DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 112

മൈ അന്നോയിങ് ബ്രദർ (2016)

IMDb ⭐️ 7.3/10
ഭാഷ : കൊറിയൻ
സംവിധാനം : Kwon Soo-Kyung
പരിഭാഷ : ആൽബിൻ
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Comedy #Drama


2016ൽ കൊറിയൻ ഭാഷയിൽ പുറത്തിറങ്ങിയ കോമഡി, ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഒരു സിനിമയാണ് "മൈ അനോയിങ് ബ്രദർ "/ "എൻ്റെ ശല്യക്കാരൻ സഹോദരൻ".

നാഷണൽ ജൂഡോ അത്ലറ്റായ ഡൂ- യങിന് മത്സരത്തിനിടയിൽ ഒരു അപകടം ഉണ്ടാവുന്നു. ആ അപകടം ഡൂ-യങിൻ്റെ കണ്ണിൻ്റെ ഞരമ്പിൽ സാരമായ ക്ഷതം ഏൽപ്പിക്കുകയും അതുമൂലം അയാളുടെ കാഴ്ച പൂർണ്ണമായും നഷ്ടമാവുകയും ചെയ്യുന്നു.
ഇതേ സമയം, ചെറുപ്പത്തിലേ വീട്ടിൽ നിന്നും ഓടിപ്പോയി, കുറച്ച് വർഷങ്ങളായി ജയിലിൽ കഴിയുകയും ചെയ്യുന്ന ഡൂ- യങ്ങിൻ്റെ മുത്ത സഹോദരനായ ഡൂ-ഷിക്ക് ഈ വാർത്ത അറിയാനിടയാവുകയും അത് ജയിലിൽ നിന്നും പരോളിൽ ഇറങ്ങാനുള്ള ഒരു സാധ്യതയായി കണ്ട് തൻ്റെ സഹോദരനെ സഹായിക്കുക എന്ന വ്യാജേന പരോൾ നേടി പുറത്തിറങ്ങുകയും ചെയ്യുന്നു. സ്വാർത്ഥ താത്പര്യത്തിനായി തൻ്റെ സഹോദരൻ്റെ അവസ്ഥ മുതലെടുത്ത് ആഡംബര ജീവിതം നയിക്കാൻ തുടങ്ങുന്ന ഡൂ-ഷിൻ പലപ്പോഴും ഡൂ- യങ്ങിന് വലിയ ശല്യമായി മാറുന്നു.
തുടർന്ന് രണ്ടു പേരുടെയും ഒന്നിച്ചുള്ള ജീവിതം അവർ തമ്മിൽ ഒരു ആത്മബന്ധം ഉടലെടുക്കാൻ കാരണമാകുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഡൂ- ഷിൻ തനിക്ക് കാൻസർ ആണെന്നും താനിനി അധികനാൾ ജീവിച്ചിരിക്കില്ല എന്നും മനസ്സിലാക്കുന്നു. താൻ മരിക്കുന്നതിന് മുമ്പ് തൻ്റെ സഹോദരൻ്റെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി ഡൂ-ഷിൻ ഡൂ-യങിനെ വീണ്ടും ജുഡോ കളിക്കാൻ പ്രേരിപ്പിക്കുന്നു. തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന തമാശ നിറഞ്ഞതും നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.

സഹോദരങ്ങൾ തമ്മിലുള്ള ആത്മബന്ധവും, വഴക്കുകളും തമാശകളുമൊക്കെയായി രസിച്ചിരുന്ന് കാണാൻ കഴിയുന്ന ഒരു സിനിമയാണ് "മൈ അനോയിങ് ബ്രദർ ".

