DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 94

Krack (2021)
IMDb ⭐️ 7.0/10
ഭാഷ: തെലുഗ്
സംവിധാനം: ഗോപിചന്ദ് മാലിനേനി
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ

Genre : #Action #Thriller


ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത ആക്ഷൻ എന്റർടെയ്‌നർ സിനിമയാണ് ക്രാക്ക്. രവി തേജ, ശ്രുതി ഹാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വീരശങ്കർ (രവി തേജ) എന്ന പോലീസ് ഉദ്യോഗസ്ഥൻ തീവ്രവാദി സലിം ഭട്കൽ,കടാരി കൃഷ്ണ ,കടപ്പ റെഡ്ഡി എന്നീ ക്രിമിനലുകളുടെ ജീവിതത്തിൽ കടന്നു വരികയും അവർക്കുണ്ടാകുന്ന മാറ്റങ്ങളുമാണ് ഈ ചിത്രം പറയുന്നത്.സമുദ്രകനി, വരലക്ഷ്മി ശരത്കുമാർ,തുടങ്ങീ താര നിരയും ഈ ചിത്രത്തിലുണ്ട്.മനോഹരമായ ആക്ഷൻ രംഗങ്ങളുള്ള ഈ ചിത്രം തെലുങ്ക് സിനിമാ പ്രേമികൾക്ക് ഒരു "മാസ്സ് മസാല ബിരിയാണി" തന്നെയാണെന്ന് പറയാം.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 95

Thread of Lies (2014)
IMDb ⭐️ 6.7/10
ഭാഷ: കൊറിയൻ
സംവിധാനം: Lee Han
പരിഭാഷ : നിധിൻ ജോൺസൺ
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്

Genre : #Drama

"ഉഹാൻ ഗിയോജിറ്റ്മാൽ" എന്ന കിം റിയോയുടെ നോവലിനെ ആസ്പദം ആക്കി 2014 ൽ
ലീ ഹാൻ സംവിധാനം ചെയ്ത ചിത്രമാണ് "ത്രെഡ് ഓഫ് ലൈസ്" പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് :- കിം യോ-ജങ്, കിം ഹ്യാങ്-ജി, ഗൊ അ-സുങ്, എന്നിവരാണ്.
പതിന്നാലു വയസ്സുള്ള ചിയോൺ-ജി എന്ന പെണ്‍ക്കുട്ടിയുടെ ആത്മഹത്യ ആണ് ചിത്രത്തിന്റെ പ്രധാന കഥയെ നിയന്ത്രിക്കുന്നത്‌.
ഭര്‍ത്താവ് മരിച്ച ഹ്യൂന്‍ സൂക് എന്ന സ്ത്രീയുടെ മകള്‍ ആണ് മാന്‍-ജിയും ചിയോൺ-ജിയും.
സാധാരണക്കാരായ മനുഷ്യര്‍.
എന്നാല്‍ അപ്രതീക്ഷിതമായിരുന്നു ചിയോൺ-ജിയുടെ മരണം. പഠിക്കാൻ മിടുക്കി ആയ ആ പെണ്‍ക്കുട്ടി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ആര്‍ക്കും ഒരു വിവരവും ഇല്ലായിരുന്നു. മരണ കാരണം പറഞ്ഞു കൊണ്ട് ഒരു എഴുത്ത് പോലും അവര്‍ക്ക് കിട്ടുന്നില്ല.
മകളുടെ മരണ ശേഷം മാന്‍-ജിയും അമ്മയും താമസിക്കാന്‍ എത്തുന്ന പുതിയ സ്ഥലത്ത് നിന്നും ചിയോൺ-ജി യുടെ മരണത്തിലേക്ക് നയിച്ച സൂചനകള്‍ അവര്‍ക്ക് ലഭിക്കുന്നു. സ്ത്രീപക്ഷ സിനിമ എന്നത് അല്ല ഈ ചിത്രത്തിന്‍റെ അസ്ഥിത്വം എങ്കിലും ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ ആണ് സ്ക്രീനില്‍. പല രീതിയില്‍ ജീവിതത്തിനോട് പട പൊരുതുന്നവര്‍. ഹ്വ-യെൻ എന്ന കഥാപാത്രം പ്രേക്ഷകന്‍ എത്ര മാത്രം വെറുക്കുന്നൂവെന്ന് തോന്നുമ്പോഴും ഒരു പ്രത്യേക ദിശയില്‍ അവളുടെ ഭാഗവും ന്യായീകരിക്കപ്പെടുന്നുണ്ട്.
ചിയോൺ-ജിയുടെ മരണത്തിന്റെ കാരണം തിരക്കി നടക്കുമ്പോള്‍ ആണ് മാന്‍-ജിയ്ക്കും അമ്മയ്ക്കും നൂലിഴകളില്‍ അവള്‍ ഒളിപ്പിച്ച അവളുടെ വിഷമങ്ങള്‍ കണ്ടു കിട്ടുന്നത്. ഒരു പക്ഷെ അവള്‍ കൂടുതല്‍ ജീവിച്ചേനെ,അത് പലരുടെയും അശ്രദ്ധ മൂലം 14 വര്ഷം ആയി ചുരുങ്ങുകയാണ്
ചെയ്തത്. ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ചിത്രമാണെങ്കിലും മാൻ-ജിയും അമ്മയും നടത്തുന്ന അന്വേഷണം മൊത്തത്തിൽ "Thread of Lies"ന് ഒരു കുറ്റാന്വേഷണ സിനിമയുടെ ഫീൽ തരുന്നുണ്ട്.


👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 96

L. U. C. A :The Beginning (2021)
IMDb ⭐️ 8.4/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 1-2 ( ongoing )
സംവിധാനം: ഹോങ് -സൺ കിം
പരിഭാഷ : അജ്മൽ പട്ടാമ്പി
പോസ്റ്റർ : വാരിദ് സമാൻ
ജോണർ : ആക്ഷൻ , ഫാന്റസി, Sci_Fi


“LUCA” എന്നാൽ എല്ലാ ജീവജാലങ്ങളും ഒരു പൂർവ്വികരിൽ നിന്ന് ഉള്ളതാണെന്ന ചാൾസ് ഡാർവിന്റെ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി പറയുമ്പോൾ LUCA എന്നാൽ "അവസാനത്തെ സാർവത്രിക പൊതു പൂർവ്വികൻ" എന്നാണ് അർത്ഥം.
നായകൻ ജി ഓയ്ക്ക് ഒരു പ്രത്യേക ശക്തിയും കഴിവുമുണ്ട് അപൂർവ്വമായി മറ്റുള്ളവരുടെ വികാരങ്ങൾ തിരിച്ചറിയാണ് കഴിയും, പക്ഷേ അവൻ യഥാർത്ഥത്തിൽ ആരാണെന്ന് അവനറിയില്ല. ചുറ്റുമുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ അവനെ അജ്ഞാതരായ ആളുകൾ പിന്തുടരുന്നു. ഗു റീം എന്ന ഡിറ്റക്ടീവും അവനോടൊപ്പം അവളുടെ കുട്ടിക്കാലത്ത് കാണാതായ മാതാപിതാക്കളുടെ തിരോധാനത്തിന് കാരണം തേടി ഇറങ്ങുമ്പോൾ സീരീസ് ആക്ഷൻ ത്രില്ലർ തലത്തിലേക്ക് എത്തും.കൊറിയൻ സീരീസ് ആരാധകർക്ക് തീർച്ചയായും ഒരു ദൃശ്യ വിരുന്നാണ് ലൂക്ക.

സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍2
This media is not supported in your browser
VIEW IN TELEGRAM
1👍1
DD മലയാളം റീലിസ് - 97

Ludo ( 2015 )
IMDb ⭐️ 2.8/10
ഭാഷ: ബംഗാളി
സംവിധാനം: Qaushiq Mukherjee Nikon
പരിഭാഷ : മിഥുൻ എസ്. അമ്മൻചേരി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്

Genre : #Fantasy #Horror #Thriller


2015 ൽ ബംഗാളി ഭാഷയിൽ പുറത്തിറങ്ങിയ ഒരു ഹൊറർ ഫാൻ്റസി സിനിമയാണ് ലുഡോ.
ഒരവധി ദിവസം രാത്രി പുറത്ത് ചുറ്റിയടിക്കാൻ ഇറങ്ങുന്ന രണ്ട് കാമുകീ കാമുകർമാർ ഒരു മാളിനുള്ളിൽ അകപ്പെടുന്നു. അവിടെ അവർ തങ്ങളുടെതായ സ്വകാര്യ നിമിഷങ്ങൾ ആസ്വദിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ഒരു വൃദ്ധ ദമ്പതികളെ കണ്ടുമുട്ടുന്നു. വൃദ്ധ ദമ്പതികൾ അവരെ ഒരു ഗെയിം കളിക്കാൻ ക്ഷണിക്കുന്നു. തുടർന്ന് അവിടെവെച്ച് അവർക്ക് നേരിടേണ്ടി വരുന്ന ഭയാനകമായ സന്ദർഭങ്ങളാണ് സിനിമ ചർച്ച ചെയുന്നത്

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 98

Gantz ( 2010 )
IMDb ⭐️ 6.5/10
ഭാഷ: ജാപ്പനീസ്
സംവിധാനം: Shinsuke Sato
പരിഭാഷ : അജ്മൽ പട്ടാമ്പി
പോസ്റ്റർ : തലസെർ

Genre : #Action #Horror #Sci_Fi



ജപ്പാനിലെ ഒരു മങ്കാ സീരിസിനെ ആസ്പദമാക്കി 2010 ഇൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ആക്ഷൻ ഫാന്റസി ചിത്രം.

ചിത്രം തുടങ്ങുന്നത് റെയിൽവേ സ്റ്റേഷനിലെ ഒരു സംഭവം കാണിച്ചു കൊണ്ടാണ്. അവിടെ വച്ച് ഉണ്ടാകുന്ന ഒരു അപകടത്തിൽ കെയ് കുറോനോയും മസാറു കട്ടോയും മരണപ്പെടുന്നു. അതിനു ശേഷം അവർ മറ്റൊരു ലോകത്തേക്ക് മാറ്റപ്പെട്ടു എന്നവർ മനസിലാക്കുന്നു. ആ ലോകത്തിൽ അവർ ഒരു മിഷന്റെ ഭാഗം ആവുകയാണ്, തിരിച്ചു ജീവിതത്തിലേക്ക് മടങ്ങാൻ. തീർത്തും നല്ല രസമായി എടുത്തിരിക്കുന്ന സിനിമ പ്രേക്ഷകന് ഒരു നല്ല അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
2👍2