DDs മലയാളം പരിഭാഷകൾ
23.8K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 82

The Phone  (2015)
ദി ഫോൺ    (2015)
IMDb ⭐️ 6.6/10
ഭാഷ: കൊറിയൻ
സംവിധാനം:കിം ബോങ്-ജൂ
പരിഭാഷ&പോസ്റ്റർ:അസ്‌ലം എ.ജെ.എക്സ്
ജോണർ: ക്രൈം/മിസ്റ്ററി/ത്രില്ലെർ


ത്രില്ലെർ സിനിമകളുടെ തട്ടകമായ കൊറിയയിൽ നിന്നും മറ്റൊരു ത്രില്ലെർ സിനിമ കൂടി.

ജോലിയിൽ പ്രൊമോഷൻ കിട്ടിയതിന്റെ ഭാഗമായി തന്റെ സഹപ്രവർത്തകർക്ക് പാർട്ടി കൊടുത്ത് വീട്ടിൽ എത്തുന്ന നായകൻ കാണുന്നത് ചോരയിൽ മരിച്ചു കിടക്കുന്ന തന്റെ ഭാര്യയെ ആണ്.കൊലപാതകി യാതൊരു തെളിവും ബാക്കി വെക്കാതെ അവിടെ നിന്നും കടന്നു കളയുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം നായകന്റെ ഫോണിലേക്ക് ഒരു കോൾ വരുകയാണ്. എടുത്ത് സംസാരിച്ചപ്പോൾ ഒരു വർഷം മുൻപ് മരിച്ച തന്റെ ഭാര്യയായിരുന്നു അത്.

യഥാർത്ഥത്തിൽ തന്റെ ഭാര്യ മരിച്ചിട്ടില്ലേ? അതോ ഇതെല്ലാം തന്റെ തോന്നലാണോ? എന്നൊക്കെയുള്ള ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുകയാണ് ഈ സിനിമ.

ക്രൈം, ത്രില്ലെർ,മിസ്റ്ററി,ടൈംട്രാവൽ എന്നീ ഗണത്തിൽ പെടുത്താവുന്ന, പ്രേഷകരെ നല്ലൊരു  ത്രില്ലെർ മൂഡിൽ കൊണ്ടുപോകുന്ന സിനിമ തന്നെയാണ് 2015 ൽ പുറത്തിറങ്ങിയ 'ദി ഫോൺ' എന്നാ ഈ കൊറിയൻ സിനിമ.



അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍21
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 83
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 8

Bombhaat   (2020)
IMDb ⭐️ 6.5/10
ഭാഷ: തെലുഗ്
സംവിധാനം: രാഘവേന്ദ്ര വർമ്മ ഇന്ദുകുറി
പരിഭാഷ : മൂസാ കലീം
പോസ്റ്റർ: വാരിദ് സമാൻ
ജോണർ: ആക്ഷൻ /കോമഡി /Sci_Fi


2020 അവസാനത്തിൽ ആമസോൺ പ്രൈം വഴി റിലീസ് ചെയ്ത സിനിമയാണ് ബോംബാറ്റ്.
മകന്റെ ജനനത്തോടു കൂടി അംഗവൈകല്യം ആകുന്ന അച്ഛൻ. 10 വർഷത്തിന് ശേഷം സുഖം പ്രാപിച്ചപ്പോൾ മകൻ അടുത്ത് വരുമ്പോൾ എന്തെങ്കിലും അപകടം സംഭവിക്കും, അത് അവന്റെ നിർഭാഗ്യമാണെന്ന് കുറ്റപ്പെടുത്തി. ഒരിക്കൽ മകന്റെ ജാതകം നോക്കി വല്ല പോംവഴിയുണ്ടോ എന്നറിയാൻ ജ്യോതിഷിയുടെ അടുത്ത് മകനേയും കൂട്ടി പോകുന്നു. അവിടുന്ന് ജ്യോതിഷി മകന്റെ കൈ തൊട്ടപ്പോൾ ഷോക്ക് അടിച്ചു കൈ പിന്വലിച്ചു. തൊട്ടടുത്ത നിമിഷം ജ്യോതിഷിക്ക് കോൾ വരുന്നു അമ്മ ആരുടെയോ കൂടെ ഒളിച്ചോടിയെന്ന്. അത് നാട് മൊത്തം പാട്ടായി. പിന്നെ നാട്ടിൽ ആരുടെയെങ്കിലും പല്ല് ഒടിഞ്ഞാലോ കാൽ ഒടിഞ്ഞാലോ ഇവന്റെ നിർഭാഗ്യം കാരണമാണെന്ന് ഇവനെ കുറ്റപ്പെടുത്തുന്നു. അതെല്ലാം സഹിച്ചു കൊണ്ട് തന്നെ ഇവൻ വളരുന്നു. ഒരിക്കൽ കാമുകിയും ഇതേ കാരണം പറഞ്ഞ് വേർപിരിയുന്നു, അതിൽ അവൻ പൂർണമായും തളരുന്നു.
ആക്ഷൻ, കോമഡി, സയന്സ് ഫിക്ഷൻ എല്ലാം ഒത്തുചേർന്ന ഒരു കൊച്ചു സിനിമ. തെലുഗു സിനിമ ആസ്വാദകർക്ക് ഇഷ്ടപ്പെടും




അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍5👎2
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 86

Searching (2018 )
IMDb ⭐️ 7.6 /10
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Aneesh Chaganty
പരിഭാഷ : സൂരജ് ആർ മോഹൻ
പോസ്റ്റർ : ദാനിഷ്
ജോണർ: ഡ്രാമ, ത്രില്ലെർ


സിനിമയുടെ പ്രത്യേകത എന്തെന്നാ ഈ സിനിമ പൂർണ്ണമായും ഒരു കമ്പ്യൂട്ടർ സ്ക്രീൻ, മൊബൈല് സീൻ ടിവി സ്ക്രീൻ എന്നിവയിൽ ആയി ആണ് കാണാൻ സാധിക്കുക

സിനിമയിലോട്ട് വന്നാൽ Margot Kim എന്ന മകളുടെയും David Kim എന്ന അച്ഛന്റെയും വീഡിയോ കാളിംഗിലൂടെയും ടെക്സ്റ്റ് മെസ്സേജിലൂടെയും ആണ് തുടങ്ങുന്നത്.
കൂടാതെ കാൻസർ മൂലം അവരെ വിട്ട് പിരിഞ്ഞ ഡേവിഡ്സന്റെ ഭാര്യയുടെ പഴയ ഓർമ്മകളുടെ വീഡിയോകളും കാണിക്കുന്നു.പിന്നീട് തന്റെ മകളെ കാണാതാവുന്നതും Detective vick ന്റെ സഹായതോടെ അന്വേഷിക്കുന്നതാണ് ഈ സിനിമ പറഞ്ഞു പോകുന്നത്.
എല്ലാവരുടെയും അഭിനയം വളരെ മികച്ചതായിരുന്നു. നല്ലൊരു ത്രില്ലർ ചിത്രമാണ്


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 87

Non Stop (2014 )
IMDb ⭐️ 6.9 /10
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: James Collet-Serra
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ: ആക്ഷൻ , ത്രില്ലെർ


വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ബിൽ. ഒരു യാത്രക്കിടെ അയാളുടെ ഫോണിലേക്കു ഒരു മെസ്സേജ് വരുന്നു ഈ അക്കൗണ്ട് നമ്പറിൽ 150മില്യൺ ഡോളർ ഇട്ടില്ലെങ്കിൽ കൂടെ യാത്ര ചെയ്യുന്ന ആ ഫ്ലൈറ്റിലെ ആളുകളിൽ ഓരോ 20 മിനുട്ട് കഴിയുംതോറും ഒരോരുത്തരായി കൊല്ലപ്പെടുമെന്ന്. ആദ്യം ആരേലും പറ്റിക്കാൻ ചെയ്യുന്നതാണെന്ന് കരുതിയെങ്കിലും പിന്നീട് ഓരാൾ കൊല്ലപ്പെട്ടപ്പോൾ പിന്നീട് അത് തടയാനും അതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനും ബിൽ നടത്തുന്ന ശ്രമങ്ങളാണ് ഈ എഡ്ജ് ഓഫ് സീറ്റ് ത്രില്ലെർ. ബിൽ ആയി ലിയാം നീസൺ അഭിനയിച്ചിരിക്കുന്ന ഈ ത്രില്ലർ ചിത്രം ത്രില്ലർ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍10👎1