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍5
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 113

Godzilla Vs Kong (2021)

IMDb ⭐️ 7.4/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Adam Wingard
പരിഭാഷ : ഷജീഫ് സലാം, ഡെന്നി ഡൊമിനിക് , ദ്രുതഗർഷ്യവ കേശവ്,നിതിൻ വി ജി,ദിവീഷ് എ. എൻ
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Sci-fi #Action


അമേരിക്കാൻ മോൺസ്റ്റർ സിനിമകൾ
ആയ 2019ൽ ഇറങ്ങിയ Godzila : King of Monsters ന്റെയും 2017ൽ ഇറങ്ങിയ Kong Skull Islandന്റെയും സീക്വലാണ് ഇ സിനിമ.
ഗോഡ്സില കിംഗ് ഓഫ് മോൺസ്റ്റർസ് സിനിമയിലെ കഥക്ക് ശേഷം ഗോഡ്സിലയും നമ്മുടെ കൊങ്ങിനെയും തമ്മിൽ കാണാനോ ആക്രമിക്കാനോ കഴിയാത്ത രീതിയിൽ മനുഷ്യർ നോക്കുന്നുണ്ട്.
എന്നാൽ മനുഷ്യർക്ക് അവരെ നിയന്ത്രിക്കാൻ കഴിയാതെ വരുകയും തമ്മിൽ പോരാടുകയും ചെയ്യുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.
മനുഷ്യകഥാപാത്രങ്ങളുടെ ഇമോഷനുകൾക്ക് പ്രാധാന്യമില്ലാതെ
രണ്ട് മോൺസ്റ്റർസിന്റെ ഇമോഷനും ശക്തിക്കും ബുദ്ധിക്കും പ്രാധാന്യ കൊടുത്തു എടുത്ത സിനിമ മികച്ച ഒരു ദൃശ്യ വിസ്മയമാണ് ഈ ചിത്രം

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3
DDs മലയാളം പരിഭാഷകൾ pinned «DD മലയാളം റീലിസ് - 113 Godzilla Vs Kong (2021) IMDb ⭐️ 7.4/10 ഭാഷ : ഇംഗ്ലീഷ് സംവിധാനം : Adam Wingard പരിഭാഷ : ഷജീഫ് സലാം, ഡെന്നി ഡൊമിനിക് , ദ്രുതഗർഷ്യവ കേശവ്,നിതിൻ വി ജി,ദിവീഷ് എ. എൻ പോസ്റ്റർ : റ്റി. എൻ. വിനയൻ ജോണർ : #Sci-fi #Action അമേരിക്കാൻ മോൺസ്റ്റർ…»
[DD] ഗോഡ്സില്ല_vs_കോങ്ങ്_2021.srt
136.3 KB
#Malayalam_Sub

Synced File Link 👉 https://t.me/ddsworld/518

Inbulit Malayalam sub Print(1080p)

Link👉 https://t.me/ddsworld/523


ഫയൽ വേണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.
1
This media is not supported in your browser
VIEW IN TELEGRAM
ഡി.ഡി മലയാളം മീഡിയയുടെ മാന്യപ്രേക്ഷകർക്കും ഈസ്റ്റർ ആശംസകൾ

ഈസ്റ്റർ സ്പെഷ്യൽ റീലിസ് നാളെ രാവിലെ 10 മണിക്ക്

Hint- കൊറിയൻ മൂവി (2019)

Stay Tuned 💕💕💕
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 114

Svaha: The Sixth Finger (2019)
സ്വാനാ: ദ സിക്സ്ത് ഫിംഗർ (2019)

IMDb ⭐️ 6.3 /10
ഭാഷ : കൊറിയൻ
സംവിധാനം : Chae-hyŏn Chang
പരിഭാഷ : ഷജീഫ് സലാം, ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Thriller #Mystery


1999 ൽ പിറന്ന ഇരട്ട പെൺകുട്ടികളിൽ ഒരാൾ ജനിച്ചു വീഴുമ്പോൾ മറ്റെയാളുടെ കാലുകൾ ഭക്ഷിച്ചിരുന്നു.ആ കുട്ടിയെ അവർ പിശാചായി കരുതി. അവർ വളർന്നു വലുതായി.അപശകുനം ആയി കരുതിയ പെണ്ക്കുട്ടി ദുരൂഹതകളോടെ ഇരുട്ടു നിറഞ്ഞ മുറിയിൽ തളക്കപ്പെട്ടു കിടന്നു. ഈ സമയത്ത് ഒരു മൃതദേഹം കോൺക്രീറ്റ് സ്ലാബിനുള്ളിൽ കണ്ടെത്തുകയും വിവിധ മതങ്ങളിലെ അന്ധവിശ്വാസങ്ങളെ കുറിച്ചു പഠിക്കുന്ന ഒരു പാസ്റ്ററും പോലീസും അന്വേഷണം തുടങ്ങുമ്പോൾ ദുരൂഹമായ പല സത്യങ്ങളും പുറത്ത് വരുന്നു. ബുദ്ധമതവും അതിന്റെ പിന്നിലെ ആചാരാനുഷ്ഠാനങ്ങളും അതോടൊപ്പം ഹൊററർ മൂഡിലുള്ള കഥക്ക് അനുസരിച്ചുള്ള വിഷ്വൽസുമുള്ള ഈ ചിത്രം കൊറിയൻ സിനിമാ ആസ്വാദകരെ നിരാശരാക്കില്ല.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 115

