളിലുള്ള എല്ലാ ഓർമകളും ഡിവോഴ്സിനു മുൻപേ മായ്ച്ചു കളയാനായി അയാൾ ഒരു മെമ്മറി സെന്ററിനെ സമീപിക്കുന്നു.
അയാളുടെ ഇഷ്ടപ്രകാരം അയാൾക്ക് മായ്ച്ചു കളയേണ്ട ഓർമ്മകൾ സെലക്ട്‌ ചെയ്ത് മായ്ച്ചു കളയുന്നു. മായ്ച്ചു കളഞ്ഞ ഓർമ്മകൾ ഒരു പ്രതേക ചിപ്പിലാക്കി കമ്പനി അയാളെത്തന്നെ ഏൽപ്പിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ അയാൾക്ക് വേണമെങ്കിൽ ആ ചിപ്പ് ഉപയോഗിചച്ച് ആ ഓർമകളെ വീണ്ടും തന്റെ തലച്ചോറിലേക്ക് റീ അപ്ലോഡ് ചെയ്യാം.!
വീട്ടിലെത്തി ഭാര്യായുമായുള്ള സംസാരത്തിനിടയിൽ ഓർമ്മകൾ മായ്ച്ചു കളഞ്ഞ കാര്യം അയാൾ ഭാര്യയോട് പറയുന്നു. താനുമായുള്ള മായ്ച്ചു കളഞ്ഞ ആ ഓർമകൾ വീണ്ടെടുക്കാതെ ഡിവോഴ്സിന് സമ്മതിക്കില്ലെന്ന് ഭാര്യ അയാളോട് തറപ്പിച്ചു പറയുന്നതോടെ വീണ്ടും ആ ഓർമ്മകൾ റീ അപ്ലോഡ് ചെയ്യാൻ അയാൾ നിർബന്ധിതനാവുന്നു.
പുനഃക്രമീകരിച്ച ഓർമകളുമായി വീട്ടിലെത്തിയ അയാളെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പിന്നീട് നടന്നത്. താൻ പുനഃക്രമീകരിച്ച ഓർമ്മകൾ മാറിപ്പോയിരിക്കുന്നു. അതും ഒരു സീരിയൽ കില്ലറുടെ ഓർമകളുമായി...!! ത്രില്ലെർ സിനിമ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത് .

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍32
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 118

KAALI KHUHI (2020)

IMDb ⭐️ 3.4 /10
ഭാഷ : ഹിന്ദി
സംവിധാനം : Terrie Samundra
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Horror #Mystery

തൻ്റെ അമ്മയ്ക്ക് സുഖമില്ല എന്നറിഞ്ഞാണ് ദർശനും ഭാര്യ പ്രിയയും അവരുടെ മകൾ ശിവാംഗിയും ഗ്രാമത്തിലുള്ള തങ്ങളുടെ അമ്മയുടെ അടുത്തേക്ക് പോകുന്നത്. എന്നാൽ ആ ഗ്രാമം തന്നെ ശപിക്കപ്പെട്ട ഒന്നായിരുന്നു. അവിടേക്ക് ചെന്ന ആ കുടുംബത്തെയും ഗ്രാമം വേട്ടയാടാൻ ആരംഭിക്കുന്നു.
പഞ്ചാബിലെ ഒരു ഗ്രാമത്തിലെ കറുത്ത കിണറ്റിനു ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്.
എന്താണ് ആ ഗ്രാമത്തിലെ ശാപത്തിനു കാരണം?
കറുത്ത കിണറിനു പിന്നിലെ കഥയെന്ത്?
തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ സിനിമ.

മനോഹരമായ ഗ്രാമഭംഗിയിൽ അണിയിച്ചൊരുക്കിയിട്ടുള്ള സിനിമ. വളരെ ഗൗരവമേറിയ ഒരു വിഷയവും കൂടി കൈകാര്യം ചെയ്തിരിക്കുന്നു.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
Happy Vishu
DD മലയാളം റീലിസ് - 119

Jathi Ratnalu (2021)

IMDb ⭐️ 7.7 /10
ഭാഷ : തെലുഗ്
സംവിധാനം : Anudeep KV

പരിഭാഷ: സാൻ പി സാൻ, നിതിൻ വി ജി, ദ്രാവിഡ്‌ സന്തോഷ്‌, ഫസീഹ് അബൂബക്കർ,ഡെന്നി ഡൊമിനിക് , ദ്രുതഗർഷ്യവ കേശവ്, ജിസ് റോയ്,മൂസ കലിം

പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Comedy #Drama

ഈ വര്ഷം തെലുഗ് ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമാണ് ജാതി രത്നാലു

ജോഗിപ്പെട്ടു താമസിക്കുന്ന പണി ഇല്ലാത്ത തേരാപാരാ നടക്കുന്ന 3 കൂട്ടുകാർ .ഒരു ഘട്ടത്തിൽ നാട്ടിൽ നിലയും വിലയും കിട്ടണമെങ്കിൽ ഒരു നല്ല ജോലി ആവശ്യമാണെന്ന് അവർ മനസിലാക്കുന്നു അതിനായിട്ട് മൂവരും ഹൈദരാബാദ്ലേക്ക് വണ്ടി കയറുന്നു. അവിടെയെത്തിയ അവർ കഥനായകിയെ പരിജയപെടുന്നു. അങ്ങനെ ഒരിക്കൽ ക്ഷണമൊന്നും ഇല്ലാതെ അവർ ഒരു പാർട്ടിയിലേക്ക് കയറി കൂടുകയും അവിടെ നടക്കുന്ന ഒരു പ്രേത്യേക പ്രേശ്നത്തിൽ പെട്ടു പോവുകയും തുടർന്ന് ആ പ്രശ്നത്തിൽ നിന്ന് കര കയറാൻ അവർ നടത്തുന്ന ശ്രെമങ്ങളുമാണ് ഈ സിനിമ പറയുന്നത്

ആദ്യാവസാനം വരെ ചിരിച്ചുല്ലസിച്ചു കാണാവുന്ന ഈ സിനിമ ലോജിക് മാറ്റി നിർത്തി കണ്ടാൽ നിങ്ങൾക്ക് ഇഷ്ടമാവും എന്നുറപ്പാണ്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
DDs മലയാളം പരിഭാഷകൾ pinned «DD മലയാളം റീലിസ് - 119 Jathi Ratnalu (2021) IMDb ⭐️ 7.7 /10 ഭാഷ : തെലുഗ് സംവിധാനം : Anudeep KV പരിഭാഷ: സാൻ പി സാൻ, നിതിൻ വി ജി, ദ്രാവിഡ്‌ സന്തോഷ്‌, ഫസീഹ് അബൂബക്കർ,ഡെന്നി ഡൊമിനിക് , ദ്രുതഗർഷ്യവ കേശവ്, ജിസ് റോയ്,മൂസ കലിം പോസ്റ്റർ : റ്റി. എൻ. വിനയൻ ജോണർ…»