The Rebel ( 2007 )
IMDb ⭐️ 7 /10
ഭാഷ : Vietnamese
സംവിധാനം : Charlie Nguyen
പരിഭാഷ : അജ്മൽ പട്ടാമ്പി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Action #Romance

Charlie Nguyen സംവിധാനം ചെയ്ത് Jhony Tri Nguyen, Ngo Than van എന്നിവർ അഭിനയിച്ച വിയറ്നാം ചിത്രമാണ് റെബേൽ .1920 കളിലെ വിയറ്റ്നാം യുദ്ധകാലത്ത് ഫ്രാൻസിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു വിയറ്റ്നാംമീസ് ചാരൻ വിപ്ലവനേതാവിന്റ മകളെ കണ്ടുമുട്ടിയ ശേഷം അയാളുടെ ബോധത്തെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.വിയറ്നാം ഫിലിം ഫെസ്റ്റിവൽ അവാർഡ് ഫോർ ബെസ്റ്റ് ആക്ടറെസ്-ഫ്യൂചർ ഫിലിം എന്ന അവാർഡ് കിട്ടിയിട്ടുണ്ട്.എല്ലാ തരം പ്രേക്ഷകർക്കും മടുപ്പില്ലാതെ കണ്ടിരിക്കാൻ പറ്റിയ ഹിസ്റ്ററി,ആക്ഷൻ,റൊമാൻസ് വിഭാഗത്തിൽ പെടുന്നതാണ് ഈ ചിത്രം

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 116

DreadOut (2019)
IMDb ⭐️ 5.1/10
ഭാഷ : Indonesian
സംവിധാനം : Kimo Stamboel
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Thriller #Adventure

2019 ൽ "കിമോ സ്റ്റാംബോയലിൻ്റെ " സംവിധാനത്തിൽ പുറത്തു വന്ന ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് "ഡ്രെഡ്ഔട്ട് ".

സോഷ്യൽ മീഡിയയിൽ പോപ്പുലർ ആകാനും അതിസാഹസികത അനുഭവിക്കാനും വേണ്ടി പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു കെട്ടിടത്തിനുള്ളിലേക്ക് കയറുന്ന ആറ് സുഹൃത്തുക്കൾ. അവിടെ അവർ പ്രവേശനം നിഷേധിച്ചിരിക്കുന്ന ഒരു മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയും, കൂട്ടത്തിലുള്ള ലിൻഡ എന്ന പെൺകുട്ടി അവിടെ നിന്നും കണ്ടെത്തുന്ന ഒരു കുറിപ്പ് വായിക്കുന്നതോടുകൂടി, ആ മുറിയിൽ മറ്റൊരു ലോകത്തേക്കുള്ള ഒരു വാതിൽ തുറക്കപ്പെടുകയും ആ ലോകത്ത് നിന്നും ഒരു പൈശാചികശക്തി പുറത്ത് വരുകയും ചെയ്യുന്നു. തുടർന്ന് അവിടെ വെച്ച് അവർക്ക് നേരിടേണ്ടി വരുന്ന ഭീതിജനകമായ നിമിഷങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്.

മറ്റ് ഇന്തോനേഷ്യൻ ഹൊറർ സിനിമകളിലെ പോലെ തന്നെ പ്രേഷകന് വ്യത്യസ്തമായ ഒരു ഹൊറർ അനുഭവം സമ്മാനിക്കുന്ന ഒരു സിനിമയാണിത്.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1